സാമ്പത്തികപ്രവർത്തനങ്ങളെ പ്രാഥമികമേഖല, ദ്വിതീയമേഖല, തൃതീയ മേഖല എന്നിങ്ങനെ വർഗീകരിച്ചിട്ടുണ്ട്.
പ്രാഥമികമേഖലയിൽ ഉൾപ്പെടുന്നവ കൃഷിയും അനുബന്ധപ്രവർത്തനങ്ങളും, വനപരിപാലനം, മത്സ്യബന്ധനം, ഖനനം.
ദ്വിതീയമേഖലയിൽ ഉൾപ്പെടുന്നവ: വ്യവസായം, വൈദ്യുതി ഉത്പാദനം, കെട്ടിട നിർമാണം.
തൃതീയ മേഖലയിൽ ഉൾപ്പെടുന്നവ :- ഗതാഗതം, ബാങ്കിങ്, വിദ്യാഭ്യാസം.
ദ്വിതീയമേഖലയിൽ ഏറ്റവും പ്രാധാന്യമുള്ള മേഖലയാണ് വ്യവസായം
ദ്വിതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേര് വ്യവസായമേഖല എന്നാണ്
വ്യവസായങ്ങളുടെ സ്ഥാനനിർണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ് അസംസ്കൃത വസ്തുക്കളുടെ സാമീപ്യം, ഊർജം, വിപണി, മൂലധനം, ഗതാഗതം, തൊഴിൽ ലഭ്യത.
01. ഇരുമ്പുരുക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം.
ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ഫയർക്ലേ എന്നിവയാണ് ഇരുമ്പുരുക്ക് വ്യവസായത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തു
ഇന്ത്യയിൽ കാണപ്പെടുന്ന നാലുതരം ഇരുമ്പയിര് നിക്ഷേപങ്ങളാണ് മാഗ്നറ്റൈറ്റ്, ഹെമറ്റെറ്റ്, ലിമൊണൈറ്റ്, സിഡറൈറ്റ്.
ലോകത്തെ മൊത്തം ഇരുമ്പയിര് നിക്ഷേപത്തിന്റെ ഏകദേശം 20 ശതമാനം ഇന്ത്യയിലാണ്.
ഇന്ത്യയിൽ ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ 50 മുതൽ 60 ശതമാനംവരെ ജപ്പാൻ, കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന് തുടക്കം കുറിച്ചത് 1830-ൽ തമിഴ്നാടിലെ പോർട്ടോനോവയിലാണ്.
ഇന്ത്യയിൽ ആധുനികരീതിയിലുള്ള ഇരുമ്പുരുക്ക് വ്യവസായത്തിന് തുടക്കംകുറിച്ചത് കുൾട്ടി (പശ്ചിമബംഗാൾ)യിലാണ്.
പ്രധാന ഇരുമ്പുരുക്ക് ശാലകൾ
1. ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി
1907-ൽ ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO) സ്ഥാപിതമായി. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണിത്.
ജംഷേദ്പുരിലാണ് (ജാർഖണ്ഡ്)TISCO സ്ഥിതി ചെയ്യുന്നത്.
ആസ്ഥാനം; മുംബൈ
TISCO-യുടെ സ്ഥാപകൻ: ജംഷെഡ്ജി ടാറ്റ
TISCO നിലവിൽ അറിയപ്പെടുന്നത് ടാറ്റാ സ്റ്റീൽ എന്നാണ്.
സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരമാണ് ജംഷേദ്പുർ.
02.ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി
പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല: ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO).
IISCO സ്ഥാപിതമായത് 1918-ലാണ്.
IISCO-യുടെ ആദ്യ യൂണിറ്റ് സ്ഥാപിതമായത് പശ്ചിമബംഗാളിലെ ഹിരാപുരിലാണ്.
IISCO-യുടെ മറ്റ് യൂണിറ്റുകൾ: കുൾട്ടി, ബേൺപുർ (പശ്ചിമബംഗാൾ)
03. വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്സ് ലിമിറ്റഡ്
ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല: വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്സ് ലിമിറ്റഡ് (VISL).
VISL സ്ഥാപിതമായ വർഷം: 1923.
കർണാടകയിലെ ഭദ്രാവതിയിലാണ് VISL സ്ഥിതിചെയ്യുന്നത്.
സ്ഥാപകൻ: നാൽവാടി കൃഷ്ണരാജ വാദിയാർ.
VISL സ്ഥാപിക്കാൻ മാർഗനിർദേശം നൽകിയ മൈസൂർ ദിവാൻ: എം. വിശ്വേശ്വരയ്യ.
സ്വാതന്ത്ര്യത്തിനുശേഷം രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1956-61), വിദേശ പങ്കാളിത്തത്തോടെ റൂർക്കേലാ (ഒഡിഷ), ഭിലായ് (ഛത്തീസ്ഗഢ്), ദുർഗാപൂർ (പശ്ചി മബംഗാൾ) എന്നിവിടങ്ങളിൽ സംയോജിത ഉരുക്ക് നിർമാണശാലകൾ സ്ഥാപിതമായി.
ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പുരുക്ക് നിർമാണശാലകൾ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന്റെ കീഴിലായിരുന്നു.
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം: 1954
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ ഇരുമ്പുരുക്കു ശാലകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവയുടെ മേൽനോട്ടം വഹിക്കാനുമായി സ്ഥാപിതമായത്?
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (1973).
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം: ന്യൂഡൽഹി
നിലവിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAIL) കീഴിലുള്ള ഇന്ത്യൻ പൊതുമേഖലാ ഇരുമ്പുരുക്കുശാലകൾ (പ്രധാന യൂണിറ്റുകൾ): റൂർക്കേല സ്റ്റീൽ പ്ലാന്റ് (ഒഡിഷ), ഭിലായ് സ്റ്റീൽ പ്ലാന്റ് (ഛത്തീസ്ഗഢ്), ദുർ ഗാപുർ സ്റ്റീൽ പ്ലാന്റ് (പശ്ചിമ ബംഗാൾ), ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (ജാർഖണ്ഡ്), ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) പശ്ചിമ ബംഗാൾ.
ജർമനിയുടെ പങ്കാളിത്തത്തോടെ 1959- ലാണ് ഒഡിഷയിലെ സുന്ദർഗഢ് ജില്ലയിൽ റൂർക്കേല ഇരുമ്പുരുക്കുശാല സ്ഥാപിക്കപ്പെട്ടത്.
ഹിരാക്കുഡ് ജലവൈദ്യുത പദ്ധതിയിൽ നിന്നാണ് റൂർക്കേല ഇരുമ്പുരുക്കു ശാലയ്ക്ക് വൈദ്യുതി ലഭിക്കുന്നത്.
ഭിലായ് ഇരുമ്പുരുക്കു ശാലയ്ക്ക് സാങ്കേതിക സഹായം നൽകിയ രാജ്യം: സോവിയറ്റ് യൂണിയൻ (റഷ്യ).
ഭിലായ് ഇരുമ്പുരുക്കുശാല ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ്. 1959-ലാണ് ഇത് പ്രവർത്തനം തുടങ്ങിയത്.
കോർബ താപവൈദ്യുത നിലയത്തിൽ നിന്നാണ് ഭിലായ് ഇരുമ്പുരുക്കുശാലയ്ക്ക് വൈദ്യുതി ലഭിക്കുന്നത്.
കോർബ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് ഛത്തീസ്ഗഢിലാണ്.
ദുർഗാപൂർ ഇരുമ്പുരുക്കുശാലയ്ക്ക് സാങ്കേതിക സഹായം നൽകിയ രാജ്യം: യുണൈറ്റഡ് കിങ്ഡം (UK),
ദുർഗാപൂർ ഇരുമ്പുരുക്കുശാലയിൽ ഉത്പാദനം ആരംഭിച്ചത് 1962-ലാണ്.
ദുർഗാപൂർ ഇരുമ്പുരുക്കുശാലയ്ക്ക് വൈദ്യുതി ലഭിക്കുന്നത് ദാമോദർവാലി കോർപ്പറേഷനിൽ നിന്നാണ് (പശ്ചിമ ബംഗാൾ).
ഇന്ത്യയിലെ ആദ്യ സ്വദേശി സ്റ്റീൽപ്ലാന്റ് ആണ് ബൊക്കാറോ ഇരുമ്പുരുക്കുശാല
സോവിയറ്റ് യൂണിയന്റെ (റഷ്യ) സഹായത്തോടെ 1964 ലാണ് ബൊക്കാറോ ഇരുമ്പുരുക്കുശാല സ്ഥാപിതമായത്.
ഇരുമ്പുരുക്കു വ്യവസായത്തിൽ ഉപയോഗിക്കുന്ന പ്രധാന ലോഹധാതു മാംഗനീസ്.
മാംഗനീസിന്റെ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മധ്യപ്രദേശ്
ആദ്യ തുറമുഖ അധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായത്. വിസാഗ് സ്റ്റീൽ പ്ലാന്റ് (വിശാഖപട്ടണം).
1992-ലാണ് വിസാഗ് സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായത്.
2. പെട്രോളിയം
പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കൂടാതെ രാസവളങ്ങൾ, കൃത്രിമ റബ്ബർ, കൃത്രിമ നാരുകൾ, വാസലിൻ തുട ങ്ങിയ വിവിധതരം ഉത്പന്നങ്ങൾ പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നു.
പെട്രോളിയം അധിഷ്ഠിത രാസവ്യവസായ ങ്ങളുടെ കേന്ദ്രം ആണ് മുംബൈ.
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത സ്ഥലം ആണ് ആസാമിലെ ദിഗ്ബോയി
ഇന്ത്യയിലെ പെട്രോളിയം ഉത്പാദക സംസ്ഥാനങ്ങൾ ആണ് അസം, ഗുജറാത്ത്, മഹാരാഷ്ട്ര.
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം: മുംബൈ ഹൈ (മഹാരാഷ്ട്ര).
പെട്രോളിയം അധിഷ്ഠിത രാസമേഖലയിലെ സ്ഥാപനങ്ങൾ:
i. ഇന്ത്യൻ പെട്രോ കെമിക്കൽ കോർപ്പറേ ഷൻ ലിമിറ്റഡ് (IPCL)- (ഗുജറാത്ത്),
ii. പെട്രോഫിൽസ് കോർപ്പറേഷൻ ലിമിറ്റഡ് (PCL)-ഗുജറാത്ത്,
iii. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ് ആൻഡ് ടെക്നോളജി (CIPET)- തമിഴ്നാട്.
ഇന്ത്യയില പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി
ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട ഇടത്തരം നിലവാരത്തിലുള്ള കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പ്പാടം: ഝാറിയ (ജാർഖണ്ഡ്)
03. പരുത്തിത്തുണി
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമാണിത്.
പരുത്തി യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നു.
പരുത്തിക്കൃഷിക്ക് ആവശ്യമായ താപനില 20-30 ഡിഗ്രി സെൽഷ്യസ്
പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണിനം: കറുത്ത മണ്ണ്, എക്കൽ മണ്ണ്
പരുത്തി ഉത്പാദനത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ?
2 (ഒന്നാംസ്ഥാനം: ചൈന).
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :- ഗുജറാത്ത്
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മില്ല് സ്ഥാപിതമായത് 1818-ൽ കൊൽക്കത്തയ്ക്ക് സമീപമുള്ള ഫോർട്ട് ഗ്ലാസ്റ്ററിലാണ്.
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആദ്യ തുണിമില്ല് സ്ഥാപിതമായത് മുംബൈ (1854)യിലാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉത്പാദന കേന്ദ്രമാണ് മുംബൈ. മുംബൈയെ കോട്ടണോപോളിസ് എന്ന് വിശേഷിപ്പിക്കുന്നു.
മുംബൈ കഴിഞ്ഞാൽ ഗുജറാത്തിലെ അഹമ്മദാബാദാണ് (ഗുജറാത്ത്) പ്രധാന പരുത്തിത്തുണി വ്യവസായകേന്ദ്രം.
അഹമ്മദാബാദ് ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിപ്പെടുന്നു.
വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ; കാൻപുർ (ഉത്തർപ്രദേശ്).
തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ: കോയമ്പത്തൂർ (തമിഴ്നാട്),
ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയ പ്പെടുന്നത്: മുംബൈ
നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം: പാനിപ്പട്ട് (ഹരിയാന).
04. ചണം
ചണം സുവർണനാര് (Golden fibre) എന്നറിയപ്പെടുന്നു.
1855-ൽ കൊൽക്കത്തയിലെ റിഷ്റയിലാണ് ഇന്ത്യയിലെ ആദ്യ ചണമില്ല് സ്ഥാപിതമായത്.
ലോകത്തിൽ ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.
ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം: പശ്ചിമ ബംഗാൾ.
ചണവ്യവസായ മേഖലയുടെ കേന്ദ്രം: ഹൗറ (കൊൽക്കത്ത).
ചണം കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ തുറമുഖം: കൊൽക്കത്ത,
ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം: 1971 (കൊൽക്കത്ത).
ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിഷൻ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്നു.
പശ്ചിമ ബംഗാളിലെ ഗംഗ- ബ്രഹ്മപുത്ര ഡെൽറ്റാ പ്രദേശമാണ് പ്രധാന ചണ ഉത്പാദന മേഖല.
ചണം കൃഷിക്ക് അനുയോജ്യമായ മണ്ണിനം: നീർവാർച്ചയുള്ള എക്കൽമണ്ണ്.
05. പഞ്ചസാര
കാർഷികാടിസ്ഥാനത്തിലുള്ള വ്യവസായങ്ങളിൽ രണ്ടാംസ്ഥാനം പഞ്ചസാര വ്യവസായത്തിനാണ്.
ഇത് ഒരു കാലിക വ്യവസായമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ : ഉത്തർപ്രദേശ്, മഹാരാഷ്ട്ര.
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം: ഉത്തർപ്രദേശ്
ആധുനികരീതിയിലുള്ള ആദ്യ പഞ്ചസാര മിൽ സ്ഥാപിതമായത് 1903-ൽ ബിഹാറിലാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകെയ്ൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലെ ലഖ്നൗവിലാണ്.
നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഉത്തർപ്രദേശിലെ കാൺപുരിലാണ്.
05. തേയില
തേയിലകൃഷിക്ക് അനുയോജ്യമായ താപനില: 25-30°C.
ജൈവാംശമുള്ള ജലം വാർന്നുപോകുന്ന മണ്ണാണ് അനുയോജ്യം.
തേയില ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം: രണ്ട് (ഒന്നാം സ്ഥാനത്ത് ചൈന).
തേയില ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം: അസം
06. കമ്പിളി
ആധുനിക രീതിയിലുള്ള ആദ്യ കമ്പിളി വ്യവസായം ആരംഭിച്ചത് 1876-ൽ കാൺപുരിലാണ്.
കമ്പിളി ഉത്പാദനത്തിൽ മുന്നിൽ നിൽക്കു ന്ന സംസ്ഥാനം: രാജസ്ഥാൻ,
07. പട്ടുനൂൽ
ഇന്ത്യയിലെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് 1832-ൽ ഹൗറയിലാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ (ഒന്നാംസ്ഥാനം: ചൈന)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: കർണാടക.
മുഗാ സിൽക്ക് എന്ന പ്രത്യേകതരം സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: അസം
സെൻട്രൽ സിൽക്ക് ബോർഡ് സ്ഥിതി ചെയ്യുന്നത് ബെംഗളൂരുവിലാണ്.
08. പേപ്പർ
ഇന്ത്യയിലെ ആദ്യ പേപ്പർമിൽ സ്ഥാപിതമായത് 1812-ൽ പശ്ചിമബംഗാളിലെ സെറാം പുരിലാണ്. 1832-ൽ ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർമിൽ സ്ഥാപിതമായതും ഇവിടെയാണ്.
ഏറ്റവും കൂടുതൽ പേപ്പർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം: മഹാരാഷ്ട്ര.
നാഷണൽ ന്യൂസ് പ്രിന്റ് & പേപ്പർ മിൽസ് സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ നേപ്പാ നഗറിലാണ്.
09. ക്ഷീരവ്യവസായം
ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
പാൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം: ഉത്തർപ്രദേശ്.
ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം: ഹരിയാന
നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഹരിയാനയിലെ കർണാലിലാണ്.
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ ആനന്ദിലാണ്.
ക്ഷീരോത്പാദനത്തിൽ പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതി :- ഓപ്പറേഷൻ ഫ്ലഡ്.
10. കശുവണ്ടി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്ര
ദേശീയ കശുവണ്ടി ഗവേഷണകേന്ദ്രം കർണാടകയിലെ പുട്ടൂരിൽ സ്ഥിതി ചെയ്യുന്നു.
ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല കൊല്ലം.
കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല: കണ്ണൂർ.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കശുവണ്ടി ഗവേഷണ സ്ഥാപനങ്ങൾ:
(i) കശുമാവ് ഗവേഷണകേന്ദ്രം - മാടക്കത്തറ (തൃശ്ശൂർ),
(ii) കാർഷിക ഗവേ ഷണകേന്ദ്രം - ആനക്കയം (മലപ്പുറം).
11. തുകൽ
ഇന്ത്യയിലെ ആദ്യത്തെ തുകൽ (Leather) നിർമാണകേന്ദ്രം: കാൺപുർ
സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് ചെന്നൈയിലാണ്.
12. സിമന്റ്
ഇന്ത്യയിലെ ആദ്യത്തെ സിമന്റ് നിർമാണ ശാല ആരംഭിച്ചത് ചെന്നൈയിലാണ്.
സിമന്റ് നിർമാണത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം: രണ്ട് (ഒന്നാംസ്ഥാ നം: ചൈന).
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ: ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക,
13. ഗ്ലാസ്
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമാണ കേന്ദ്രം: ഫിറോസാബാദ് (ഉത്തർപ്രദേശ്),
14. ലോക്കോമോട്ടീവ്
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് പശ്ചിമബംഗാൾ (1950)
ഡീസൽ ലോക്കോമോട്ടീവ് വർക്സ്: വാരാണസി (1961)
ഇന്റഗ്രൽ കോച്ച് ഫാക്ടറി: പേരാവൂർ (തമിഴ്നാട്)
റെയിൽ കോച്ച് ഫാക്ടറി: കപൂർത്തല (പഞ്ചാബ്) (1986)
റെയിൽ വീൽ ഫാക്ടറി: യെലഹങ്ക (ബെംഗളൂരു) (1984)
ഡീസൽ കംപോണന്റ് വർക്സ്: പട്യാല (പഞ്ചാബ്)
സ്വിറ്റ്സർലൻഡിന്റെ സഹകരണത്തോടെയാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി 1955-ൽ സ്ഥാപിതമായത്.
15. ഫാർമസ്യൂട്ടിക്കൽ
ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ ആസ്ഥാനം: ന്യൂഡൽഹി
ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക് ലിമിറ്റഡ് (HAL) സ്ഥിതിചെയ്യുന്നത്: പിംപ്രി (പുണെ).
16. രാസവളം
ഇന്ത്യയിൽ ആദ്യ രാസവളനിർമാണശാല ആരംഭിച്ചത്: റാണിപേട്ട് (തമിഴ്നാട്),
ഇന്ത്യയിൽ പൊതുമേഖലയിലെ ആദ്യ രാസവളനിർമാണകേന്ദ്രം: സിൻന്ദ്രി ( ജാർഖണ്ഡ്)
17. ഐ.ടി. വ്യവസായം
ഇന്ത്യയിൽ വിവരസാങ്കേതികവിദ്യ (IT) സർവീസ് വ്യവസായത്തിന് തുടക്കം കുറിച്ച സ്ഥലം: മുംബൈ
ഇന്ത്യയിലെ ഐ.ടി. വ്യവസായത്തിന് തുട ക്കം കുറിച്ച കമ്പനി: ടാറ്റ കൺസൾട്ടൻസി സർവീസ് (TCS),
ടാറ്റ കൺസൾട്ടൻസി സർവീസ് സ്ഥാപിതമായ വർഷം: 1968 (ആസ്ഥാനം: മുംബൈ).
ടാറ്റ കൺസൾട്ടൻസി സർവീസിന്റെ സ്ഥാപകൻ: ജെ.ആർ.ഡി. ടാറ്റ.
ഇന്ത്യ ആസ്ഥാനമായ പ്രമുഖ ഐ.ടി. കമ്പനികൾ:
ടാറ്റ കൺസൾട്ടൻസി സർവീസ് (മുംബൈ)
ഇൻഫോസിസ് (ബെംഗളൂരു)
വിപ്രോ (ബെംഗളൂരു)
ടെക് മഹീന്ദ്ര (പുനെ)
എച്ച്.സി.എൽ.ടെക്നോളജീസ് (നോയിഡ)
ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്ന നഗരം: ബെംഗളൂരു.
"Startup Capital of India' എന്നറിയപ്പെടുന്ന നഗരം: ബെംഗളൂരു.
ഇന്ത്യയിലെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന നഗരം: ഹൈദരാബാദ്.
സൈബരാബാദ് (Cyberabad) എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം : ഹൈദരാബാദ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനി (മൂലധനത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ): ടാറ്റാ കൺസൾട്ടൻസി സർവീസ്.
ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന ഇന്ത്യൻ നഗരം: ബെംഗളൂരു.
കയറ്റുമതിയിലൂടെ ഐ.ടി. വ്യവസായത്തിൽനിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനം : കർണാടക
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാർക്ക്: ടെക്നോപാർക്ക് (തിരുവനന്തപുരം).
ടെക്നോപാർക്ക് സ്ഥാപിതമായ വർഷം : 1990.
ടെക്നോപാർക്ക് ഔദ്യോഗികമായി രാഷ്ട്ര ത്തിന് സമർപ്പിച്ച വർഷം: 1995.
ടെക്നോപാർക്കിന്റെ ചെയർമാൻ: കേരള മുഖ്യമന്ത്രി
കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഐ.ടി. പാർക്കുകൾ
ടെക്നോപാർക്ക് (തിരുവനന്തപുരം)
ഇൻഫോ പാർക്ക് (കൊച്ചി)
സൈബർ പാർക്ക് (കോഴിക്കോട്)
കിൻഫ്ര നിയോസ്പേസ് (കാക്കഞ്ചേരി, മലപ്പുറം)
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) സ്ഥാപിതമായ വർഷം: 1973
ആസ്ഥാനം: തിരുവനന്തപുരം
കെൽട്രോണിന്റെ സ്ഥാപകൻ :- കെ.പി.പി. നമ്പ്യാർ
വ്യവസായനയങ്ങൾ
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ആദ്യ വ്യവ സായനയം രൂപവത്കരിച്ചത് 1948-ലാണ്.
1948-ലെ വ്യാവസായികനയം ഊന്നൽ നൽകിയ മേഖലകൾ: ചെറുകിടവ്യവസായങ്ങളും കുടിൽ വ്യവസായങ്ങളും.
1956-ലെ വ്യവസായ നയം ഇന്ത്യൻ വ്യവസായങ്ങളെ മൂന്നായി തിരിച്ചു: സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങൾ, പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആരംഭിക്കുന്നവ, സർക്കാരിന്റെ നിയന്ത്ര ണങ്ങൾക്ക് വിധേയമായി പൂർണമായും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവ.
സോഷ്യലിസ്റ്റ് ഘടനയിൽ ഊന്നൽ നൽകിയ വ്യാവസായിക നയം ആണ് 1956-ലെ വ്യാവസായിക നയം.
രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല: വ്യാവസായിക മേഖല.
ഇന്ത്യയിൽ പുത്തൻ സാമ്പത്തികനയം നിലവിൽ വന്ന വർഷം: 1991
പുത്തൻ സാമ്പത്തികനയം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവു.
പുത്തൻ സാമ്പത്തികനയം നടപ്പിലാക്കിയ സമയത്തെ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി ഡോ. മൻമോഹൻസിങ്.
പുത്തൻ സാമ്പത്തികനയത്തിന്റെ കാതൽ എന്നറിയപ്പെടുന്നത്. ഉദാരീകരണം, സ്വകാര്യവത്കരണം, ആഗോളീകരണം.
സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം: ഉദാരീകരണം.
ഉദാരീകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഒട്ടുമിക്ക മേഖലകളിലും ഇൻഡസ്ട്രിയൽ ലൈസൻസിങ് ഒഴിവാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവഹണ ചുമതലയോ സ്വകാര്യമേഖലയ്ക്ക് കൈമാറുക എന്നതാണ് സ്വകാര്യവത്കരണം കൊണ്ടുദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതാണ് ആഗോളീകരണം.
നഗരങ്ങൾ - വ്യവസായങ്ങൾ
01. ഡിബ്രുഗഢ് (അസം) - തേയില വ്യവസായം
02. ഡിഗ്ബോയി (അസം) - പെട്രോളിയം
03. സൂറത്ത് (ഗുജറാത്ത്) - ടെക്സ്റ്റൈൽ വ്യവസായം, വജ്രം
04. പാനിപ്പത്ത് (ഹരിയാന) - ടെക്സ്റ്റൈൽ വ്യവസായം
05. ഹിസാർ (ഹരിയാന ) - സ്റ്റീൽ
06. ധൻബാദ് (ജാർഖണ്ഡ്) - കൽക്കരി
07. കോലാർ (കർണാടക) - സ്വർണം
08. മൈസൂരു (കർണാടക) - പട്ട്
09. നേപ്പാനഗർ (മധ്യപ്രദേശ്) - ന്യൂസ്പ്രിന്റ്
10. പന്ന (മധ്യപ്രദേശ്) - വജ്രം
11. പിംപ്രി (മഹാരാഷ്ട്ര) - പെൻസിലിൻ
12. ലുധിയാന (പഞ്ചാബ്) - സൈക്കിൾ
13. ജലന്ധർ (പഞ്ചാബ്) - സ്പോർട്സ് ഉപകരണങ്ങൾ
14. ധരിവാൾ (പഞ്ചാബ്) - കമ്പിളി
15. നെയ് വേലി (തമിഴ്നാട്) - ലിഗ്നൈറ്റ്
16. ഫിറോസാബാദ് (ഉത്തർപ്രദേശ്) - ഗ്ലാസ്
17. ലഖ്നൗ (ഉത്തർപ്രദേശ്) - പഞ്ചസാര
18. അസൻസോൾ (പശ്ചിമ ബംഗാൾ) - കൽക്കരി
19. ഖേത്രി (രാജസ്ഥാൻ) - ചെമ്പ്
ഇരുമ്പുരുക്കുശാല - സ്ഥിതിചെയ്യുന്ന സ്ഥലം - സവിശേഷത
01. ടാറ്റാ ഇരുമ്പുരുക്കു കമ്പനി (TISCO) - ജംഷേദ്പുർ (ജാർഖണ്ഡ്) - ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല
02. ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) - കുൾട്ടി, ബരൺപുർ, ഹിരാപൂർ (പശ്ചിമബംഗാൾ) - പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല
03. വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്സ് ലിമിറ്റഡ് (VISL) - ഭദ്രാവതി (കർണാടകം) - ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
04. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - ഭിലായ്, ദുർഗ് (ഛത്തീസ്ഗഢ്) - 1959-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
05. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് -റൂർക്കേല, സുന്ദർഗഢ് (ഒഡിഷ) - 1959-ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചു
06. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - ദുർഗാപൂർ (പശ്ചിമബംഗാൾ) - 1962-ൽ യു.കെ.യുടെ സാങ്കേതിക സഹായത്തോടെ പ്രവർ ത്തനമാരംഭിച്ചു.
07. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - ബൊക്കാറോ (ജാർഖണ്ഡ്) - 1964-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചു