251. "വിക്ടേഴ്സ് പ്രോഗ്രാം' എന്നറിയപ്പെടുന്ന പദ്ധതി ഏത്?
രാജ്യത്തെ മൊത്തം വിദ്യാലയങ്ങളിൽ നേരിട്ട് വിദ്യാഭ്യാസം എത്തിക്കുന്ന പദ്ധതിയാണ് എഡ്യുസാറ്റ് വഴി വിഭാവനം ചെയ്യുന്നത്. (പ്രമുഖ എഞ്ചിനീയറിംഗ് കലാലയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും, ഉപഗ്രഹാധിഷ്ഠിതമായി വിദൂര വിദ്യാഭ്യാസം നടത്തുകയും, പ്രമുഖ ആശുപത്രികളിൽ ടെലി മെഡിസിൻ സംവിധാനം ഏർപെടുത്തുവാനും കഴിയും.)
252. സൗണ്ടിംഗ് റോക്കറ്റുകൾ എന്തിനു വേണ്ടിയുള്ളതാണ്?
അന്തരീക്ഷ പരീക്ഷണങ്ങൾക്കായുള്ള ശാസ്ത്രീയ ഉപകരണങ്ങളെ വഹിച്ചു കൊണ്ടു പോകാനും, പരീക്ഷണങ്ങൾ നടത്താനും വിവരങ്ങൾ ശേഖരിക്കാനും ഉപയോഗിക്കുന്നു.
253. സൂര്യപ്രകാശത്തിലുള്ള അൾട്രാവയലറ്റ് കിരണങ്ങൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന വൈറ്റമിൻ ഏതാണ്.?
വൈറ്റമിൻ ഡി
254. ആഗോളതാപനം എന്നാൽ എന്ത്?
ഭൂമിയുടെ ഉപരിതല ഊഷ്മാവ് കൂടുന്നതിനെയാണ് ആഗോളതാപനം എന്നു പറയുന്നത്.
255. ആഗോളതാപനത്തിന് കാരണം?
കാർബൺഡയോക്സൈഡിന്റേയും മറ്റു ഹരിതഗൃഹ വാതകങ്ങളുടേയും അളവ് കൂടുന്നതാണ് ആഗോളതാപനത്തിന് കാരണം.
256. ഹരിതഗൃഹ വാതകങ്ങൾ എന്നാൽ എന്താണ്?
ക്ലോറോ ഫ്ളൂറോ കാർബൺ, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിങ്ങനെ ആഗോളതാപനം വർധിക്കാൻ സഹായിക്കുന്നവയെ ഹരിതഗൃഹവാതകങ്ങൾ എന്നു വിളിക്കുന്നു.
257. പ്രപഞ്ചത്തിന്റെ ആഴത്തിലെത്തി നോക്കാനുള്ള ഒരു നാഴിക കല്ലായ ടെലസ്കോപ്പിന്റെ പേര്?
ഹബിൾ ടെലസ്കോപ്പ്
258. ഏറ്റവും വലിയ കെക്ക് ടെലസ്കോപ്പ് (KECK Telescope) എവിടെയാണ്?
ഹവായ് (അമേരിക്ക) (ഷഡ്ഭുജകോണുകളുള്ള കണ്ണാടികൾ യോജിപ്പിച്ച് തേനീച്ചകൂടുപോലെ നിർമിച്ചിട്ടുള്ളത്)
259. ഏറ്റവും ശക്തിയേറിയ ടെലസ്കോപ്പ് ലോകത്തെവിടെയാണ്?
റഷ്യയിലെ കോക്കസസ് പർവതനിരകളിൽ (കണ്ണാടിയോടു കൂടിയുള്ള പ്രതിഫലന ടെലസ്കോപ്പിന്റെ വലുപ്പം വിലങ്ങനെ 6 മീറ്റർ. ഭാരം 6 ടൺ)
260. പ്രധാനപ്പെട്ട ശാസ്ത്രനേട്ടങ്ങൾക്കു യുനെസ്കോ ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്?
കലിംഗ പ്രസ്
261. ആകാശ സഞ്ചാരത്തിനുള്ള ബലൂണുകളിൽ ഭാരം കുറഞ്ഞ ഹൈഡ്രജനു പകരം ഹൈഡ്രജനേക്കാൾ ഭാരം കൂടിയ ഹീലിയം ഉപയോഗിക്കുന്നതിന് കാരണമെന്ത്?
ഹീലിയത്തിന് ഹൈഡ്രജനെപ്പോലെ ജ്വലനസ്വഭാവമില്ല
262. അന്തരീക്ഷത്തിലെ അപൂർവവാതകങ്ങൾ ഏതെല്ലാം?
നിയോൺ, ആർഗോൺ
263. ഭൂമിയുടെ ബാഹ്യപടലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
അലൂമിനിയം
264. ഭൂമിയിൽ കണ്ടെത്തുന്നതിനു മുമ്പ് സൂര്യനിൽ കണ്ടെത്തിയ മൂലകമേത്?
ഹീലിയം
265. ഭൂമിയിൽ ലഭിക്കുന്നതിൽ ഏറ്റവും അപൂർവമായ ലോഹം ഏത്?
റേഡിയം
266 പ്രകാശവർഷം എന്നാൽ എന്ത്?
പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം (9.4607 x 10 കി. മി )
267. ശൂന്യാകാശത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ്?
ഹബ്ൾ ടെലസ്കോപ്പ്
268. ഹബ്ൾ ടെലസ്കോപ്പ് എത്ര നാഴിക ദൂരത്തിലാണ് ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്?
450 നാഴിക ദൂരത്തിൽ
269. ഹബിൾ ടെലസ്കോപ്പ് ഭ്രമണപഥത്തിലെത്തിയത് ഏത് വർഷം?
1990 ൽ
270. ഹബ്ൾ ടെലസ്കോപ്പ് കണ്ടുപിടിച്ചത്?
പ്രസിദ്ധ ജ്യോതി ശാസ്ത്രജ്ഞനായ ഹബ്ൾ
271 1961-ൽ സൗരക്കാറ്റിനെ പിടിച്ചെടുത്തത് ഏത് ഉപഗ്രഹം?
നാസയുടെ എക്സ്പോളർ 10
272. ഹബ്ൾ ടെലസ്കോപ്പിന്റെ ജീവിതകാലം എത്ര വർഷമായിരുന്നു?
15 വർഷം (പുതിയ യന്ത്രഭാഗങ്ങൾ ഘടിപ്പിച്ച്, ടെലസ്കോപ്പിന്റെ ആയുസ്സ് വർധിപ്പിക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞു.)
273. സൂര്യപ്രവർത്തന ശക്തിയെ സ്ഥിരമായി നിരീക്ഷിച്ച് സൂര്യനിലെ കണിക കാറ്റും, ആളിക്കത്തലും ഉണ്ടാകുമ്പോൾ ലോകത്തെ അപ്പപ്പോൾ അറിയിക്കുന്നതാരാണ്?
അമേരിക്കയിലെ ശൂന്യാകാശ പരിസ്ഥിതി സർവീസ് സെന്റർ.
274. സൂര്യശക്തിയെ അറിയിക്കാൻ റഷ്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളിലൊന്നിന്റെ പേര്?
പ്രോഗ്രനോസ് സ്പെയിസ് ക്രാഫ്റ്റ്
275. പ്രോഗ്രനോസ് സ്പെയിസ് ക്രാഫ്റ്റിന്റെ സവിശേഷത?
പ്രോഗ്രനോസ് സ്പെയിസ് ക്രാഫ്റ്റ് നാലു ദിവസം ഭൂമിയെ ഭ്രമണം ചെയ്യുന്നു. ഭൂമിയിൽ നിന്ന് 500 കീ.മി വരെ എത്തുന്നു. 2 ലക്ഷം കി.മീ വരെ ദൂരം അത് സഞ്ചരിക്കുന്നു. അടുത്തെത്തുന്നതിനെ പെരിഗിയെന്നും, ദൂരത്തെത്തുന്നതിനെ അപ്പോഗി എന്നും പറയുന്നു.
276. സൗരക്കാറ്റിനെ പിടിച്ചെടുത്തത് സോവിയറ്റ് യൂണിയന്റെ ഏത് പരീക്ഷണ ഉപഗ്രഹമായിരുന്നു?
ലൂന - 3
277. ഭാവിയിൽ നക്ഷത്രങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന കപ്പലുകൾ കണ്ടുപിടിക്കപ്പെടും എന്ന് നാനൂറ് വർഷങ്ങൾക്കു മുമ്പ് പ്രവചനം നടത്തിയ ജ്യോതിശാസ്ത്രജ്ഞൻ?
കെപ്ലർ
278. ബഹിരാകാശത്ത് വച്ച് ജനിച്ച ആദ്യത്തെ ജീവി
കാട (1990 മാർച്ച്)
279. പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹം?
ഷാരോൺ (Charon)
280. ലോകത്ത് ഇന്നേവരെ നിർമിച്ചിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലുതും, ശക്തവും, സംവേദനക്ഷമവുമായ റേഡിയോ ടെലസ്കോപ്പിന്റെ പേരെന്ത്?
സ്ക്വയർ കിലോമീറ്റർ അറേ
281. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാന നിരീക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ലഡാക്ക് (ജമ്മുകാശ്മീർ)
282. ആദ്യമായി ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം?
ഇൻസാറ്റ് 4 സി.ആർ.
283. ചൊവ്വാഗ്രഹത്തിൽ ജീവന്റെ തുടിപ്പ് തേടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പേടകം 26 നവം. 2011-ന് യാത്ര തിരിച്ചു. ഈ പേടകത്തിന്റെ പേരെന്താണ്?
ക്യൂരിയോസിറ്റി
284. ആകാശത്തിന്റെ നിറം നീലയായി കാണുന്നത് എന്തുകൊണ്ടാണെന്നു കണ്ടു പിടിച്ച് ഐറിഷ് ഭൗതികശാസ്ത്രജ്ഞൻ ആരാണ്?
ജോൺ കിറ്റിഡൽ
285. ആദ്യമായി ടെലസ്കോപ്പ് ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
ഗലീലിയോ
286. തമോദ്വാരങ്ങളെ കുറിച്ചുള്ള തന്റെ കണ്ടു പിടിത്തത്തിന് നൊബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ?
ഡോ. എസ്. ചന്ദ്രശേഖർ
287. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ക്രിസ്ത്യൻ ഹൈഗൻസ്
288. ആദ്യമായി നക്ഷത്രദൂരം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഫ്രഡറിക് ബെസ്സൻ (1838)
289. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
കോപ്പർനിക്കസ്
290. റഡാർ കണ്ടുപിടിച്ചതാര്?
ടെയിലർ ഫയങ് (1912 യു.എസ്.എ.)
291. ശബ്ദശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
മെറിൻ മാഴ്സൻ
292. ഈ ഭൂമിയെപ്പോലെ എണ്ണമറ്റ ലോകങ്ങൾ ഉണ്ടെന്നു ഞാൻ പ്രഖ്യാപിക്കുന്നു. ഓരോ ലോകത്തിനും സ്വന്തമായ സൂര്യനുണ്ട്. ഈ പ്രസ്താവനയുമായി കടന്നു വന്ന ശാസ്ത്രജ്ഞൻ?
ബ്രൂണോ
293. ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്?
സർ ഐസക് ന്യൂട്ടൻ
294. ആകാശഗംഗ/ ക്ഷീരപഥം വലിയൊരു നക്ഷത്ര സഞ്ചയമാണെന്ന് ആദ്യമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ?
വില്യം ഹെർഷൽ (18-ാം നൂറ്റാണ്ടിൽ)
295. ഓസോൺ വാതകം കണ്ടുപിടിച്ചതാര്?
ക്രിസ്ത്യൻ ഫ്രഡ്റിക് ഷോൻബീൻ
296. "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ഫ്രം ദി ബീഗ് ബാങ് ടു ബ്ളാക്ക് ഹോൾസ്' എന്നീ ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ?
സ്റ്റീഫൻ ഹോക്കിംഗ്
297, അന്യ ഗാലക്സിയിലേക്ക് വേംഹോളിലൂടെ (ബഹിരാകാശ ഇടനാഴിയിലൂടെ) എങ്ങനെ കുറുക്കുവഴി കണ്ടെത്താമെന്ന് കാട്ടിത്തന്ന ഹോളിവുഡ് സൂപ്പർഹിറ്റ്
ഇന്റർസ്റ്റെല്ലാർ
298. റിഫ്ളക്റ്ററി ടെലസ്കോപ്പ് (രശ്മിയെ പ്രതിഫലിപ്പിക്കുന്ന ടെലസ്കോപ്പ്) പ്രവർത്തിക്കുന്നത് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഐസക് ന്യൂട്ടൻ
299. റേഡിയോ ടെലസ്കോപ്പ് നിർമിച്ചത്?
കേൾ ജാൻസക്കി (1932)
300. ഭൂമിയുടെ ഭാരം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?
കാവൻഡിഷ്
301. അന്തരീക്ഷത്തിലെ വാതകങ്ങൾ സൂര്യനിൽ നിന്നും വരുന്ന താപം ആഗിരണം ചെയ്യുന്നുവെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജോസഫ് ഫോറിയർ
302. വിവിധ മാധ്യമങ്ങളിൽ പ്രകാശ വേഗത ഒരുപോലെയല്ലെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ലിയോൺ ഫുക്കോൾട്ട്
303. ക്വാണ്ടം എന്ന പദം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
മാക്സ് പ്ലാങ്ക്
304. ഇൻഫ്രാറെഡ് രശ്മികൾ കണ്ടുപിടിച്ചതാരാണ്?
ഹേർഷൻ (1500-ൽ)
305. ഇലക്ട്രോൺ മൈക്രോസ്കോപ്പ് എന്ന ആധുനിക ഉപകരണം കണ്ടുപിടിച്ചത് ആരെല്ലാം?
മാക്സ്നോൾ, ഏണസ്റ്റ് റസ്കാ
306. ആണവസംയോജനം മൂലമാണ് നക്ഷത്രങ്ങളിൽ നിന്നു പ്രകാശം ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഹാൻസ് ബെഥ
307. കൃത്രിമമായി ശൂന്യത (vacuum) ആദ്യമായി സൃഷ്ടിച്ചതാര്?
ടോറിസെല്ലി (ഇറ്റലി)
308. നമ്മുടെ ക്ഷീരപഥത്തിന് സർപ്പിളാകൃതിയാണെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
വില്യം മോർഗൻ
309. സൂര്യനിൽ നിന്നു വരുന്ന പ്രകാശത്തിന്റെ വർണരാജി (Spectrum) പഠിച്ച് സൂര്യനിലുള്ള പ്രധാനഘടകം ഹൈഡ്രജൻ ആണെന്നു കണ്ടെത്തിയതാരാണ്?
ആൻഡേഴ്സ് ജോനാസ് ആങ്സ്ട്രം
310. ഉപഗ്രഹങ്ങളിലൂടെയുള്ള ആശയവിനിമയത്തിന് ഏതു തരംഗങ്ങളാണ് ഉപയോഗിക്കുന്നത്?
Ultra High Frequency തരംഗങ്ങളും (UHF), Very High Frequency തരംഗങ്ങളും (VHF)
311. ഭൂമി സ്വയം കറങ്ങുന്നുണ്ടെന്നു പ്രഖ്യാപിച്ച് 5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാരതീയ ശാസ്ത്രജ്ഞൻ ആരാണ്?
ആര്യഭടൻ
312. സൗരയൂഥ വാനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വാന നിരീക്ഷകൻ ആരാണ്?
വില്യം ഹെർഷൽ
313. ഭൂമിയും ചന്ദ്രനും തമ്മിൽ അടുക്കുമ്പോഴും അകലുമ്പോഴും ദൂരത്തിൽ എത്ര കി.മീ വ്യത്യാസം ഉണ്ടാകും?
50,287 കി.മീ. (അടുത്തുവരുമ്പോൾ ദൂരം 3,56,410 കി.മീ. അകലുമ്പോൾ 4,06,697 കി.മീ)
314, ഊർട്ട് മേഘം എന്നാൽ എന്ത്?
ഗ്രഹങ്ങളിൽ നിന്നു വളരെ അകന്ന് സൗരയൂഥത്തെ മൊത്തം ആവരണം ചെയ്യുന്ന ഹിമശകലങ്ങളുടെ വലിയ ശേഖരം.
315. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
ആര്യഭടൻ
316. 17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇന്ത്യയിലെ പ്രശസ്ത ജ്യോതി ശാസ്ത്ര നിരീക്ഷണാലയം ഏതാണ്?
ജന്ദർ മന്ദർ (ജയ്പൂർ)
317. ജ്യോതിശാസ്ത്ര സംബന്ധിയായ കണ്ടുപിടിത്തത്തിന് നൊബേൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
സുബ്രഹ്മണ്യം ചന്ദ്രശേഖർ
318. ധൂമകേതുവിന്റെ വാൽപോലുള്ള ഭാഗത്തിന് നീളം കൂടുന്നതായി കാണുന്നതെപ്പോൾ?
സൂര്യന്റെ സമീപത്തേക്കു വരുമ്പോൾ
319. ഭൂമിക്കും ചന്ദ്രനും ഗോളാകൃതിയാണെന്നു ആദ്യമായി മനസ്സിലാക്കിയ ഗ്രീക്കുചിന്തകനാരാണ്?
അരിസ്റ്റോട്ടിൽ
320. ബുധന്റെ ഉപരിതലമാകെ ചന്ദ്രനിലേതുപോലെ ഗർത്തങ്ങളാണ്. എന്താണു കാരണം?
ഉൽക്കകൾ വന്നു പതിച്ചതിനാൽ
321. ആര്യഭടൻ രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥം?
ആര്യഭടീയം
322. എന്താണ് ഉൽക്കകൾ?
സൗരയൂഥത്തിലുള്ള ലഘു ഗ്രഹങ്ങളും പൊട്ടിച്ചിതറിയ ധൂമ കേതുകളുടേയും അവശിഷ്ടങ്ങളുമാണ് ഉൽക്കകൾ.
323. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ പ്രദക്ഷിണം വെക്കുകയാണ് എന്നതിന് ആദ്യമായി നിരീക്ഷണങ്ങൾ നടത്തുകയും തെളിവുകൾ നല്കുകയും ചെയ്തത് ആരാണ്?
നിക്കോളാസ് കോപ്പർനിക്കസ്
324. ലോക ബഹിരാകാശവാരം ആചരിക്കുന്നത് എപ്പോഴാണ്?
ഒക്ടോബർ 4 മുതൽ 10 വരെ
325. ഓസോൺദിനം ആചരിക്കുന്നത് ഏത് ദിവസം?
സെപ്റ്റംബർ 16
326. ഇന്ത്യയുടെ ചൊവ്വാദൗത്യ വിക്ഷേപണം നടന്നത്?
2013 നവംബർ 5 (2014 സെപ്റ്റംബർ 24-ന് ഭ്രമണപഥത്തിൽ പ്രവേശിച്ചു)
327. പ്രസിദ്ധ ഇന്ത്യൻ ശാസ്ത്രജ്ഞനായ സി.വി.രാമന്റെ ജനനവും മരണവും ഒരേ മാസത്തിലാണ് നടന്നത്. ഏത് മാസം?
ജനനം 1888 നവംബർ 7, മരണം 1970 നവംബർ 21
328. അമേരിക്കയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയിലേക്കിറങ്ങിയത് എന്നാണ്?
2012 ആഗസ്റ്റ് 6
329. ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വനിത, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്നീ റെക്കോഡുകൾ 2007-ൽ സ്വന്തമാക്കിയ ഇന്ത്യൻ വംശജയായ വനിത ആരാണ്?
സുനിത വില്യംസ്
330. പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ഏതാണ്?
ശൂന്യത
331. പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെട്ട ശേഷം ഒരു പ്രത്യേക വിഭാഗത്തിലാണ് ഇപ്പോൾ പ്ലൂട്ടോയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതു പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്?
പ്ലൂട്ടോയ്ഡ്
332. ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ എൻഡവർ സ്പെയ്സ് ഷട്ടിൽ ഉപയോഗിച്ച് 2011-ൽ സ്ഥാപിച്ച 7000 കി.ഗ്രാം ഭാരമുള്ള ശാസ്ത്രീയ ഉപകരണത്തിന്റെ പേര്?
ആൽഫാ മാഗ്നെറ്റിക് സ്പെക്ട്രോമീറ്റർ
333. ഭൂമിയിൽ 60 കി.ഗ്രാം ഭാരമുള്ള ഒരു മനുഷ്യന് ചന്ദ്രനിൽ ആയിരിക്കുമ്പോൾ എത്ര ഭാരമുണ്ടായിരിക്കും?
10 കി.ഗ്രാം
334. സൂര്യനിലെ പ്രകാശ ഊർജം ഏത് വഴിയാണ് ഭൂമിയിലെത്തുന്നത്?
റേഡിയേഷൻ
335. ഓർബീറിയ എന്നാൽ എന്താണ്?
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഗ്രഹം
336. റോക്കറ്റ് വിക്ഷേപിക്കുവാനുപയോഗിക്കുന്ന ഇന്ധനം ഏതാണ്?
ദ്രാവക ഹൈഡ്രജൻ, ദ്രാവകഓക്സിജൻ, നൈട്രജൻ ടെട്രോക്സൈഡ് എന്നിവയിൽ ഏതെങ്കിലും ഒന്നാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
337. സ്പേസിൽ നിന്ന് ഭൂമിയുടെ ഗോളാകൃതി ആദ്യമായി കണ്ടത് ആരാണ്?
യൂറി ഗഗാറിൻ
338. നക്ഷത്രങ്ങൾക്കും ഹൈഡ്രജൻ ബോംബിനും പൊതുവായുള്ള പ്രത്യേകത?
ന്യൂക്ലിയർ ഫ്യൂഷൻ രണ്ടിലും നടക്കുന്നു
339. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദമ്പതിമാർ ആരെല്ലാമാണ്?
ആൻട്രിയൻ നിക്കോളയേവ്, വാലന്റീന തെരഷ്കോവ (റഷ്യ)
340. അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സാന്നിധ്യം മനസ്സിലാക്കിയത് ഏത് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ്?
നിംബസ് - 7
341. ഭൂമിയുടെ ഗുരുത്വാകർഷണത്തെ അതിജീവിച്ച് ബഹിരാകാശത്ത് എത്തുവാൻ ഉപഗ്രഹങ്ങൾ എന്തു വേഗത്തിൽ വിക്ഷേപിക്കണം?
11.2 കി.മീ./സെക്കന്റ്
342. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന സ്ഥലം?
ശ്രീഹരിക്കോട്ട
343. ബാഹ്യാകാശത്തിലൂടെ ഒന്നിൽ കൂടുതൽ പ്രാവശ്യം ഭൂമിയെ ചുറ്റിയ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
ഘർമാൻ ടിറ്റോവ് (1961 ആഗസ്റ്റ് 6, 7 - 17 പ്രാവശ്യം)
344. ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് എത്ര കി.മീ. ഉയരത്തിൽ എത്തണം?
100 കിലോ മീറ്റർ ഉയരത്തിൽ
345. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രധാന വൈദ്യുത സ്രോതസ്സ് എന്താണ്?
സൗരോർജം
346. ശൂന്യാകാശത്തിലെ ജീവസാന്നിധ്യത്തെക്കുറിച്ചുള്ള പഠനം?
എക്സോബയോളജി
347. വായുവിന്റെ ശുദ്ധത അളക്കാനുള്ള ഉപകരണം?
ഇഡിയോമീറ്റർ
348. ശൂന്യാകാശത്ത് ആദ്യമായി നടന്ന വ്യക്തി?
അലക്സി ലിയോണോവ് (മോസ്കോഡ് 11 എന്ന പേടകത്തിൽ നിന്നിറങ്ങി 10 മിനിറ്റ് നടന്നു. 1965 മാർച്ച് )
349. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് വില്യം ഷേക്സ്പിയറുടെ കഥാപാത്രങ്ങളായ ഡെസ്ഡിമോണ, മിറാൻഡ, ഏരിയൽ, പോർഷ്യ എന്നീ പേരുകൾ നൽകപ്പെട്ടിട്ടുള്ളത്?
യുറാനസ്
350. ഏത് ഗ്രഹത്തിലാണ് സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നത്?
ശുക്രൻ
351. ലെയ്ക എന്ന നായ ബഹിരാകാശയാത്ര നടത്തിയ വാഹനം?
സ്പുട്നിക് - 2
352. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന നൈട്രജൻ ഹൈഡ്രജൻ സംയുക്തം?
ഹൈഡ്രസിൻ
353. ഒളിമ്പസ്മോൺ ഏത് ഗ്രഹത്തിലെ അഗ്നിപർവതമാണ്?
ചൊവ്വ
354. ഓസോൺ പാളിയുടെ നിറം?
നീല
356. "കാസ്സിനി' എന്ന ബഹിരാകാശ വാഹനം ഏത് ഗ്രഹത്തെപ്പറ്റി പഠിക്കാനാണ് വിക്ഷേപിച്ചിട്ടുള്ളത്?
ശനി
357. മറ്റു ഗ്രഹങ്ങളുടെ ദിശയ്ക്ക് വിപരീതമായി സഞ്ചരിക്കുന്ന ഗ്രഹം ഏതാണ്?
ശുക്രൻ
358. രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ ദിവസം?
1984 ഏപ്രിൽ 03
359. ഒരു ഗ്രഹം എന്ന സ്ഥാനം 2006-ൽ നഷ്ടപ്പെട്ട പ്ലൂട്ടോ കണ്ടുപിടിച്ചത് ആരാണ്?
ക്ലൈഡ് ടോംബോ
360. അന്യഗ്രഹങ്ങളിൽ ജീവികളുണ്ട് എന്ന സങ്കല്പത്തിൽ പുറത്തിറങ്ങിയ സിനിമ ഏതാണ്? ആരാണതിന്റെ സംവിധായകൻ?
ഇ.ടി. (ദി എക്സ്ടാ ടെറസ്ട്രിയൽ), സ്പിൽ ബർഗ്
361. സൂര്യരശ്മി ഭൂമിയിലെത്താൻ എത്ര സമയം വേണം?
8.317 മിനിറ്റ് (499 സെക്കന്റ്)
362. ചന്ദ്രന്റെ ചലനത്തെ അടിസ്ഥാനമാക്കി രൂപീകരിച്ചിട്ടുള്ള നിയമങ്ങൾ ഏത് പേരിലറിയപ്പെടുന്നു?
ക്ലാസ്സിനിയുടെ നിയമങ്ങൾ
364. ചന്ദ്രനിൽ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന വാസസ്ഥലത്തിന് ഐ.എസ്.ആർ.ഒ. നിർദേശിച്ച പേര്?
ചാന്ദ്രവിഹാർ
365, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു?
റിച്ചാർഡ് നിക്സൺ
366. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്ന കണികകൾ?
ടാക്യോണുകൾ
367. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂമിയിലെ ഓരോ വസ്തുവിന്റേയും സ്ഥാനം എവിടെയാണെന്ന് അറിയാൻ സഹായിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്?
ജി.പി.എസ്. (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം)
368. ഇന്ത്യൻ വംശജയായ സുനിത വില്യംസ് ജനിച്ചത് എവിടെ? പിതാവ് ആര്?
ഹൊയോ (അമേരിക്ക), ദീപക് പാണ്ഡ്യ (ഗുജറാത്തി ഡോക്ടർ)
369. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
ഗാനിമിഡ്
370. സൗരയൂഥത്തിൽ ഏറ്റവും വലിയ പർവതം?
ഒളിമ്പസ് മോൺസ് (ചൊവ്വയിൽ കാണുന്ന ഈ പർവതത്തിന് 15.5 മൈൽ ഉയരവും 372 മൈൽ വീതിയും ഉണ്ട്)
371. സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര്?
ഫോട്ടോസ്ഫിയർ
372. ഗ്രഹങ്ങളുടെ ചലനത്തെ നിയന്ത്രിക്കുന്ന ബലം ഏത്?
ഗുരുത്വാകർഷണബലം
373. ആൽഫാ സെന്റോറി എന്ന നക്ഷത്രം ഭൂമിയിൽ നിന്ന് എത്ര പ്രകാശവർഷം അകലെയാണ്?
4.3 പ്രകാശവർഷം
374. ചന്ദ്രനെ വലംവെച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
ലൂന - 10 (സോവിയറ്റ് നിർമിതം 1966)
375. ചന്ദ്രനിൽനിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
1.28 സെക്കൻഡ്
376. ചന്ദ്രോപരിതലത്തിൽ ചാന്ദ്രദൗത്യ പേടകത്തിന്റെ ഭാരം?
675 കിലോഗ്രാം
377. "കൊറോണ' എന്ന വാക്കിന്റെ അർഥം?
കിരീടം എന്നർഥമുണ്ട്. അതുകൊണ്ട് കൊറോണയെ സൂര്യകിരീടം എന്നുവിളിക്കുന്നു.
378. സൂര്യന്റെ പ്രവർത്തനശക്തി നിരീക്ഷിക്കാനാവശ്യമായ ഉപകരണം?
ന്യൂട്രിനോ (ഡ്രൈ ക്ലീനിംഗ് ഫ്ളൂയിഡ് നിറച്ച ഒരു വലിയ ടാങ്കാണിത്)
379. ന്യൂട്രിനോയിൽ ഏകദേശം എത്ര ലിറ്റർ ദ്രാവകം ഉണ്ടാകും?
ഏകദേശം 3,80,000 ലിറ്റർ
380. നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ എത്ര നക്ഷത്രങ്ങൾ ഉണ്ട്?
ചുരുങ്ങിയത് 10000 കോടി നക്ഷത്രങ്ങൾ
381. ഏറ്റവും വലിയ ഗാലക്സി ഏതാണ്?
അൻഡോർ മീഡ ഗ്യാലക്സി (നമ്മുടെ ഗ്യാലക്സിക്കരികെയാണിത്)
382. ഭൂമിയിൽ നിന്ന് ടെലസ്കോപ്പില്ലാതെ ഏതെങ്കിലും ഗ്രഹത്തെ കാണാൻ കഴിയുമോ?
ഭൂമിക്കരികെയുള്ള അഞ്ചു ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. (ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി)
383. ഒരു ശൂന്യാകാശ വാഹനത്തിന് സൂര്യന് അടുത്തുപോകാൻ കഴിയുമോ?
സൂര്യൻ അതികഠിന താപമുള്ള വാതക ഗോളമാണ്. അതിനടുത്തു പോകാൻ കഴിയില്ല. 1976 ഹീലിയോസ് എന്ന ശൂന്യാകാശ വാഹനം സൂര്യനടുത്തായി 45,000,000 കി.മീ. സഞ്ചരിച്ചു. സൂര്യനടുത്തുള്ള ബുധനേക്കാൾ അപ്പുറത്തായിരുന്നു വാഹനം എത്തിയത്.
384. സൂപ്പർനോവ എന്നാൽ എന്ത്?
സൂപ്പർനോവ ഭീമനായ ഒരു നക്ഷത്രമാണ്. അത് പൊട്ടിത്തെറിച്ചതിനു ശേഷം നക്ഷത്രം മരണമടയുന്നു. അതിലെ ഇന്ധനം ശൂന്യാകാശത്തിൽ പരന്നു കിടക്കും. പരന്നു കിടക്കുന്ന ഹൈഡ്രജൻ പടലത്തിൽ നിന്ന് പുതിയ നക്ഷത്രങ്ങൾ രൂപമെടുക്കുന്നു. സൂപ്പർനോവ ന്യൂട്രോൺ എന്ന ചെറിയ നക്ഷത്രമായി പരിണമിക്കുന്നു.
385. ആകാശത്തിൽ ഏറ്റവും അധികമായി പ്രകാശിക്കുന്ന നക്ഷത്രം
സിറിയസ്
386. സൗരബാറ്ററികൾ നിർമിക്കാനുപയോഗിക്കുന്ന മൂലകം ഏത്
സിലിക്കൺ
387. ഏതു വർണരാജിയിലാണ് ഫോർഫോഫർ രേഖകൾ കാണപ്പെടുന്നത്?
സൗരസ്പെക്ട്രം
388. റോക്കറ്റിന്റെ വിക്ഷേപണം കഴിഞ്ഞാൽ റോക്കറ്റിന് എന്തു സംഭവിക്കും?
ശൂന്യാകാശ വാഹനത്തിന്റെ യാത്രയ്ക്ക് കുറച്ചു സെക്കന്റിന്റെ ഉപയോഗം മാത്രമേ റോക്കറ്റിനുള്ളൂ. അതുകഴിഞ്ഞാൽ അത് ഭൂമിയിലേക്ക് പതിക്കുന്നു.
389. ആദ്യമായി ശൂന്യാകാശത്തിലേക്കയച്ച ജീവി ഏതായിരുന്നു?
ലിമണ്ട് ചിക്ക് എന്ന നായയായിരുന്നു. ഇതിനെ ശൂന്യാകാശത്തിലേക്കയച്ചത് സ്പുട്നിക്-2 എന്ന ശൂന്യാകാശ വാഹനത്തിലായിരുന്നു. നിർഭാഗ്യവശാൽ ഓക്സിജൻ പുറത്തു പോയതിനാൽ നായ ശ്വാസം മുട്ടി മരിച്ചുപോയി.
390. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
എട്ട് മിനിറ്റും 20 സെക്കന്റും
391. ഓക്സിജന്റെ മൂന്ന് ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന വാതകം ഏത്?
ഓസോൺ വാതകം
392. ഭൂമിയിൽ നിന്ന് ഏകദേശം എത്ര അകലെയാണ് ഓസോൺ മേഖല?
25-30 കി.മീ
393. പ്രകാശ ഉറവിടങ്ങളുടെ പ്രകാശ തീവ്രതകൾ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?
ഫോട്ടോമീറ്റർ
394. മഴവില്ലിന് നിറം കൊടുക്കുന്ന പ്രകാശസ്രോതസ്സ് ഏതാണ്?
സൂര്യപ്രകാശം
395. ഹൈഡ്രജൻ ബലൂൺ രാവിലെ ആകാശത്തേക്ക് പതിയെ ഉയരുന്നു. എന്നാൽ ഉച്ചയ്ക്ക് ഇതേ ബലൂൺ വേഗത്തിൽ ഉയരുന്നു. എന്താണിതിനു കാരണം?
ഉച്ചയ്ക്ക് ചൂടുപിടിച്ച് വികസിച്ച് ഭാരം കുറഞ്ഞ വായു മേലോട്ട് ഉയരുന്നതിനാൽ.
396. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ ഏറ്റവും വലിയ മെച്ചം എന്താണ്?
മനുഷ്യനാലും കാലാവസ്ഥയാലും സൃഷ്ടിക്കപ്പെടുന്ന തടസ്സങ്ങളിൽ നിന്ന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഏറെ മുക്തമാണ്.
397. വായുവിൽ ശബ്ദത്തിന്റെ വേഗം എത്രയാണ്?
സെക്കന്റിൽ 340 മീറ്റർ.
398. രാത്രികാലങ്ങളിൽ പരിസര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബൈനോക്കുലർ ഏത്?
ഇൻഫ്രാറെഡ് ബൈനോക്കുലർ
399. അന്റാർട്ടിക്കയിലെ ഓസോൺ ദ്വാരം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ?
ജോസഫ് ഫാർമാൻ, ബ്രിയാൻ ഗാർഡിനർ, ജോനാഥൻ ഷാങ്കിലൻ
400. ബഹിരാകാശ വാഹനങ്ങൾ ചലിക്കുന്നത് ഏതു ശാസ്ത്രജ്ഞന്റെ ചലനനിയമങ്ങളെ അടിസ്ഥാനമാക്കിയാണ്?
ഐസക് ന്യൂട്ടന്റെ
401. ഇന്ത്യയിൽനിന്നു വിക്ഷേപിച്ചതിൽ ആദ്യമായി ബഹിരാകാശത്തെത്തിയ ഉപഗ്രഹം?
രോഹിണി (1980)
402. ഭാരതത്തിന്റെ ആദ്യത്തെ റോക്കറ്റ് ഏതാണ്?
രോഹിണി
403. സൂര്യനേക്കാൾ 3500 മടങ് വ്യാസമുള്ള നക്ഷത്രഭീമൻ?
R-136 (അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്)
404. ഓസോൺ പാളി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ചാൾസ് ഹാബ്രി ഹെന്റ് റിബ്യുസൺ (1913) ഫ്രാൻസ്
405. പ്ലാനറ്റ് എന്ന പദത്തിന്റെ അർഥം എന്താണ്?
അലഞ്ഞു തിരിഞ്ഞു നടക്കുന്നത്
406. ആദ്യമായി റേഡിയോ തരംഗങ്ങൾ നിർമിച്ച ജർമൻ ശാസ്ത്രജ്ഞൻ?
ഹെൻറിച്ച് ഹെർട്സ്
407. ലോകത്തിലെ ഏറ്റവും വലിയ എക്സ്-റേ ടെലിസ്കോപ്പ് - "ചന്ദ്ര ഒബ്സർവേറ്ററി' ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ ബഹുമതിക്കായി "ചന്ദ്ര' എന്നു നാമകരണം ചെയ്തു. ആരാണ് ഈ ശാസ്ത്രജ്ഞൻ?
സുബ്രഹ്മണ്യം ചന്ദ്രശേഖർ
408. ഓസോണിന്റെ നാശത്തിന് കാരണം ക്ലോറോഫ്ളൂറോ കാർബൺ ആണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ?
ഷെർഡ് റൗലന്റ്, മാരിയോ മൊളീന (1973 കാലിഫോർണിയ യൂണിവേഴ്സിറ്റി)
409. അന്റാർട്ടിക്കിലെ ഓസോൺ ദ്വാരത്തിന് മനുഷ്യമുഖത്തിന്റെ ആകൃതിയാണത്രെ! ചുവന്ന ആകാശത്തെ നോക്കി പേടിച്ച് നിലവിളിക്കുന്ന ഒരു ചിത്രം നിലനില്പിനെ ഓർത്ത് ഭയപ്പെടുന്ന മനുഷ്യ വർഗത്തിനോട് സദൃശമാണ്. ആരാണ് ഈ ചിത്രം വരച്ചത്?
എഡ്വേർഡ് മഞ്ച് ("ദി സ്ക്രീം)
410. ഇന്ത്യയുടെ ആദ്യത്തെ സൗണ്ട് റോക്കറ്റുകൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത് എവിടെ വെച്ചാണ്?
തിരുവനന്തപുരത്തെ മേരിമഗ്ദലിന്റെ പള്ളിയോടു ചേർന്നുള്ള കാലിത്തൊഴുത്തിലാണ്. (ഐ.എസ്.ആർ.ഒ.യ്ക്കുവേണ്ടി ഏറ്റെടുത്തത്)
411. ചന്ദ്രനിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ വളർന്നത് ഐ.എസ്.ആർ.ഒയുടെ ഏത് വിക്ഷേപണ വിജയത്തിലൂടെയാണ്
2008-ലെ ചാന്ദ്രയാൻ 1 ദൗത്യം
412. വാർത്താ വിനിമയ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയത് എന്താണ്?
ഇൻസാറ്റ് ഉപഗ്രഹങ്ങൾ
413. എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും വലിയ കൊടുമുടി മാത്രമല്ല, ഏറ്റവും വലിയ ഗർത്തവും ചൊവ്വയിൽ തന്നെയാണ്. ഏതാണത്?
വാല്ലസ് മറൈനെറിസ് എന്ന പടുകൂറ്റൻ ഗർത്തം
414. ഐ.എസ്.ആർ.ഒ.യുടെ മൂന്നാമത്തെ വാർത്താവിനിമയ ഉപഗ്രഹം?
ജിസാറ്റ് - 10
415. 2012 സെപ്റ്റംബർ 29-ന് ഫ്രഞ്ച ഗയാനയിലെ ഖോറോയിൽ നിന്നയച്ച ജിസാറ്റ്- 10 ഉപഗ്രഹത്തിന്റെ ലക്ഷ്യം?
കടലിലെ മാറ്റങ്ങൾ പഠിക്കുക എന്ന ലക്ഷ്യം
416. പി.എസ്.എൽ.വി-സി 20, 2013 ഫെബ്രുവരി 5-ന് വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേര്?
സരൾ
417. രാത്രിയിൽ നക്ഷത്രങ്ങളെ കാണാൻ പറ്റിയ നല്ല സമയം ഏത്?
ആകാശം കൂടുതൽ ഇരുണ്ടിരിക്കുന്ന അർധരാത്രിയിൽ
418. ചൊവ്വയുടെ ഉത്തരധ്രുവ മേഖലയിലെ ഐസ്പാളികളെക്കുറിച്ച് പഠനം നടത്തിയ പര്യവേക്ഷണപേടകമേത്?
ഫീനിക്സ്
419. ശൂന്യാകാശ സ്റ്റേഷൻ എന്നാൽ എന്ത്?
ഒരു ശൂന്യാകാശ സ്റ്റേഷൻ ഒരു വലിയ ശൂന്യാകാശ വാഹനമാണ്. അത് ഭൂമിയുടെ ഭ്രമണപഥത്തിനു ചുറ്റും സ്ഥിതി ചെയ്യുന്നു. ശാസ്ത്രജ്ഞന്മാർ അതിൽ താമസിച്ച് പ്രവർത്തിക്കുന്നു.
420. 2013 നവംബർ 5-ന് ഇന്ത്യ വിക്ഷേപിച്ച ചൊവ്വാദൗത്യം ഏതു പേരിലാണറിയപ്പെടുന്നത്?
മാഴ്സ് ഓർബിറ്റൽ മിഷൻ
421. ചൊവ്വാദൗത്യം മറ്റൊരു പേരിലും അറിയപ്പെടുന്നുണ്ട്. എന്താണത്?
മംഗൾയാൻ
422. ആശയ വിനിമയത്തിനും കാലാവസ്ഥാ പഠനത്തിനുമുള്ള വിവിധോദ്ദേശ്യ ഉപഗ്രഹസംവിധാനം?
ഇൻസാറ്റ് (ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്-1981)
423. ചൊവ്വയുടെ അന്തരീക്ഷത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് നാസ അയച്ച ബഹിരാകാശ പേടകം?
മാവെൻ
424. മാവെൻ-ന്റെ പൂർണരൂപം?
മാഴ്സ് അറ്റ്മോസ്ഫിയർ ആൻഡ് വോളറൈൽ ഇവല്യൂഷൻ
425. മാവെൻ വിക്ഷേപിച്ചത് എന്ന്?
2013 നവംബർ 18
426. മാവെൻ വിക്ഷേപിച്ചത് എവിടെനിന്ന്?
ഫ്ളോറിഡയിൽ കേപ്കാനവറലിലെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന്
427. മാവെൻ വിക്ഷേപിച്ചത് ഏത് റോക്കറ്റിലാണ്?
അറ്റ്ലസ് -5 എന്ന റോക്കറ്റിൽ
428. ചൊവ്വയിലെ പാറക്കല്ലുകളെ കുറിച്ച് പഠനം നടത്തുന്നതിന് നാസ, ബഹിരാകാശ പേടകമായ ക്യൂരിയോസിറ്റിയിൽ ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യയുടെ പേര്?
ലേസർ കെമിക്കൽ സാപ്ലർ സാങ്കേതികവിദ്യ
429. ചൊവ്വാ ഗ്രഹത്തിലെ പാറക്കല്ലുകളുടെ രേഖാചിത്രം ഭൂമിയിലെത്തിച്ച ബഹിരാകാശ പേടകം?
ക്യൂരിയോസിറ്റി (നാസ)
430. മംഗൾയാൻ വിക്ഷേപണത്തോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?
അഞ്ച്
431. ചൊവ്വാ പര്യവേക്ഷണ ഭാഗമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഗ്രഹാന്തര ദൗത്യം?
മംഗൾയാൻ ദൗത്യം
432. ഐ.എസ്.ആർ.ഒ. യുടെ പഴയ രൂപമായ ഇന്ത്യൻ നാഷണൽ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിനു രൂപം കൊടുത്തത് ആരെല്ലാമാണ്?
ഡോ. വിക്രം സാരാഭായ്, ഹോമി ഭാഭ
433. എസ്ട്രോയിഡ് എന്നാൽ എന്ത്?
ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ സ്ഥിതി ചെയ്യുന്ന ആയിരക്കണക്കിനുള്ള പാറക്കഷണങ്ങളാണ് എസ്ട്രോയിഡുകൾ എന്നറിയപ്പെടുന്നത്.
434. എസ്ട്രോയിഡ് ബെൽറ്റ് എന്നാൽ എന്ത്?
ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ സ്ഥിതി ചെയ്യുന്ന വലിയ പാറക്കഷണങ്ങളുടെ കൂട്ടത്തിനാണ് എസ്ട്രോയിഡ് ബെൽറ്റ് എന്നു പറയുന്നത്.
435. നക്ഷത്രങ്ങൾ രൂപപ്പെടുന്നതെങ്ങനെ?
ശൂന്യാകാശത്തിലെ ഹൈഡ്രജൻ ആറ്റം അന്യോന്യം ആകർഷിച്ച് കൂട്ടമായിത്തീരുന്നു.
436. നക്ഷത്രങ്ങളെല്ലാം ഒരേ നിറമാണോ?
അല്ല. നക്ഷത്രങ്ങളുടെ നിറവ്യത്യാസം അതിന്റെ താപത്തിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. നീല നിറത്തിലുള്ള നക്ഷത്രങ്ങൾ അതി കഠിനമായ താപമുള്ളവയാണ്.
437. ഒരു നക്ഷത്രം എത്രകാലം ജീവിക്കും?
ഭീമന്മാരായ നക്ഷത്രങ്ങൾ മില്യൻ വർഷങ്ങൾ മാത്രമേ ജീവിക്കുകയുള്ളൂ. സൂര്യന്റെ ജീവിതകാലം 10 ബില്യൻ വർഷമാണ്.
438. ഇന്ത്യയിലെ എടുത്തുപറയാവുന്ന വാനനിരീക്ഷണാലയങ്ങൾ?
കൊടൈക്കനാലിലെ സോളാർ ടെലസ്കോപ്പ്, രംഗപൂരിലെ 48 ഇഞ്ച് റിഫ്ളക്ടർ, ഊട്ടി ഭാഭാ കേന്ദ്രത്തിലെ പടുകൂറ്റൻ റേഡിയോ ടെലസ്കോപ്പ്, ഡൽഹിയിലെ നെഹ്റു പ്ലാനറ്റേറിയം.
439. ലോകത്തിലാകമാനം എത്ര വാനനിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു?
നാനൂറോളം
440. വാൽനക്ഷത്രങ്ങൾക്ക് വാൽ ഉണ്ടോ?
ഇല്ല. (സൂര്യന്റെ സമീപത്തേക്ക് അടുക്കുമ്പോൾ താപം കാരണം ഇവയിലെ വാതകങ്ങൾ ബാഷ്പീകരിക്കുന്നു.)
441. ചൊവ്വയിൽ ജീവൻ നിലനില്ക്കുന്നുണ്ടോയെന്ന ശാസ്ത്രജ്ഞന്മാരുടെ അന്വേഷണത്തിനു പുറകിലുള്ള കാരണം?
ഭൂമിയോട് ഏറെ സാദൃശ്യമുള്ള ഗ്രഹമാണ് ചൊവ്വ എന്നതു കൊണ്ടുതന്നെ ചൊവ്വയിലെ ഋതുക്കൾക്ക് ഭൂമിയിലെ ഋതുക്കളോട് സാമ്യം കൂടുതലാണ്.
442. ലോകത്തിലെ ആദ്യ ബഹിരാകാശനിലയം?
സല്യൂട്ട് -1. പിന്നീട് അമേരിക്ക സ്കൈലാബ്' എന്ന് ബഹിരാകാശ നിലയം സ്ഥാപിച്ചു.
443. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം?
ഏകദേശം 15 കോടി കി.മീ.
444. സമീപഭാവിയിലെ രണ്ടാം ഭൂമി?
ചൊവ്വ
445. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങൾ?
ഫോബാസ്,സൈമാസ്
446. ആദ്യത്തെ ലക്ഷണമൊത്ത ബഹിരാകാശ നിലയം?
മിർ (റഷ്യ)
447. അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്ര രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്?
16 രാജ്യങ്ങളുടെ
448. അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് എത്ര കിലോമീറ്റർ മുകളിലാണ്?
360 കി.മീ. (92 മിനിറ്റുകൊണ്ട് ഒരു പ്രാവശ്യം ഭൂമിയെ ഭ്രമണം ചെയ്യുന്നു.)
449. അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സാന്നിധ്യം മനസ്സിലാക്കിയത് ഏത് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ്?
നിംബസ്
450. സൂര്യനെപോലെയുള്ള നക്ഷത്രങ്ങൾക്ക് സ്ഫോടനം സംഭവിച്ചാൽ എന്താണുണ്ടാവുക?
വെള്ളക്കുള്ളന്മാർ ഉണ്ടാകും
451. വൻകരടി എന്ന നക്ഷത്രക്കൂട്ടം മറ്റൊരു പേരിലും അറിയപ്പെടു ന്നുണ്ട്. ഏതുപേരിൽ
സപ്തർഷികൾ
452. സൂപ്പർനോവ സ്ഫോടനം എന്തിന്റെ സൂചനയാണ്?
നക്ഷത്ര മരണത്തിന്റെ തുടക്കം
453. ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രം?
സൂര്യൻ
454. ബഹിരാകാശത്ത് നിന്നുകൊണ്ട് നമുക്ക് വിലപ്പെട്ട വിവരങ്ങൾ നല്കുന്ന ഹബ്ൾ സ്പേസ് ടെലസ്കോപ്പ് വിക്ഷേപിച്ചത് ഏതു വർഷം?
1990
455. ഓർബീറിയ എന്നാൽ എന്താണ്?
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഛിന്ന ഗ്രഹം
456. ആദ്യത്തെ സ്പേസ് ഷട്ടിൽ
കൊളംബിയ
457. ശൂന്യാകാശം എന്നാൽ എന്ത്?
ഭൂമിക്കപ്പുറത്ത് അനന്തമായി വ്യാപിച്ചു കിടക്കുന്ന മേഖലയാണ് ശൂന്യാകാശം. (ഇതിൽ നക്ഷത്രങ്ങൾ, ഗാലക്സികൾ, നെബുലകൾ എന്നിങ്ങനെ ധാരാളം വസ്തുക്കളുണ്ട്.)
458. പ്രപഞ്ചം എന്നാൽ എന്താണ്?
ശൂന്യാകാശത്തിനും, അതിലെ വസ്തുക്കൾക്കും കൂടി പ്രപഞ്ചം എന്നു പറയുന്നു.
460. സൗരയൂഥത്തിന്റെ കേന്ദ്രം?
സൂര്യൻ
461.ത്രെസ്റ്ററുകൾ എന്നാൽ എന്ത്?
ലാം എൻജിൻ പരാജയപ്പെടുകയാണെങ്കിൽ പകരം ഉപയോഗിക്കാനായി 22 ന്യൂട്ടൻ ശക്തിയുള്ള എട്ടു ചെറിയ റോക്കറ്റുകൾ മംഗൾയാനിൽ ഒരുക്കിയിരുന്നു. ഇവയെ ത്രെസ്റ്ററുകൾ എന്നു വിളിക്കുന്നു.
462. ലോകത്തിലെ എത്രാമത്തെ ചൊവ്വാദൗത്യമാണ് മംഗൾയാൻ
51-ാമത്തെ
463. പ്രപഞ്ചത്തിൽ എത്ര ഗ്യാലക്സികളുണ്ട്?
100 ബില്യൻ ഗ്യാലക്സികൾ
464. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത്?
ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നു, അതേ സമയം ഉപഗ്രഹങ്ങൾ ഗ്രഹങ്ങളെയും
465. നാം ചാന്ദ്ര ദിനമായി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 21
466. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എപ്പോൾ?
1969 ജൂലൈ 21ന്
467. ആദ്യമായി ചന്ദ്രനിൽ പോയ ആരൊക്കെയാണ്?
നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ (ബസ് ആൾഡ്രിൻ), മൈക്കൽ കോളിൻസ്
468. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് നൽകിയ പേര്?
പ്രശാന്തസമുദ്രം
469. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര്?
മൈക്കൽ കോളിൻസ്
470. ഭൂമിയുടെ ഉപഗ്രഹം ഏതാണ്?
ചന്ദ്രൻ
471. ചന്ദ്രനിൽ ആദ്യം കാല് കുത്തേണ്ടിയിരുന്നത് താനായിരിക്കുമെന്ന് എഡ്വിൻ ആൾഡ്രിൻ കരുതിയിരുന്നതായി ജയിംസ് ഡൊണോവന്റെ ഒരു പുസ്തകത്തിൽ പറയുന്നുണ്ട്. ഏതാണ് ആ പുസ്തകം?
ഷൂട്ട് ഫോർ ദ മൂൺ
472. ചന്ദ്രന്റെ പേരിലുള്ള ദിവസമേതാണ്?
തിങ്കൾ
473. ചന്ദ്രൻ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
ഭൂമി
474. "അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്" എന്ന നാടക ഗാനം എഴുതിയതാര്?
ഒ.എൻ വി കുറുപ്പ്
475. നിലയില്ലാ കായലിൽ തുഴയില്ലാതോടുന്ന കൊച്ചു തോണി" ഈ കടങ്കഥയുടെ ഉത്തരം എന്താണ്?
ചന്ദ്രക്കല
476. ഭൂമിയുടെ ഏക ഉപഗ്രഹം?
ചന്ദ്രൻ
477. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ആകാശഗോളം?
ചന്ദ്രൻ
478. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം?
ചന്ദ്രൻ
479. ചന്ദ്രന്റെ ലാറ്റിൻ നാമം?
ലൂണ
480. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം?
3,84,404 കി.മീ
481. ചന്ദ്രനെ കുറിച്ചുള്ള പഠന ശാഖ?
സെലനോളജി
482. ചിത്രങ്ങളിലൂടെ ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ?
സെലനോഗ്രാഫി
483. സെലനോഗ്രാഫിയുടെ പിതാവ്?
ജൊഹാൻ ഷ്രോട്ടൻ
484. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?
1.3 സെക്കന്റ്
485. ഭൂമിയ്ക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം
27.32 ഭൗമ ദിനങ്ങൾ ( 27 ദിവസം 7 മണിക്കൂർ 43 മിനിട്ട്)
486. ഭ്രമണവും പരിക്രമണവും തുല്യമായ ആകാശഗോളം
ചന്ദ്രൻ
ചന്ദ്രന്റെ ഭ്രമണവും പരിക്രമണവും തുല്യമായതിനാൽ ചന്ദ്രന്റെ ഒരു വശം മാത്രമേ ഭൂമിയിൽ നിന്നും കാണാൻ സാധിക്കു
487. ഭൂമിയിൽ നോക്കുമ്പോൾ ചന്ദ്രന്റെ എത്ര ശതമാനം ഭാഗമാണ് കാണാൻ സാധിക്കുന്നത്
59%
488. ഭൂമിയിൽ നിന്നും കാണാൻ കഴിയാത്ത ചന്ദ്രന്റെ ഭാഗം ഫോട്ടോയിൽ പകർത്തിയ പേടകം
ലൂണ-3
489. ഒരു ചാന്ദ്രമാസം എന്നത് എത്ര ദിവസമാണ്
29.5 ദിവസം
490. അമാവാസി മുതൽ പൗർണ്ണമി വരെയുള്ള കാലയളവിൽ ചന്ദ്രക്കല വലുതാകുന്ന പ്രതിഭാസം
വൃദ്ധി (Waxing)
491. പൗർണ്ണമി മുതൽ അമാവാസി വരെയുള്ള കാലയളവിൽ ചന്ദ്രക്കല ചെറുതായി വരുന്ന പ്രതിഭാസം
ക്ഷയം (Waning)
492. ഒരു മാസത്തിനിടയ്ക്ക് ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രൻ അറിയപ്പെടുന്നത്
നീലച്ചന്ദ്രൻ (Blue Moon)
493. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് അടുക്കുന്ന പ്രതിഭാസം
സൂപ്പർമൂൺ
494. ചന്ദ്രനും ഭൂമിക്കുമിടയിൽ ഏറ്റവും അകലം കുറയുന്ന സ്ഥാനം
പെരിജി
495. ചന്ദ്രനും ഭൂമിക്കുമിടയിൽ ഏറ്റവും അകലം കൂടുന്ന സ്ഥാനം
അപ്പോജി
496. ചന്ദ്രന്റെ പാലായന പ്രവേഗം
2.38 കി. മീ / സെക്കന്റ്
497. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനിൽ അനുഭവപ്പെടുന്നത്
ആറിലൊന്ന്
498. ചന്ദ്രൻറെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്
എൺപത്തിയൊന്നിൽ ഒന്ന് (1/81)
499. ചന്ദ്രനിലെ ആകാശത്തിന്റെ നിറം
കറുപ്പ്
ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാലാണ് ആകാശം കറുത്ത നിറത്തിൽ കാണപ്പെടുന്നത്
ചന്ദ്രനിൽ ഒരു സ്ഫോടനമുണ്ടായാൽ ഭൂമിയിൽ ആ ശബ്ദം കേൾക്കാൻ സാധിക്കാത്തതിന് കാരണം ചന്ദ്രനിൽ വായു ഇല്ലാത്തതിനാലാണ്.
500. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം
ടൈറ്റാനിയം