01. ഭൂമിയിൽ നിന്ന് നമുക്കു ചാടാൻ കഴിയുന്ന ദൂരത്തിന്റെ എത്ര ഇരട്ടി ചന്ദ്രനിൽ നിന്ന് ചാടാൻ കഴിയും?
ആറിരട്ടി
02. ചന്ദ്രനിൽ ഓടിച്ച ചാന്ദ്രജീപ്പിന്റെ പേര്?
ലൂനാർ റോവർ
03. ചന്ദ്രനിൽ ആദ്യമായി ചാന്ദ്രജീപ്പ് ഓടിച്ചതാര്?
ജെയിംസ് ജർവിൻ (46 മിനിറ്റ്)
04. ചന്ദ്രനിൽ ആദ്യമായി ചാന്ദ്രജീപ്പ് ഓടിച്ചത് എന്ന്? ഏതു യാത്രയിൽ?
26-7-1971-ൽ, അപ്പോളോ-15 ന്റെ യാത്രയിൽ
05. ചന്ദ്രന്റെ നേർത്ത അന്തരീക്ഷത്തിൽ കാണപ്പെടുന്ന പ്രധാന വാതകങ്ങൾ?
ഹീലിയം, നിയോൺ
06. നാസയുടെ ആസ്ഥാനം?
വാഷിംഗ്ടൺ അമേരിക്ക
07. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?
കറുപ്പ്
08. ഇന്ത്യയിലെ ഏറ്റവും വലിയ ദൂരദർശിനി (ടെലിസ്കോപ്പ്) ഏതാണ്?
വൈനുബാപ്പു ടെലിസ്കോപ്പ് (തമിഴ്നാട്ടിലെ കവലൂരിൽ സ്ഥിതി ചെയ്യുന്നു.)
09. ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സൗരക്കാറ്റ് ഒരു മാലിന്യ കൂമ്പാരം പോലെയാണെന്ന് കണ്ടുപിടിച്ച ഉപഗ്രഹം?
മെറീനർ 2
10. നാസയുടെ വിക്ഷേപണകേന്ദ്രം?
കെന്നഡി സ്പേസ് സെന്റർ, ഫ്ളോറിഡ (അമേരിക്ക)
11. ചന്ദ്രനിലെ ആദ്യത്തെ പോസ്റ്റ്മാൻ എന്നറിയപ്പെടുന്നത് ആര്?
ഡേവിഡ് സ്കോട്ട് (ഭൂമിയിൽനിന്ന് സ്റ്റാമ്പൊട്ടിച്ച് തപാൽ മുദ്ര പതിപ്പിച്ച ഒരു കവർ ഒരു തപാൽ സഞ്ചിയിൽ കൊണ്ടുപോയി സ്കോട്ട് ചന്ദ്രോപരിതലത്തിൽ എത്തിച്ചു.)
12. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിൽ സ്ഥിരതാമസമാക്കുമെന്ന് പ്രവചിച്ച ശാസ്ത്രജ്ഞൻ?
സ്റ്റീഫൻ ഹോക്കിങ്
13. A man with golden arms' ( സുവർണകരങ്ങളുള്ള ആൾ) എന്ന് നാസ വിശേഷിപ്പിച്ച ചാന്ദ്രയാത്രികൻ?
ജോൺ യംഗ്
14. അമേരിക്ക ബഹിരാകാശത്തേക്കയച്ച എല്ലാതരം ബഹിരാകാശ വാഹനങ്ങളിലും രണ്ടുപ്രാവശ്യം യാത്രചെയ്ത ഏക വ്യക്തി?
ജോൺ യംഗ് (അപ്പോളോ 16-ലെ മിഷൻ കമാന്റർ)
15. ചന്ദ്രനിലിറങ്ങിയ യാത്രികർ തൊട്ടടുത്തു നിന്നു പോലും പരസ്പരം സംസാരിക്കുന്നത് റേഡിയോ ഉപകരണങ്ങൾ വഴിയാണ്.കാരണം?
ചന്ദ്രനിൽ വായു ഇല്ലാത്തതുകൊണ്ട്. (ശബ്ദ ത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം (വായു) ആവശ്യമാണ്)
16. ത്രിമൂർത്തികളിൽ ഒരാളാണ് ചന്ദ്രനായി ജന്മം കൊണ്ടതെന്നു ദേവീഭാഗവതത്തിൽ പറയുന്നു. ആരാണത്?
