Hot Widget

Type Here to Get Search Results !

Ads

പരിസ്ഥിതി ദിനം 2024 | | Environment Day Quiz Malayalam | ജൂൺ - 5 | paristhithi dinam quiz malayalam


01. കേരളത്തിലെ ആദ്യ പരിസ്ഥിതി പ്രവർത്തകൻ ആരാണ്?

പ്രൊഫ. ജോൺ സി. ജേക്കബ് എന്ന ജോൺസി മാഷ്

02. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്?

ഏഴിമലയിൽ

03. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്യാമ്പ് നടന്നത് ഏതു വർഷം ?

1977

04. കേരളത്തിൽ എത്ര കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്?

രണ്ട്

05. ലോകചരിത്രത്തിൽ ആദ്യമായി വനം സംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്?

കേരളത്തിൽ

06. വനം സംരക്ഷിക്കാൻ വേണ്ടി ആദ്യമായി എഴുത്തുകാർ ചേർന്ന് രൂപവത്കരിച്ച പരിസ്ഥിതി സംഘടനയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?

സുഗതകുമാരി

07. പ്രകൃതി സംരക്ഷണ പ്രവർത്തകർക്കുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യ "വൃക്ഷമിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?

സുഗതകുമാരി

08. സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് ഡോ. കെ.എസ്. മണിലാൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമേത്?

Flora of Silent Valley (1988)

09. സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനായുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ പ്രശസ്ത നർത്തകിയാരാണ്?

മൃണാളിനി സാരാഭായി

10. കേരളാ സർക്കാറിന്റെ ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?

പ്രൊഫ. ജോൺ സി. ജേക്കബിന്

11. കേരളാ സർക്കാറിന്റെ വനമിത്ര പുരസ്കാരം നിലവിൽ വന്നത് ഏതു വർഷം?

2005-08

12. പരിസ്ഥിതി സംബന്ധമായി ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ മലയാളി ആരാണ്?

സി.കെ. കരുണാകരൻ ഐ.എഫ്.എസ്.

13. ആനകൾ ഏറ്റവുമധികം കാണപ്പെടുന്ന കേരളത്തിലെ വനമേഖല ഏതാണ്?

വയനാട്

14. വേമ്പനാട്ടു കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്?

പാതിരാമണൽ

15. കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം ഏതാണ്?

ശെന്തുരുണി

16. ശെന്തുരുണി വന്യജീവി സങ്കേതത്തിന് ആ പേര് ലഭിക്കാൻ കാരണമായ വൃക്ഷമേത്?

ചെന്തുരുണി (Gluta travancorica) എന്ന ദേശജാതി മരം

17. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി മാസിക ഏതാണ്?

മൈന

18. പ്രൊഫ. ജോൺ സി. ജേക്കബിന്റെ ആത്മകഥയുടെ പേര്?

ഹരിതദർശനം

19. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ പരിസ്ഥിതി സംഘടനകളെയും ഒന്നിപ്പിക്കാനായി ഗ്രീൻ കമ്മ്യൂണിറ്റി എന്ന കൂട്ടായ്മയ്ക്ക് രൂപം നല്കിയ പരിസ്ഥിതി പ്രവർത്തകൻ ആരാണ്?

ആന്റണി എന്ന ആന്റപ്പൻ അമ്പിയായം 

20. 17-ാം നൂറ്റാണ്ടിൽ നൂറിലധികം പണ്ഡിതന്മാരുടെ സഹായത്തോടെ ഡച്ചു ഗവർണർ തയ്യാറാക്കി, ലാറ്റിൻ ഭാഷയിൽ 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച വിഖ്യാത സസ്യശാസ്ത്ര ഗ്രന്ഥം ഏതാണ്?

ഹോർത്തൂസ് മലബാറിക്കസ്

21. ഹോർത്തൂസ് മലബാറിക്കസ് എന്ന ബൃഹദ് ഗ്രന്ഥം തയ്യാറാക്കിയ ഡച്ചു ഗവർണർ ആരാണ്?

ഹെൻറിക് വാൻറീഡ്

22. ഹോർത്തൂസ് മലബാറിക്കസ് എന്ന ഇതിഹാസതുല്യമായ കൃതി മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത വ്യക്തിയാര്?

ഡോ. കെ.എസ്. മണിലാൽ

23. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?

കേരളത്തിലെ സസ്യങ്ങൾ

24. ഹോർത്തുസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്നാണ്?

ആംസ്റ്റർഡാമിൽ നിന്ന് (1678-1693 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്)

25. ഹോർത്തൂസ് മലബാറിക്കസിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഏത് സസ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്?

തെങ്ങ്

26. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളിയായ വൈദ്യൻ?

ഇട്ടി അച്ചുതൻ

27. "ഹോർത്തൂസ് മലബാറിക്കസും ഇട്ടി അച്ചുതനും' എന്ന പ്രസിദ്ധമായ മലയാള ഗ്രന്ഥത്തിന്റെ കർത്താവാരാണ്?

ഡോ. കെ.എസ്. മണിലാൽ

28. പരിസ്ഥിതി സംബന്ധമായി ഒരു മലയാളി എഴുതിയ ആദ്യ തമിഴ് ഗ്രന്ഥം ഏതാണ്?

നമത് വന വിലങ്ക് ശരണാലയങ്കൾ' (2000-ൽ പ്രസിദ്ധീകരിച്ചു)

29. നമത് വന വിലങ്ക് ശരണാലയങ്കൾ' എന്ന തമിഴ് ഗ്രന്ഥത്തിന്റെ രചിയിതാവ്?

പെരിന്തൽമണ്ണ കെ. രാമചന്ദ്രൻ

30. ചാമ്പൽ മലയണ്ണാന്റെയും (Grizzled Giant Squirrel) മാക്കാച്ചിക്കാടയുടെയും (Frog mouth) ചിത്രങ്ങൾ എടുത്ത് ആദ്യമായി പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി പ്രവർത്തകൻ ആരാണ്?

പെരിന്തൽമണ്ണ കെ. രാമചന്ദ്രൻ

31. കേരളത്തിലെ വൃക്ഷങ്ങളെക്കുറിച്ച് എഴുതപ്പെട്ട ബൃഹത്തായ ഗ്രന്ഥം ഏതാണ്?

"കേരളത്തിലെ വൃക്ഷങ്ങൾ' (ഡോ. ടി. ആർ. ജയകുമാരിയും ആർ. വിനോദ്കുമാറും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്)

32. ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം സുഗതകുമാരിക്കു ശേഷം ലഭിച്ച മലയാളി വനിത ആരാണ്?

കൊല്ലകൽ ജി. ദേവകിയമ്മയ്ക്ക് (2003)

33. കേരളത്തിലെ പക്ഷിമനുഷ്യൻ (Birdman of Kerala) എന്ന് വിശേഷിപ്പിക്കാവുന്ന മഹാ പ്രതിഭ ആരാണ്?

ഇന്ദുചൂഡൻ (പ്രൊഫ. കെ.കെ. നീലകണ്ഠൻ)

34. മലയാളികളായ പക്ഷിനിരീക്ഷകരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കുന്ന ഗ്രന്ഥം ഏതാണ്?

"കേരളത്തിലെ പക്ഷികൾ

35. "കേരളത്തിലെ പക്ഷികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ഇന്ദുചൂഡൻ

36. ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിലറിയപ്പെടുന്നത് ആരാണ്?

പ്രൊഫ. കെ.കെ. നീലകണ്ഠൻ

37. "പുല്ല് തൊട്ട് പൂനാര വരെ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?

ഇന്ദുചൂഡൻ

38. മലയാളത്തിന്റെ ക്രോമസോം വനിത എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ഇ.കെ. ജാനകിയമ്മാൾ

39. സസ്യശാസ്ത്രരംഗത്ത് ആഗോളപ്രശസ്തയായ മലയാളി വനിത ആരാണ്?

ഇ.കെ. ജാനകിയമ്മാൾ

40. കാസർകോടിന്റെ ശാപം എന്ന് വിശേഷിപ്പിക്കുന്നത്?

എൻഡോസൾഫാൻ

41. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്ന്?

ചിങ്ങം ഒന്ന്

42. സൈലന്റ് വാലി പ്രശ്നം ആദ്യമായി പത്രങ്ങളിലൂടെ ലോകത്തെ അറിയിച്ചത് ആരാണ്?

പ്രൊഫ. എം.കെ. പ്രസാദ്

43. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു കൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ ആദ്യ വ്യക്തി?

ആന്റപ്പൻ അമ്പിയായം

42. പ്രസിദ്ധീകരിച്ച് മൂന്നു നൂറ്റാണ്ടു കഴിഞ്ഞിട്ടും, കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് അമൂല്യമായ വിവരങ്ങൾ അതിലുണ്ടെന്ന് അറിയാ മായിരുന്നിട്ടും, പരിഭാഷപ്പെടുത്താൻ 330 വർഷം കാത്തിരിക്കേണ്ടി വന്ന ഗ്രന്ഥമേത്?

ഹോർത്തൂസ്  മലബാറിക്കസ് 

43. കാടെവിടെ മക്കളേ?

മേടെവിടെ മക്കളേ?

കാട്ടുപുൽത്തകിടിയുടെ

വേരെവിടെ മക്കളേ?''

പ്രസിദ്ധമായ ഈ വരികളുടെ രചയിതാവ് ആരാണ്?

അയ്യപ്പപ്പണിക്കർ

44. “ഞാൻ വിത്തിട്ട് പോകാൻ ഒരുങ്ങുന്നു. വിത്തുകൾ തുടർന്നും വിതക്കേണ്ടത് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ ചുമതലയാണ്. ആരും രക്ഷകനെ പ്രതീക്ഷിച്ചിരിക്കണ്ട. നിങ്ങൾ തന്നെയാണ് രക്ഷകൻ. ഇതാരുടെ വാക്കുകളാണ് ?

ജോൺ സി ജേക്കബ് 

45. “ശ്യാമയാം നിശ്ശബ്ദ കാനനമേ, നിന്നെയാനന്ദബാഷ്പം നിറഞ്ഞ മിഴികളാൽ ഞാനൊന്നുഴിഞ്ഞുകൊള്ളട്ടെ, കരം കൂപ്പി ഞാനൊന്നു കണ്ടുനിന്നോട്ടെ മതി വരെ?' ആരുടെ വരികൾ?

സുഗതകുമാരി

46. “ഒരു തൈ നടുമ്പോൾ

ഒരു തണൽ നടുന്നു.

നടു നിവർക്കാനൊരു 

കുളുർനിഴൽ നടുന്നു. 

പകലുറക്കത്തിനൊരു മലർവിരി നടുന്നു. ആരുടെ വരികൾ?

ഒ.എൻ.വി. കുറുപ്പ്

47. “നിങ്ങളുടെ ദൂരദർശിനികൾ പ്രകൃതിയുടെ അറ്റത്തേക്കു തുറന്നു വയ്ക്കുക; സൂക്ഷ്മദർശിനി നിങ്ങൾക്കുള്ളിലേക്കും. അപ്പോൾ ബോധ്യമാകും രണ്ടും ഒന്നുതന്നെയെന്ന്. ഇവിടെ തുടങ്ങട്ടെ ആദ്യ പാഠം. ഈ വാക്കുകൾ ആരുടേതാണ്?

ജോൺ സി. ജേക്കബ്

48. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഏത്?

ഇരവികുളം നാഷണൽ പാർക്ക്

49. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് ഏത്?

ഇരവികുളം നാഷണൽ പാർക്ക്

50. കേരളത്തിലെ ആദ്യ കടുവാ സംരക്ഷണകേന്ദ്രം ഏതാണ്?

പെരിയാർ കടുവാസങ്കേതം

51. കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണ്?

പെരിയാർ കടുവാസങ്കേതം

52. രണ്ടു ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രസിദ്ധമായ കടുവാസംരക്ഷണ കേന്ദ്രം ഏതാണ്?

പെരിയാർ കടുവാസങ്കേതം (ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി സ്ഥിതിചെയ്യുന്നു.)

53. കടുവാസംരക്ഷണ കേന്ദ്രങ്ങളിൽ അല്ലാതെ കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ ഏറ്റവും കൂടുതൽ കടുവകളെ കാണപ്പെടുന്നത് എവിടെയാണ്?

വയനാട് വന്യജീവിസങ്കേതം

54. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ആദ്യകാല നാമം എന്തായിരുന്നു?

നെല്ലിക്കാംപട്ടി

55. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടുംചോല ദേശീയോദ്യാനം

56. പാമ്പാടുംചോല ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല?

ഇടുക്കി

57. ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന അപൂർവമായ ട്രീ ഫോൺ എന്ന പന്നൽച്ചെടികൾ കാണപ്പെടുന്ന കേരളത്തിലെ ഏക ദേശീയോദ്യാനം ഏത്?

ആനമുടിചോല ദേശീയോദ്യാനം

58. ആനമുടിചോല ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല?

ഇടുക്കി

59. കേരളത്തിലൂടെ ഔദ്യോഗിക പ്രവേശനകവാടം ഇല്ലാത്ത ഏക വന്യ ജീവി സംരക്ഷണ കേന്ദ്രമേത്?

പറമ്പിക്കുളം കടുവാസങ്കേതം

60. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപീകൃതമായ  കടുവാസംരക്ഷണ കേന്ദ്രം ഏതാണ്?

പറമ്പിക്കുളം കടുവാസങ്കേതം

61. ലോകത്ത് ഇന്ന് കാണപ്പെടുന്ന ഏറ്റവും വലിയ തേക്കുമരം നില്ക്കുന്നത് എവിടെയാണ്?

പറമ്പിക്കുളത്ത് (കന്നിമരം എന്നറിയപ്പെടുന്ന ഈ തേക്ക് ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. 600 വർഷത്തെ പഴക്കമുള്ള ഇതിന് 47 മീറ്റർ നീളവും 7.5 മീറ്റർ ചുറ്റുവണ്ണവുമുണ്ട്.)

62. തമിഴ്നാടിന്റെ കളക്കാട്- മുണ്ടൻതുറൈ കടുവാസംരക്ഷണമേഖലയോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ പ്രസിദ്ധമായ വന്യജീവി സങ്കേതം ഏതാണ്?

പേപ്പാറ വന്യജീവി സങ്കേതം

63. കേരളത്തിൽ, ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവിസംരക്ഷണ കേന്ദ്രം ഏതാണ്?

ശെന്തുരുണി വന്യജീവിസങ്കേതം

64. ശെന്തുരുണി വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം?

കൊല്ലം ജില്ലയിലെ തെന്മലയിൽ

65. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നീ വന്യജീവികൾ കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവിസങ്കേതം ഏത്?

ചിന്നാർ വന്യജീവി സങ്കേതം

66. ചിന്നാർ സംരക്ഷണമേഖല ഏത് ജില്ലയിലാണ്?

ഇടുക്കി

67. ഒരു ജില്ലയുടെ പേരിൽ പ്രശസ്തമായ വന്യജീവിസങ്കേതം ഏതാണ്?

വയനാട് വന്യജീവി സങ്കേതം

68. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളെ കണ്ടുവരുന്ന വന്യജീവി സങ്കേതം ഏതാണ്?

വയനാട് വന്യജീവി സങ്കേതം

69. കേരളത്തിലെ ആദ്യ പക്ഷിസംരക്ഷണകേന്ദ്രം ഏതാണ്?

തട്ടേക്കാട്

70. വിശ്വപ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിയുടെ പേരിൽ കേരളത്തിൽ അറിയപ്പെടുന്ന ശരണാലയം ഏതാണ്?

തട്ടേക്കാട് പക്ഷിസങ്കേതം

71. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ആസ്ഥാനം ഏതു ജില്ലയിൽ?

എറണാകുളം

72. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസംരക്ഷണമേഖല ഏത്?

മംഗളവനം

73. കേരളത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം ഏത്?

നെയ്യാർ

74. കേരളത്തിലെ തെക്കേയറ്റത്തുള്ള നദിയുടെ പേരിൽ പ്രസിദ്ധമായ വന്യ ജീവിസങ്കേതം ഏത്?

നെയ്യാർ

75. കേരളത്തിൽ ഒരു പ്രത്യേക സസ്യത്തിനു വേണ്ടി നിലവിൽ വന്ന ആദ്യ സംരക്ഷിതമേഖല ഏത്?

കുറിഞ്ഞിമല സാങ്ച്വറി

76. കുറിഞ്ഞിമല സാങ്ച്വറി ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

ഇടുക്കി (ദേവികുളം താലൂക്കിൽ)

77. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ ശാസ്ത്രനാമം?

സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana)

78. ദേശീയപക്ഷിയായ മയിലിന്റെ സംരക്ഷണത്തിനായി കേരളത്തിൽ രൂപീകൃതമായ പ്രഥമ സങ്കേതം ഏതാണ്?

ചൂലന്നൂർ മയിൽ സങ്കേതം

79. പാലക്കാട്, തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം ഏതാണ്?

ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം

80. പ്രശസ്ത പക്ഷിനിരീക്ഷകനായ പ്രൊഫ. കെ.കെ. നീലകണ്ഠന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക സംരക്ഷണമേഖല ഏതാണ്?

ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം

81. കേരളത്തിൽ ഏറ്റവും ഒടുവിലായി നിലവിൽ വന്ന വന്യജീവി സംരക്ഷണമേഖല ഏതാണ്?

കൊട്ടിയൂർ (കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ഇതിന്റെ സ്ഥാനം. 2011-ൽ നിലവിൽവന്നു.)

82. കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവ് ഏതാണ്?

കടലുണ്ടി

83. കേരളത്തിൽ ഉഷ്ണമേഖലാ മഴക്കാടുകൾ കാണപ്പെടുന്ന പ്രസിദ്ധമായ ദേശീയോദ്യാനം ഏതാണ്?

സൈലന്റ് വാലി

84. കേരളത്തിൽ കാണപ്പെടുന്ന ശ്വാനവർഗത്തിലെ പ്രധാനപ്പെട്ട വന്യജീവി ഏത്?

കാട്ടുനായ് (കേരളത്തിലെ കാടുകളിൽ ചെന്നായ് ഇല്ല. കാട്ടുനായും ചെന്നായും വ്യത്യസ്ത ജീവികളാണ്.)

85. കേരളത്തിൽ കാണപ്പെടുന്ന സസ്തനികളിൽ ചെതുമ്പലുകളുള്ള ഏക ജീവി?

ഈനാംപേച്ചി

86. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടലുകൾ കാണപ്പെടുന്നത് ഏത് ജില്ലയിൽ?

കണ്ണൂർ

87. "ഞാൻ പെറ്റകാലം മീൻ പെറ്റപോലെ,

വാലറ്റ കാലം ഞാൻ പെറ്റപോലെ.

ഇത് ഏത് ഉഭയജീവികളെക്കുറിച്ചുള്ള കടങ്കഥയാണ്?

തവളകൾ

88. കരാരവിന്ദേന പദാരവിന്ദം

മുഖാരവിന്ദേ വിനിവേ ശയന്തം

വടസ്യ പ്രതസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി.

ഈ വരികളിൽ വിവരിക്കുന്ന വൃക്ഷം ഏതാണ്?

അരയാൽ

89. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്?

ഇടുക്കി ജില്ലയിലെ മറയൂരിൽ

90. കേരളത്തിലെ ആദ്യകാല പരിസ്ഥിതി സമരങ്ങളിൽ ഒന്നായ ചാലിയാർ മലിനീകരണ വിരുദ്ധ സമരം നയിച്ചത് ആരാണ്?

കെ.എ. റഹ്മാൻ

91. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനും മലിനീകരണത്തിനും എതിരെയുള്ള സമരത്തിന് നേതൃത്വം നല്കിയ ആദിവാസി വനിതയാരാണ്?

മയിലമ്മ

92. ഋഷിഭോജ്യം എന്ന് സംസ്കൃതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന സസ്യം ഏത്?

ആരോഗ്യപ്പച്ച (Jeevani)

93. കേരളത്തിൽ പുളിയായി ഉപയോഗിക്കുന്ന കായ്കളുള്ള ദേശജാതി നിത്യഹരിത മരം ഏത്?

കുടംപുളി (Malabar Gamboge)

94. കേരളത്തിൽ മാത്രം കാണപ്പെടുന്ന ഏറ്റവും ചെറിയ കന്നുകാലി വർഗം?

വെച്ചൂർ പശു

95. കേരളത്തിലെ കാടുകളിൽ കാണപ്പെടുന്ന ഏറ്റവും വലിയ കന്നുകാലി വർഗത്തിലെ മൃഗം?

കാട്ടുപോത്ത്

96. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന തനത് (Endemic) തത്തവർഗത്തിലുള്ള പക്ഷി ഏത്?

നീലത്തത്ത (Malabar Parakeet)

97. കേരളത്തിന്റെ സംസ്ഥാന വൃക്ഷം ഏതാണ്?

തെങ്ങ് 

98. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

കരിമീൻ

99. കേരളത്തിലെ പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡൻ ഏത്?

ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

100. ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം ജില്ലയിലെ പാലോട്

101. വെച്ചൂർ പശുവിനെ കാണപ്പെടുന്ന പ്രദേശം?

കോട്ടയം

102. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലതടാകം ഏതാണ്?

പൂക്കോട്, വയനാട്

103. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയേത്?

പെരിയാർ

104. കേരളത്തിലെ ഏറ്റവും നീളം കൂടി രണ്ടാമത്തെ നദി?

ഭാരതപ്പുഴ

105. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉൾക്കൊള്ളുന്ന നദിയേത്?

പെരിയാർ (10 എണ്ണം.)

106. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദിയേത്?

നെയ്യാർ

107. കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

108. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം?

കബനി, ഭവാനി, പാമ്പാർ

109. കബനി നദിയിലെ പ്രശസ്തമായ ദ്വീപ് ഏതാണ്?

കുറുവദ്വീപ്

110. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ

111. ആനമുടി ഏത് ദേശീയോദ്യാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു?

ഇരവികുളം ദേശീയോദ്യാനം

112. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ കാണപ്പെടുന്ന ജില്ല?

കാസർഗോഡ് 

113. ഒരിലമാത്രമുള്ള വിളസസ്യമേത്?

ചേന

114. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്കു സമീപമുള്ള പക്ഷിനിരീക്ഷണ മേഖല ഏതാണ്?

അരിപ്പ

115. കേരളത്തിലെ ആദ്യ റിസർവ് വനമേഖലയേതാണ്?

കോന്നി

116. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

പീച്ചി

117. കേരളത്തിൽ മെട്രോനഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം ഏത്?

മംഗളവനം

118. കേരളത്തിലെ ഉറുമ്പുകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ ഇംഗ്ലീഷുകാരൻ ആരാണ്?

ബിൻഗാം (Bingham, 1903)

119. കേരളത്തിലെ ഉറുമ്പുകളെക്കുറിച്ചുള്ള ആദ്യപരാമർശം കാണപ്പെടുന്നത് ഏത് ഗ്രന്ഥത്തിലാണ്?

ഫോണ ഓഫ് ബ്രിട്ടീഷ് ഇന്ത്യ (Fauna of British India)

120. കേരളത്തിലെ നിലവിലുള്ള പക്ഷിസംരക്ഷണ കേന്ദ്രങ്ങളേതെല്ലാം?

മംഗളവനം, തട്ടേക്കാട്, ചൂലന്നൂർ

121. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് കോളേജ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

കൊല്ലം

122. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' ആരുടെ ആത്മകഥയാണ്?

കല്ലേൻ പൊക്കുടൻ

123. കല്ലുമ്മക്കായ് കൃഷി ആദ്യമായി കേരളത്തിൽ പരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?

കുമാരസ്വാമി ആചാര്യ

124. കേരളത്തിൽ ആദ്യമായി കല്ലുമ്മക്കായ കൃഷി പരീക്ഷണാർഥം നടപ്പാക്കിയത് എവിടെയാണ്?

വിഴിഞ്ഞം (തിരുവനന്തപുരം)

125. ഏതെല്ലാമാണ് സുഗന്ധി ത്രിഫല?

ജാതീഫല, ഏല, ഇലവംഗം

126. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് എവിടെയാണ്?

നെയ്യാറ് (തിരുവനന്തപുരം)

127. കേരളത്തിൽ റിസർവ് വനം ഇല്ലാതിരുന്ന ഏകജില്ലയെ, 2014-ന് റിസർവ് വനമേഖലയിൽ ഉൾപ്പെടുത്തി വനമുള്ള ജില്ലയായി പ്രഖ്യാപിച്ചു. ഏതാണ് ഈ ജില്ല?

ആലപ്പുഴ

128. ആലപ്പുഴ ജില്ലയിലെ റിസർവ് വനമേഖല എവിടെയാണ്?

ഹരിപ്പാടിനടുത്തുള്ള വീയപുരത്ത് (ഇവിടെയുള്ള 15 ഏക്കർ സ്ഥലമാണ് വനംവകുപ്പ് റിസർവ് വനമേഖലയാക്കിയത്.)

129. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്?

ആലപ്പുഴ ( ആലപ്പുഴയ്ക്ക് മുമ്പ് കാസർകോടായിരുന്നു)

130. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്?

ഇടുക്കി

131. കേരളത്തിൽ മിരിസ്റ്റിക്ക് കാടുകൾ ആദ്യമായി കണ്ടെത്തിയത് എവിടെയാണ്?

ചെന്തുരുണി കുളത്തൂപ്പുഴ വനമേഖലയിൽ (1960-ലാണ് ഇത് കണ്ടെത്തിയത്.)

132. കേരളത്തിന്റെ സംസ്ഥാന പക്ഷി?

മലമുഴക്കി വേഴാമ്പൽ

133. കേരളത്തിൽ കണ്ടുവരുന്ന പാമ്പുകളിൽ ഏറ്റവും വിഷമുള്ളത്?

വെള്ളിക്കെട്ടൻ

134. കേരളത്തിൽ കണ്ടുവരുന്ന ഏറ്റവും വലിയ നിശാശലഭം?

അറ്റ്ലസ് മോത്ത് (ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമാണ് അറ്റ്ലസ് മോത്ത്.)

135. കേരളത്തിന്റെ തീരങ്ങളിൽ കാണപ്പെടുന്ന കടൽപ്പാമ്പുകളിൽ ഏറ്റവും ചെറിയ പാമ്പ്?

അറബിക്കടൽ പാമ്പ് (Lagemis curtus)

136. കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം?

മത്തി (ചാള)

137. ഐ.യു.സി.എൻ (IUCN) റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ, കേരളത്തിലെ ചില നദികളിൽ മാത്രം കണ്ടുവരുന്ന മത്സ്യം?

 "മിസ് കേരള' എന്ന ശുദ്ധജല അലങ്കാര മത്സ്യം

138. ഇന്ത്യയിലെ ആദ്യത്തെ നേച്ചർ ക്യാമ്പിന് ചുക്കാൻ പിടിച്ചതാരാണ്?

വേൾഡ് വൈൽഡ് ലൈഫ് ഇന്ത്യ (ഇന്നത്തെ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ)

139. ഇന്ത്യയിലെ ആദ്യത്തെ നേച്ചർ ക്യാമ്പ് നടന്നത് എവിടെയാണ്?

മുംബൈ

140. ഇന്ത്യയിൽ ആദ്യമായി നേച്ചർ ക്ലബ്ബ് ആരംഭിച്ചത് ഏത് വർഷം?

1974

141. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക്ക് നിരോധിച്ച സംസ്ഥാനം ഏത്?

ഹിമാചൽപ്രദേശ്

142. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ അണ്ണാൻ ഏത്?

മലയണ്ണാൻ

143. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ അണ്ണാൻ ഏതാണ്?

ഹിമാലയൻ സ്ട്രൈപ്പ്ഡ് അണ്ണാൻ

144. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗമെന്ന സ്ഥാനം ഏത് വന്യജീവിക്കാണ്?

ആന

145. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?

സിംഹം

146. സിംഹത്തെ മാറ്റി കടുവയ്ക്ക് ഇന്ത്യയുടെ ദേശീയമൃഗം എന്ന പദവി നല്കാൻ കാരണമെന്ത്?

സിംഹം, ഗുജറാത്തിലെ ഗീർവനങ്ങളിൽ മാത്രം ചുരുങ്ങിപ്പോയതിനാൽ

147. ഇന്ത്യയിൽ പ്രോജക്ട് ടൈഗർ (Project Tiger) പദ്ധതി ആരംഭിച്ചത് ഏത് വർഷം?

1973 ഏപ്രിൽ ഒന്നിന്

148. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസംരക്ഷണകേന്ദ്രം ഏതാണ്?

നാഗാർജ്ജുന സാഗർ

149. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമായ നാഗാർജ്ജുന സാഗർ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

ആന്ധ്രപ്രദേശിൽ

150. ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാസംരക്ഷണ കേന്ദ്രം ഏതാണ്?

ബോർ (Bor)

151. ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാസംരക്ഷണ കേന്ദ്രമായ ബോർ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

മഹാരാഷ്ട്ര 

152. ഇന്ത്യയിലെ വനവിഭവങ്ങളുടെ കണക്കെടുപ്പും പഠനവും നടത്തുന്ന സ്ഥാപനം ഏത്?

ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ.

153. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ആരാണ്?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

154. ഇന്ത്യയിലെ മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനവും കണക്കെടുപ്പും നടത്തുന്ന ദേശീയ സ്ഥാപനം ഏത്?

ഫിഷറി സർവേ ഓഫ് ഇന്ത്യ

155. ഭാരതത്തിലുള്ള ഏക ആൾക്കുരങ്ങ് വർഗം ഏതാണ്?

ഹൂളോക് ഗിബൺ

156. മിസ്സോറാം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ഏത്?

ഹൂളോക് ഗിബൺ

157. ഇന്ത്യയിൽ എത്ര കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്?

47

158. പശ്ചിമഘട്ടത്തിൽ എത്ര കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്?

9

159. ഇന്ത്യയിൽ പ്രൊജക്ട് എലിഫന്റ് പദ്ധതി ആരംഭിക്കാൻ സഹായിച്ച മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ ആരാണ്?

സി.കെ. കരുണാകരൻ ഐ.എഫ്.എസ്.

160. പെലിക്കൻ എന്ന വലിയ നീർപ്പറവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രജനന കേന്ദ്രം (പെലിക്കൻറി) കണ്ടെത്തിയത് ആരാണ്?

ഇന്ദുചൂഡൻ

161. ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻറി കണ്ടെത്തിയത് എവിടെ?

ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ ആരെട് എന്ന സ്ഥലത്ത് (1947 ൽ)

162. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

ഡെറാഡൂൺ

163. സാലിം അലിയുടെ ആത്മകഥയുടെ പേര് എന്താണ്?

Fall of a Sparrow (ഒരു കുരുവിയുടെ പതനം)

164. കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം, ടാക്സോണമി അഥവാ വർഗീകരണശാസ്ത്രം എന്ന ശാഖയിലെ ഗവേഷണ പഠനങ്ങളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് നല്കുന്ന ദേശീയ പുരസ്കാരത്തിന്റെ പേര് എന്താണ്?

ഇ.കെ. ജാനകിയമ്മാൾ അവാർഡ് ഓൺ പ്ലാന്റ് ടാക്സോണമി (സസ്യശാസ്ത്രജ്ഞർക്ക്), ഇ.കെ. ജാനകിയമ്മാൾ അവാർഡ് ഓൺ അനിമൽ ടാക്സോണമി (ജന്തുശാസ്ത്രജ്ഞർക്ക്) (1999-ൽ നിലവിൽ വന്നു)

165. പാമോയിൽ എന്ന ഭക്ഷ്യയെണ്ണയുടെ സ്രോതസ്സായ വൃക്ഷം ഏത്?

എണ്ണപ്പന

166. ഹരിയാന, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗമേത്?

കൃഷ്ണമൃഗം

167. ഉത്തരാഖണ്ഡിന്റെ സംസ്ഥാനമൃഗം ഏത്?

കസ്തൂരിമാൻ

168. ഇന്ത്യയിൽ ആദ്യമായി ഇക്കോടൂറിസം നടപ്പാക്കിയത് എവിടെ?

കേരളത്തിലെ കൊല്ലം ജില്ലയിലെ തെന്മലയിൽ (2001 ഒക്ടോബർ പതിനഞ്ചിന് നിലവിൽ വന്നു)

169. വൃക്ഷസംരക്ഷണം മുഖ്യലക്ഷ്യമായ ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

സുന്ദർലാൽ ബഹുഗുണ

170. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടന ഏതാണ്?

പീപ്പിൾ ഫോർ അനിമൽസ്

171. സർദാർ സരോവർ പദ്ധതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തക ആരാണ്?

മേധാ പട്കർ

172. ബീഹാറിന്റെയും ഗോവയുടെയും ഔദ്യോഗിക മൃഗമേത്?

കാട്ടുപോത്ത്

173. എന്താണ് NTCA?

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (National Tiger Conservation Authority)

174. ഹാംഗാൾ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

കാശ്മീരിന്റെ

175. മേഘാലയയുടെ സംസ്ഥാന മൃഗം ഏത്?

മേഘപ്പുലി

176. മഞ്ഞുപുലിയെ ഔദ്യോഗിക മൃഗമാക്കിയിരിക്കുന്നത് ഏത് സംസ്ഥാനമാണ്?

ഹിമാചൽ പ്രദേശ്

177. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?

ചെമ്പൻ പാണ്ട

178. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ഡോ. എം.എസ്. സ്വാമിനാഥൻ

179. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് ആരംഭം കുറിച്ച വർഷം?

1966

180. ഡോ. എം.എസ്. സ്വാമിനാഥനെക്കുറിച്ച് ഡോ. ആർ.വി. അയ്യർ എഴുതിയ ജീവചരിത്രഗ്രന്ഥം?

M.S. Swaminathan: Scientist and Humanist

181. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിൽ വന്ന ദേശീയോദ്യാനം ഏത്?

ഭിതർകനിക

182. ഭിതർ കനിക ദേശീയോദ്യാനം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

ഒഡീഷ

183. രാമായണത്തിലെ സീതാദേവിയെ തട്ടിക്കൊണ്ടുപോയി ലങ്കയിൽ ഏത് വൃക്ഷച്ചുവട്ടിലാണ് രാവണൻ പാർപ്പിച്ചിരുന്നത്?

ശിംശിപാവൃക്ഷച്ചുവട്ടിൽ

184. ത്രിഗന്ധിക എന്നറിയപ്പെടുന്ന സസ്യങ്ങൾ ഏതെല്ലാം?

ചന്ദനം, അകിൽ, രക്തചന്ദനം

185. ത്രികടുവിലെ അംഗങ്ങൾ ഏതെല്ലാം?

ചുക്ക്, കുരുമുളക്, തിപ്പലി

186. നവധാന്യങ്ങൾ ഏതെല്ലാം?

നെല്ല്, ഗോതമ്പ്, തുവര, ചെറുപയർ, മുതിര, കടല, ഉഴുന്ന്, എള്ള്,യവം (ബാർലി)

187. ത്രിഫലയിൽ എന്തെല്ലാം ഉണ്ട്?

കടുക്ക, നെല്ലിക്ക, താന്നിക്ക

188. “മനുഷ്യന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പ്രകൃതി പ്രാപ്തയാണ്. പക്ഷേ, അവന്റെ അത്യാഗ്രഹങ്ങളെ നിറവേറ്റാൻ പ്രാപ്തയല്ല. ഇത് ആരുടെ വാക്കുകൾ?

മഹാത്മാഗാന്ധി

189. സാധാരണയായി കടുവകളുടെ കണക്കെടുപ്പിന് അവലംബിക്കുന്ന രീതി എന്താണ്?

പെഗ് മാർക്ക്

190. ഇന്ത്യയിൽ ആദ്യമായി "കാർബൺ ഫ്രീ' പദവി ലഭിച്ച സംസ്ഥാനം ഏത്?

ഹിമാചൽപ്രദേശ്

191. ഇന്ത്യയിൽ മിരിസ്റ്റിക്ക കാടുകൾ കാണപ്പെടുന്നത് എവിടെയാണ്?

പശ്ചിമഘട്ടത്തിൽ

192. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദിയേത്?

ഗോദാവരി

193. പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?

കേരളം, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്

194. പശ്ചിമ പൂർവ ഘട്ടങ്ങളുടെ സംഗമസ്ഥാനത്തിന്റെ പേര്?

നീലഗിരി

195. പശ്ചിമഘട്ടത്തിന്റെ, പാലക്കാട് മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്തെ വിളിക്കുന്ന പേര് എന്ത്?

സഹ്യപർവതം

196. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുത്ത വർഷം?

2012

197. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

ആനമുടി (2695 മീ. ഉയരം)

198. കാസിരംഗ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?

അസം 

199. ഇന്ത്യയുടെ പൈതൃകമൃഗം ഏതാണ്?

ആന

200. ഇന്ത്യയിൽ ആനകൾ കൂടുതലുള്ള സംസ്ഥാനം ഏത്?

കർണാടകം

201. ഇന്ത്യയിലെ ഏറ്റവും ചെറിയ സസ്തനി ഏതാണ്?

ഇന്ത്യൻ പിഗ്മി ബാറ്റ്

202. ഇന്ത്യയിൽ കണ്ടു വരുന്ന വിഷപ്പാമ്പുകളിൽ ഏറ്റവും നീളം കൂടിയത് ഏത്?

രാജവെമ്പാല

203. പെട്ടെന്ന് പ്രകോപിതമാകാത്ത വിഷപ്പാമ്പ് ഏത്?

രാജവെമ്പാല

204. ഇന്ത്യയിലെ ഏറ്റവും വണ്ണം കൂടിയ പാമ്പ് ഏതാണ്?

പൈത്തൺ മൊല്യുറസ് (മലമ്പാമ്പ് )

205. ഇന്ത്യയിലെ വിഷമില്ലാത്ത നീളം കൂടിയ പാമ്പ് ഏതാണ്?

പൈത്തൺ റെറ്റിക്കുലേറ്റസ് (പെരുമ്പാമ്പ്)

206. ഇന്ത്യയിൽ പെരുമ്പാമ്പിനെ കൂടുതലായി കാണപ്പെടുന്നത് എവിടെയാണ്?

ആൻഡമാൻ നിക്കോബാർ മേഖലയിൽ

207. ഇന്ത്യയിലെ ഏറ്റവും ചെറിയ പാമ്പ് ഏതാണ്?

കുരുടിപ്പാമ്പ്/കോഴിപ്പാമ്പ്

208. ഇണചേരാതെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന പാമ്പേതാണ്?

കുരുടിപ്പാമ്പ്/കോഴിപ്പാമ്പ്

210. പാമ്പു വർഗത്തിൽ ആൺപാമ്പുകളെ കണ്ടെത്തിയിട്ടില്ലാത്ത ഇനം ഏതാണ്?

കുരുടിപ്പാമ്പ്/കോഴിപ്പാമ്പ്

211. അച്ഛനില്ലാത്ത പാമ്പ് എന്ന വിളിപ്പേരുള്ള പാമ്പ് ഏതാണ്?

കുരുടിപ്പാമ്പ്/കോഴിപ്പാമ്പ്

212. ഇന്ത്യയിലെ ഏറ്റവും ചെറിയ നിശാശലഭം ഏതാണ്?

ധാന്യശലഭം (ഇന്ത്യൻ മീൽ മോത്ത്)

213. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത്?

ഗരുഡശലഭം (Southern birdwing) (ദക്ഷിണേന്ത്യയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ)

214. ഇന്ത്യയിൽ കണ്ടു വരുന്ന ഏറ്റവും ചെറിയ ചിത്രശലഭം ഏതാണ്?

രത്നനീലി

215. ഇന്ത്യയിലെത്തുന്ന ഏറ്റവും വലുപ്പമുള്ള ദേശാടനപ്പക്ഷി ഏതാണ്?

ഡാൽമേഷ്യൻ പെലിക്കൻ

216. ഇന്ത്യയിലെത്തുന്ന ഏറ്റവും ചെറിയ ദേശാടനപ്പക്ഷി ഏതാണ്?

ഇളംപച്ച പൊടിക്കുരുവി

217. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ പക്ഷി ഏതാണ്?

ഇത്തിക്കണ്ണിക്കുരുവി

218. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള പക്ഷി ഏത്?

സാരസക്കൊക്ക് (ദേശാടനം നടത്താത്ത ഈ പക്ഷിക്ക് 155-175 സെ.മീ. ഉയരമുണ്ടാകും. ചിറകിന്റെ വിസ്താരം 240 സെ.മീറ്ററോളം വരും.)

219. വേടൻ ഏത് പക്ഷിയെ അമ്പെയ്യുന്നതു കണ്ടിട്ടാണ് വാല്മീകി “മാനി ഷാദ' എന്നു തുടങ്ങുന്ന ശ്ലോകം രചിച്ചത്?

സാരസക്കൊക്കുകളെ

220. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ചിലന്തി ഏതാണ്?

കടുവാ ചിലന്തി (മഞ്ഞത്തുടയൻ ചിലന്തി)

221. ഇംഗ്ലീഷിൽ "പക്ഷിപിടിത്തക്കാരൻ ചിലന്തി' എന്ന് വിളിക്കുന്നത് ഏത് ചിലന്തിയെയാണ്?

കടുവാ ചിലന്തി (മഞ്ഞത്തുടയൻ ചിലന്തി)

222. ഇന്ത്യയിലെ ഏറ്റവും ചെറിയ ചിലന്തി ഏതാണ്?

ഉണ്ടക്കണ്ണൻ നീലമണ്ണാച്ചൻ ചിലന്തി

223. ഇന്ത്യയിലെ ഏറ്റവും വലിയ ഉരഗം ഏതാണ്?

ഉപ്പുജലചീങ്കണ്ണി (ഈ വർഗത്തിലെ ആണിനത്തിന് 7 മീറ്റർ വരെ നീളവും 2000 കി.ഗ്രാം തൂക്കവുമുണ്ടാവും. പെണ്ണിനത്തിന് ശരാശരി 4.3-5.2 മീറ്റർ നീളവും 500-1000 കി.ഗ്രാം ഭാരവുമുണ്ടാവും.)

224. ദേശീയ കർഷകദിനം?

ഡിസംബർ 23

225. ഇന്ത്യയിൽ കൃഷി ചെയ്യുന്ന കിഴങ്ങുവിളകളിൽ ഒന്നാം സ്ഥാനം ഏതിനാണ്?

മരിചീനി

226. ഇന്ത്യയിൽ ആദ്യം മാമ്പഴസീസൺ ആരംഭിക്കുന്നത് എവിടെയാണ്?

കേരളത്തിൽ

227. പുരാണങ്ങൾ, ഐതിഹ്യങ്ങൾ, നാടോടിക്കഥകൾ എന്നിവ പ്രകാരം സസ്യങ്ങൾ എങ്ങനെ ഉടലെടുത്തുവെന്നു വിവരിക്കുന്ന ഗ്രന്ഥം ഏതാണ്?

ബ്രഹ്മാവിന്റെ കേശം (Brahma's Hair)

228. പ്രകൃതിസ്നേഹിയും ജന്തുസ്നേഹിയും എഴുത്തുകാരിയുമായ മേനകാ ഗാന്ധി, യാസ്മിൻ സിംഗുമായിച്ചേർന്ന് എഴുതിയ പുസ്തകമേത്?

ബ്രഹ്മാവിന്റെ കേശം (Brahma's Hair)

229. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ, കേരളത്തിലെ പ്രസിദ്ധമായ ദേശീയോദ്യാനമേത്?

സൈലന്റ് വാലി

230. കടുവയുടെ ശാസ്ത്രനാമം എന്താണ്?

പാന്തറ ടൈഗ്രീസ്

231. പുലിയുടെ ശാസ്ത്രനാമം എന്താണ്?

പാന്തറ പാർഡസ് 

232. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?

ജിം കോർബറ്റ് ദേശീയോദ്യാനം

233. ജിം കോർബറ്റ് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ഉത്തരാഞ്ചൽ

234. ജിം കോർബറ്റ് ദേശീയോദ്യാനത്തിന്റെ ആദ്യ പേര് എന്തായിരുന്നു?

ഹെയ്ലി ദേശീയോദ്യാനം

235. ഇന്ത്യയിൽ മെട്രോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ദേശീയോദ്യാനം ഏത്?

ഗ്വിൻഡി ദേശീയോദ്യാനം (Guindy National Park)

236. ഗ്വിൻഡി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് ഏത് മെട്രോ നഗരത്തിൽ?

ചെന്നൈ ( തമിഴ്നാട്)

237. കോൺക്രീറ്റ് കാടുകൾക്കിടയിലെ കാട്' എന്ന് വിളിപ്പേരുള്ള ഇന്ത്യയിലെ ദേശീയോദ്യാനം ഏത്?

കാസു ബ്രഹ്മാനന്ദ റെഡ്ഡി (കെ.ബി.ആർ.) ദേശീയോദ്യാനം.

238. കാസു ബ്രഹ്മാനന്ദ റെഡ്ഡി (കെ.ബി.ആർ.) ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ആന്ധ്രപ്രദേശ്

239. ഗീർവനത്തിൽ സിംഹങ്ങളെ സംരക്ഷിക്കാനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത് ആരാണ്?

ജുനഗഢിലെ നവാബ്

240. സിംഹവേട്ട നിരോധിച്ച ഭരണാധികാരി ആരാണ്?

ജൂനഗഢിലെ നവാബ്

241. സാൽ വൃക്ഷങ്ങൾക്ക് പേരുകേട്ട മധ്യപ്രദേശിലെ ദേശീയോദ്യാനം ഏത്?

സഞ്ജയ് ദേശീയോദ്യാനം

242. ഒഡീഷയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?

നോർത്ത് സിംലിപാൽ ദേശീയോദ്യാനം

243. ഗോവയിലെ ഏക ദേശീയോദ്യാനം ഏതാണ്?

ഭഗവാൻ മഹാവീർ ദേശീയോദ്യാനം

244. ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

245. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ കാണപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?

മധ്യപ്രദേശും ആൻഡമാൻ നിക്കോബാർ ദ്വീപുകളും (ഒൻപതെണ്ണം വീതം)

246. ദേശീയോദ്യാനമില്ലാത്ത ഒരു ഇന്ത്യൻ സംസ്ഥാനം ഏതാണ്?

പഞ്ചാബ്

247. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് ഏത്?

നീലഗിരി ബയോസ്ഫിയർ റിസർവ്

248. പശ്ചിമഘട്ടമേഖലയിൽ മാത്രം കാണപ്പെടുന്ന ദേശജാതി വേഴാമ്പൽ ഏതാണ്?

കോഴിവേഴാമ്പൽ (Malabar Grey Hornbill)

249. ഇന്ത്യയിലെ ഏറ്റവും വലിയ കീരിയിനം ഏത്?

ചെങ്കീരി (Stripe necked mongoose)

250. 1990-കൾക്കു ശേഷം വ്യക്തമായി നിരീക്ഷിക്കാൻ സാധിച്ചിട്ടില്ലാത്ത വെരുകുവർഗത്തിലെ വന്യജീവി ഏതാണ്?

മലബാർ വെരുക് (Malabar civet)

251. വാഴ വർഗത്തിൽ ഉൾപ്പെടുന്നതും കാടുകളിൽ കാണപ്പെടുന്നതുമായ പശ്ചിമഘട്ട ദേശജാതി ഔഷധസസ്യം ഏതാണ്?

കല്ലുവാഴ (Abyssinian Banana)

252. ഇന്ത്യയിലെ ഏറ്റവും വലിയ കാട്ടുചെമ്മരിയാട് ഏതാണ്?

അർഗലി

253. ഇന്ത്യൻ ഓർക്കിഡുകളുടെ പറുദീസ എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനം ഏത്?

അരുണാചൽ പ്രദേശ്

254. ഇന്ത്യയുടെ ദേശീയ ഉരഗം ഏതാണ്? 

രാജവെമ്പാല

255. ഇന്ത്യയിലെ ടൈഗർ മാൻ (Tiger Man of India) എന്ന് അറിയപ്പെടുന്നത് ആരാണ്?

ഡോ. കൈലാഷ് സങ്കാല

256. Project Tiger പദ്ധതിയുടെ ആദ്യ ഡയറക്ടർ ആരാണ്?

ഡോ. കൈലാഷ് സങ്കാല

257. Walking Gold എന്ന് കാട്ടുകള്ളൻമാർ വിശേഷിപ്പിക്കുന്ന വന്യജീവി ഏതാണ്?

കടുവ

258. ശുദ്ധജല വൈവിധ്യം ഏറെയുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനം?

കേരളം

259. പ്രകൃതിയുടെ ഔഷധശാല എന്നറിയപ്പെടുന്ന വൃക്ഷം?

വേപ്പ്

260. ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം ഏതാണ്?

ആര്യവേപ്പ് (വേപ്പ്)

261. ആൻഡമാനിന്റെ ഔദ്യോഗിക വൃക്ഷം ഏതാണ്?

ആൻഡമാൻ പഡോക് (റ്റെറോകാർപസ് ഡാൽബെർജിയോയിഡ്സ്, Pterocarpus dalbergioides)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT