Hot Widget

Type Here to Get Search Results !

Ads

Independence Day quiz in malayalam/ Swathnthra Dinam Quiz 2023/Independence Day quiz malayalam 2023


"ജയ്ഹിന്ദ്' എന്ന മുദ്രാവാക്യം ആദ്യമായി വിളിച്ചത് ആരാണ്?

 സുഭാഷ് ചന്ദ്രബോസ്

"ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആരുടേതാണ്?

ഭഗത്സിംഗ്.

ബ്രിട്ടീഷുകാർക്കെതിരെ ചിറ്റഗോംഗിൽ സായുധവിപ്ലവം സംഘടിപ്പിച്ച നേതാവ് ആര്?

സൂര്യസെൻ

മുംബൈ നാവികകലാപം നടന്ന വർഷം ഏത്?

1946

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ഏതു പേരിലാണ് അറിയപ്പെടുന്നത്?

ശിപായി ലഹള.

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത്?

1857.

കേരളഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നതാരാണ്?

കെ. കേളപ്പൻ.

"അർധനഗ്നനായ ഫക്കീർ എന്ന് മഹാത്മജിയെ വിശേഷിപ്പിച്ചതാര്?

വിൻസ്റ്റൻ ചർച്ചിൽ.

ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിനാൽ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഗാന്ധിജി ദർശനം നടത്തുകയുണ്ടായി. ഏതാണ് ആ ക്ഷേത്രം?

മധുരമീനാക്ഷി ക്ഷേത്രം.

നേതാജി സുഭാഷ് ചന്ദ്രബോസ് രൂപവൽക്കരിച്ച രാഷ്ട്രീയ പാർട്ടി ഏത്?

ഫോർവേഡ് ബ്ലോക്ക്

കോൺഗ്രസ്സിന്റെ ലക്ഷ്യം പൂർണസ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏതാണ്?

ലാഹോർ സമ്മേളനം.

മഹാത്മാഗാന്ധി കുറച്ചുകാലം ബാരിസ്റ്റർ ആയി ജോലി ചെയ്തിരുന്നത് എവിടെയാണ്?

ദക്ഷിണാഫ്രിക്കയിൽ.

ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ അവസാനത്തെ ഗവർണർ ജനറൽ?

കാനിങ് പ്രഭു.

ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു?

മൗണ്ട്ബാറ്റൺ പ്രഭു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

മൗണ്ട്ബാറ്റൺ പ്രഭു.

മഹാത്മാഗാന്ധി വധിക്കപ്പെട്ട വർഷം?

1948

ഇന്ത്യ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 15.

ദത്താവകാശ നിരോധനനിയമം ഏർപ്പെടുത്തിയ ഭരണാധികാരി ആര്?

ഡൽഹൗസി പ്രഭു.

കേരളസിംഹം എന്ന പേരിൽ അറിയപ്പെട്ട രാജാവ്?

പഴശ്ശിരാജ

ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട പട്ടാള മേധാവി?

ജനറൽ ഡയർ.

1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ നായിക ആര്

അരുണ ആസഫ് അലി.

ഇന്ത്യയിൽ തപാൽ സമ്പ്രദായം ആരംഭിച്ച വർഷം?

1837

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏത്?

മീററ്റ്

ഗാന്ധിജിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാസമരം പ്രഖ്യാപിച്ച വർഷം?

1942

ഇന്ത്യയിലെ ആദ്യത്തെ പത്രം ഏത്?

ബംഗാൾ ഗസറ്റ് (1780)

"കാശ്മീരിലെ ഉരുക്കുവനിത' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

ഉത്പാല രാജ്ഞി (50 വർഷം കാശ്മീർ ഭരിച്ചു).

ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടതാര്?

 റോബർട്ട് ക്ലൈവ്.

സ്വാതന്ത്ര്യസമര ചരിത്രത്തിൽ 1930-നുള്ള പ്രാധാന്യമെന്ത്?

ഉപ്പു സത്യാഗ്രഹം.

ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു.

ബ്രഹ്മസമാജസ്ഥാപകൻ ആര്?

രാജാറാം മോഹൻ റോയ്.

1857-ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത് ആര്?

ഝാൻസി റാണി.

ഗാന്ധിജി ജനിച്ചത് ഏതു സംസ്ഥാനത്തിലാണ്?

 ഗുജറാത്ത്.

"നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.' ഇതു പറഞ്ഞതാര്?

സുഭാഷ് ചന്ദ്രബോസ്.

ഭൂദാനപ്രസ്ഥാനത്തിന്റെ ജനയിതാവ്?

 വിനോബഭാവേ.

"സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചതാര്?

 ഗോപാലകൃഷ്ണ ഗോഖലെ.

ടിപ്പുസുൽത്താൻ ഏതു ദേശത്തെ ഭരണാധികാരിയായിരുന്നു

മൈസൂർ.

ബംഗാൾ വിഭജനം നടന്ന വർഷം?

1905.

ഒടുവിലായി ഇന്ത്യ വിട്ടൊഴിഞ്ഞുപോയ വിദേശീയർ ആര്?

പോർച്ചുഗീസുകാർ.

ഇന്ത്യയിൽ 'സതി' സമ്പ്രദായം നിർത്തലാക്കിയത്?

വില്യം ബെന്റിക് പ്രഭു.

"വന്ദേമാതരം' എന്ന ഗാനം എഴുതിയത്?

ബങ്കിം ചന്ദ്ര ചാറ്റർജി.

"ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്ന ആൾ

 സർദാർ വല്ലഭഭായ് പട്ടേൽ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച വർഷം?

1885.

"ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്നതാര്?

സരോജിനി നായിഡു.

ദേശീയഗാനത്തിന്റെ രചയിതാവ്?

രവീന്ദ്രനാഥ ടാഗോർ.

46. ഇന്ത്യൻ ഭരണഘടനാശില്പി?

ഡോ. അംബേദ്കർ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ?

ഡബ്ലിയു. സി. ബാനർജി.

ഐ.എൻ.എ.യുടെ സ്ഥാപകൻ?

സുഭാഷ് ചന്ദ്രബോസ്.

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?

ഡോ. എസ്. രാധാകൃഷ്ണൻ.

ഇന്ത്യ റിപ്പബ്ലിക് ആയ വർഷം ഏത്?

1950 ജനുവരി 26

ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?

കൽക്കത്ത സർവകലാശാല

52. കൽക്കത്ത സർവകലാശാല സ്ഥാപിതമായ വർഷം?

1857.

69. സ്വാമി വിവേകാനന്ദൻ, ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്തത് ഏതു വർഷമാണ്?

1893-ൽ

സ്വാതന്ത്ര്യ സമരകാലത്ത് ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് എവിടെ?

കൊൽക്കത്തയിലെ ഗ്രീൻപാർക്കിൽ

ഉപ്പുസത്യാഗ്രഹത്തിലെ പ്രഥമ സത്യാഗ്രഹി ആരായിരുന്നു?

വിനോബാഭാവെ

ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്?

സ്വാമി ദയാനന്ദ സരസ്വതി.

ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത്?

 ലക്നൗ കോൺഗ്രസ് സമ്മേളനത്തിൽ വച്ച്.

"മഹാത്മ' എന്ന് ഗാന്ധിജിയെ വിളിച്ചത് ആര്?

രവീന്ദ്രനാഥ ടാഗോർ.

23. ഗാന്ധിജി രവീന്ദ്രനാഥ ടാഗോറിന് ഏതു പേരാണ് സമ്മാനിച്ചത്?

ഗുരുദേവ്

രവീന്ദ്രനാഥ ടാഗോറിന്റെ ഏതു പുസ്തകത്തിനാണ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

ഗീതാഞ്ജലി.

സി.ആർ. ദാസ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?

ദേശബന്ധു

ഗാന്ധിജയന്തി എന്നാണ്?

ഒക്ടോബർ 2.

ഗാന്ധിജി ജനിച്ചതെന്ന്?

1869 ഒക്ടോബർ 2

നേതാജി എന്നറിയപ്പെട്ടിരുന്ന മഹാൻ?

സുഭാഷ് ചന്ദ്രബോസ്.

സുഭാഷ് ചന്ദ്രബോസ് ഐ.എൻ.എ. സ്ഥാപിച്ച വർഷം?

1943

ഐ.എൻ.എ.യുടെ പൂർണരൂപം?

ഇന്ത്യൻ നാഷണൽ ആർമി.

ഗാന്ധി-ഇർവിൻ സന്ധി ഏതു വർഷം?

1931

സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ച വർഷം?

1928

രവീന്ദ്രനാഥ ടാഗോർ ജനിച്ച വർഷം?

1861

രാജ്ഘട്ട് ഏതു ദേശീയ നേതാവിന്റെ അന്ത്യവിശ്രമ സ്ഥലമാണ്?

മഹാത്മാഗാന്ധി.

രാമകൃഷ്ണ പരമഹംസയുടെ ശിഷ്യനായിരുന്ന പ്രശസ്ത വ്യക്തി?

സ്വാമി വിവേകാനന്ദൻ

നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിൽ മുഖ്യ പങ്കുവഹിച്ച നേതാവ് ആര്?

സർദാർ വല്ലഭഭായ് പട്ടേൽ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ വനിതാ പ്രസിഡന്റ്

ആനി ബസന്റ് .

വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം?

1498

'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അതു ഞാൻ നേടുക തന്നെ ചെയ്യും' എന്നു പറഞ്ഞ മഹാൻ?

 ബാലഗംഗാധര തിലകൻ

76. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന വർഷം?

1950 ജനുവരി 26,

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങളുടെ എണ്ണം?

6

"അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്നതാര്?

ഖാൻ അബ്ദുൾ ഗാഫർഖാൻ.

“സാരേ ജഹാംസേ അഛാ' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്?

മുഹമ്മദ് ഇക്ബാൽ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ രാഷ്ട്രപതി?

 രാജേന്ദ്രപ്രസാദ്

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?

വേലുത്തമ്പി ദളവ

ഗാന്ധിജി വെടിയേറ്റു മരിച്ചതെന്ന്?

1948 ജനുവരി 30

ലോക്നായക് എന്ന പേരിൽ അറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

85. ജവഹർലാൽ നെഹ്റുവിന്റെ സമാധിസ്ഥലം?

ശാന്തിവനം

86. ജഗ്ജീവൻ റാമിന്റെ സമാധിസ്ഥലം?

സമതാസ്ഥാൻ

87. കൃഷ്ണകാന്തിന്റെ സമാധിസ്ഥലം?

നിഗംബോധ് ഘട്ട്

88. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു?

കെ. കേളപ്പൻ.

സർദാർ വല്ലഭഭായ് പട്ടേൽ ജനിച്ച സംസ്ഥാനം?

ഗുജറാത്ത്

ഡക്കാൻ എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപിച്ചത്?

ബാലഗംഗാധര തിലകൻ

മൂന്നുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടാവുകയും പിന്നീട് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദ്യത്തെ ഇന്ത്യൻ അംഗവുമായ മഹാൻ?

ദാദാഭായി നവറോജി

രണ്ടാം ലോകയുദ്ധം നടക്കുന്ന കാലത്ത് ജർമനി, ജപ്പാൻ എന്നിവിടങ്ങളിൽ പോവുകയും ജപ്പാനിൽ വച്ച് വിമാനാപകടത്തിൽ മരിക്കുകയും ചെയ്തു. ആരാണ് ആ മഹാൻ?

സുഭാഷ് ചന്ദ്രബോസ്

മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായ വർഷം?

1924

"മൈ ലിറ്റിൽ ഡിറ്റക്ടർ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

തന്റെ തൂക്കു ഘടികാരത്തെ

ഗാന്ധിയൻ സാമ്പത്തിക ദർശനങ്ങളനുസരിച്ച് സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാനയൂണിറ്റ് ഏതാണ്?

ഗ്രാമം

മഹാത്മാഗാന്ധിയെക്കുറിച്ച് വള്ളത്തോൾ എഴുതിയ പ്രശസ്തമായ കവിത

എന്റെ ഗുരുനാഥൻ

ശിപായി ലഹള തുടങ്ങിവച്ചത് ആരായിരുന്നു?

മംഗൽപാണ്ഡെ

ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസപദ്ധതി ഏത്?

വർധാപദ്ധതി

"എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പറഞ്ഞ മഹാൻ?

മഹാത്മാഗാന്ധി.

ഏത് ഗ്രന്ഥത്തെക്കുറിച്ചാണ് അത് എന്റെ അമ്മയാണ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവദ്ഗീത

101. ഗാന്ധിജിയെക്കുറിച്ച് 'ഗാന്ധി' എന്ന പേരിൽ പുറത്തിറക്കിയ സിനിമയിൽ ഗാന്ധിയായി വേഷമണിഞ്ഞ നടൻ

ബെൻ കിങ്സ്ലി,

ഡിസ്കവറി ഓഫ് ഇന്ത്യ' ആരെഴുതിയ ഗ്രന്ഥമാണ്

ജവഹർലാൽ നെഹ്റു

103. ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ച് ഞാൻ മടങ്ങും, അല്ലെങ്കിൽ എന്റെ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നതു കാണാം.' ഗാന്ധിജി ഇതു പറഞ്ഞത് എപ്പോഴാണ്?

ദണ്ഡിയാത്ര തുടങ്ങും മുമ്പ്.

104. "മിന്റോ മോർലി ഭരണപരിഷ്കാരത്തിന്റെ അടിസ്ഥാന നയം എന്ത്?

ഭിന്നിപ്പിച്ചു ഭരിക്കുക.

105. ബംഗാൾ വിഭജിച്ച വൈസ്രോയി ആര്?

കഴ്സൺ പ്രഭു.

106. ഗാന്ധിജിയെ സ്വാധീനിച്ച ഗ്രന്ഥമായ "അൺടു ദി ലാസ്റ്റിന്റെ കർത്താവാര്?

ജോൺ റസ്കിൻ.

107. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.

108. മറാത്തി ഭാഷയിൽ 'കേസരി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര്?

ബാലഗംഗാധര തിലകൻ.

109. ഏതു യുദ്ധത്തിന്റെ ഫലമായാണ് മലബാർ മുഴുവനും ബ്രിട്ടീഷ് അധീനതയിലായത്?

മൂന്നാം മൈസൂർ യുദ്ധം.

110. എവിടെവച്ചാണ് മുസ്ലിംലീഗ് രൂപവത്കൃതമായത്?

ധാക്ക

111. 'യങ് ഇന്ത്യ' എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ?

 മഹാത്മാഗാന്ധി

112. സൈനിക സഹായ വ്യവസ്ഥയിൽ ആദ്യമായി ഒപ്പുവച്ച ഭരണാധികാരി?

ഹൈദരാബാദ് നൈസാം,

113, ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ ഏർപ്പെടുത്തിയതാര്?

കോൺവാലീസ്

114. 1857-ൽ ഒളിപ്പോർ സമ്പ്രദായങ്ങളിലൂടെ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട ധീരനേതാവ്?

താന്തിയാതോപ്പി

115. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

വില്യം ബെന്റിക്.

116. ആനിബസന്റ് സ്ഥാപിച്ച സംഘടന ഏതാണ്?

 ബ്രഹ്മവിദ്യാസംഘം

117. ഇന്ത്യാഭരണം ബ്രിട്ടീഷ് ഗവൺമെന്റ് നേരിട്ട് ഏറ്റെടുത്തത് വിക്ടോറിയാ രാജ്ഞിയുടെ വിളംബരം മൂലമായിരുന്നു. ഏതു വർഷമായിരുന്നു ആ വിളംബരം?

1858

118. ബംഗാൾ വിഭജനം പിൻവലിച്ച വർഷം?

1911

119. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഗാന്ധിജി രൂപവത്കരിച്ച സംഘടന?

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്.

120. സേവാഗ്രാം ആശ്രമം എവിടെ സ്ഥിതി ചെയ്യുന്നു?

മഹാരാഷ്ട്ര.

121. ഗാന്ധി-ഇർവിൻ സന്ധി ഏതു വർഷം?

1931

122. 1931-ൽ സിവിൽ ആജ്ഞാലംഘന പ്രക്ഷോഭണം പിൻവലിക്കപ്പെട്ടത് ഏതു സന്ധി അനുസരിച്ചായിരുന്നു?

ഗാന്ധി-ഇർവിൻ സന്ധി

123. ഖിലാഫത്തു പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ ഒരു പ്രധാന സംഭവ വികാസമായിരുന്നു അത്. ഏതാണ് ആ സംഭവം?

മാപ്പിളലഹള.

124. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിസ്ഥാനമിട്ടത് എവിടെ?

ബംഗാളിൽ

125. ആരാണ് മഹാത്മജിയെ 1948 ജനുവരി 30-ന് വെടിവച്ചു കൊന്നത്?

നാഥുറാം വിനായക് ഗോഡ്സെ

126. മഹാത്മജി നവജീവൻ' എന്ന വാരിക പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിലാണ്?

ഗുജറാത്തി

127. 1929-ൽ ലാഹോറിൽ വച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?

ജവഹർലാൽ നെഹ്റു.

128. ഗാന്ധിജിയുടെ ജനനസ്ഥലം?

ഗുജറാത്തിലെ കത്തിയവാറിൽ പോർബന്തർ എന്ന സ്ഥലത്ത്

129. ലണ്ടനിൽ വച്ച് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് മൂന്നു സമ്മേളനങ്ങൾ നടന്നു. ഏതു പേരിലാണവ അറിയപ്പെടുന്നത്?

വട്ടമേശ സമ്മേളനങ്ങൾ

130. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1930

131. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931

132. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1932

133. ബ്രിട്ടീഷ് ഗവൺമെന്റ് റൗലറ്റ് ആക്ട് നടപ്പിലാക്കിയ വർഷം?

1919

134. ബ്രിട്ടീഷ് ഗവൺമെന്റിന് വിചാരണ കൂടാതെ ജനങ്ങളെ തടവിലാക്കുന്നതിനുള്ള അധികാരം കിട്ടിയത് ഏത് ആക്ട് പ്രകാരമായിരുന്നു?

റൗലറ്റ് ആക്ട്

135. ലാഹോർ ഗൂഢാലോചനക്കേസ് കുറ്റംചുമത്തി ധീരദേശാഭിമാനിയായ ഭഗത്സിങ്ങിനെ തൂക്കിക്കൊന്ന വർഷം?

1928

136. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

1946

137. 1942-ൽ ഇന്ത്യൻ നേതാക്കളോട് ഒത്തുതീർപ്പ് സംഭാഷണങ്ങൾ നടത്തുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധിയായി ആരാണ് ഇന്ത്യ സന്ദർശിച്ചത്?

സർ സ്റ്റാഫോർഡ് ക്രിപ്സ്

138. വിദേശവസ്ത്ര ബഹിഷ്കരണവുമായി ബന്ധപ്പെട്ട സംഭവം ഏത്?

സ്വദേശി പ്രസ്ഥാനം.

139. ഏതു വർഷമാണ് സ്വദേശി പ്രസ്ഥാനം രൂപംകൊണ്ടത്?

1905

140. ഹോംറൂൾ പ്രസ്ഥാനം ഏതു വർഷത്തിലായിരുന്നു?

1916

141. ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവർണർ ജനറൽ ആരായിരുന്നു?

സി. രാജഗോപാലാചാരി.

142. കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനം "പൂർണ സ്വരാജ്" ആവശ്യപ്പെട്ട വർഷം?

1929

143. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?

1917

144. ബീഹാറിൽ 1917-ൽ ഗാന്ധിജി തന്റെ സത്യാഗ്രഹ സമരമുറ നീലത്തോട്ടങ്ങളുടെ ഉടമകളായ യൂറോപ്യന്മാർക്കെതിരെ വിജയകരമായി പരീക്ഷിച്ചു. ഏതായിരുന്നു ആ സമരം?

ചമ്പാരൻ സത്യാഗ്രഹം

1922-ൽ ഉത്തർപ്രദേശിലെ ഒരു പോലീസ് സ്റ്റേഷൻ ജനങ്ങൾ ആക്രമിച്ച് 22 പോലീസുകാരെ വധിച്ചു. ഏതാണ് ആ സംഭവം?

ചൗരിചൗരാ സംഭവം.

146. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായിരുന്ന സൈനിക മേധാവി ജനറൽ ഡയറെ വർഷങ്ങൾക്കു ശേഷം വധിച്ചതാര്?

ഉധംസിംഗ്.

147. ബ്രിട്ടീഷുകാരുടെ ഏതു നിയമത്തിനെതിരെ പ്രതിഷേധിക്കാനാണ് 1919 ഏപ്രിൽ 19-ന് ജാലിയൻ വാലാബാഗിൽ ജനങ്ങൾ എത്തിയത്?

റൗലറ്റ് ആക്ടിനെതിരെ

148. “അഭിനവ് ഭാരത്' എന്ന വിപ്ലവസംഘടന സ്ഥാപിച്ചതാര്?

വീർ സവർക്കർ

149. ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചത് ആര്?

ഗാന്ധിജി.

150. സവർക്കർ "അഭിനവ് ഭാരത്' എന്ന സംഘടന സ്ഥാപിച്ച വർഷം?

1904.

151. ഇന്ത്യൻ ഫിലോസഫി' എന്ന ഗ്രന്ഥം എഴുതിയതാര്?

ഡോ. എസ്. രാധാകൃഷ്ണൻ.

152. 'ഇന്ത്യാ ഡിവൈഡഡ്' എഴുതിയത്?

രാജേന്ദ്രപ്രസാദ്

153. പഞ്ചാബ് കേസരി എന്നറിയപ്പെട്ടിരുന്ന മഹാൻ

ലാലാ ലജ്പത്റായ്

154. ഉയർന്ന സിവിൽ തസ്തികകളിൽ ഇന്ത്യാക്കാർക്ക് പ്രവേശനം അനുവദിച്ച പരിഷ്കാരം ഏത്?

മിന്റോ-മോർലി പരിഷ്കാരം.

155. 1857-ൽ നടന്ന ആദ്യ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

മംഗൾ പാണ്ഡെ

പ്രാർഥനാസമാജം സ്ഥാപിച്ച വർഷം?

1867

157. മഹാദേവഗോവിന്ദ റാനഡെയും രാമകൃഷ്ണ ഭണ്ഡാർക്കറും ചേർന്ന് മഹാരാഷ്ട്രയിൽ സ്ഥാപിച്ച പ്രസ്ഥാനം ഏത്?

പ്രാർഥനാസമാജം.

158. ഹിന്ദുമതത്തിന്റെ കാൽവിൻ (Calvin) എന്നറിയപ്പെടുന്നത്?

ദയാനന്ദ സരസ്വതി.

159. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "സർ" സ്ഥാനം ഉപേക്ഷിച്ച ഇന്ത്യൻ സാഹിത്യകാരൻ?

ടാഗോർ.

160. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?

ജവഹർലാൽ നെഹ്റു.

161. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?

സി.ആർ. ദാസ്.

162. “രക്തസാക്ഷികളുടെ രാജകുമാരൻ' എന്ന് വിളിക്കപ്പെടുന്നത് ആരെ?

ഭഗത്സിംഗ്

163. ഏതു വർഷമാണ് സർ സയ്യിദ് അഹമ്മദ്ഖാൻ അലിഗഢിൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

1875.

164. ഗാന്ധിജി പങ്കെടുത്ത ആദ്യ ഓൾ ഇന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം?

ഡൽഹി.

165. അലിഗഢിൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്?

സർ സയ്യിദ് അഹമ്മദ്ഖാൻ

166. ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജി തീവണ്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സ്റ്റേഷൻ ഏത്?

പീറ്റർ മാരിറ്റ്സ്ബർഗ്

167. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആദ്യം നിശ്ചയിച്ച പേരെന്തായിരുന്നു?

ഇന്ത്യൻ നാഷണൽ യൂണിയൻ.

168. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങളുടെ എണ്ണമെത്ര?

9

169. 1933-ൽ ഹരിജൻ വാരിക ആരംഭിച്ചതാര്?

ഗാന്ധിജി

170. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനത്തിൽ ആദ്യപ്രമേയം അവതരിപ്പിച്ചത് ആര്?

ജി. സുബ്രഹ്മണ്യ അയ്യർ

171. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാര്?

ബാബാ ആംതെ

172, ബാല്യകാലത്ത് ഏത് ഇതിഹാസകഥാപാത്രമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്?

രാജാഹരിശ്ചന്ദ്ര.

173. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി അന്തരിച്ച വർഷം?

1942

14. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?

72

175. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

ആത്മചരൺ അഗർവാൾ

176. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ മറ്റൊരു പേരാണ് ലണ്ടൻ കമ്പനി. ഈ കമ്പനിക്ക് മറ്റൊരു പേര് കൂടിയുണ്ട്. എന്താണ് ആ പേര്?

ജോൺ കമ്പനി.

177. ബംഗാൾ ക്ഷാമം ഉണ്ടായ വർഷം?

1770.

178. പ്ലാസിയുദ്ധം നടന്ന വർഷം?

1757

179. 1757-ലെ പ്ലാസിയുദ്ധം ഇന്നത്തെ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് നടന്നത്?

പശ്ചിമബംഗാൾ

180. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം?

1773-ലെ റഗുലേറ്റിങ് ആക്ട്.

181. ഇന്ത്യൻ കൗൺസിൽ ആക്ട് (1861) പാസ്സാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?

കാനിങ് പ്രഭു.

182, കൽക്കട്ട, ബോംബെ, മദ്രാസ് യൂണിവേഴ്സിറ്റികൾ സ്ഥാപിച്ച വൈസ്രോയി?

കാനിങ് പ്രഭു

183. മേയോ പ്രഭുവിന്റെ പേരിൽ ബ്രിട്ടീഷുകാർ മേയോ കോളേജ് സ്ഥാപിച്ച സ്ഥലം?

അജ്മീർ

1857-ലെ സ്വാതന്ത്ര്യസമരത്തെ തുടർന്ന് ഗവർണർ ജനറൽ സ്ഥാനത്തിനു പകരം വന്ന സ്ഥാനം ഏത്?

വൈസ്രോയി.

185. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വഹാബികൾ നടത്തിയ കലാപം അമർച്ച ചെയ്തത് ആര്?

എൽജിൻ പ്രഭു ഒന്നാമൻ.

186. 1906-ൽ സലിമുള്ള ഖാനും മുഹ്സിൻ ഉൾഹഖും ആഗാഖാനും ചേർന്ന് ധാക്കയിൽ വച്ച് രൂപീകരിച്ച പാർട്ടി?

മുസ്ലിംലീഗ്

187. ബംഗാൾ വിഭജനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതെന്ന്?

1905 ഒക്ടോബർ 16

188. മഹാത്മജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് ആരെയാണ്?

സി. രാജഗോപാലാചാരി.

189. “ആധുനിക മനു' എന്നറിയപ്പെട്ടതാര്?

ഡോ. ബി.ആർ. അംബേദ്കർ.

എത്ര ദിവസമാണ് ഗാന്ധിജി ദണ്ഡിയാത്രക്കെടുത്തത്?

24

191. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ മുസ്ലിം?

ബദറുദ്ദീൻ ത്വാബ്ജി

192. ആന്ധ്രകേസരി' എന്നറിയപ്പെട്ടിരുന്നത് ആര്?

ടി. പ്രകാശം.

193. മുസ്ലിംലീഗ് 1906-ൽ സ്ഥാപിതമായപ്പോൾ ആദ്യപ്രസിഡന്റ് ആരായിരുന്നു?

ആഗാഖാൻ

194. ഇംഗ്ലണ്ടിലെ രാജാവ് ജോർജ് അഞ്ചാമനും രാജ്ഞി മേരിയും ഇന്ത്യ സന്ദർശിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്?

ഹാർഡിഞ്ച് പ്രഭു രണ്ടാമന്റെ

195. ഒറീസയിലെ കടുത്ത ക്ഷാമവും ഭൂട്ടാനുമായുള്ള യുദ്ധവും നടന്ന സമയത്തെ വൈസ്രോയി?

ജോൺ ലോറൻസ്

196. കോൺവാലിസ്കോഡ് നടപ്പിലാക്കിയ വർഷം?

1793

197. ഇന്ത്യയിൽ ആദ്യമായി എവിടെയാണ് യന്ത്രവത്കൃത തുണി മില്ലുകൾ തുടങ്ങിയത്?

അഹമ്മദാബാദ്

198. കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറൽ ജനറലായി ആരെയാണ് നിയമിച്ചത്?

സർ ജോൺ മാർഷൽ

199. ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി ദോസ്തി ലണ്ടൻ എന്ന് നാണയത്തിൽ ആലേഖനം ചെയ്ത നാട്ടു രാജ്യം?

മേവാർ

200. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?

ദാദാഭായി നവറോജി

201. 1922-ൽ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ അഭിപ്രായ സംഘർഷങ്ങൾ മൂർച്ഛിച്ചതിന്റെ ഫലമായി പിറവിയെടുത്ത പാർട്ടി

സ്വരാജ് പാർട്ടി.

202. ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ ജന്മദിനമാണ് ആഗസ്റ്റ് 15?

അരവിന്ദഘോഷ്

203. രാജാജി, തെക്കുനിന്നുള്ള യോദ്ധാവ് എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടതാര്?

സി. രാജഗോപാലാചാരി.

204. ഇന്ത്യൻ നാഷണൽ ആർമിയുടെ ഝാൻസി റെജിമെന്റിനെ സഹായിച്ച വനിത?

ക്യാപ്റ്റൻ ലക്ഷ്മി

205. ജഗ്ജീവൻ റാം അറിയപ്പെട്ടത് ഏതു പേരിൽ?

ബാബുജി

206. ബാപ്പുജി എന്ന് അറിയപ്പെട്ടത് ആരാണ്?

മഹാത്മാഗാന്ധി

207. തെക്കെ ഇന്ത്യയുടെ ദീപവാഹകൻ എന്നറിയപ്പെട്ടിരുന്ന നേതാവ്?

എസ്. സത്യമൂർത്തി.

208. ഗീതാരഹസ്യം എന്ന പുസ്തകം രചിച്ച നേതാവ്?

ബാലഗംഗാധര തിലകൻ

209. 1857-ലെ വിപ്ലവത്തെ ആഭ്യന്തരകലാപം എന്നു വിശേഷിപ്പിച്ചതാര്?

എസ്.ബി. ചൗധരി

210. കോൺഗ്രസ്സിൽ ചേരരുതെന്ന് മുസ്ലിങ്ങളോട് ആഹ്വാനം ചെയ്ത മുസ്ലിംനേതാവ്?

സർ സയ്യദ് അഹമ്മദ് ഖാൻ

211. ഏതു യുദ്ധത്തിനിടയിലാണ് ബ്രിട്ടീഷുകാരെ സഹായിക്കാൻ വേണ്ടി ഗാന്ധി, ഇന്ത്യൻ ആംബുലൻസ് കോർപ്സിനു രൂപം നല്കിയത്?

ബൂവർ യുദ്ധം

212. ഖാദിയെ സ്വാതന്ത്ര്യത്തിന്റെ അംഗവസ്ത്രം എന്നു വിശേഷിപ്പിച്ചത്?

ഗാന്ധിജി

213. ഗാന്ധി വിഭാവനം ചെയ്ത മാതൃകാ രാജ്യത്തിന്റെ പേര്?

രാമരാജ്യം

214. മരണദിവസം ഗാന്ധിജിയെ ഏറ്റവുമൊടുവിൽ സന്ദർശിച്ച പ്രമുഖ നേതാവ്?

സർദാർ വല്ലഭഭായ് പട്ടേൽ

215. "ഐ ഫോളോ ദ മഹാത്മാ" രചിച്ചതാര്?

കെ.എം. മുൻഷി

216. അയിത്തോച്ചാടനം ലക്ഷ്യമിട്ട് ഗാന്ധിജി അഖിലേന്ത്യാ ഹരിജൻ സമാജം രൂപവത്കരിച്ച വർഷം?

1932

217. സുഭാഷ് ചന്ദ്രബോസ് എന്നാണ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആയത്?

1938-ലെ ഹരിപുര സമ്മേളനം

218. പൂനെയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനം മാറ്റുവാനുണ്ടായ കാരണം എന്ത്?

പ്ലേഗ് പടർന്നുപിടിച്ചതിനാൽ

219. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദേശിച്ചതാര്?

ദാദാഭായി നവറോജി

220. മോത്തിലാൽ നെഹ്റു ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ സമ്മേളനം?

1919-ലെ അമൃത്സർ സമ്മേളനം.

221. കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവാരായിരുന്നു?

ഗോപാലകൃഷ്ണ ഗോഖലെ

222. കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവാരായിരുന്നു?

ബാലഗംഗാധര തിലകൻ

223. ഇന്ത്യയിൽ ബ്രിട്ടീഷുകാർ നിർമിച്ച ആദ്യത്തെ വ്യാപാര ഫാക്ടറി എവിടെയായിരുന്നു

സൂററ്റ് (ഗുജറാത്ത്, 1612)

224. ബാലവേല നിരോധിക്കുന്നതിന് 1881-ൽ റിപ്പൺ പ്രഭു കൊണ്ടു വന്ന നിയമം ഏത്?

ഫാക്ടറി നിയമം

225. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി ആരായിരുന്നു?

ചെംസ്ഫോർഡ് പ്രഭു

226. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

227. ഇൽബർട്ട് ബിൽ പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

228. സ്വദേശി ബാന്ധവ് സമിതി രൂപീകരിച്ചതാര്?

അശ്വനികുമാർ ദത്ത്

229. ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം നടന്ന വർഷം?

1930

230. കറൻസി നോട്ടുകൾ ഇറക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം?

പേപ്പർ കറൻസി നിയമം

231. ബ്രിട്ടീഷുകാർ പേപ്പർ കറൻസി നിയമം പാസ്സാക്കിയത് ഏതു “വർഷമാണ്?

1861

232. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോർസ് സ്ഥാപിച്ചതാര്?

പി.സി. റോയ്

233. ഇന്ത്യൻ പൊളിറ്റിക്സിന്റെയും ഇക്കണോമിക്സിന്റെയും പിതാവ് എന്നറിയപ്പെടുന്നതാര്?

ദാദാഭായി നവറോജി.

234. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?

ദാദാഭായി നവറോജി.

235. വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന് റാണി ലക്ഷ്മീബായിയെ വിശേഷിപ്പിച്ചത് ആര്?

സർ ഹ്യൂ റോസ്

236. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ?

ലാലാ ലജ്പത് റായ്

237. ഗുരുജി എന്നറിയപ്പെട്ടിരുന്ന നേതാവാര്?

എം.എസ്. ഗോൾവൽക്കർ

238. 1947 ആഗസ്റ്റ് 15-ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി?

സർദാർ അജിത് സിംഗ്

239. രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് എന്നു പറഞ്ഞതാര്?

അരവിന്ദഘോഷ്

240. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു?

പോണ്ടിച്ചേരി

241. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാകമ്പനി രൂപീകരിച്ച വർഷം?

1664

242. പ്രധാനമായും എത്ര മൈസൂർ യുദ്ധങ്ങൾ ഉണ്ടായി?

നാല്

 ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ അവസാനത്തേത് ഏതായിരുന്നു?

കുറിച്യർ ലഹള

244. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രവർത്തനം ആരംഭിച്ച വർഷം?

1602

245. ടിപ്പുസുൽത്താൻ മരിച്ചുവീണ സ്ഥലം ഏത്?

ശ്രീരംഗപട്ടണം

246. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്കു മാറ്റിയ വൈസ്രോയി ആര്?

ഹർഡിഞ്ച് രണ്ടാമൻ.

247. ലോർഡ് കിച്ച്നറുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി?

കഴ്സൺ പ്രഭു.

248. ഉയർന്ന ഉദ്യോഗങ്ങളിൽ ഇന്ത്യാക്കാർ വരാതിരിക്കാൻ സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി ബ്രിട്ടീഷുകാർ 21-ൽ നിന്ന് എത്ര വയസ്സായിട്ടാണ് കുറച്ചത്?

19

249. വടക്കേ ഇന്ത്യയിൽ ചിന്നിച്ചിതറി പ്രവർത്തിച്ചിരുന്ന തീവ്രവാദികളെയും വിപ്ലവകാരികളെയും ഏകോപിപ്പിക്കുന്നതിനു വേണ്ടി കാൺപൂരിൽ 1924-ൽ രൂപീകരിച്ച സംഘടന ഏത്?

 ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ.

250. ബ്രിട്ടീഷുകാരെ ഇന്ത്യൻ ജസ്റ്റിസ്സുമാർക്ക് വിചാരണ ചെയ്യാൻ അനുവദിച്ചു കൊണ്ടുള്ള ബിൽ ഏത്?

ഇൽബർട്ട് ബിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT