Hot Widget

Type Here to Get Search Results !

Ads

നീതി ആയോഗിന്റെ ആദ്യ സി.ഇ.ഒ - സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന ചോദ്യങ്ങൾ - Part 01


01. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത് ?

നീതി ആയോഗ്

02. നീതി ആയോഗിന്റെ ആദ്യ സി.ഇ.ഒ ?

സിന്ധു ശ്രീ ഖുള്ളർ

03. ഉയർന്ന പ്രതിശീർഷ വരുമാനവും വ്യാവസായിക പുരോഗതിയും ജീവിത നിലവാരവുമുള്ള രാജ്യങ്ങൾ അറിയപ്പെടുന്നത് ?

വികസിത രാജ്യങ്ങൾ

04. യൂറോ നിലവിൽ വന്ന വർഷം ?

1999 ജനുവരി 1

05. ദ്വിതീയ മേഖലയുടെ അടിത്തറ അറിയപ്പെടുന്നത് ?

വ്യവസായം

06. ഇന്ത്യൻ കറൻസി പാനലിൽ 7-ാമതായി മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ ?

മലയാളം

07. ഇന്ത്യയിലെ പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവ് ?

പി.വി നരസിംഹറാവു

08. ഒരു രൂപ നോട്ടുകളിൽ ഒപ്പു വെയ്ക്കുന്നത് ?

കേന്ദ്ര ധനകാര്യ സെക്രട്ടറി

09. 'ഇന്ററസ്റ്റ് ആന്റ് മണി' എന്ന കൃതി രചിച്ചതാര് ?

ജെ.എം. കെയിൻസ്

10. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 5 സംസ്ഥാന മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ രൂപീകരിച്ച സബ് കമ്മിറ്റിയുടെ തലവൻ ?

എൻ.ചന്ദ്രബാബു നായിഡു

11. ഇന്ത്യൻ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ ?

നേപ്പാളി

12. ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതാര് ?

കേന്ദ്ര ധനകാര്യ മന്ത്രാലയം

13. പൊതു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

ജെ.എം. കെയിൻസ്

14. ഇന്ത്യയിൽ ദശാംശ സമ്പ്രദായം ആരംഭിച്ച വർഷം ?

1957

15. വികസിത രാജ്യങ്ങൾക്ക് ഉദാഹരണം ?

അമേരിക്ക,ബ്രിട്ടൺ, ഫ്രാൻസ്

16. സാമ്പത്തിക ശാസ്ത്ര നോബേൽ നേടിയ ആദ്യ വനിത ?

എലനോർ ഓസ്ട്രം 

17. പുതിയ 500 രൂപ നോട്ടിൽ ഉള്ള ആങ്കുലർ ബ്ലീഡ് വരകളുടെ എണ്ണം ?

5

18. ചോദന നിയമം അവതരിപ്പിച്ച വ്യക്തി ?

ആൽഫ്രഡ് മാർഷൽ

19. ഇന്ത്യൻ കറൻസി പാനലിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന അവസാന ഭാഷ ?

ഉറുദു

20. 1000 രൂപയുടെ നാണയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വർഷം ?

2012

21. "പണം ചെയ്യുന്നത് എന്താണോ അതാണ് പണം" എന്ന് പറഞ്ഞത് ?

പീറ്റർ വി. വാക്കർ

22. 2016 ൽ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ ?

500 രൂപ, 1000 രൂപ

23. നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയൻ ?

ശ്രീനാരായണ ഗുരു

24. 'വെൽത്ത് ഓഫ് നാഷൻസ്' എന്ന കൃതിയുടെ കർത്താവ് ?

ആഡംസ്മിത്ത്

25. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാൻ അവകാശമുള്ളതാർക്ക് ?

റിസർവ് ബാങ്ക്

26. ഒരു രൂപ ഒഴികെയുള്ള നോട്ടുകളിൽ ഒപ്പിടുന്നത് ?

റിസർവ് ബാങ്ക് ഗവർണർ

27. ലോകത്തിൽ ആദ്യമായി പേപ്പർ കറൻസികൾ പുറത്തിറക്കിയ രാജ്യം ?

ചൈന

28. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത് ?

മുഹമ്മദ് യൂനസ്

29. തിയറി ഓഫ് ഡിസ്ട്രിബ്യൂഷൻ അവതരിപ്പിച്ച വ്യക്തി ?

ഡേവിഡ് റിക്കാർഡോ

30. വികസ്വര രാജ്യങ്ങൾക്ക് ഉദാഹരണം ?

ഇന്ത്യ, ബ്രസീൽ

31. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?

ആഡംസ്മിത്ത്

32. യൂറോ വിനിമയം ആരംഭിച്ച വർഷം ?

2002 ജനുവരി 1

33. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നതെവിടെ ?

ഹോഷങ്കാബാദ്

34. മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി തുടങ്ങിയ വർഷം ?

1996

35. ആദ്യമായി 100 രൂപ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത വർഷം ?

1996

36. പാകിസ്ഥാനും ടാൻസാനിയയ്ക്കും ശേഷം സ്ത്രീകൾക്കായി ബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം ?

ഇന്ത്യ

37. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ ?

നാസിക്

38. ലോകത്തിലാദ്യമായി വനിത ബാങ്ക് ആരംഭിച്ച രാജ്യം ?

പാകിസ്ഥാൻ

39. ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവി ?

കെ.വി. കാമത്ത്

40. ഇന്ത്യയിൽ റുപ്യ സമ്പ്രദായം കൊണ്ടു വന്ന വ്യക്തി ?

ഷേർഷാ

41. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയേകിയ സാമ്പത്തിക വിദഗ്ദൻ ?

അനിൽ ബോകിൽ

42. ദാസ് ക്യാപ്പിറ്റൽ എന്ന കൃതി രചിച്ച വ്യക്തി ?

കാറൽ മാക്സ്

43. സമ്പത്തിനെ കുറിച്ചുള്ള പഠനം ?

അഫ്നോളജി

44. സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

5

45. ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സ് എവിടെയാണ് ?

നാസിക്

46. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണം ?

സോവിയറ്റ് യൂണിയൻ

47. 2018 ലെ സാമ്പത്തിക നൊബേൽ ലഭിച്ചതാർക്കൊക്കെ ?

വില്യം നോർദസ്, പോൾ റോമർ

48. 25 പൈസ നാണയങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർത്തലാക്കിയ വർഷം ?

ജൂൺ 30, 2011

49. പൊതു സിദ്ധാന്തം എന്നറിയപ്പെടുന്ന ശാസ്ത്രം ?

സ്ഥൂല സാമ്പത്തിക ശാസ്ത്രം

50. ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വർഷം ?

2010 ജൂലൈ 15

51. ലോകത്തിൽ ആദ്യമായി പ്ലാസ്റ്റിക് കറൻസികൾ പുറത്തിറക്കിയ രാജ്യം ?

ആസ്ട്രേലിയ

52. ഒരു രൂപ നോട്ടിൽ ഒപ്പ് വെയ്ക്കുന്നതാര് ?

ധനകാര്യ സെക്രട്ടറി

53. ഗവണ്മെന്റ് മേൽനോട്ടത്തിലുള്ള മൂലധന ക്ഷേമത്തിലൂടെ പൊതുമേഖലയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സമ്പദ് വ്യവസ്ഥ ?

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

54. മിശ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണം ?

ഇന്ത്യ

55. 2016 ലെ നോട്ട് നിരോധന സമയത്തെ ധനകാര്യ സെക്രട്ടറി ?

ശക്തികാന്ത് ദാസ്

56. കറൻസി രഹിത ഇടപാടുകൾക്ക് ജനങ്ങളെ സഹായിക്കാനുള്ള ടോൾഫ്രീ നമ്പർ ?

14444

57. ഏഷ്യയിലെ വികസിത രാജ്യങ്ങൾ ?

ജപ്പാൻ, സിംഗപ്പൂർ

58. 'ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട്' എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ?

തോമസ് ഗ്രഷാം

59. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യയിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ബാങ്ക് ?

എ.ഐ.ഐ.ബി

60. എ.ടി.എമ്മുകളിലെ ജനത്തിരക്കു പരിഗണിച്ച് എ.ടി.എം റീകാലിബ്രേറ്റ് ചെയ്യാനായി RBI നിയമിച്ച സമിതിയുടെ തലവൻ ?

എസ്.എസ്. മുന്ദ്ര

61. ഒരു രൂപ നോട്ട് ഒഴികെയുള്ള കറൻസി നോട്ടുകൾ അച്ചടിക്കുന്നതാര് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

62. അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശക സമിതിയുടെ സ്ഥാപകൻ ?

അനിൽ ബോകിൽ

63. ഇന്ത്യൻ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകളുടെ എണ്ണം ?

17

64. സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നൽകി തുടങ്ങിയ വർഷം ?

1969

65. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി ?

ദാവോസ്

66. ലെയ്സ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

ആഡംസ്മിത്ത്

67. ആദ്യ സാമ്പത്തിക നോബൽ ജേതാക്കൾ ?

റാഗ്നർഫിഷ്,ജാൻ ടിൻബെർഗെൻ

68. സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ് എവിടെയാണ് ?

ഹൈദരാബാദ്

69. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്ത വ്യക്തി ?

ഡി.ഉദയകുമാർ

70. ഇന്ത്യാ ഗവണ്മെന്റ് 1 രൂപ നോട്ടുകൾ നിർത്തലാക്കിയ വർഷം ?

1994

71. കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ കറൻസി ?

2000 രൂപ

72. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസി ?

യൂറോ

73. എ.ഐ.ഐ.ബിയുടെ ആസ്ഥാനം ?

ബീജിങ്

74. വില സിദ്ധാന്തം എന്നറിയപ്പെടുന്ന ശാസ്ത്രം ?

സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം

75. താഴ്ന്ന പ്രതിശീർഷ വരുമാനവും വ്യാവസായിക പിന്നോക്കാവസ്ഥയും താഴ്ന്ന ജീവിത നിലവാരവുമുള്ള രാജ്യങ്ങൾ അറിയപ്പെടുന്നത് ?

അവികസിത രാജ്യങ്ങൾ

76. ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം ?

യൂറോപ്പ്

77. ന്യൂ ഡവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം ?

ഷാങ്ഹായി

78. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസി രഹിത ഇടപാടുകളെ കുറിച്ച അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി.വി. ചാനൽ ?

ഡിജിശാല

79. ഒരു രൂപ നോട്ടിലൊഴികെ മറ്റ് കറൻസി നോട്ടുകളിൽ ഒപ്പ് വെയ്ക്കുന്നതാര് ?

ആർ.ബി.ഐ ഗവർണർ

80. ഇന്ത്യയിൽ എത്ര തവണ നോട്ട് നിരോധനം നടന്നിട്ടുണ്ട്. ?

3

81. 2016 ലെ നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് പ്രമേയം പാസാക്കിയ സംസ്ഥാനം ?

ഛത്തീസ്ഗഡ്

82. മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണം ?

അമേരിക്ക, ബ്രിട്ടൺ, കാനഡ

83. ബ്രിക്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാങ്ക് ?

ന്യൂ ഡവലപ്മെന്റ് ബാങ്ക്

84. 50,100, 200, 500, 2000 രൂപ നോട്ടുകളിൽ ഏത് സാമൂഹ്യ ക്ഷേമ പദ്ധതി യുടെ ലോഗോയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ?

സ്വച്ച് ഭാരത് അഭിയാൻ

85. ഉത്പ്പാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ ?

മിശ്ര സമ്പദ് വ്യവസ്ഥ

86. ഇന്ത്യൻ കറൻസി പാനലിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ഭാഷ ?

ആസാമീസ്

87. 2000 രൂപ നോട്ടിൽ അന്ധർക്ക് മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ആങ്കുലർ ബ്ലീഡ് വരകളുടെ എണ്ണം ?

7

88. ലോകത്തിൽ ആദ്യമായി ഡിജിറ്റൽ കറൻസികൾ പുറത്തിറക്കിയ രാജ്യം ?

ഇക്വഡോർ

89. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ ?

ദിവാസ്

90. നാണയങ്ങളിൽ സ്ഥാനം നേടിയ ആദ്യ കേരളീയ വനിത ?

അൽഫോൺസാമ്മ

91. ഒരു സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ആഭ്യന്തര അതിർത്തി ക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം ?

മൊത്ത ആഭ്യന്തര ഉൽപന്നം

92. പുതിയ 2000, 500 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ ഉള്ള ധനകാര്യ മന്ത്രി ?

അരുൺ ജയ്റ്റ്ലി

93. ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച ബാങ്ക് ?

ഏഷ്യൻ വികസന ബാങ്ക്

94. അവികസിത രാജ്യങ്ങൾക്കുദാഹരണം ?

കോംഗോ,എത്യോപിയ, ലെസോതൊ

95. രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മ വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ നാണയം ?

150 രൂപ നാണയം

96. സാമ്പത്തിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സാമ്പത്തിക നൊബേൽ നൽകുന്ന സ്ഥാപനം ?

റിക്സ് ബാങ്ക്

97. ഉത്പാദന വിതരണ മേഖലകളിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപന ങ്ങൾക്കും മുൻതൂക്കം നൽകുന്ന സമ്പദ് വ്യവസ്ഥ ?

മുതലാളിത്ത സമ്പദ് വ്യവസ്ഥ

98. നോട്ടിന്റെ മുൻവശത്ത് മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ ?

ഇംഗ്ലീഷ്, ഹിന്ദി

99. ഒരു രാജ്യത്ത് ഒരു വർഷം ഉത്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങ ളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം ?

മൊത്ത ദേശീയ ഉൽപന്നം

100. എ.ഡി.ബി യുടെ ആസ്ഥാനം ?

മനില

101. 1965 ലെ ഇന്ത്യാ-പാകിസ്ഥൻ യുദ്ധസ്മരണക്കായി റിസർവ് ബാങ്ക് പുറത്തിറക്കിയ നാണയം ?

5 രൂപ

102. ഡോ. ബി.ആർ അംബേദ്കറിന്റെ 125-ാം ജന്മ വാർഷികം പ്രമാണിച്ച് ആർ.ബി.ഐ പുറത്തിറക്കിയ നാണയങ്ങൾ ?

10 രൂപ, 125 രൂപ

103. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയ രാജവംശം ?

കുശാനന്മാർ

104. ഇൽത്തുമിഷ് ഇറക്കിയ നാണയം ?

തങ്ക

105. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം ?

രാശി 

106. സാധന സേവനങ്ങളുടെ വില കുറഞ്ഞു വരുന്ന അവസ്ഥയെ പറയുന്ന പേര് ?

നാണയം ചുരുക്കം

107. ആദ്യമായി ടോക്കൺ കറൻസി പുറത്തിറക്കിയ ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്ക്

108. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആദ്യകാല നാമം ?

ദി നേറ്റീവ് ഷെയർ & സ്റ്റോക് ബ്രോക്കർസ് അസോസിയേഷൻ

109. നാണയത്തിന് പൂർണ്ണരൂപത്തിലുള്ള സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം ?

ഗുപ്തന്മാർ

110. റൂബിൾ ഏത് രാജ്യത്തെ നാണയമാണ് ?

റഷ്യ

111. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

112. ചോളന്മാർ ഉപയോഗിച്ചിരുന്ന സ്വർണ്ണനാണയം ?

ആനയച്ച്

113. കോഴിക്കോട് സാമൂതിരിമാരുടെ ഇടയിൽ നിലനിന്നിരുന്ന നാണയം ?

വീരരായൻ പണം

114. ലോകത്ത് ആദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം ഏതാണ് ?

ചൈന

115. കേരളത്തിലെ ജില്ലകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക് ?

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്

116. 1945 ൽ ആലുവ ആസ്ഥാനമായി രൂപീകൃതമായ ബാങ്ക് ?

ഫെഡറൽ ബാങ്ക്

117. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി ?

ഡി.എസ്. പ്രഭുദാസ് ആന്റ് കമ്പനി

118. വോൺ ഏത് രാജ്യത്തെ നാണയമാണ്?

കൊറിയ

119. ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ബാങ്ക് ?

കനറാ ബാങ്ക്

120. എ ബി വാജ്പേയിയുടെ ചിത്രം മുദ്രണം ചെയ്ത എത്ര രൂപയുടെ പുതിയ നാണയമാണ് കേന്ദ്രസർക്കാർ 2018ൽ പുറത്തിറക്കിയത് ?

100 രൂപ

121. 2017 നവംബർ 30 ന് 100 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ കറൻസി നോട്ട് ഏതാണ് ?

ഒരു രൂപ നോട്ട്

122. പുതിയ ഒരു രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം എന്താണ് ?

സാഗർ സാമ്രാട്ട്

123. യുവാൻ ഏത് രാജ്യത്തിൻറെ നാണയമാണ് ?

ചൈന

124. തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയം ?

അനന്തരായി

125. ഇന്ത്യയിൽ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് നിലവിൽ വരുന്നത് ?

പൊന്നാനി

126. ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം എവിടെയാണ് ?

ഇബ്രാഹിം പൂർ

127. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം ?

വാൾസ്ട്രീറ്റ്

128. മൗണ്ട് ഹാരിയറ്റ് ചിത്രം ആലേഖനം ചെയ്തത് എത്ര രൂപ നോട്ടിൽ ?

20 രൂപ

129. 20 രൂപ നോട്ടിൽ ആലേഖനം ചെയ്ത ചിത്രം എന്താണ് ?

മൗണ്ട് ഹാരിയറ്റ്

130. ജവഹർലാൽ നെഹ്റുവിൻറെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം ?

1964

131. അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളികളെ ഉപഗ്രഹത്തിന്റെ സഹായത്തോടെ രക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ പദ്ധതി ?

സെർച്ച് ആന്റ് റസ്ക്യൂ ബീക്കൺ

132. യൂറോ കറൻസി ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയ 19 മത്തെ രാജ്യം ?

ലിത്വാനിയ

133. കൊച്ചി രാജാക്കന്മാരുടെ ഇടയിൽ പ്രചാരമുണ്ടായിരുന്ന നാണയം ?

പുത്തൻ

134. ഇന്ത്യയിൽ പ്രചാരത്തിലുള്ള 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ?

ചെങ്കോട്ട

135. നൂറു രൂപ നോട്ടിൽ കാണപ്പെടുന്ന റാണി കി വാവ് ഏത് സംസ്ഥാനത്താണ് ?

ഗുജറാത്ത്

136. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?

1992

137. ഇന്ത്യയിൽ ആദ്യ കാലത്ത് നിലനിന്നിരുന്ന നാണയങ്ങൾ ?

പഞ്ച് പാർക്ക് നാണയങ്ങൾ

138. ഒരു രൂപ നാണയം നിർമ്മിക്കാനുപയോഗിക്കുന്ന ഘടകങ്ങൾ ?

ഫെറാറ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ

139. ഇന്ത്യയിൽ ആദ്യമായി സ്വർണ നാണയം പുറത്തിറക്കിയ രാജവംശം ?

കുശാലമാർ

140. 2000 രൂപ നോട്ട് നിറം എന്താണ് ?

മജന്ത

141. നൂറു രൂപ നോട്ട് നിറം എന്താണ് ?

ലാവൻഡർ

142. ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം ഏതാണ് ?

1000 രൂപ നാണയം

143. യൂറോപ്യൻ യൂണിയൻറെ ഔദ്യോഗിക കറൻസിയായ യൂറോ പുറത്തിറങ്ങിയ വർഷവും തീയതിയും ?

1998 ജനുവരി 1

144. 500 രൂപ നോട്ടിലെ നിറം എന്താണ് ?

സ്റ്റോൺ ഗ്രോ

145. 500, 1000 തുടങ്ങിയ നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി ?

നരേന്ദ്രമോദി

146. ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് ?

കാരാങ്

147. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി ?

കാട്ടാക്കട സബ് ട്രഷറി

148. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ?

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

149. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ് ?

ജവഹർലാൽ നെഹ്റു

150. ഇന്ത്യൻ രൂപയ്ക്ക് തയ്യാറാക്കുവാൻ ഉപയോഗിച്ച ലിപി ?

ദേവനാഗരി

151. ഇന്ത്യയിൽ ആദ്യമായി ഇ-പെയ്മെൻറ് ആരംഭിച്ച കോടതി ?

പൂനെ ജില്ലാക്കോടതി

152. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന സിലോൺ നാണയത്തിന് പേരെന്താണ് ?

ഈഴ കാശ്

153. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ?

ആംസ്റ്റർഡാം സ്റ്റോക്ക് എക്സ്ചേഞ്ച്

154. കേരളത്തിലെ ആദ്യത്തെ കറൻസി രഹിത കളക്ട്രേറ്റ് ഏതാണ് ?

പത്തനംതിട്ട

155. ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയ വർഷങ്ങൾ ?

1946,1978,2016

156. ഏതു ക്ഷേത്രം പണികഴിപ്പിച്ചതിന്റെ സ്മരണാർത്ഥം പുറത്തിറക്കിയ നാണയമാണ് ആയിരം രൂപ നാണയം ?

ബൃഹദീശ്വരക്ഷേത്രം

157. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന വെനീഷ്യൻ നാണയം ?

സെക്വിൻ

158. യൂറോ കറൻസി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയനിലെ അംഗം രാഷ്ട്രങ്ങളുടെ എണ്ണം ?

19

159. 50 രൂപയുടെ പഴയ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ?

ഇന്ത്യൻ പാർലമെൻറ്

160. ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം ആയ ഇബ്രാഹിം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

തെലുങ്കാന

161. ദേവാസ് നോട്ട് പ്രസ്  സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

മധ്യപ്രദേശ്

162. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നതെവിടെ ?

മുംബൈ

163. മൗണ്ട് ഹാരിയറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?

പോർട്ട് ബ്ലെയർ

164. പത്തു രൂപ നോട്ടിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതൊക്കെ ?

കാണ്ടാമൃഗം,ആന, കടുവ

165. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ആരാണ് ?

ശ്രീനാരായണഗുരു

166. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്സ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ?

ഫെഡറൽ ബാങ്ക്

167. ഇന്ത്യയിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ 150 രൂപ നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ എന്തെല്ലാമാണ് ?

ചാണക്യൻ, താമര,തേനീച്ച

168. കേരളത്തിലെ കയർ ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ?

ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം

169. നാണയങ്ങളെ പറ്റിയുള്ള പഠനം അറിയപ്പെടുന്നത് ?

ന്യൂമിസ്മാറ്റിക്സ്

170. ധനകാര്യമന്ത്രാലയം ഒരു രൂപ നോട്ട് വീണ്ടും വിനിമയത്തിനു ഇറക്കാൻ തീരുമാനിച്ച വർഷം ?

2015

171. 50 രൂപയുടെ പുതിയ നോട്ടിൽ ആലേഖനം ചെയ്ത ചിത്രം എന്താണ് ?

ഹംപി

172. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് നാണയം ഇറക്കാൻ അധികാരമുണ്ടായിരുന്ന ഏക നാട്ടുരാജ്യം ?

തിരുവിതാംകൂർ

173. കേരളത്തിലേക്ക് പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടു വരുന്ന പദ്ധതി ?

എമർജിംഗ് കേരള

174. 2018ൽ 100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യൻ കറൻസി നോട്ടുകൾ നിരോധിച്ച രാജ്യം ഏതാണ് ?

നേപ്പാൾ

175. കറൻസി രഹിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ?

ഗുജറാത്ത്

176. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ 2 ദിവസം കൈത്തറി വസ്ത്രം നിർബന്ധമാക്കിയ പദ്ധതി ?

കേരളത്തനിമയ്ക്ക് കൈത്തറി

177. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക ?

ഡൗ ജോൺസ്

178. ഗാന്ധിജിയുടെ 150-ത്തെ ജന്മ വാർഷികത്തോടനുബന്ധിച്ച് നാണയം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം ഏതാണ് ?

യുണൈറ്റഡ് കിങ്ഡം

179. ഇന്ത്യ ഗവൺമെൻറ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ആദ്യത്തെ പോളിമർ നോട്ട് എത്ര രൂപയുടെ ആണ് ?

10

180. 20 രൂപ നോട്ട് നിറം എന്താണ് ?

ഗ്രീനിഷ് യെല്ലോ

181. 2016 ലെ നോട്ട് നിരോധനം നിലവിൽ വന്നപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണ്ണർ ആരായിരുന്നു ?

ഊർജിത് പട്ടേൽ

182. സെൻസെക്സിലോ നിഫ്റ്റിയിലോ ഒരു ദിവസം ഉണ്ടാകുന്ന നേട്ടത്തെ കുറിച്ചുള്ള പദം ?

റാലി

183. കറൻസി നോട്ടുകൾ പുറത്തിറക്കാൻ ഉള്ള അധികാരം ഇന്ത്യ ഗവണ്മെന്റിൽ നിക്ഷിപ്തമായ ആക്ട് ?

പേപ്പർ കറൻസി ആക്ട് 1861

184. 50 രൂപ നോട്ട് നിറമെന്താണ് ?

ഫ്ലൂറസെൻറ് ബ്ലൂ

185. മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന നാണയം ?

മാഹി കാശ്

186. മൈസൂർ സുൽത്താന്മാരുടെ ഭരണ കാലത്ത് നിലനിന്നിരുന്ന നാണയം ?

ആന കാശ്

187. 'സെൻസെക്സ്' എന്ന വാക്ക് നിർദ്ദേശിച്ച വ്യക്തി ?

ദീപക് മൊഹാനി

188. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

189. കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന സ്പാനിഷ് നാണയം ?

റിയർ

190. ജപ്പാനിലെ നാണയം ?

യെൻ

191. ശ്രീലങ്കയിലെ നാണയം എന്താണ് ?

രൂപ

192. യൂറോ വിനിമയം ആരംഭിച്ച വർഷം ?

2002 ജനുവരി 1

193. ഇന്ത്യയിൽ പ്രചാരത്തിലുള്ള 100 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ?

ഹിമാലയ പർവ്വതം

194. എല്ലോറ ഗുഹകൾ കാണപ്പെടുന്നത് എത്ര രൂപ നോട്ടിൽ ?

20 രൂപ

195. ഡിജിറ്റൽ കറൻസി അറിയപ്പെടുന്ന പേര് ?

ബിറ്റ് കോയിൻ

196. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന റോമൻ നാണയം ?

ദിനാറിയസ്

197. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം ?

ജിത്താൾ

198. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നതെന്ത് ?

സെൻസെക്സ്

199. ഉണ്ണിയാടി ചരിതം എന്ന കവിതയിൽ പരാമർശിക്കുന്ന നാണയം ?

തുളു കാശ്

200. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?

1875

201. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം ?

മുംബൈ

202. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്ന പേര് ?

നിഫ്റ്റി

203. SEBI യുടെ നിലവിലെ ചെയർമാൻ ?

അജയ് ത്യാഗി

204. സെബി സ്ഥാപിതമായ വർഷം ?

1988

205. SEBI യ്ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ച വർഷം ?

1992 ഏപ്രിൽ 12

206. SEBI യുടെ ആദ്യ ചെയർമാൻ ?

എസ്.എ. ഡേവ്

207. എൽ.ഐ.സിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ ?

മുംബൈ

208. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച് ?

കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്

209. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?

1956 സെപ്തംബർ 1

210. എൽ.ഐ.സിയുടെ നിലവിലെ ചെയർമാൻ ?

എം.ആർ കുമാർ

211. ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി സ്ഥാപിതമായ സ്ഥാപനം ?

സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ

212. ഇന്ത്യാ ഗവണ്മെന്റ് ലൈഫ് ഇൻഷൂറൻസ് മേഖലകളെ ദേശസാത്കരിച്ച വർഷം ?

1956

213. എൽ.ഐ.സി ഇൻഷൂറൻസ് ഓംബുഡ്സ്മാനെ നിയമിച്ച വർഷം ?

1998 നവംബർ 11

214. എൽ.ഐ.സിയുടെ ആദ്യ ചെയർമാൻ ?

എച്ച്.എം.പട്ടേൽ

215. എൽ.ഐ.സി ഇന്ത്യയിലുള്ള സോണൽ ഓഫീസുകളുടെ എണ്ണം ?

8

216. മാനവ ദാരിദ്ര സൂചിക ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?

1997

217. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?

1978

218. ഇന്ത്യയിൽ ആദ്യമായി ശാസ്ത്രീയമായി ദേശീയ വരുമാനം കണക്കാക്കിയ വ്യക്തി ?

വി.കെ.ആർ.വി റാവു

219. ഹിന്ദുസ്ഥാൻ കോർപ്പറേറ്റീവ് ഇൻഷൂറൻസ് കമ്പനി സ്ഥാപിച്ചതാര് ?

രബീന്ദ്രനാഥ ടാഗോർ

220. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി ?

സെൻട്രൽ സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷൻ

221. ഓറിയന്റൽ ലൈഫ് ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായ വർഷം ?

1818

222. ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്ര വിഭാഗത്തിന്റെ പിതാവ് ?

പി.സി മഹലനോബിസ്

223. ഇൻഷൂറൻസ് മേഖലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ?

ആർ.എൻ. മൽഹോത്ര കമ്മിറ്റി

224. ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും  സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ ആണ് ?

മൂലധനം

225. ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത് ?

ദാദാഭായ് നവറോജി

226. ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി ?

ദാദാഭായ് നവറോജി

227. ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചിലവഴിക്കുന്ന തുക കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ?

ചെലവ് രീതി

228. ഇന്ത്യൻ എൻജിനീയറിംഗിന്റെ പിതാവ് ?

എം.വിശ്വേശ്വരയ്യ

229. ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചെടുത്തത് ?

മോറിസ് ഡേവിസ് മോറിസ്

230. സെൻട്രൽ സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ധവള പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം ?

1956

231. ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത് ?

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

232. ഗാന്ധിജി തന്റെ സാമ്പത്തിക ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം ?

ഹിന്ദ് സ്വരാജ്

233. ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപ്പാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യം ?

മൊത്ത ആഭ്യന്തര ഉൽപന്നം

234. ഒരു രാജ്യത്ത് ഒരു വർഷം മൊത്തം ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക ആണ് ?

ദേശീയ വരുമാനം

235. ഗാന്ധിയൻ പദ്ധതിയുടെ ഉപഞ്ജാതാവ് ?

ശ്രീമാൻ നാരായൺ അഗർവാൾ

236. ദേശീയ പ്ലാനിംഗ് കമ്മിറ്റി നിലവിൽ വന്ന വർഷം ?

1938

237. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?

ദാദാഭായ് നവറോജി

238. ഭൗമോപരിതലത്തിലെയും ഭൗമാന്തർഭാഗത്തേയും ഭൗമാന്തരീഷത്തിലെയും എല്ലാ പ്രകൃതിവിഭവങ്ങളും ഉൾപ്പെടുന്ന ഉൽപ്പാദന ഘടകം ?

ഭൂമി 

239. ഇന്ത്യൻ ബജറ്റിന്റെ പിതാവ് ?

പി.സി മഹലനോബിസ്

240. ഭാരത് ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായ വർഷം ?

1896

241. 2019 ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

129

242. സർക്കാരിന്റെ ചെലവ് അറിയപ്പെടുന്നത് ?

പൊതു ചെലവ്

243. ഇന്ത്യയിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം ?

543

244. സംഘടനത്തിന്റെ പ്രതിഫലം ?

ലാഭം

245. ലോക്സഭയിലെ പട്ടിക വർഗ സംവരണ മണ്ഡലങ്ങളുടെ എണ്ണം ?

47

246. 1944 ൽ ബ്രിട്ടീഷ് ഗവണ്മെന്റ് സ്ഥാപിച്ച പ്ലാനിംഗ് ആൻഡ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെന്റനു നേതൃത്വം നൽകിയത് ?

അർദ്ദേശിൽ ദലാൽ

247. പൊതു ചെലവുകൾ എത്ര തരം ഉണ്ട് ?

2

248. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ?

എം. വിശ്വേശ്വരയ്യ

249. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയ വ്യക്തി ?

പി.സി മഹലനോബിസ്

250. ഇൻഷൂറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി നിലവിൽ വന്നതെന്ന് ?

1999

251. ഇന്ത്യയിൽ പ്രതിശീർഷ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി ?

ദാദാഭായ് നവറോജി

252. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ ?

ദാദാഭായ് നവറോജി

253. സെൻട്രൽ സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ ആസ്ഥാനം ?

ഡൽഹി

254. രാസ്ത് ഗോഫ്ത്താർ എന്ന ദ്വൈവാരികയുടെ പത്രാധിപർ ?

ദാദാഭായ് നവറോജി

255. ദേശീയ വരുമാനം കണക്കാക്കുന്ന രീതിയിൽ ഉൾപ്പെടാത്തത് ഏത് ?

മിച്ച രീതി

256. 1946 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇടക്കാല ഗവണ്മെന്റ് രൂപീകരിച്ച അഡ്വൈസറി പ്ലാനിംഗ് ബോർഡിന്റെ ചെയർമാൻ ?

കെ.സി നിയോഗി

257. മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ?

ഭൂട്ടാൻ

258. യുദ്ധം ഉൾപ്പെടുന്ന ചെലവ് ഏത് ?

വികസനേതര ചെലവ്

259. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ?

സംഖ്യ

260. ലോക്സഭയിലെ പട്ടിക ജാതി സംവരണ മണ്ഡലങ്ങളുടെ എണ്ണം ?

84

261. നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനമെടുക്കുന്ന സ്വതന്ത്ര സമിതി ?

അതിർത്തി നിർണയ കമ്മീഷൻ

262. "ഇന്ത്യക്ക് മൂലധനം എന്ന പേരിൽ കേന്ദ്രീകരിക്കലല്ല, 1900 മൈൽ നീളവും 1500 മൈൽ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്ന വിധത്തിൽ വിതരണം ചെയ്യലാണ്" എന്ന് അഭിപ്രായപ്പെട്ടത് ?

ഗാന്ധിജി

263. സെൻട്രൽ സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ?

ധവള പത്രം

264. ഭൗതിക ജീവിത ഗുണനിലവാര സൂചിക പ്രയോഗത്തിൽ വന്നത് ?

1979

265. കൊൽക്കത്തയിൽ ആദ്യത്തെ സ്റ്റാറ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ?

പി.സി മഹലനോബിസ്

266. മനുഷ്യന്റെ ആവശ്യങ്ങൾ സാധിക്കുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയ ?

ഉൽപ്പാദനം

267. ജനറൽ ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?

1972

268. പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

ദാദാഭായ് നവറോജി

269. 2018 ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

130

270. ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിക്ക് രൂപം നൽകിയത് ?

എം എൻ റോയ്

271. ഇന്ത്യയുടെ ഊർജ മേഖലയെ പറ്റിയുള്ള സെൻട്രൽ സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷന്റെ വാർഷിക പ്രസിദ്ധീകരണം ?

എനർജി സ്റ്റാറ്റിറ്റിക്സ്

272. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക നയം പ്രഖ്യാപിച്ചതെന്ന് ?

1948

273. ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം ?

ബ്രിട്ടൻ

274. ഉൽപ്പാദനഫലമായി ലഭിക്കുന്നത് ?

ഉൽപ്പന്നം

275. പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ടമെന്റ് നിരോധിച്ച വർഷം ?

1946

276. ഡീലിമിറ്റേഷൻ കമ്മീഷനെ നിയമിക്കുന്നത് ?

രാഷ്ട്രപതി

277. എഞ്ചിനിയേഴ്സ് ദിനം ?

സെപ്റ്റംബർ 15

278. ഇന്ത്യൻ സ്റ്റാറ്റിറ്റിക്സ് ദിനം ?

ജൂൺ 29

279. SEBI യുടെ ആസ്ഥാനം ?

മുംബൈ

280. മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ?

1990

281. മാനവ വികസന സൂചിക തയ്യാറാക്കുന്നത് ?

UNDP

282. ഗ്രാമീണ സമ്പദ് വ്യവസ്ഥക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

ട്രസ്റ്റിഷിപ്പ്

283. ദേശീയ വരുമാന കമ്മിറ്റി സ്ഥാപിതമായ വർഷം ?

1949

284. ഉൽപ്പാദനഘടകം എന്ന നിലയിൽ ഭൂമിയുടെ പ്രതിഫലം ?

പാട്ടം

285. പലിശ ഉൾപ്പെടുന്ന ചെലവ് ഏത് ?

വികസനേതര ചെലവ്

286. ബോംബെ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച മലയാളി ?

ജോൺ മത്തായി

287. ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ?

വിപണനം

288. സ്വാതന്ത്രം ലഭിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച നടത്തിയ INC സമ്മേളനം ?

കറാച്ചി സമ്മേളനം

289. ഗാന്ധിയൻ സമ്പദ് വ്യവസ്ഥയുടെ ഉപഞ്ജാതാവ് ?

ജെ സി കുമരപ്പ

290. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി ?

ദാവോസ്

291. ഇന്ത്യയുടെ വന്ദ്യവയോധികൻ ?

ദാദാഭായ് നവറോജി

292. ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളെ എത്രയായി തരം തിരിക്കാം ?

4

293. ഒരു വർഷം ഒരു രാജ്യത്ത് ഉൽപ്പാദിപ്പിച്ചാ എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യം ?

മൊത്ത ദേശീയ ഉൽപന്നം

294. സെൻട്രൽ സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തി ?

പി.സി. മഹലനോബിസ്

295. ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനം ആണ് ?

പ്രതിശീർഷ വരുമാനം

296. മാനവ വികസന സൂചിക രൂപപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

അമർത്യാസെൻ

297. ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടുന്ന രീതി ഏത് ?

ഉൽപ്പാദന രീതി

298. തൊഴിലാളി നൽകുന്ന അധ്വാന ശേഷിക്കുള്ള പ്രതിഫലം ?

കൂലി

299. മൂലധനത്തിനുള്ള പ്രതിഫലം ?

പലിശ

300. മാനവ വികസന സൂചികയുടെ പൂരകമായി ഐക്യ രാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചിക ?

മാനവ ദാരിദ്ര സൂചിക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT