501. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം
സിലിക്കൺ
502. ഭൂമിയിൽ ഇല്ലാത്തതും ചന്ദ്രനിൽ കണ്ടെത്തിയതുമായ രാസസംയുക്തം
ക്രീപ്പ്
503. ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്നത്?
റിഗോലിത്
504. ചന്ദ്രനിലെ നിരപ്പുള്ളതും പഴക്കം കുറഞ്ഞതുമായ പ്രദേശം
മരിയ
505. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ അറിയപ്പെടുന്ന പേര്?
ടെറെ
506. ചന്ദ്രനിലെ ഗർത്തങ്ങൾ നിറഞ്ഞ പ്രദേശം
ഹൈലാൻഡ്സ്
507. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്
ഗലീലിയോ
508. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം
ന്യൂട്ടൺ ഗർത്തം
509. ചന്ദ്രനിലെ ഏറ്റവും തെളിഞ്ഞ ഗർത്തം
അരിസ്റ്റാർക്ക്
510. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?
ബെയ്‌ലി ഗർത്തം
511. ഏത് ആകാശ ഗോളത്തിലെ ഗർത്തങ്ങൾക്കാണ് ഭാരതീയ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിരിക്കുന്നത്
ചന്ദ്രൻ
512. ചന്ദ്രനിലെ ഏറ്റവും വലിയ പർവ്വതനിര
മോൺസ് റൂക്ക്
513. ചന്ദ്രനിലെ ഏറ്റവും ഉയരമുള്ള പർവ്വതം
മോൺസ് ഹൈഗൻസ്
514. സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യം
ലൂണ
515. ചന്ദ്രനെ ആദ്യമായി ഭ്രമണം ചെയ്ത പേടകം
ലൂണ 10
516. ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ ബഹിരാകാശ വാഹനം
ലൂണ - 2 (1959)
517. ചന്ദ്രനിൽ നിന്നും മണ്ണും പാറക്കഷണങ്ങളും ഭൂമിയിൽ എത്തിച്ച പേടകം?
ലൂണ - 16
518. അമേരിക്കയുടെ ചാന്ദ്രദൗത്യം?
അപ്പോളോ
519. മനുഷ്യനെയും വഹിച്ചുകൊണ്ട് ചന്ദ്രനെ വലം വെച്ച ആദ്യ പേടകം
അപ്പോളോ - 8
520. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച വാഹനം
അപ്പോളോ - 11
521. അപ്പോളോ-11 നിയന്ത്രിച്ചിരുന്ന വ്യക്തി
മൈക്കിൾ കോളിൻസ് (ഇറ്റലി)
522. അപ്പോളോ 11 നെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സഹായിച്ച ചെറുവാഹനം
ഈഗിൾ
523. ചന്ദ്രനിൽ കാലുകുത്തിയ ആദ്യ വ്യക്തി
നീൽ ആംസ്ട്രോങ് (അമേരിക്ക)
524. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി
എഡ്വിൻ ആൾഡ്രിൻ (അമേരിക്ക)
525. Magnificent Desolation: The Long Journey Home From the Moon, Men From Earth എന്നീ കൃതികൾ രചിച്ചത്?
എഡ്വിൻ ആൽഡ്രിൻ
526. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ഭാഗം?
പ്രശാന്തിയുടെ സമുദ്രം (Sea Of Tranquility)
527. 'മനുഷ്യന് ഒരു ചെറിയ കാൽവെയ്പ്പ് മനുഷ്യരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടം' എന്നഭിപ്രായപ്പെട്ടതാരാണ്?
നീൽ ആംസ്ട്രോങ്
528. 'മനുഷ്യകുലത്തിന് നന്മ വരാൻ ചന്ദ്രയാത്രയ്ക്ക് കഴിയട്ടെ' എന്ന് അഭിപ്രായപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി?
വി.വി ഗിരി
529. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ്
റിച്ചാർഡ് നിക്സൺ
530. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി
അലൻ ഷെപ്പേർഡ്
531. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ചാൾസ് ഡ്യൂക്ക്
532. ഏറ്റവുമൊടുവിൽ ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി
യൂജിൻ സെർനാൻ (1972)
533. യൂജിൻ സെർനാൻ സഞ്ചരിച്ച വാഹനം
അപ്പോളോ - 17
534. ഇതുവരെ ആകെ ചന്ദ്രനിൽ എത്ര പേർ ഇറങ്ങിയിട്ടുണ്ട്?
12
535. ചന്ദ്രനിലിറങ്ങിയ ചൈനയുടെ ബഹിരാകാശ പേടകം
ചാങ് - 3
536. ജപ്പാന്റെ ചാന്ദ്ര ദൗത്യം
മൂസസ്, കഗുയ
537. ഭൂമിയിൽ നിന്ന് നമുക്ക് ചാടാൻ കഴിയുന്ന ദൂരത്തിന്റെ എത്ര ഇരട്ടി ചന്ദ്രനിൽ നിന്ന് ചാടാൻ കഴിയും?
6 ഇരട്ടി
538. ചന്ദ്രനിൽ ഓടിച്ച ചാന്ദ്ര ജീപ്പിന്റെ പേര്?
ലൂണാർ റോവർ
539. ചന്ദ്രനിൽ ആദ്യമായി ചാന്ദ്ര ജീപ്പ് ഓടിച്ചത് ആരാണ്?
ജെയിംസ് ജർവിൻ (46 മിനിറ്റ്)
540. ചന്ദ്രനിലെ ആദ്യത്തെ പോസ്റ്റ് മാൻ എന്നറിയപ്പെടുന്നത് ആരാണ്?
ഡേവിഡ് സ്കോട്ട്
541. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിൽ സ്ഥിര താമസം ആകുമെന്ന് പ്രവചിച്ച ശാസ്ത്രജ്ഞൻ?
സ്റ്റീഫൻ ഹോക്കിംഗ്
542. "A man with golden arms" ( സുവർണ്ണ കരങ്ങൾ ഉള്ള ആൾ ) എന്ന് നാസ വിശേഷിപ്പിച്ച ചാന്ദ്രയാത്രികൻ?
ജോൺ യങ്
543. ചന്ദ്രനിലിറങ്ങിയ യാത്രികർ തൊട്ടടുത്തു നിന്ന് പോലും പരസ്പരം സംസാരിക്കുന്നത് റേഡിയോ ഉപകരണങ്ങൾ വഴിയാണ് അതിനുള്ള കാരണം എന്താണ്?
ചന്ദ്രനിൽ വായു ഇല്ലാത്തതുകൊണ്ട്
544. ത്രിമൂർത്തികളിൽ ഒരാളാണ് ചന്ദ്രനായി ജന്മം കൊണ്ടത് എന്ന് ദേവി ഭാഗവതത്തിൽ പറയുന്നു ആരാണ് അത്?
ബ്രഹ്മാവ്
545. ചന്ദ്രോപരിതലത്തിലെ ഏറ്റവും കൂടിയ താപനില?
137°C (പകൽ)
546. ചാന്ദ്രയാൻ ദൗത്യത്തിൽ ഒരു പെൺകുട്ടിയുടെ കയ്യൊപ്പുണ്ട്. ആ പെൺകുട്ടിയുടെ പേര് എന്താണ്?
ഖുശ്ബു മിർസ ( ചാന്ദ്രയാൻ മിഷൻ ചെക്ക് ഔട്ട് ഡിവിഷൻ എൻജിനീയർ)
547. "ചന്ദ്രനെ ഞങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ചു" എന്ന് പറഞ്ഞതും ആരാണ്?
ജി.മാധവൻ നായർ (ഐ.എസ്.ആർ.ഒ ചെയർമാൻ)
548. ചാന്ദ്രയാൻ-1 ഇന്ത്യൻ ശാസ്ത്രജ്ഞന്മാരെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച കണ്ടുപിടുത്തം എന്താണ്
ചന്ദ്രനിൽ ജലമുണ്ടെന്ന കണ്ടെത്തൽ
549. 2009 ഓഗസ്റ്റ് 29ന് ചന്ദ്രനിൽ ജലസാന്നിധ്യം അറിയാനുള്ള എന്ത് പരീക്ഷണങ്ങളാണ് നടന്നത്
ബിസ്താറ്റിക് റഡാർ പരീക്ഷണങ്ങൾ
550. ചന്ദ്രന് ചുറ്റും ഒരു മീറ്റർ കനത്തിലുള്ള ജലപാളി തീർക്കാൻ കഴിയും എന്ന് പറഞ്ഞത് ആരാണ്
ഫ്രാൻസിസ് മക്കുബിൻ
551. UN ജനറൽ അസംബ്ലി അംഗീകരിച്ച ചന്ദ്രവകാശ കരാർ ഏത് പേരിൽ അറിയപ്പെടുന്നു
മൂൺ ട്രീറ്റി
552. ചന്ദ്രോപരിതലത്തിൽ ഏത് രൂപത്തിലുള്ള ജലകണികകൾ ആണ് കണ്ടെത്തിയത്
ഹൈഡ്രോക്സിൽ രൂപത്തിൽ
553. ഹൈഡ്രോസിൽ ജലകണികകളിൽ എത്ര ആറ്റങ്ങൾ ഉൾക്കൊള്ളാന്നു
ഒരു ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും
554. ചന്ദ്രനിലെ ഒരു ടൺ മണ്ണിൽ നിന്നും എത്ര ഔൺസ് വെള്ളം കിട്ടും
32 ഔൺസ്
555. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്
50 ലക്ഷം ടൺ
556. ചാന്ദ്രയാൻ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം?
ചന്ദ്ര വാഹനം
557. ലോകത്തിലെ മുഴുവൻ ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻ പോന്ന അക്ഷയപാത്രം
ചന്ദ്രനിലെ ഹീലിയം-3
558. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന ചാന്ദ്രയാന്റെ സുപ്രധാന കണ്ടുപിടുത്തം പ്രഖ്യാപിച്ചത് ഏത് ജേർണലിലൂടെ ആണ്?
ശാസ്ത്രജേണൽ "സയൻസി'ലൂടെ
559. പൗർണമി അല്ലെങ്കിൽ വെളുത്തവാവ് എന്നാൽ എന്താണ്?
ചന്ദ്രന്റെ പ്രകാശിതമായ ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് പൗർണമി.
560. ചന്ദ്രനിലെ ലിബറേഷൻ എന്ന് പറയുന്നത് എന്താണ്?
ചന്ദ്രൻ ആന്ദോളനം ചെയ്യുന്നതു പോലെ തോന്നുന്നതിനെ ലിബറേഷൻ എന്ന് പറയുന്നു.
561. ചന്ദ്രനും സൂര്യനും എല്ലാം വലിയ ഗോള രൂപമുള്ള പാറകൾ ആണെന്ന് സമർത്ഥിക്കുവാൻ ആദ്യമായി ശ്രമിച്ചത് ആരാണ്?
അനക്സി ഗൊരാസ് (ഗ്രീക്ക് ചിന്തകൻ )
562. ചന്ദ്രന്റെ ചിത്രങ്ങളിൽ പ്രകാശമാനമായ ഭാഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
ടെറേ ( ഭൂഖണ്ഡങ്ങൾ)
563. ചാന്ദ്രഗ്രഹണം എന്നാൽ എന്ത്?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതാണ് ചന്ദ്രഗ്രഹണം
564. സൂര്യഗ്രഹണം എന്നാൽ എന്താണ്?
ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നതാണ് സൂര്യഗ്രഹണം
565. ചന്ദ്രനിലെ പകൽ സമയത്തെ ശരാശരി ഉപരിതല താപനില?
100 ഡിഗ്രി സെൽഷ്യസ്
566. ചന്ദ്രനിലെ രാത്രിയിലെ ശരാശരി ഉപരിതല താപനില?
-173 ഡിഗ്രി സെൽഷ്യസ്
567. ചന്ദ്രനിൽ വച്ച് "ഗലീലിയോയുടെ തൂവലും ചുറ്റികയും" എന്ന സിദ്ധാന്തം ചെയ്ത് നോക്കിയത് ആരാണ്?
ഡേവിഡ് സ്കോട്ട് ( അപ്പോളോ 15 മിഷൻ കമാൻഡർ )
568. "Last man on the moon" എന്നു വിളിക്കുന്നത് ആരെയാണ്?
യൂജിൻ സെർനാൻ
569. ചന്ദ്രനിൽ നിന്ന് രാത്രിയിൽ നോക്കിയാൽ നക്ഷത്രങ്ങളെ ഭൂമിയിൽ നിന്ന് നോക്കുന്നതിനേക്കാൾ വ്യക്തമായി കാണാനുള്ള കാരണമെന്താണ്?
ചന്ദ്രനിലെ രാത്രി ഭൂമിയിൽ ഉള്ളതിനേക്കാൾ നാലിരട്ടി ഇരുണ്ടതാണ്.
570. ദ്രവരൂപത്തിലുള്ള ചന്ദ്രന്റെ പുറംഭാഗം അറിയപ്പെടുന്നത്?
മാഗ്മ സമുദ്രം
571. ഭൂമിക്കും ചന്ദ്രനും ഗോളാകൃതി ആണെന്ന് ആദ്യമായി മനസ്സിലാക്കിയ ഗ്രീക്ക് ചിന്തകൻ ആരാണ്?
അരിസ്റ്റോട്ടിൽ
572. ചന്ദ്രൻ ഒരു വർഷത്തിൽ എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നു?
13
573. ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച ദൗത്യം?
ചാങ് ഇ 4
574. ചന്ദ്രനിൽ പോയി തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികളെ എത്ര ദിവസമാണ് Quarantine ചെയ്തത്?
21 ദിവസം
575. ചന്ദ്രനിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം?
ടൈറ്റാനിയം
576. ചന്ദ്രനിൽ ആദ്യമായി നാട്ടിയ പതാക ഏതു രാജ്യത്തിന്റെതാണ്?
അമേരിക്ക
577. ചന്ദ്രനിലെത്തിയ ഏക ശാസ്ത്രജ്ഞൻ?
ഹാരിസ് H സ്മിത്ത്
578. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ആരംഭിക്കാൻ പോകുന്ന ബഹിരാകാശ നിലയത്തിന്റെ പേരെന്താണ്?
ലൂണാർ ഗേറ്റ് വേ
579. എഡ്വിൻ ആൾഡ്രിന്റെ ആത്മകഥയുടെ പേര്?
ഗംഭീരമായ ഒറ്റപ്പെടൽ
580. ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം?
ചന്ദ്രൻ
581. വലിപ്പത്തിൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ എത്രാം സ്ഥാനത്താണ് ചന്ദ്രൻ ഉള്ളത്
5
582. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് എന്തിനെയാണ്
ഫോബോസ്
583. ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറങ്ങിയ പേടകം
ലൂണാ 2 (1959)
584. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം
ലൂണ 9 (1966)
585. ചന്ദ്രന്റെ പാലായന പ്രവേഗം എത്രയാണ്
2.4 കി. മീ / സെക്കന്റ്
586. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രനിൽ കാണുന്ന കറുത്ത പാടുകൾ
മരിയ
587. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ അതിനുള്ള കാരണം എന്താണ്
ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ
588. ചന്ദ്രനിൽ നിന്ന് മണ്ണ് ശേഖരിച്ച ആളില്ല വാഹനം
ലൂണ 16
589. എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ നിന്ന് കണ്ട ഭൂമിയെ പറ്റി പറഞ്ഞത് എന്താണ്
ഗംഭീരം ശൂന്യം
590. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ നിന്ന് കണ്ട ഭൂമിയെ പറ്റി പറഞ്ഞത് എന്താണ്
Big, bright and beautiful
591. അപ്പോളോ 11നെ ചന്ദ്രനിൽ ഇറക്കാൻ സഹായിച്ച ചന്ദ്ര വാഹനം
ഈഗിൾ
592. ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ചത് ആരാണ്
ഗലീലിയോ ഗലീലി
593. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിന് പറയുന്ന പേര്
ചന്ദ്രഗ്രഹണം
594. 2016 ൽ അന്തരിച്ച അമേരിക്കൻ ചാന്ദ്രയാത്രകൻ ആരായിരുന്നു?
എഡ്ഗർ മിച്ചൽ
595. 2007 ൽ ജപ്പാൻ വിക്ഷേപിച്ച ചാന്ദ്രപേടകം
കഗുയ
596. ചന്ദ്രനിൽ പതാക പാറിയ്ക്കുന്ന നാലാമത്തെ രാജ്യം?
ഇന്ത്യ
597. ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം
ലാഡി
598. ഗ്രീക്ക് പുരാണങ്ങളിൽ സിയൂസിന്റെയും ലെറ്റോയുടെയും പുത്രിയാണ് ഈ കഥാപാത്രം. നായാട്ട്, വന്യജീവികൾ തുടങ്ങിയവയുടെ ദേവതയായ ഇവർ പെൺകുട്ടികളുടെ സംരക്ഷകയും യുവതികൾക്ക് രോഗങ്ങൾ, രോഗശാന്തി എന്നിവ പ്രദാനം ചെയ്യാൻ കഴിവുള്ളവളും ആയിരുന്നു. പ്രാചീനകാലത്തെ സപ്താദ്ഭുതങ്ങളിലൊന്ന് ഇവരുടെ പേരിലുള്ള ക്ഷേത്രമായിരുന്നു. ഈ കഥാപാത്രത്തിന്റെ പേര് ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥാപാത്രമേത്?
ആർതെമിസ്
(നാസയുടെ ഇതു വരെയുളള ചാന്ദ്രദൗത്യങ്ങൾക്ക് പേര് അപ്പോളോ എന്നായിരുന്നു. ഇനി നടക്കാനിരിക്കുന്ന ദൗത്യത്തിന് ആർതെമിസ് എന്നാണ് പേരു നൽകിയിരിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോ ദേവന്റെ സഹോദരിയാണ് Artemis. പുതിയ ദൗത്യത്തിൽ ഒരു സ്ത്രീകൂടി ഉണ്ടാവുമെന്നതിനാലാണ് പേരുമാറ്റം.)
599. ശാസ്ത്രസാങ്കേതിക രംഗത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തികളിലൊരാളായ ഇദ്ദേഹം തന്റെ യഥാർഥ പേര് 1980-കളിൽ മാറ്റി. പേരിന്റെ കൂടെ പുതിയതായി ഒരു വാക്ക് കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ സഹോദരി, 'ബ്രദർ' എന്നതിനെ തെറ്റായി ഉച്ചരിച്ച പേരാണ് അദ്ദേഹം സ്വന്തം പേരിന്റെ കൂടെ സ്വീകരിച്ചത്. ആരാണിദ്ദേഹം
എഡ്വിൻ ആൽഡ്രിൻ
(ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയായ എഡ്വിൻ ആൽഡ്രിന്റെ സഹോദരി, ബ്രദർ എന്നത് തെറ്റായി ഉച്ചരിച്ചത് ബസ്സർ എന്നായിരുന്നു. അതിൽനിന്നാണ് ബസ്സ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മരിയൻ മൂൺ എന്നായിരുന്നു. നീൽ ആംസ്ട്രോങ്ങിനുശേഷം ചന്ദ്രനിലിറങ്ങിയ ആൽഡ്രിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: "മനോഹരം... മനോഹരം... ഗംഭീരമായ ശൂന്യത". ആംസ്ട്രോങ്ങിനെയും ആൽഡ്രിനെയും കൂടാതെ അപ്പോളോ 11 ദൗത്യത്തിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആളാണ് മൈക്കൽ കോളിൻസ്. വാഹനം നിയന്ത്രിക്കേണ്ടിയിരുന്നതിനാൽ അദ്ദേഹം ചന്ദ്രനിൽ ഇറങ്ങിയില്ല.)
600. "It's almost like a powder. Ground mass is very fine. I'm going to step off the LM now." ഈ വാക്കുകൾ നമുക്ക് അത്ര പരിചയമില്ലെങ്കിലും ഇതിനുശേഷം ഈ വ്യക്തി പറഞ്ഞ വാക്കുകൾ ലോകപ്രശസ്തമാണ്. ഏതുവ്യക്തി?എന്താണ് ഇതിനുശേഷം പറഞ്ഞ പ്രശസ്തമായ വാക്യം
നീൽ ആംസ്ട്രോങ്: That's one small step for man; one giant leap for mankind
("ഇത് മനുഷ്യന്റെ ഒരു ചെറിയ കാൽവെപ്പ്, മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" എന്ന ആംസ്ട്രോങ്ങിൻറെ വാക്കുകൾ ലോകമെങ്ങും പ്രശസ്തമായി. ഈഗിൾ എന്ന ചാന്ദ്ര പേടകത്തിൽ യാത്രതിരിച്ച ആംസ്ട്രോങ്, ആൾഡ്രിൻ, കോളിൻസ് എന്നിവർ ചന്ദ്രനിൽ പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് ഇറങ്ങിയത് (ആംസ്ട്രോങ്, ആൾഡ്രിൻ). തിരിച്ച് പസിഫിക് സമുദ്രത്തിൽ ഇറങ്ങിയ അവരെ ഹോർണറ്റ് എന്ന കപ്പലിൽ എത്തിച്ചെങ്കിലും 18 ദിവസത്തേക്ക് ബാഹ്യ ലോകവുമായി അടുത്തു പെരുമാറാൻ അനുവാദം നൽകിയില്ല. അജ്ഞാതമായ ഏതെങ്കിലും രോഗാണുക്കൾ അവരുടെ വസ്ത്രങ്ങളിലോ ശരീരത്തിലോ ഇല്ല എന്ന് ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്.
601. ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു 1959-ൽ ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത്. ഇതേവർഷം തന്നെ മറ്റൊരു മനുഷ്യനിർമിത ശൂന്യാകാശയാനം ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത വശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ മറ്റൊരു സ്പേസ് ക്രാഫ്റ്റിന് അവകാശപ്പെട്ടതാണ്. എന്ത് പേരിലാണ് ഇവയെല്ലാം അറിയപ്പെടുന്നത്
ലൂണ
(ശൂന്യാകാശത്തെ ഏതെങ്കിലുമൊരു വസ്തുവിൽ ആദ്യം സ്പർശിച്ച മനുഷ്യനിർമ്മിത ഉപകരണമാണ് ലൂണ 2. ചിത്രങ്ങൾ എടുത്തത് ലൂണാ 3 ആണെങ്കിൽ 1966 ചന്ദ്രനിൽ ഇറങ്ങിയത് ലൂണ 9 ആയിരുന്നു.
602. Jons Jacob Berzelius 1817-ൽ കണ്ടെത്തിയ ഈ മൂലകത്തിൻറെ ആറ്റോമികസംഖ്യ 34 ആണ്. മുൻപ് കണ്ടെത്തിയ, ഭൂമിയുടെ പേരിൽ നാമകരണം ചെയ്ത ടെലൂറിയം എന്ന മൂലകത്തോടുള്ള സാമ്യം കാരണമാണ് അദ്ദേഹം ഈ മൂലകത്തിന് പേരു നൽകിയത്. ഏതാണീ മൂലകം
സെലീനിയം
(ചന്ദ്രനെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവതയാണ് സെലിൻ. Selene, Artemis, Hecate എന്ന മൂന്നു പേരെയും ചന്ദ്രന്റെ പ്രതി രൂപങ്ങളായി ഗ്രീക്കുകാർ വിശേഷിപ്പിക്കാറുണ്ടെങ്കിലും സലീനെ ചന്ദ്രനായി തന്നെ ചന്ദ്രനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് സെലീനോളജി. സെലിൻ എന്ന പേരിന് സമാനമായ റോമൻ പേരാണ് ലൂന. ഇരുപത്തൊന്നാമത്തെ അമിനോ ആസിഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംയുക്തമാണ് സെലീനോ സിസ്റ്റീൻ.)
603. അപ്പോളോ ആറു വിക്ഷേപണങ്ങളിൽനിന്നായി ചന്ദ്രനിൽ ഇറങ്ങിയ പന്ത്രണ്ട് പേരിൽ ഏറ്റവും അവസാനമായി കാലുകുത്തിയ വ്യക്തിയാര്
യൂജിൻ സർണാൻ
(അപ്പോളോ 17 എന്ന വാഹനത്തിൽ യാത്രതിരിച്ച ഇദ്ദേഹം 1972 ഡിസംബറിലാണ് ചന്ദ്രനിലിറങ്ങിയത്. Eugene Andrew Cernan എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥനാമം.)
Armalcolite, Tranquillityite, Pyroxferroite എന്നിവ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ ധാതുക്കളാണ്. ഇവയിൽ ടൈറ്റാനിയം ധാരാളമായി അടങ്ങിയ Armalcolite അഗ്നിപർവതങ്ങളിലും ചിലയിനം
604. പാറകളിലുമൊക്കെ കണ്ടെത്തുകയുണ്ടായി. Armalcolite എന്ന പേരിന്റെ ഉദ്ഭവമെന്താണ് ?
1969-ലെ ചാന്ദ്രദൗത്യത്തിലെ അംഗങ്ങളുടെ പേരുകളിൽ നിന്നും
(Neil Armstrong- ലെ Arm, Buzz Aldrin ലെ Al, Michael Collins-ലെ Col എന്നിവ മൂന്നും ചേർത്താണ് ഈ പേര് നൽകിയത്.)
605. പുരാണത്തിൽ ഇങ്ങനെ ഒരു കഥയുണ്ട്: കുബേരൻ നൽകിയ വമ്പൻ സദ്യ വയറുനിറയെ കഴിച്ച് തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വരുകയായിരുന്നു ഗണപതി. ആ സമയത്ത് ഒരു പാമ്പ് മുന്നിൽ വരുകയും എലി പേടിച്ചോടിപ്പോവുകയും ചെയ്തു. എലിയുടെ പുറത്തുനിന്നു വീഴുന്ന ഗണപതി കഴിച്ചതെല്ലാം അവിടെ ഛർദിച്ചു. ഇതുകണ്ട ചന്ദ്രൻ കളിയാക്കിച്ചിരിച്ചെന്നും അതിൽ കുപിതനായ ഗണപതി തന്റെ കൊമ്പ് പൊട്ടിച്ച് ചന്ദ്രനെ എറിഞ്ഞെന്നുമാണ് കഥ. വിനായകചതുർഥി ദിനത്തിൽ ഇതുമായി ബന്ധപ്പെട്ട വിശ്വാസമുണ്ട് എന്താണത്?
വിനായകചതുർഥി ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല എന്ന വിശ്വാസം
(ഗണപതി അന്ന് കൊമ്പുകൊണ്ട് എറിഞ്ഞതാണ് നമ്മൾ ഭൂമിയിൽ നിന്നു നോക്കിയാൽ കാണുന്ന കലയും ഗർത്തങ്ങളും ഉണ്ടാവാൻ കാരണം എന്ന ഐതിഹ്യം. ഇസ്ലാമിൽ ചന്ദ്രനെ ദൈവത്തിന്റെ ഒരു ചിഹ്നമായി കണക്കാക്കുന്നു. റംസാൻ മാസത്തിൻറെ ആരംഭം, അവസാനം എന്നിവ നിർണയിക്കുന്നതിൽ ചന്ദ്രൻ പ്രാധാന്യമർഹിക്കുന്നു. ഒട്ടേറെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ പതാകകളിലും മറ്റു ചിഹ്നങ്ങളിലും അർധചന്ദ്രന്റെ രൂപം കാണാം.)
606. International Astronomical Union ചന്ദ്രനിലെ ഗർത്തങ്ങൾക്ക് (craters) പലപ്പോഴും വ്യക്തികളുടെ പേരുനൽകാറുണ്ട്. ആയിരക്കണക്കിന് വ്യക്തികളിൽ ഭാരതവുമായി ബന്ധമുള്ള പേരുകളായ സീത, ആര്യഭട്ട, സി.വി. രാമൻ, ഹോമി ജെ. ഭാഭ, വിക്രം സാരാഭായി, മേഘനാദ് സാഹ എന്നിവയുമുണ്ട്. ഈ ബഹുമതിക്ക് അർഹനായ ആദ്യ ബോളിവുഡ് താരം ആരാണ്
ഷാരൂഖ് ഖാൻ
(ന്യൂയോർക്കിലെ International Lunar Geographic Society ആണ് ഷാരൂഖ് ഖാന്റെ 44-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഈ പ്രഖ്യാപനം നടത്തിയത്. പിന്നീട് International Astronomical Union 2009-ൽ ഇത് ഔദ്യോഗികമായി അംഗീകരിച്ചു.)
CHANDRAYAN 3
607. ചാന്ദ്രയാൻ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച മീറ്റിംഗ്?
1999 ലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് മീറ്റിംഗ്
പിന്നീട് ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഈ ആശയമായി മുന്നോട്ടുപോവുകയും ഇസ്രോയുടെ നേതൃത്വത്തിൽ നാഷണൽ ലൂണാർ മിഷൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തു.
608. ചാന്ദ്രയാൻ ഒന്ന് ആദ്യമായി പ്രഖ്യാപിക്കപ്പെട്ട വർഷം?
2003 ഓഗസ്റ്റ് 15
609. ചാന്ദ്രയാൻ ഒന്ന് വിക്ഷേപിച്ച തീയതി?
2008 ഒക്ടോബർ 22
ശ്രീഹരി കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.
610. ചാന്ദ്ര ഭ്രമണത്തിലേക്ക് ചാന്ദ്രയാൻ ഒന്ന് പേടകം എത്തിയ വർഷം?
2008 നവംബർ 8
611. ചന്ദ്രനൊപ്പമുണ്ടായിരുന്ന മൂൺ ഇമ്പാക്ടർ പ്രോബ് ചന്ദ്രനിലെ ഷാക്കിൾട്ടൺ പടുകുഴിക്ക് സമീപം പതിച്ച വർഷം?
2008 നവംബർ 14
612. ചന്ദ്രയാൻ 2 പേടകത്തിന്റെ രൂപഘടന പൂർണമാക്കിയ വർഷം?
2009 ഓഗസ്റ്റ്
613. ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം നടന്ന തീയതി?
2019 ജൂലൈ 22
614. ചാന്ദ്രയാൻ രണ്ട് ഭ്രമണപഥത്തിലെത്തിയ വർഷം?
2019 ഓഗസ്റ്റ് 20
615. ജപ്പാനുമായി ചേർന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ചന്ദ്രനിലെ ധ്രുവ പര്യവേഷണ ദൗത്യത്തിന്റെ പേരെന്താണ്?
ലൂണാർ പോളർ എക്സ്പ്ലോറേഷൻ ലൂപ്പെക്സ്
616. ചാന്ദ്രയാൻ ടു പരാജയപ്പെടാനുള്ള കാരണം എന്തായിരുന്നു?
2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ 1: 53ന് സോഫ്റ്റ് ലാൻഡിങ്ങിന് വെറും മൂന്ന് മിനിറ്റ് ശേഷിക്കെ,2.1 കിലോമീറ്റർ അകലെയാണ് ചാന്ദ്രയാൻ രണ്ടിന്റെ പ്രാഗ്യൻ റോവറിനെ വഹിച്ചിരുന്ന വിക്രം ലാൻഡർ പാളിയത്. സുരക്ഷിതമായി ഇറക്കുന്നതിനിടെ വേഗം നിയന്ത്രിക്കുന്നതിലെ വീഴ്ച ലാൻഡർ ഇടിച്ചിറങ്ങി തകരാനിടയാക്കി. വിക്രത്തിൽ ഉപയോഗിച്ചിരുന്ന 800 ന്യൂട്ടൺ ശേഷിയുള്ള അഞ്ചാമത്തെ ത്രസ്റ്റർ എൻജിനാണ് അന്ന് വില്ലനായത്.
617. ചാന്ദ്രയാൻ ഒന്ന് ദൗത്യത്തിന്റെ ഏകദേശ ചിലവ്?
386 കോടി
618. ചാന്ദ്രയാൻ 3 ന്റെ ദൗത്യത്തിന്റെ ഏകദേശ ചിലവ്?
615 കോടി
619. ചന്ദ്രയാൻ 3 യുടെ വിക്ഷേപണ തീയതി സമയം
2023 ജൂലൈ 14 ഉച്ചക്ക് 2.35 ന്
620. ചാന്ദ്രയാൻ ത്രീ ദൗത്യത്തിന്റെ പിന്നിലെ ഇസ്രോ സ്ഥാപനങ്ങൾ?
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, ലിക്വിഡ് പ്രൊപോർഷൻ സിസ്റ്റംസ് സെന്റർ തിരുവനന്തപുരം, ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് തിരുവനന്തപുരം, യു.ആർ റാവു സാറ്റലൈറ്റ് സെന്റർ ബാംഗ്ലൂർ,സ്പേസ് അപ്ലിക്കേഷൻ സെന്റർ അഹമ്മദാബാദ്, സ്പേസ് ഫിസിക്സ് ലാബോറട്ടറി തിരുവനന്തപുരം, ഇസ്രോ ടെലി മെട്രി ട്രാക്കിംഗ് ആൻഡ് കമാന്റ് നെറ്റ് വർക്ക് ബാംഗ്ലൂർ, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം ശ്രീഹരി കോട്ട, ഇസ്രോ പ്രൊപ്പൽഷൻ കോംപ്ലക്സ് മഹേന്ദ്രഗിരി
621. ചാന്ദ്രയാൻ ത്രീയിലെ എൽ വി എം 3 റോക്കറ്റ് രൂപപ്പെടുത്തിയത് ഏത് സ്ഥാപനമാണ്?
വി.എസ്.എസ്.സി
കാറ്റിന്റെ ഗതി, വിക്ഷേപണ സംവിധാനങ്ങളുടെ കൃത്യത തുടങ്ങിയവ ഉറപ്പിക്കുന്നത് വി.എസ്.എസ്.സി ടീം ആണ്. വിക്ഷേപണം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ലോഞ്ച് സ്വീക്കൻസ് എന്ന സോഫ്റ്റ്‌വെയർ തയ്യാറാക്കിയതും വി.എസ്.എസ്.സി ആണ്.
622. ചാന്ദ്രയാൻ 3 യിലെ ലിക്വിഡ് എൻജിനുകൾ, ത്രസ്റ്ററുകൾ തുടങ്ങിയവ തയ്യാറാക്കിയ സ്ഥാപനം?
ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ
ക്രയോജനിക്,ലിക്വിഡ് പ്രൊപ്പൽഷനുകൾ സംയോജിപ്പിക്കുന്നത് ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ആണ്.
623. ചാന്ദ്രയാൻ 3 യിലെ ലാൻഡറിലെ പ്രവേഗം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സെൻസറുകൾ, ഗതി നിയന്ത്രണ സംവിധാനങ്ങൾ എന്നിവ തയ്യാറാക്കിയ സ്ഥാപനം?
ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് തിരുവനന്തപുരം
624. ചാന്ദ്രയാൻ 3 യിലെ ചാന്ദ്രയാൻ ഉപഗ്രഹങ്ങളുടെ സംയോജനം നടത്തിയ സ്ഥാപനം?
യു.ആർ റാവു സാറ്റലൈറ്റ് സെന്റർ, ബാംഗ്ലൂർ
625. ചാന്ദ്രയാൻ 3 ദൗത്യത്തിലെ വിവിധ പേലോടുകൾ തയ്യാറാക്കിയ സ്ഥാപനം?
സ്പേസ് ആപ്ലിക്കേഷൻ സെന്റർ, അഹമ്മദാബാദ്
626. ചാന്ദ്രയാൻ 3 ലെ ലാൻഡറിൽ സ്ഥാപിച്ചിട്ടുള്ള ചാസ്തേ ലാഗ്മീർ എന്നീ പേലോഡുകൾ തയ്യാറാക്കിയ സ്ഥാപനം?
സ്പേസ് ഫിസിക്സ് ലബോറട്ടറി, തിരുവനന്തപുരം
627. ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ട്രാക്കിംഗ് കൈകാര്യം ചെയ്യുന്ന സ്ഥാപനം?
ഇസ്രോ ടെലി മെട്രി ട്രാക്കിംഗ് ആൻഡ് കമാന്റ് നെറ്റ് വർക്ക്, ബാംഗ്ലൂർ
628. ചാന്ദ്രയാൻ 3 ദൗത്യത്തിലെ സോളിഡ് മോട്ടോർ തയ്യാറാക്കിയതും വിക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതുമായ സ്ഥാപനം ?
സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം, ശ്രീഹരി കോട്ട
629. ചാന്ദ്രയാൻ 3 ദൗത്യത്തിലെ ദ്രവ്യ എൻജിൻ, ക്രയോജനിക് ഫ്ലൂയിടുകൾ എന്നിവ സ്റ്റേജ് ടെസ്റ്റ് ചെയ്യുന്ന സ്ഥാപനം?
ഇസ്രോ പ്രൊപ്പൽഷൻ കോംപ്ലക്സ്, മഹേന്ദ്രഗിരി
630. നിലവിലെ (2023) ഇസ്രോ മേധാവിയും ഇന്ത്യൻ ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ മലയാളി?
എസ്.സോമനാഥ്
631. നിലവിലെ (2023) വിക്രം സാരാഭായി സ്പേസ് സെന്റർ മേധാവി?
ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ
632. നിലവിലെ (2023) സ്പേസ് ഫിസിക്സ് ലാബോറട്ടറി ഡയറക്ടർ?
ഡോ. കെ രാജീവ്
633. എൽ.വി. എം 3 - എം 4 ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?
എസ്. മോഹന കുമാർ
634. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം?
384000 കിലോമീറ്റർ
635. ചന്ദ്രനിൽ ഏറ്റവും വേഗത്തിൽ എത്തിയ ലാൻഡർ ദൗത്യം?
അപ്പോളോ 11( മൂന്നു ദിവസവും മൂന്ന് മണിക്കൂറും 49 മിനിറ്റും ആണ് ഇതിന്റെ പൂർത്തീകരണത്തിന് വേണ്ടി വന്നത്)
636. ചാന്ദ്രയാൻ 3 യിലെ ലാൻഡറിനും റോവറിനും ഊർജ്ജം ലഭിക്കുന്നത് എവിടെ നിന്നാണ്?
സോളാർ പാനലുകൾ വഴി പകരുന്ന സൗരോർജ്ജം
637. ചാന്ദ്രയാൻ 3 യെ ബഹിരാകാശത്തേക്ക് വഹിച്ച റോക്കറ്റ്?
എൽ.വി.എം 3 - എം 4 റോക്കറ്റ്
എൽ.വി.എം 3 - എം 4 റോക്കറ്റിന് 43.5 മീറ്റർ ഉയരവും 4 മീറ്റർ വിസ്തീർണ്ണവും ഉണ്ട്. ഇസ്രോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ആണിത്. ജിഎസ്എൽവി മാർക്ക് ത്രീ എന്ന് മുൻപ് ഇത് അറിയപ്പെട്ടിരുന്നു. വിക്ഷേപണസമയത്തെ ഭാരം 640 ടൺ ആണ്. ജിയോ സിംക്രണെഴ്സ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4000 കിലോയും ലോവർ എർത്ത് ഓർബിറ്റിലേക്ക് 8000 കിലോയും ഭാരം എത്തിക്കാൻ കഴിവുണ്ട്.
മൂന്ന് ഇന്ധന സ്റ്റേജുകൾ ഇതിനുണ്ട്. ആദ്യം കരയുന്നതിന് പിന്നീട് ദ്രാവക ക്രയോജന എൻജിനുകൾ എന്നിവ പ്രവർത്തിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ ക്രയോജെനിക് എഞ്ചിനായ സി 20 ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.
ആസ്ട്രോ സാറ്റ്, ചാന്ദ്രയാൻ ടു തുടങ്ങിയവ വിക്ഷേപിച്ചത് ഈ റോക്കറ്റിന്റെ സഹായത്തോടെയാണ്.
638. ചാന്ദ്രയാൻ ത്രീയുടെ പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങൾ?
ലാൻഡർ,റോവർ, പ്രൊപ്പൽഷൻ മോഡ്യൂൾ
ഇതിൽ ലാൻഡറും റോവറും ആണ് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുക. പ്രൊപ്പൽഷൻ മോഡ്യൂൾ ഭ്രമണപഥത്തിൽ നിലനിൽക്കും
639. ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ മൊത്തം ഭാരം?
3900 കിലോഗ്രാം
640. ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രൊപ്പൽഷൻ മോഡ്യൂളിന്റെ ഭാരം?
2148 കിലോഗ്രാം
641. ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡറിന്റെ ഭാരം?
1726 കിലോഗ്രാം
642. ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവറിന്റെ ഭാരം?
26 കിലോഗ്രാം
643. ലാൻഡറും റോവറും ചന്ദ്രനിൽ ഇറങ്ങി കഴിഞ്ഞാൽ ഇവയുടെ ആയുസ്സ് എത്രയാണ്?
ഒരു ചാന്ദ്രദിനം അല്ലെങ്കിൽ 14 ദിവസം
644. ചാന്ദ്രയാൻ 3 ൽ ഉപയോഗിച്ചിരിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങളുടെ എണ്ണം?
7
ലാൻഡറിൽ നാലെണ്ണവും റോവറിൽ രണ്ടെണ്ണവും പ്രൊപ്പൽഷൻ മോഡ്യൂളിൽ ഒരെണ്ണവും.
645. ചാന്ദ്രയാൻ 3 ലെ ലാൻഡറിൽ ഉപയോഗിച്ചിരിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങൾ ഏതൊക്കെയാണ്?
ചാസ്തേ ( ചന്ദ്രാസ് സർഫസ് തെർമോ ഫീസിക്കൽ എക്സ്പിരിമെന്റ് ), രംഭ എൽപി, ഇൽസാ, പാസീവ് ലേസർ റെട്രോഫ്ലെക്ടർ അറേ (എൽ.ആർ.എ)
646. ചാസ്തേ ( ചന്ദ്രാസ് സർഫസ് തെർമോ ഫീസിക്കൽ എക്സ്പിരിമെന്റ് ) ഉപകരണത്തിന്റെ ഉപയോഗം?
ചാന്ദ്ര മണ്ണിന്റെ താപനില പരിശോധിക്കാൻ
647. രംഭ എൽപി ഉപകരണത്തിന്റെ ഉപയോഗം?
മണ്ണിലെ വൈദ്യുത കാന്തിക സ്വഭാവവും പ്ലാസ്മ സാന്ദ്രതയും പരിശോധിക്കുവാൻ
648. ഇൽസാ ഉപകരണത്തിന്റെ ഉപയോഗം?
ചന്ദ്രനിലെ കമ്പനങ്ങൾ അളക്കാൻ
649. ചാന്ദ്രയാൻ 3 ലെ റോവറിൽ ഉപയോഗിച്ചിരിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങൾ ഏതൊക്കെയാണ്?
ആൽഫ കണിക എക്സ്-റേ സ്പെക്ട്രോ മീറ്റർ, ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ്
650. ചാന്ദ്രയാൻ 3 ലെ പ്രൊപ്പൽഷൻ മോഡ്യൂളിൽ ഉപയോഗിച്ചിരിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങൾ ഏതൊക്കെയാണ്?
സ്പെക്ട്രോ പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ്)
ഭൂമിക്ക് അരികിലെ ഇൻഫ്രാറെഡ് തരംഗം സംബന്ധിച്ചുള്ള പരീക്ഷണാത്മക പഠനത്തിനും, ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി ഭൂമിയെ നിരീക്ഷിക്കുക എന്നിവയാണ് ഷേപ്പിന്റെ ധർമ്മം. ഭൂമിയുടെ ദൃശ്യങ്ങളും ഇത് പകർത്തും.
651. ചാന്ദ്രയാൻ മൂന്നിനെ ചന്ദ്രന്റെ ഏത് ഭാഗത്താണ് ഇറക്കുവാൻ ശ്രമിക്കുന്നത്?
ദക്ഷിണ ധ്രുവ ഭാഗത്ത്
ചാന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡർ ഇറക്കാൻ ശ്രമിച്ച മേഖലയിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൊക്കമുള്ള പാറകൾ നിറഞ്ഞ മേഖലയാണ് ഇത്. മാൻസിനസ് സി, സിംപേലിയസ് എൻ എന്നീ പടുകുഴികൾക്കിടയിൽ ആയിരുന്നു ചാന്ദ്രയാൻ രണ്ട് ഇറക്കാൻ ശ്രമിച്ചത്.
ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്റ്റ്കിൻ ബേസിൻ,9.05 കിലോമീറ്റർ പൊക്കമുള്ള എപ്സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ സ്ഥിതി ചെയ്യുന്നത് ദക്ഷിണ ധ്രുവത്തിലാണ്.
652. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിലൂടെ ഇതുവരെയും എത്ര രാജ്യങ്ങൾ ലാൻഡ് ചെയ്തിട്ടുണ്ട്?
3 (അമേരിക്ക, റഷ്യ, ചൈന )
1959ൽ സോവിയറ്റ് യൂണിയൻ ലൂണ 1 ദൗത്യം വഴി സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിച്ചു. എന്നാൽ ഇത് നടന്നില്ല. പിന്നീട് ഇതേ വർഷം തന്നെ ലൂണാ 2 പേടകം ചന്ദ്രനിൽ ഇടിച്ചിറക്കി ( ക്രാഷ് ലാൻഡിങ് ). ഇതോടെ ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ പേടകം സോവിയറ്റ് യൂണിയന്റെ ലൂണാ 2 ആയി.
1962ൽ അമേരിക്കയും റേഞ്ചർ 4 എന്ന ദൗത്യവുമായി പേടകത്തെ ചന്ദ്രനിൽ ഇടിച്ചിറക്കി.
1966 സോവിയറ്റ് യൂണിയന്റെ ലൂണ 9 എന്ന ദൗത്യം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ലൂണ 13 വരെയുള്ള ദൗത്യങ്ങളിൽ ഈ വിജയം തുടർന്നു.
സർവേയർ പരമ്പരയിലെ അഞ്ചു ദൗത്യങ്ങളിലൂടെ അമേരിക്കയും ചന്ദ്രമണ്ണിൽ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി
1969 ജൂലൈ 20ന് ചന്ദ്രനിൽ എത്തിയ അപ്പോളോ 11 ദൗത്യമാണ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യ യാത്രാ ദൗത്യം
2013 ഡിസംബർ 14 ന് ചൈനയുടെ ചാങ് ഇ 3 എന്ന പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്തു.
653. ചന്ദ്രയാൻ 3 യുടെ പ്രൊജക്റ്റ് ഡയറക്ടർ
പി വീരമുത്തുവേൽ
654. ചന്ദ്രയാൻ 3 യുടെ ലാൻഡർ
വിക്രം
655. ചന്ദ്രയാൻ 3 യുടെ റോവർ
പ്രഗ്യാൻ
CHANDRAYAN 2,1
656. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പരിവേഷണ പദ്ധതി
ചന്ദ്രയാൻ - 1
657. ചന്ദ്രയാൻ - 1 വിക്ഷേപിച്ച തീയതി
2008 ഒക്ടോബർ 22
658. ചന്ദ്രൻറെ പ്രദക്ഷിണ പദത്തിൽ (504 കി.മീ ഉയരത്തിൽ) ചന്ദ്രയാൻ-1 എത്തിയത്
2008 നവംബർ 08
659. ചന്ദ്രയാൻ-1 വിക്ഷേപിച്ച സ്ഥലം
ശ്രീഹരിക്കോട്ട
670. ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ ചന്ദ്രയാൻ-1 എത്തിയത്
2008 നവംബർ 8
671. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ.ഒ (ISRO) പ്രഖ്യാപിച്ചതെന്ന്
2009 ആഗസ്റ്റ് 29
672. ചന്ദ്രയാൻ-1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത്
312 ദിവസം
673. ചന്ദ്രയാൻ 1 ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്
ജെ.എൻ.ഗോസ്വാമി
674. ചന്ദ്രയാൻ ഒന്നിന്റെ പ്രോജക്ട് ഡയറക്ടർ
എം അണ്ണാദുരൈ
675. ചന്ദ്രയാൻ ഒന്നിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ
ഡോ. കെ. കസ്തൂരിരംഗൻ
676. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ
ഡോ. ജി മാധവൻ നായർ
677. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്ത് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ഡയറക്ടർ
ഡോ.കെ രാധാകൃഷ്ണൻ
678. ചന്ദ്രയാൻ ഒന്നിനെ ഭ്രമണപദത്തിൽ എത്തിച്ച പേടകം
PSLV C11
679. ചന്ദ്രയാൻ ഒന്നിന്റെ ഭാരം
1380 കിലോഗ്രാം
680. ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് 'ചന്ദ്രയാൻ' എന്ന പേര് നിർദ്ദേശിച്ചത്
എ.ബി വാജ്പേയി
681. Moon Impact Prob (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം?
ഷാക്കിൾടൺ ഗർത്തം (2008 നവംബർ 14)
682. ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത്
2009 സെപ്റ്റംബർ 24
683. ചാന്ദ്രയാൻ ഒന്നിൽ സഹകരിച്ച വിദേശ രാജ്യം
അമേരിക്ക
684. ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം
മിനിസാർ
685. ചാന്ദ്രയാൻ ഒന്നിലെ ഇന്ത്യൻ നിർമ്മിത പേലോഡുകൾ ഏതെല്ലാം ആയിരുന്നു?
1.ടെറെയ്ൻ മാപ്പിംഗ് സ്റ്റീരിയോ ക്യാമറ 2.ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് ക്യാമറ
3.ലൂണാർ ലേസർ റേഞ്ചിങ് ഇൻസ്ട്രുമെന്റ്
4.ഹൈ എനർജി എക്സ്-റേ
സ്പെക്ട്രോമീറ്റർ
5.മൂൺ ഇംപാക്ട് പ്രോബ്
686. ചന്ദ്രയാൻ ഒന്നിലെ വിദേശനിർമ്മിത പേ ലോഡുകൾ ഏതെല്ലാം ആയിരുന്നു?
1.എക്സറേ സ്പെക്ട്രോമീറ്റർ
2.ആറ്റം
റിഫ്ലക്റ്റിംഗ് അനലൈസർ
3.റേഡിയേഷൻ ഡോസ് മോണിറ്റർ
4.മിനിയേച്ചർ സിന്തറ്റിക് അപ്പർച്ചർ
5.മിനറോളജി മാപ്പർ
6.റഡാർ
687. ചന്ദ്രോപരിതലത്തിൽ ജലാംശം ഉള്ളതായി ചന്ദ്രയാൻ-1 കണ്ടെത്തിയതായി 2009 സെപ്റ്റംബറിൽ സ്ഥിതികരിച്ച അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി
നാസ
688. ചന്ദ്രോപരിതലത്തിലെ ജലാംശത്തെ കുറിച്ച് വിവരങ്ങൾ നൽകിയ ചന്ദ്രയാൻ ഒന്നിൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം
മൂൺ മിനറോളജി മാപ്പർ
689. ചന്ദ്രയാൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്
സൂര്യൻ
690. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചാന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത്?
ലിഥിയം അയൺ ബാറ്ററി
691. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ 1 യാത്ര തുടങ്ങിയത്
പതിനൊന്ന്
692. ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ
68
693. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം
മൂൺ ഇംപാക്ട് പ്രോബ്
694. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം
5
695. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യം
ചന്ദ്രയാൻ 2
696. ചന്ദ്രയാൻ 2 വിക്ഷേപണ തിയതി?
2019 ജൂലൈ 22 (02:43 PM)
697. ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം
GSLV MARK - 3
GSLV MARK - 3 യുടെ ഉയരം :- 43.43 മീറ്റർ
ഇന്ത്യയുടെ ബാഹുബലി എന്നറിയപ്പെടുന്ന വിക്ഷേപണ വാഹനമാണ് GSLV MARK - 3.
ISRO യാണ് ബാഹുബലി എന്ന വിശേഷണം GSLV MARK - 3 യ്ക്ക് നൽകിയത്.
698. ചന്ദ്രയാൻ 2 ന്റെ ലക്ഷ്യം
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേഷണം നടത്തുക.
699. ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ച സമ്മേളനം ?
2008 സെപ്റ്റംബർ 18ന് നടന്ന യൂണിയൻ ക്യാബിനറ്റ് സമ്മേളനം
700. ചന്ദ്രയാൻ 2 വിക്ഷേപണ സ്ഥലം
സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട
701. ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഇന്ത്യയെ സഹായിച്ച രാജ്യം
റഷ്യ
702. ചന്ദ്രയാൻ 2 ൽ ഉപയോഗിച്ച ഇന്ധനം
UDMH
703. ചന്ദ്രയാൻ 2 ന്റെ ഭാരം
3850 കി. ഗ്രാം (3.8 ടൺ)
704. ചന്ദ്രയാൻ 2 നിർമ്മാണത്തിന് ചിലവായ തുക
978 കോടി
705. ചന്ദ്രയാൻ 2 ന്റെ പ്രോജക്ട് ഡയറക്ടർ
എം വനിത (വനിതാ മുത്തയ്യ)
706. ചന്ദ്രയാൻ 2 ന്റെ മിഷൻ ഡയറക്ടർ
ഋതു കൃതാൽ
707. ചന്ദ്രയാൻ 2 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ (ISRO) ചെയർമാൻ
കെ. ശിവൻ
708. ചന്ദ്രയാൻ 2 വിൽ എത്ര പേലോഡുകളാണുള്ളത്
13
709. ചന്ദ്രയാൻ 2 ന് പ്രധാനമായും എത്ര ഭാഗങ്ങളുണ്ട്
3 ഭാഗങ്ങൾ ( ഓർബിറ്റർ, വിക്രം, പ്രഗ്യാൻ)
ഓർബിറ്റർ (ലൂണാർ) :- ചന്ദ്രനെ വലയം ചെയ്യുന്നത് ഓർബിറ്റർ ആണ്. ഇതിൻറെ ആയുസ്സ് ഒരു വർഷമാണ്.
വിക്രം (ലാൻഡർ) : ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ ആണ് വിക്രം. ലാൻഡറിന് വിക്രം എന്ന പേര് നൽകിയത് വിക്രം സാരാഭായിയുടെ സ്മരണയ്ക്കായാണ്. സോഫ്റ്റ് ലാൻഡിങ് എന്ന രീതിയിലാണ് ചന്ദ്രനിൽ വിക്രം ഇറക്കുവാൻ ശ്രമിച്ചിരുന്നത്.
പ്രഗ്യാൻ (റോവർ) :- ചാന്ദ്രയാൻ രണ്ടിന്റെ റോവർ എന്നറിയപ്പെടുന്ന പര്യവേഷണം നടത്തുന്ന ഭാഗമാണ് പ്രഗ്യാൻ. പ്രഗ്യാൻ എന്ന റോവറിന് 6 ചക്രങ്ങളുണ്ട്. 14 ദിവസമാണ് പ്രഗ്യാന്റെ പ്രവർത്തന കാലം. പ്രഗ്യാൻ എന്ന സംസ്കൃത വാക്കിൻറെ അർത്ഥം അറിവ് എന്നാണ്.
710. ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ വാഹനമായ GSLV മാർക്ക് 3 യുടെ മിഷൻ ഡയറക്ടറായ മലയാളി
ജെ. ജയപ്രകാശ്
711. ചന്ദ്രയാൻ 1 ലൂടെ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന എത്രാമത്തെ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചത്
4