301. ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പിൽ അയഡിൻ ചേർക്കുന്നത്. ?
ഗോയിറ്റർ
302. ഏതു രോഗം നിർണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത് ?
എയ്ഡ്സ്
303. ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ?
ഹൈഡ്രജൻ
304. ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം ?
സൾഫർ ഡൈ ഓക്സൈഡ്
305. പാറ്റയുടെ രക്തത്തിന്റെ നിറം ?
നിറമില്ല
306. പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാൻ സഹായിക്കുന്നത് ?
ജീനുകൾ
307. പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ചത് ?
ഗ്രിഗർ മെൻഡൽ
308. പാരാതെർമോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം ?
ടെറ്റനി
309. പാലിന് രുചി നൽകുന്നത് ?
ലാക്ടോസ്
310. സൂര്യപ്രകാശത്തിലെ ഘടക വർണങ്ങൾ ?
7
311. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേര് ?
ഫാക്കുലി
312. ധവളപ്രകാശത്തെ ഘടകവർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത് ?
പ്രിസം
313. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം ?
റിഫ്രാക്ഷൻ
314. നീലയും മഞ്ഞയും ചേർന്നാൽ കിട്ടുന്ന വർണം ?
പച്ച
315. ഫ്രഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്. ?
വിറ്റാമിൻ സി
316. മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?
തലച്ചോർ
317. മെലാനിന്റെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ ?
അൽബിനിസം
318. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്. ?
ത്വക്ക്
319. ലെപ്റ്റോകൊറൈസ അക്യൂട്ട് എന്നത് ഏത് കീടത്തിന്റെ ശാസ്ത്രനാമമാണ്. ?
ചാഴി
320. ലെപ്രൊമിൻ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ?
കുഷ്ഠം
321. ആദ്യത്തെ പ്ലാസ്റ്റിക് ?
നൈട്രോ സെല്ലുലോസ്
322. എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത് ?
അസറ്റിക് ആസിഡ്
323. ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം ?
യുറേനിയം
324. ഏറ്റവും ഭാരം കൂടിയ വാതകമൂലകം ?
റാഡോൺ
325. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?
കേസീൻ
326. പാലിലടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാൻ ശരീരം ഉൽപാദിപ്പിക്കുന്ന എൻസൈം ?
ലാക്ടേസ്
327. പാലിനെ തൈരാക്കുന്ന ബാക്ടീരിയ ?
ലാക്ടോബാസില്ലസ്
328. പാലിന്റെ മഞ്ഞനിറത്തിനു കാരണം എന്തിന്റെ സാന്നിധ്യമാണ് ?
കരോട്ടിൻ
329. റിക്ടർ സ്കെയിലിൽ അളക്കുന്നത്. ?
ഭൂകമ്പം
330. റിവോൾവർ കണ്ടുപിടിച്ചത് ?
സാമുവൽ കോൾട്ട്
331. എന്തിന്റെ സ്വാഭാവം അളക്കാനാണ് സ്പെക്ട്രോ മീറ്റർ ഉപയോഗിക്കുന്നത് ?
പ്രകാശം
332. ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ (എ.ടി. എം) ഉപജ്ഞാതാവ് ?
വാൾട്ടർ റിസ്റ്റൺ
333. പ്ലേഗിനു കാരണമായ രോഗാണു ?
യെർസിനിയ പെസ്റ്റിസ്
334. പ്ലേഗ് പരത്തുന്നത് ?
എലിച്ചെള്ള്
335. രോഗ പ്രതിരോധത്തിനാവശ്യമായ വിറ്റാമിൻ ?
ജീവകം സി
336. രോഗപ്രതിരോധ ശേഷി നൽകുന്ന രക്താണു ?
വെളുത്ത രക്താണു
337. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ക്ഷയം
338. രോഗങ്ങളെക്കുറിച്ചുള്ള പഠനം ?
പാതോളജി
339. റേഡിയസ്, അൾന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു. ?
കൈ
340. ലോക്ക് ജാ എന്നത് ഏതു രോഗത്തിന്റെ ലക്ഷണമാണ് ?
ടെറ്റനസ്
341. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം ?
ആർഗൺ
342. വാട്ടർഗ്ലാസിന്റെ രാസനാമം ?
സോഡിയം സിലിക്കേറ്റ്
343. ഏത് മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത് ?
യാക്
344. ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് അക്കേഷ്യ ഇലകൾ ?
ജിറാഫ്
345. ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേൻ ?
കരടി
346. ഏത് കാർഷിക വിളയുടെ സങ്കരയിനം വിത്താണ് കാർത്തിക ?
നെല്ല്
347. ഏത് സസ്യത്തിന്റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത് ?
കോളിഫ്ളവർ
348. ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോൺ കാണപ്പെടുന്നത് ?
ഒക്ടോപ്പസ്
349. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ് ?
ഹൈഡ്രോക്ലോറിക് ആസിഡ്
350. ഓക്സിജൻ കണ്ടുപിടിച്ചത്. ?
പ്രീസ്റ്റ്ലി
351. പാലൂട്ടുന്ന പക്ഷി എന്നറിയപ്പെടുന്നത് ?
പ്രാവ്
352. പാഴ്ഭൂമിയിലെ കൽപവൃക്ഷം എന്നറിയപ്പെടുന്നത് ?
കശുമാവ്
353. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്. ?
ചാള
354. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം ?
പരുത്തി
355. ഐ.ടി.സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല ?
മലപ്പുറം
356. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം ?
പെൻഗ്വിൻ
357. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം ?
ഫിൻലൻഡ്
358. അന്താരാഷ്ട്ര സൈബർ സുരക്ഷാദിനം ?
നവംബർ 30
359. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയൻസ് ?
മനുഷ്യൻ
360. ഏത് രോഗം ബാധിച്ചാണ് കൂടുതൽ കുട്ടികൾ മരിക്കുന്നത്. ?
ന്യൂമോണിയ
361. വന്യമൃഗങ്ങളിൽ ഏത് ജീവിയുടെ കാലടയാളമാണ് മനുഷ്യന്റെ കാലടയാളവുമായി സമാനത പുലർത്തുന്നത്. ?
കരടി
362. ഒട്ടകത്തിന്റെ ശരാശരി ആയുസ്സ് ?
40 വർഷം
363. വർണാന്ധത കണ്ടുപിടിച്ചത് ?
ജോൺ ഡാൾട്ടൺ
364. വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ലോഹം ?
ടൈറ്റാനിയം
365. കള്ള് പുളിക്കുമ്പോൾ പതഞ്ഞു പൊന്തുന്ന വാതകം ?
കാർബൺ ഡയോക് സൈഡ്
366. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത് ?
സിന്ധു തട നിവാസികൾ
367. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം ?
ദക്ഷിണാഫ്രിക്ക
368. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവനുള്ള വസ്തു ?
വണ്ട്
369. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം ?
ജലദോഷം
370. ലോകത്തിന്റെ എല്ലാ ഭാഗത്തും കൃഷി ചെയ്യപ്പെടുന്ന ഏക ഭക്ഷ്യ വസ്തു ?
കാരറ്റ്
371. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ?
ലൂയി ബ്രൗൺ
372. ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി ?
എമു
373. കറുത്ത സ്വർണം എന്നറിയപ്പെടുന്നത്. ?
പെട്രോളിയം
374. കലാമൈൻ ഏതിന്റെ അയിരാണ് ?
സിങ്ക് (നാകം)
375. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്. ?
മയിൽ
376. പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന പിഗ്മെന്റുകൾ ?
ബിലിറൂബിൻ, ബിലിവെർഡിൻ
377. പിത്തരസം എവിടെ സംഭരിക്കുന്നു. ?
പിത്താശയത്തിൽ (ഗാൾ ബ്ലാഡർ)
378. പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം ?
ഗാൾ ബ്ലാഡർ
379. മൗസിന്റെ ഉപജ്ഞാതാവ് ?
ഡഗ്ലസ് എം ഗൽബർട്ട്
380. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ?
തൃശ്ശൂർ വേലൂരിലെ തയ്യൂർ ഗ്രാമം
381. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ് ?
6080
382. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അസുഖമായി കണക്കാക്കുന്നത്. ?
കുഷ്ഠം
383. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം ?
റെഡ്വുഡ്
384. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം ?
അറ്റ്ലസ് മോത്ത്
385. ലോകത്തിലെ ഏറ്റവും വലിയ പഴം ?
ചക്ക
386. ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി ?
ജപ്പാനീസ് ജയന്റ് സാലമാൻഡർ
387. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം ?
ക്വീൻ അലക്സാണ്ട്രിയാസ് ബേഡ് വിംഗ്
388. ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം ?
പിഗ്മി ഗോബി
389. ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞന്റെ രക്ത സാമ്പിളുകളാണ് ?
ജെയിംസ് വാട്സൺ
390. ചന്ദ്രനിൽ നിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായി തോന്നുന്നു ?
കറുപ്പ്
391. വെള്ളച്ചാട്ടത്തിന് എതിരെ നീന്താൻ കഴിവുള്ള മൽസ്യം ?
സാൽമൺ
392. വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ?
പെൻഗ്വിൻ
393. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?
ക്ലോറിൻ
394. വെളുത്ത രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ ?
ലുക്കീമിയ
395. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്. ?
കുങ്കുമം
396. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം ?
ഹൈപ്പർ മെട്രോപ്പിയ
397. വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എയ്ഡ്സ്
398. കെൽവിൻ സ്കെയിലിൽ മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്രയാണ് ?
31 ഡിഗ്രി
399. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം ?
ലെഡ് (ഈയം)
400. കൃത്രിമമഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം ?
സിൽവർ അയഡൈഡ്
401. പുകയിലയിലെ വിഷാംശം ?
നിക്കോട്ടിൻ
402. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി ?
ഹമ്മിങ് പക്ഷി
403. പുല്ലു വർഗത്തിലെ ഏറ്റവും വലിയ സസ്യം ?
മുള
404. പുരുഷൻമാരിൽ മീശ വളർത്തുന്ന ഹോർമോൺ ?
ടെസ്റ്റോസ്റ്റെറോൺ
405. ചലനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജം ?
ഗതികോർജം
406. ബ്യൂഫോർട്ട് സ്കെയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്. ?
കാറ്റിന്റെ വേഗം
407. ഭൂമിയിലേക്ക് സൂര്യനിൽനിന്നു താപം എത്തിച്ചേരുന്നത്. ?
വികിരണം വഴി
408. ഭാരത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ ?
89
409. സ്പിരിറ്റ് എന്നറിയപ്പെടുന്നതിന്റെ രാസനാമം ?
ഈഥൈൽ ആൽക്കഹോൾ
410. പ്രൊഡ്യൂസർ ഗ്യാസ് ഏതിന്റെയൊക്കെ മിശ്രിതമാണ് ?
കാർബൺ മോണോക്സൈഡ്, നൈട്രജൻ
411. പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര് ?
വാസക്ടമി
412. പുളിമരത്തിന്റെ ജന്മദേശം ?
ആഫ്രിക്ക
413. പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിൻ നിർമ്മിക്കപ്പെടുന്നത്. ?
ഇല
414. പ്രകാശം ഏറ്റവുമധികം വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ?
ശൂന്യസ്ഥലം
415. അന്തരീക്ഷമർദം അളക്കുന്ന ഉപകരണം ?
ബാരോമീറ്റർ
416. ഊർജത്തിന്റെ എസ്.ഐ. യൂണിറ്റ് ?
ജൂൾ
417. വർണാന്ധതയുള്ള ആളിന് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ ?
ചുവപ്പ്, പച്ച
418. ഒരാളിന്റെ പൊക്കത്തിന്റെ ഏകദേശം എത്ര ശതമാനം നീളമാണ് തുടയെല്ല് ?
27.5
419. ഒരിക്കൽ മാത്രം ഫലമുണ്ടാകുന്ന സസ്യം ?
വാഴ
420. ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു ?
കംഗാരു എലി
421. ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാ വശ്യമായ സമയം ?
0.8 സെക്കന്റ്
422. ഒരു ഒച്ചിന് എത്ര കാലുകളുണ്ട് ?
ഒന്ന്
423. പിച്ചള (ബ്രാസ്) യിലെ ഘടക ലോഹങ്ങൾ ?
ചെമ്പ്, നാകം
424. പുകയിലയിൽ കാണുന്ന പ്രധാന വിഷ വസ്തു ?
നിക്കോട്ടിൻ
425. പുഷ്പിച്ചാൽ വിളവു കുറയുന്ന സസ്യം ?
കരിമ്പ്
426. പൂച്ച വർഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി ?
സൈബീരിയൻ കടുവ
427. ഒരു ലിങ്ക് എത്ര ഇഞ്ചാണ് ?
7.92
428. വിളക്കു നാടയിൽ എണ്ണ കയറുന്ന തത്ത്വം ?
കേശികത്വം
429. ലോകത്തെ ഏറ്റവും ചെറിയ പശുവർഗം ?
വെച്ചൂർ പശു
430. ലേഡീസ് ഫിംഗർ എന്നറിയപ്പെടുന്ന പച്ചക്കറി ?
വെണ്ടയ്ക്ക്
431. വേരിസെല്ലാ വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം ?
ചിക്കൻപോക്സ്
432. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ ?
സൈലം
433. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ?
വിറ്റാമിൻ സി
434. വോഡ്ക എന്ന മദ്യം ഏതു ധാന്യത്തിൽ നിന്നാണ് ?
ഗോതമ്പ്
435. കേരളത്തിൽ കൃഷിചെയ്യുന്ന ഔഷധ ഗുണമുള്ള നെല്ലിനം ?
നവര
436. കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ് ?
മാവ്
437. പാറ്റാഗുളികയായി ഉപയോഗിക്കുന്നത്. ?
നാഫ്തലീൻ
438. പദാർഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം.ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
ജോൺ ഡാൾട്ടൻ
439. പൂമ്പാറ്റയുടെ ജീവിത ചക്രത്തിന് എത്ര ഘട്ടങ്ങളുണ്ട് ?
4
440. പയോറിയ ബാധിക്കുന്ന അവയവം ?
മോണ
441. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ സ്ഥാപിക്കപ്പെട്ട സംസ്ഥാനം ?
ആന്ധ്രപ്രദേശ്
442. ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും ?
ഒരു കിലോ
443. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ ?
എഥിലിൻ
444. ഫീമറിന്റെ (തുടയെല്ല്) ശരാശരി നീളം ?
50 സെ.മി
445. ഓസോൺ വാതകത്തിന്റെ നിറം ?
നീല
446. ആസ്പിരിനിന്റെ രാസനാമം ?
അസറ്റൈൽ സാലിസൈലിക് ആസിഡ്
447. ബനിയാൻ മരം എന്ന പേരിൽക്കൂടി അറിയപ്പെടുന്ന വൃക്ഷം ?
പേരാൽ
448. സ്റ്റെന്റ് ചികിൽസ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ?
ഹൃദയം
449. കെരാറ്റിൻ എന്ന പദാർഥം ഉള്ളത് ?
ചർമ്മത്തിൽ
450. കൊക്കിൽ സഞ്ചി പോലെ ഭാഗമുള്ള പക്ഷി ?
പെലിക്കൻ
451. കൊമ്പുമായി ജനിക്കുന്ന ഏക മൃഗം ?
ജിറാഫ്
452. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ?
എ.ഡി, ഇ, കെ
453. കൊതുക് മനുഷ്യ സാമീപ്യം തിരിച്ചറിയുന്നതെങ്ങനെ ?
വിയർപ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ്
454. കൊതുക് ശബദമുണ്ടാക്കുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം ?
ചിറക്
455. സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം ?
എക്കോസൗണ്ടർ
456. യുറേനിയം കണ്ടുപിടിച്ചത് ?
മാർട്ടിൻ ക്ലാപ്രോത്ത്
457. ഇൻസുലിൻ കണ്ടുപിടിച്ചത് ?
ഫ്രഡറിക് ബാന്റിംഗ്, ചാൾസ് ബസ്റ്റ്
458. ബാക്ടീരിയയെ കണ്ടുപിടിച്ചത് ?
ല്യൂവൻ ഹോക്ക്
459. ബി.സി.ജി. വാക്സിൻ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത്. ?
ക്ഷയം
460. സാധാരണ താപനിലയിൽ ഏറ്റവും കുറച്ച് വികസിക്കുന്ന പദാർഥം ?
വജ്രം
461. സൂര്യനിലെ ഊർജസ്രോതസ്സ് ?
ഹൈഡ്രജൻ
462. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രീയ ?
ഗാൽവനൈസേഷൻ
463. കടൽ വെള്ളരിക്കയിൽ സമൃദ്ധമായി അടങ്ങിയിക്കുന്ന ലോഹം ?
വനേഡിയം
464. ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്. ?
എട്ടുകാലി
465. ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ്. ?
അരിസ്റ്റോട്ടിൽ
466. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്റെ അയിരാണ് ?
യൂറേനിയം
467. ലെൻസ്, പ്രിസം എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ?
ഫ്ളിന്റ് ഗ്ലാസ്
468. കോർണിയയുടെ ഏകദേശ വ്യാസം ?
12 മി. മി
469. കോർണിയയെ ആവരണം ചെയ്തിരി ക്കുന്ന സ്തരം ?
കൺജക്ടിവ
470. കോളറയ്ക്കു കാരണമായ അണു ?
ബാക്ടീരിയ
471. കോളി ഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ?
പുഷ്പമഞ്ജരി
472. കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം ?
ഫേനം
473. കോശത്തിന്റെ അടുക്കള എന്നറിയപ്പെടുന്നത് ?
ഹരിതകണം
474. കോശത്തിന്റെ ഊർജസംഭരണി എന്നറിയപ്പെടുന്നത്. ?
മൈറ്റോകോൺട്രിയ
475. ഗൺ മെറ്റൽ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ ?
ചെമ്പ്, വെളുത്തിയം, നാകം
476. ജെറ്റ് എൻജനുകളിൽ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം ?
പാരാഫിൻ
477. നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം ?
അക്വാറീജിയ
478. ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് ?
ജീൻ ലാമാർക്ക്
479. ബയോളജിക്കൽ ക്ലോക്ക് ഉപയോഗിക്കുന്നത് ?
സ്വഭാവ ക്രമീകരണം
480. ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി ?
പരോപജീവി
481. അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ?
ഹെന്ററി മോസ്ലി
482. ഓസോൺ തന്മാത്രയിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ട് ?
3
483. ശൂന്യാകാശത്തേക്ക് ആദ്യം അയക്കപ്പെട്ട ജീവി ?
നായ
484. ഹൈഡ്രജൻ കണ്ടുപിടിച്ചത് ?
കാവൻഡിഷ്
485. ഒരു കാലിൽ രണ്ടു വിരലുകൾ മാത്രമുള്ള പക്ഷി ?
ഒട്ടകപ്പക്ഷി
486. ഒരു ശിശു വളർന്നുവരുമ്പോൾ എല്ലുകളിൽ ഉണ്ടാകുന്ന മാറ്റം ?
എല്ലുകളുടെ എണ്ണം കുറയുന്നു
487. ഒറിജിൻ ഓഫ് സ്പീഷീസ് രചിച്ചതാര് ?
ചാൾസ് ഡാർവിൻ
488. വാനിലയുടെ ജന്മദേശം ?
മെക്സിക്കോ
489. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
പക്ഷികൾ
490. ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം ?
സിൽവർ അയഡൈഡ്
491. പ്രകൃതിവാതകത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ?
മീഥേൻ, ഈഥേൻ, പ്രൊപ്പേൻ, ബ്യൂട്ടേൻ
492. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം ?
വൻകുടൽ
493. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ?
അഡ്രിനാലിൻ
494. ഭാരത്തിൽ രണ്ടാം സ്ഥാനമുള്ള പക്ഷി ?
കാസോവറി
495. ടെലിവിഷൻ കണ്ടുപിടിച്ചത് ?
ജോൺ ബേർഡ്
496. വൈദ്യുത വിളക്ക് കണ്ടുപിടിച്ചത്. ?
എഡിസൺ
497. കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ?
ന്യൂക്ലിയസ്
498. കോശത്തിലെ ജനറ്റിക് മെറ്റീരിയൽ ?
ഡിഎൻഎ
499. കോശമർമം കണ്ടുപിടിച്ചത് ?
റോബർട്ട് ബ്രൗൺ
500. കോശം കണ്ടുപിടിച്ചത് ?
റോബർട്ട് ഹുക്ക്
501. കോക്കോസ് ന്യൂസിഫെറ എന്നത് ഏത് വിളയുടെ ശാസ്ത്രനാമമാണ് ?
തെങ്ങ്
502. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ ?
നാഡീകോശങ്ങൾ
503. ഗോയിറ്ററിന്റെ മറ്റൊരു പേര്. ?
ഗ്രേവ്സ് രോഗം
504. ന്യൂക്ളിയർ ഫിഷൻ കണ്ടുപിടിച്ചത് ?
ഓട്ടോഹാൻ
505. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്. ?
സ്വർണം
506. വാരിയെല്ലുകൾ ഏറ്റവും കൂടുതലുള്ള ജീവി ?
പാമ്പ്
507. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഏതു രോഗത്തിനുള്ളതാണ് ?
അതിസാരം
508. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി ?
തേൾ
509. വാലിന്റെ അറ്റത്ത് കിലുങ്ങുന്ന ഒരു ഭാഗമുള്ള പാമ്പ് ?
റാറ്റിൽ സ്നേക്ക്
510. വാളൻ പുളിയിലടങ്ങിയിരിക്കുന്ന ആസിഡ് ?
ടാർടാറിക് ആസിഡ്
511 നവസാരത്തിന്റെ രാസനാമം ?
അമോണിയം ക്ളോറൈഡ്
512. യുറേനിയത്തിന്റെ ശിഥിലീകരണം മൂലം അവസാനം ലഭിക്കുന്നത്. ?
കറുത്തീയം
513. ഭീമൻ പാണ്ടയുടെ സ്വദേശം ?
ചൈന
514. ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളവയിൽ ഏറ്റവും വലിപ്പം കൂടിയ ജീവി ?
നീലത്തിമിംഗിലം
515. ഭൂമിയുടെ കാന്തിക ശക്തിയ്ക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി ?
ഒച്ച്
516. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ ?
സാമുവൽ കോഹൻ (1958)
517. പച്ച ഇല ചുവപ്പു പ്രകാശത്തിൽ എന്തു നിറത്തിൽ കാണപ്പെടും. ?
കറുപ്പ്
518. പ്രപഞ്ചത്തിന്റെ വികാസത്തിനു തെളിവു നൽകിയതാര് ?
എഡ്വിൻ ഹബിൾ
519. ഇന്തുപ്പിന്റെ രാസസൂത്രം ?
പൊട്ടാസ്യം ക്ലോറൈഡ്
520. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
മഗ്നീഷ്യം
521. ഓക്സിജന്റെ അഭാവം മൂലം ശരീര കലകൾക്കുണ്ടാകുന്ന രോഗം ?
അനോക്സിയ
522. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം ?
ഇൻഫ്ളുവൻസ
523. വാതം ബാധിക്കുന്ന ശരീരഭാഗം ?
സന്ധി
524. വിത്തുണ്ടെങ്കിലും കായ്കളില്ലാത്ത ഒരു സസ്യം ?
പൈനസ്
525. വിറ്റാമിൻ ബി-1 ന്റെ ശാസ്ത്രനാമം ?
തയാമിൻ
526. ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന വാതകം ?
കാർബൺ മോണോക്സൈഡ്
527. ഇതായ് ഇതായ് രോഗമുണ്ടുകുന്നത് ഏതു ലോഹത്തിന്റെ മലിനീകരണം മൂലമാണ്. ?
കാഡ്മിയം
528. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം ?
സ്മാൾ പോക്സ്
529. ഭൂമുഖത്തെ ഏറ്റവും വലിയ ജന്തു ?
നീലത്തിമിംഗിലം
530. ഭൂഗുരുത്വാകർഷണത്തോട് ചെടികൾ പ്രതികരിക്കുന്ന പ്രതിഭാസം ?
ജിയോട്രോപ്പിസം
531. പ്രയുക്ത ജന്തുശാസ്ത്രത്തിന്റെ (അപ്ലൈഡ് സുവോളജി) പിതാവ് ?
കോൺ റാഡ് ജസ്നർ
532. പ്രകാശത്തിന്റെ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
ന്യൂട്ടൺ
533. മഴവില്ലിൽ ഏറ്റവും പുറത്തായി കാണപ്പെടുന്ന നിറം ?
ചുവപ്പ്
534. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം ?
ന്യൂക്ലിയർ ഫ്യൂഷൻ
535. വെള്ളനിറം കിട്ടാൻ ചേരേണ്ട നിറങ്ങൾ ?
നീല, ചുവപ്പ്, പച്ച
536. സെറി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു. ?
പട്ടുനൂൽ കൃഷി
537. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
കരൾ
538. ടിബിയ,ഫിബുല എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു. ?
കാൽ
539. ചെമ്മരിയാടിന്റെ രോമം നിർമിച്ചിരിക്കുന്ന പ്രോട്ടീൻ ?
കെരാറ്റിൻ
540. ചെവി ഉപയോഗിച്ച് ഇരുട്ടിൽ മുന്നിലെ തടസ്സങ്ങൾ തിരിച്ചറിയുന്ന ജീവി ?
വവ്വാൽ
541. ടിഷ്യു കൾച്ചറിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ?
ഹേബർലാൻഡ്
542. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി ?
ടോപ്പിയറി
543 റബ്ബറിന്റെ ലായകം ?
ബെൻസീൻ
544. എൽ.പി.ജി.യിലെ ഘടകങ്ങൾ ?
മീഥേയ്ൻ, ബ്യൂട്ടേൻ, പ്രൊപ്പെയ്ൻ
545. വിറ്റാമിൻ ബി-12ന്റെ ശാസ്ത്രനാമം ?
സയനോകോബാലാമിൻ
546. വിറ്റാമിൻ സി യുടെ രാസനാമം ?
അസ്കോർബിക് ആസിഡ്
547. വിറ്റികൾച്ചർ എന്തിന്റെ കൃഷിയാണ് ?
മുന്തിരി
548. വിരലുകളില്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി ?
ആന
549. വിഷമുള്ള ഏക സസ്തനം ?
ആൺ പ്ലാറ്റിപ്പസ്
550. എൽ.പി.ജിയുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർഥം ?
മെർക്കാപ്റ്റൺ
551. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ?
ഹൈഡ്രജൻ
552. പ്രകാശത്തിനു നേരെ ചെടികൾ വളരുന്ന പ്രതിഭാസം ?
ഫോട്ടോട്രോപ്പിസം
553. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത് ?
മണ്ണിര
554. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി ?
കാക്ക
555. പ്രസവിക്കുന്ന പാമ്പ് ?
അണലി
556. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത് ?
ഭൂമധ്യരേഖയിൽ
557. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ബഹിരാകാശവാഹനമായ അപ്പോളോ-11 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് ?
സാറ്റേൺ 5
558. മഴവില്ലിൽ നടുക്ക് കാണുന്ന നിറം ?
പച്ച
559. അണുവിഭജനത്തിന്റെ പിതാവ് ?
ഓട്ടോഹാൻ
560. എല്ലുകളുടെയും പല്ലുകളുടെയും ശക്തി നിലനിറുത്താൻ ആവശ്യമായ ഘടകം ?
കാൽസ്യം
561. ആൽക്കഹോൾ നിർമാണത്തിൽ ഉപോൽപന്നം ?
കാർബൺ ഡയോക്സൈഡ്
562. ശരീരത്തിൽ ആകെ നാഡികളുടെ എണ്ണം ?
43 ജോടി
563. ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ ?
മജ്ജയിൽ
564. ശരീരത്തിൽ കഴുത്തിനു കീഴ്പ്പോട്ടുള്ള ഭാഗത്തെ റിഫ്ളകസ് ആക്ഷൻ നിയന്ത്രിക്കുന്നത് ?
സ്പൈനൽ കോർഡ്
565. ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം ?
കരൾ
566. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി ?
പീനിയൽ ഗ്രന്ഥി
567. റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകം ?
ഫ്രിയോൺ
568. പ്രാണികളെ തിന്നുന്ന സസ്യം
നെപ്പന്തസ്
569. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന സസ്തനം ?
വവ്വാൽ
570. പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമീൻ ?
വിറ്റാമിൻ സി
571. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ?
ഓപ്പൻ ഹൈമർ
572. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന ?
1729
573. കരയിലെ സസ്തനങ്ങളിൽ ഏറ്റവും നീളം കൂടിയ നട്ടെല്ലുള്ളത് ?
ജിറാഫ്
574. കരയിലെ സസ്തനങ്ങളിൽ ഏറ്റവും ആയുസ്സ് കൂടിയത് ?
മനുഷ്യൻ
575. കരയിലെ ജീവികളിൽ ഏറ്റവും വലിയ വായ് ഉള്ളത് ?
ഹിപ്പോപൊട്ടാമസ്
576. കരളിൽ സംഭരിച്ചിരിക്കാവുന്ന വിറ്റാമിൻ ?
വിറ്റാമിൻ എ
577. കരിമ്പിൽ നിന്നു കിട്ടുന്ന പഞ്ചസാര ?
സുക്രോസ്
578. ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം ?
ഹൈഗ്രോമീറ്റർ
579. ഉപ്പു കഴിഞ്ഞാൽ കടൽവെള്ളത്തിൽ നിന്ന് വാണിജ്യപരമായി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന പദാർഥം ?
അയഡിൻ
580. ഏറ്റവും ക്രിയാശീലമുള്ള മൂലകം ?
ഫ്ളൂറിൻ
581. ക്രിസ്മസ് ഡിസീസ് എന്നറിയപ്പെടുന്നത് ?
ഹീമോഫീലിയ
582. ക്രൂസ്ഫെൽറ്റ് ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര് ?
ഭ്രാന്തിപ്പശു രോഗം
583. ഏണസ്റ്റ് റുഥർഫോർഡ് ജനിച്ച രാജ്യം ?
ന്യൂസിലൻഡ്
584. ഏതു പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജം ഉല്പാദിപ്പിക്കപ്പെടുന്നത് ?
ന്യൂക്ലിയർ ഫ്യൂഷൻ
585. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല ?
ബോൺസായ്
586. നൈട്രജൻ ഫിക്സേഷൻ നടത്തുന്ന സസ്യം ?
പയർ
588. ടെറ്റനസിനു കാരണമായ രോഗാണു ?
ക്ലോസ്ട്രീഡിയം
589. ടെറ്റനസ്, ക്ഷയം, വില്ലൻചുമ എന്നിവയ്ക്കു കാരണമായത് ?
ബാക്ടീരിയ
590. വൈറസുകൾ സാംക്രമികമാണെന്നു കണ്ടെത്തിയത്. ?
വെൻഡൽ സ്റ്റാൻലി
591. ഏറ്റവും കൂടുതൽ അളവിൽ ഭൂവൽക്കത്തിൽ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം ?
യുറേനിയം
592. ഏതിന്റെ ഖരാവസ്ഥയാണ് ഡ്രൈ ഐസ് ?
കാർബൺ ഡയോക്സൈഡ്
593. ഗ്രാമ്പൂവിന് ഗുണം നൽകുന്ന രാസവസ്തു ?
യൂജിനോൾ
594. ഗ്രിഗർ മെൻഡലിന്റെ തൊഴിൽ എന്തായിരുന്നു. ?
പുരോഹിതൻ
595. വൈദ്യുതി ഇന്റൻസിറ്റിയുടെ യൂണിറ്റ് ?
ആമ്പിയർ
596. ന്യൂക്ലിയർ ഫിസ്ക്സിന്റെ പിതാവ് ?
ഏണസ്റ്റ് റുഥർഫോർഡ്
597. സോറിയാസിസ് ബാധിക്കുന്ന ശരീര ഭാഗം ?
ത്വക്ക്
598. ഗോവസൂരി പ്രയോഗം കണ്ടുപിടിച്ചതാര് ?
എഡ്വേർഡ് ജന്നർ
599. ഹോമിനിഡേ കുടുംബത്തിലെ വംശനാശ ഭീഷണി നേരിടാത്ത ഏക ജീവി ?
മനുഷ്യൻ
600. ഹോർമോണുകളെ വഹിച്ചു കൊണ്ട് പോകുന്നത് ?
രക്തം