ബ്രഹ്മാവ്
17.അണുസംയോജനത്തിന് ഇന്ധനമായി ഉപയോഗിക്കാവുന്ന ചന്ദ്രനിലുള്ള മൂലകം?
ഹീലിയം-3
18. ചന്ദ്രനിലേക്ക് ഭൂമിയിൽനിന്നുള്ള ശരാശരി ദൂരം?
3,84,403 കി.മീ.
19. ചാന്ദ്രയാൻ ദിനം?
ഒക്ടോബർ 22
20. ചന്ദ്രോപരിതലത്തിലെ ഏറ്റവും കൂടിയ താപനില?
137°C (പകൽ)
21 ചാന്ദ്രയാൻ ദൗത്യത്തിൽ ഒരു പെൺകുട്ടിയുടെ കൈയൊപ്പുണ്ട് ആ പെൺകുട്ടിയുടെ പേര്?
ഖുശ്ബു മിർസ (ചാന്ദ്രയാൻ മിഷൻ ചെക്ക് ഔട്ട് ഡിവിഷൻ എഞ്ചിനീയർ)
22. പി.എസ്.എൽ.വി. ഭ്രമണപഥത്തിലെത്തിച്ച റേഡിയോ വാർത്താ വിനിമയത്തിനുതകുന്ന സൂക്ഷ്മ ഉപഗ്രഹം?
ഹംസാത്
23. ഇന്ത്യയുടെ സ്വയംനിർമിത ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ഏതു പേരിലറിയപ്പെടുന്നു?
പി.എസ്.എൽ.വി. സി-11
24. 2008 ഒക്ടോബർ 22-ന് പി.എസ്.എൽ.വി. സി-11 വിക്ഷേപിച്ച ഉപഗ്രഹം?
ചാന്ദ്രയാൻ-1
25. മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതെന്നാണ്?
നവംബർ 14, 2008
26. “മനുഷ്യകുലത്തിന് നന്മവരാൻ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ എന്ന ഇന്ത്യൻ സന്ദേശം ചന്ദ്രനിൽ നിക്ഷേപിച്ച യാത്ര? ഈ സന്ദേശത്തിൽ ഒപ്പുവെച്ച രാഷ്ട്രപതി?
1969 ലെ അപ്പോളോ 11, ശ്രീ. വി. വി ഗിരി
27. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്?
ഡോ. വിക്രം സാരാഭായ്
28. ഭാരതത്തിന്റെ പുരോഗതിക്ക് ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണെന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
29. ഇന്ത്യൻ ആണവ സാങ്കേതികവിദ്യയുടെ പിതാവ്?
ഹോമി ഭാഭ
30. തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി?
ഡോ. വിക്രം സാരാഭായ്
31. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ചുരുക്ക പേര്?
ഐ.എസ്.ആർ.ഒ. (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ)
32. "നാസ മൂൺഡ് അമേരിക്ക" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
റാൽഫ് റെനെ
33. ഇന്ത്യൻ ദേശീയ ഉപഗ്രഹസംവിധാനം എന്നതിന്റെ ചുരുക്കപ്പേര്?
ഇൻസാറ്റ്
34. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം?
ബാംഗ്ലൂർ
35. കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ആദ്യ ഐ. എസ്.ആർ.ഒ. ഉപഗ്രഹം?
സാറ്റലൈറ്റ് മെറ്റ്സാറ്റ് മെറ്റീരിയോളജിക്കൽ
36. 2003-ൽ കൊളംബിയ സ്പേസ് ഷട്ടിൽ അപകടത്തിൽ മരിച്ച ബഹിരാകാശ സഞ്ചാരി കല്പനാ ചൗളയോടുള്ള ആദര സൂചകമായി മെറ്റ്സാറ്റിനെ പുനർനാമകരണം ചെയ്തത് ഏതുപേരിൽ?
കല്പന (കല്പന - 2, 2007-ൽ ഭ്രമണപഥത്തിലെത്തി)
37. അന്തരീക്ഷ പഠനങ്ങളും മറ്റും നടത്താൻ ഉപയോഗിച്ചിരുന്ന റോക്കറ്റുകൾ?
നൈകി - അപാച്ചി റോക്കറ്റുകൾ (അമേരിക്കൻ നിർമിതം) / സെന്റോർ റോക്കറ്റുകൾ (ഫ്രഞ്ച് നിർമിതം)
38. ഇന്ത്യയുടെ പ്രഥമ പൗരൻ പദവിയിലെത്തിയ ബഹിരാകാശ ശാസ്ത്രജ്ഞൻ?
ഡോ. എ.പി.ജെ. അബ്ദുൾ കലാം
39. “ഒരു ദേശത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നിമിഷം. ഒരു അന്താരാഷ്ട്ര സ്വപ്നത്തിന്റെ സാക്ഷാത്കാരം. സാങ്കേതിക വിദ്യയുടെ വിജയത്തിൽ കവിഞ്ഞൊരു വിജയം.” എന്ന് പറഞ്ഞതാര്?
ഡോ. എ.പി.ജെ. അബ്ദുൾകലാം
40. 2007 സെപ്റ്റംബറിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ജപ്പാന്റെ ബഹിരാകാശ വാഹനം?
കഗുയ
41. ചാന്ദ്രയാൻ-1 ഇന്ത്യൻ ശാസ്ത്രജ്ഞന്മാരെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച കണ്ടുപിടിത്തമെന്താണ്?
ചന്ദ്രനിൽ ജലമുണ്ടെന്ന കണ്ടെത്തൽ
42. 2009 ആഗസ്റ്റ് 29-ന് ചന്ദ്രനിൽ ജലസാന്നിധ്യമറിയാനുള്ള എന്ത് പരീക്ഷണങ്ങളാണ് നടന്നത്?
ബിസ്താറ്റിക് റഡാർ പരീക്ഷണങ്ങൾ
43. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണത്തിന്റെ പേര്?
മൂൺ മിനറോളജി മാപ്പർ
44. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഗർത്തങ്ങളിലുള്ള കറുത്തപൊട്ടുകളിലെ ജലത്തിന്റെ അളവ്?
ഏകദേശം 600 ലക്ഷം മെട്രിക്ടൺ ജലം
45. ചന്ദ്രനു ചുറ്റും 1 മീറ്റർ കനത്തിലുള്ള ജലപാളി തീർക്കാൻ കഴിയുമെന്ന് പറയുന്നതാര്?
ഫ്രാൻസിസ് മക്കുബിൻ (കാർഹണി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വാഷിംഗ്ടൺ)
46. ഫ്രാൻസിസ് മക്കുബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമായും എന്തിനെക്കുറിച്ചായിരുന്നു പഠനം നടത്തിയിരുന്നത്?
ചന്ദ്രനിലെ പാറകളിലെ ആപാറ്റെറ്റ് എന്ന ലവണത്തിലെ ഹൈഡ്രോക്സിലിനെക്കുറിച്ച്
47. ചാന്ദ്രയാൻ 1 ന്റെ പദ്ധതിചെലവ് എത്ര?
ഏകദേശം 386 കോടി രൂപ
48. ചാന്ദ്രയാൻ-1 ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്ര തവണ കറങ്ങി? എത്ര ചിത്രങ്ങൾ അയച്ചു?
3400 തവണ 70,000 ചിത്രങ്ങൾ
49. “ആലീസ് പരീക്ഷണത്തിന്റെ ഉദ്ദേശ്യം?
പ്രപഞ്ചസൃഷ്ടി നടന്നയുടനെ നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന അല്പായുസ്സ് മാത്രമുള്ള ക്വാർക്ക് - ഗ്ലുവോൺ പ്ലാസ്മയെന്ന കണസൂപ്പിനെ സൃഷ്ടിക്കുക.
50. ഇന്ത്യയുടെ ചാന്ദ്രഗവേഷണ പദ്ധതി?
ചാന്ദ്രയാൻ
51. ചാന്ദ്രയാൻ പദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനം?
ചാന്ദ്രയാൻ-1
52. ചാന്ദ്രപേടകത്തിൽ നിന്നും വേർപെട്ട എം.ഐ.പി. (മുൺ ഇംപാക്ട് പ്രോബ്) എത്ര കിലോമീറ്റർ വേഗത്തിലാണ് ചന്ദ്രോപരിതലത്തിലേക്കു കുതിച്ചത്?
മിനിറ്റിൽ 1.6 കിലോമീറ്റർ വേഗത്തിൽ
53. എം.ഐ.പിയിൽ നിന്ന് ആദ്യ സിഗ്നലെത്തിയത് എവിടെയാണ്?
ബാംഗ്ലൂരിനടുത്ത് ബൈലാലുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്കിലേക്ക്
55. പേലോഡുകൾ എന്നാൽ എന്താണ്?
പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ.
56. ചന്ദ്രോപരിതല പരീക്ഷണങ്ങൾ നടത്താൻ ചാന്ദ്രയാൻ-1-ൽ എത്ര പേലോഡുകൾ ആണ് ഘടിപ്പിച്ചിരുന്നത്?
പതിനൊന്ന് (ഇവയിൽ 5 എണ്ണം ഇന്ത്യയിൽ നിർമിച്ചതും ബാക്കി 6 വിദേശനിർമിതവും)
57. ചാന്ദ്രയാൻ-1-ലെ ഇന്ത്യൻ നിർമിത പേലോഡുകൾ ഏതെല്ലാം?
ടെറെയ്ൻ മാപ്പിങ് സ്റ്റീരിയോ ക്യാമറ,ഹൈപ്പർ,സ്പെക്ട്രൽ ഇമേജിങ് ക്യാമറ,ലൂണാർ ലേസർ റേഞ്ചിങ് ഇൻസ്ട്രുമെന്റ് (LLRI),ഹൈ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ,മൂൺ ഇംപാക്ട് പ്രോബ് (MIP)
58. ചാന്ദ്രയാൻ-1 ലെ വിദേശ നിർമിത പേലോഡുകൾ?
എക്സ്-റേ സ്പെക്ട്രോമീറ്റർ,ആറ്റം റിഫ്ളക്ടിംഗ് അനലൈസർ,റേഡിയേഷൻ ഡോസ് മോണിറ്റർ,മിനിയേച്ചർ സിന്തറ്റിക് അപ്പർച്ചർ,റഡാർ,മൂൺ മിനറോളജി മാപ്പർ,
59. “ചന്ദ്രനെ ഞങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ചു” എന്ന് പറഞ്ഞതാര്?
ജി. മാധവൻ നായർ (ഐ.എസ്.ആർ. ഒ. ചെയർമാൻ)
60. സൗരയൂഥത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഉപഗ്രഹം?
ചന്ദ്രൻ
61. ഭൂമിയിൽ ചന്ദ്രന്റെ ഒരേ ഭാഗം തന്നെ ദൃശ്യമാകുന്നതിനുള്ള കാരണം?
ഭൂമിക്കും ചന്ദ്രനും ഒരേ ഭ്രമണകാലമുള്ളതിനാൽ
62. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കു കാരണം?
സൂര്യനിൽ നിന്നുള്ള പ്രകാശം ചന്ദ്രനിൽ പതിക്കുന്നത് ഭൂമിയിൽ ദൃശ്യമാകുന്നതിലെ ഏറ്റക്കുറച്ചിലുകൾ കാരണം
63. നിയർ എർത്ത് ആസ്റ്ററോയ്ഡ് എന്നാൽ എന്താണ്?
ഭൂമിയുടെ സമീപത്തേക്കു വരാനിടയുള്ള ശിലയും, ലോഹപദാർഥങ്ങളും ആയ വസ്തുക്കൾ
64. ഭൂമിയിലിരുന്ന് ഉപകരണങ്ങളിലൂടെ നോക്കുമ്പോൾ ഇടയ്ക്കിടെ നക്ഷത്രങ്ങൾ മറയുന്നത് കാണുന്നു. എന്തുകൊണ്ട്?
ഛിന്നഗ്രഹങ്ങൾ കടന്നുപോകുന്നതു കൊണ്ട്
65. ഏതു പ്രദേശത്താണ് ധാരാളം ഛിന്നഗ്രഹങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നത്?
കിർറ്റ് വുഡ് ഗ്യാപ് എന്ന പ്രദേശത്ത്
66. വാൽനക്ഷത്രങ്ങൾ ഏത് പ്രദേശത്താണ് കോടിക്കണക്കിനുള്ളത്?
ഊർട്ട് ക്ലൗഡ് പ്രദേശത്ത്
67. എവിടെ നിന്നു വരുന്ന വസ്തുക്കളാണ് വാൽനക്ഷത്രങ്ങളായി ദൃശ്യമാകുന്നത്?
നെപ്റ്റ്യൂണിനപ്പുറമുള്ള പ്രദേശത്തുനിന്ന് ഉത്ഭവിച്ച് സൂര്യന്റെ സമീപത്തേക്കു വരുന്ന വസ്തുക്കൾ
68. ചന്ദ്രോപരിതലം പരിശോധിക്കുന്നതിന് ഉപയോഗിച്ച ഉപകരണം? (ചാന്ദ്രയാൻ ഉപഗ്രഹത്തിലിറങ്ങാൻ ഇടം കണ്ടെത്തിയ ഉപകരണം )
മൂൺ ഇംപാക്ട് പ്രോബ് (എം.ഐ.പി.)
69, എം.ഐ.പി. നിർമ്മിച്ചത് എവിടെ?
തുമ്പ വി.എസ്.എസ്.സി.യുടെ ആസ്ഥാനത്ത് (വിക്രം സാരാഭായ് സ്പേയ്സ് സെന്റർ)
70. എം.ഐ.പി.യുടെ ഭാരം?
നാല്പത് കിലോഗ്രാം
71. യു.എൻ. ജനറൽ അസംബ്ലി അംഗീകരിച്ച ചന്ദ്രാവകാശകരാർ ഏത് പേരിലറിയപ്പെടുന്നു?
മൂൺ ട്രീറ്റി
72. ചന്ദ്രോപരിതലത്തിൽ ഏതു രൂപത്തിലുള്ള ജലകണികകളാണ് കണ്ടെത്തിയത്?
ഹൈഡ്രോക്സിൽ രൂപത്തിൽ
73. ഹൈഡ്രോക്സിൽ ജലകണികകളിൽ എത്ര ആറ്റങ്ങൾ ഉൾക്കൊള്ളുന്നു?
ഒരു ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും
74. ചന്ദ്രനിലെ ഒരു ടൺ മണ്ണിൽ നിന്നും എത്ര ഔൺസ് വെള്ളം കിട്ടും?
32
75. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്?
50 ലക്ഷം ടൺ
76. ഭൂമിയിലെ ഹീലിയത്തിന്റെ അളവ്?
15 ടൺ
77. യൂറോപ്പിലെ ചാന്ദ്രയാൻ ശാസ്ത്രജ്ഞൻ?
ഡറ്റ്ലഫ് കോഷ്നി
78. ചാന്ദ്രയാൻ-1-ന്റെ വേഗത?
സെക്കന്റിൽ 10 കി.മീ.
79. ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ സമുദ്രനിരീക്ഷണ ഉപഗ്രഹം?
ഓഷ്യൻ സാറ്റ്-2
80. 'എജെൽ' ഏത് വിഭാഗത്തിൽപ്പെടുന്ന ഉപഗ്രഹമാണ്?
"മൈക്രോ സാറ്റലൈറ്റ്' എന്ന വിഭാഗത്തിൽപ്പെടുന്ന ഭാരംകുറഞ്ഞ ഉപഗ്രഹം
81. വിമാനങ്ങളിലും ബഹിരാകാശവാഹനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയുടെ പഠനത്തിനുള്ള അത്യാധുനിക കമ്പ്യൂട്ടർ സംവിധാനം?
എ.എം.എം.
82. ഫ്രഞ്ച് വിക്ഷേപണ കമ്പനി ഏതു പേരിൽ അറിയപ്പെടുന്നു?
അരിയാൻ സ്പേസ്
83. പി.എസ്.എൽ.വി.സി -8 - ന്റെ വാണിജ്യപ്രാധാന്യം കൂടാതെയുള്ള മറ്റൊരു പ്രത്യേകതയെന്താണ്?
കോർ എലോൺ വിക്ഷേപണ വാഹനമെന്നത്
84. മംഗളയാന്റെ ലോഞ്ച് വെഹിക്കിൾ?
പി.എസ്.എൽ.വി
85. പി.എസ്.എൽ.വിയുടെ പൂർണരൂപം?
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
86. ചാന്ദ്ര ദൗത്യപേടകം വിക്ഷേപിക്കുമ്പോഴുണ്ടായിരുന്ന ഭാരം?
1380 കിലോഗ്രാം
87. ഐ.എസ്.ആർ.ഒ. ചന്ദ്രനിലേക്കയച്ച യാത്രികരില്ലാത്ത യാന്ത്രിക പേടകം?
ചാന്ദ്രയാൻ
88. മൂൺ ഇംപാക്ട് പ്രോബ് എന്താണ്?
ചന്ദ്രനിൽനിന്ന് 100 കി.മീ ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം വെക്കുന്ന പേടകത്തിൽ നിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുവാനായി നിർമിച്ച ഭാഗം
89. ചാന്ദ്രയാൻ എന്ന സംസ്കൃതപദത്തിന്റെ അർഥം?
ചന്ദ്രവാഹനം
90. ലോകത്തിന്റെ മുഴുവൻ ഊർജപ്രതിസന്ധിയും പരിഹരിക്കാൻ പോന്ന അക്ഷയപാത്രം?
ചന്ദ്രനിലെ ഹീലിയം-3
91. എം.3 എന്ന ഉപകരണത്തിന്റെ പൂർണരൂപം?
മൂൺ മിനറോളജി മാപ്പർ
92. എം.3 വികസിപ്പിച്ചെടുത്ത രാജ്യം?
യു.എസ്.എ.
93. ഹൈസിയുടെ പൂർണരൂപം?
ഹൈപ്പർ സ്പെക്റ്ററൽ ഇമേജർ
94. എം.3-യുടെ സവിശേഷത?
430-3000 നാനോമീറ്റർ തരംഗദൈർഘ്യമുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുകളെ തിരിച്ചറിഞ്ഞത്
95. എം.3 ഡിസൈൻ ചെയ്യാൻ നാസ ഉപയോഗിച്ച രണ്ടു ഓർഗനൈസേഷനുകൾ?
ഹൂസ്റ്റണിലെ ബ്രൗൺ യൂണിവേഴ്സിറ്റി, ദ് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി
96. ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിക്കുന്ന സ്ക്രാം ജെറ്റ് വാഹനത്തിന്റെ പേര്?
ആർ.എൽ.വി.
97. ചാന്ദ്രയാൻ എൻജിന് ഇന്ധനം നൽകുന്ന മോട്ടോറിന്റെ പേര്?
ലാം (ലിക്വിഡ് അപോജി മോട്ടോർ)
98. ചാന്ദ്രയാന് ഇന്ധനം നല്കുന്ന ലാം എന്ന മോട്ടോർ നിർമിച്ചത് എവിടെയാണ്?
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ
99. നാലുഘട്ടങ്ങളുള്ളതും പൂർണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ വിക്ഷേപണ വാഹനം?
സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
100. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ സാധിച്ചിരുന്ന ഭാരം?
ഏകദേശം 40 കി.ഗ്രാം ഭാരം
101. 5 ഘട്ടങ്ങളുള്ളതും പൂർണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ വിക്ഷേപണ വാഹനം?
ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
102. ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ സാധിക്കുന്ന ഭാരം?
ഏകദേശം 150 കി. ഗ്രാം.
103. 4 ഘട്ടങ്ങളുള്ളതും, ഖര, ദ്രാവക ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വിക്ഷേപണ വാഹനം?
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
104. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് പോളാർ ഓർബിറ്റിലെത്തിക്കാൻ സാധിക്കുന്ന ഭാരം?
ഏകദേശം 3,000 കി.ഗ്രാം.
105. മൂന്നുഘട്ടങ്ങളുള്ളതും, ദ്രാവകക്രയോജനിക് ഘട്ടങ്ങളുള്ളതുമായ വിക്ഷേപണ വാഹനം?
ജിയോ സിക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
106. ജിയോ സ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ ജിയോസിക്രനൈസ് സാറ്റലൈറ്റിന് എത്തിക്കാൻ സാധിക്കുന്ന ഭാരം?
2000 കി.ഗ്രാം ഭാരം.
107. ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ വാഹനം?
പി.എസ്. എൽ.വി-സി-8
108. പി.എസ്.എൽ.വി. സി-8 വിക്ഷേപിച്ച ഇറ്റാലിയൻ ഉപഗ്രഹത്തിന്റെ പേര്?
എജെൽ
109. ഇറ്റലിയുടെ "എജൈൽ' ഉപഗ്രഹം വിക്ഷേപിച്ചതിന് ഐ.എസ്.ആർ.ഒ. ചെലവാക്കിയത്?
70 കോടി രൂപ
110. ഏതു വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപഗ്രഹമാണ് എജൈൽ?
ഗാമാരശ്മികൾ, പൾസർ, സൂപ്പർനോവ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപഗ്രഹം.
111. 'എജെൽ' ഉപഗ്രഹത്തിന്റെ ഭാരം?
360 കിലോഗ്രാം
112. ഉപഗ്രഹം വിക്ഷേപിക്കാൻ അന്താരാഷ്ട്ര വിക്ഷേപണ വിപണിയിൽ ഈടാക്കുന്ന തുക?
കിലോഗ്രാമിന് 15,000 ഡോളർ മുതൽ 20,000 ഡോളർ വരെ.
113. ഉപഗ്രഹവിക്ഷേപണത്തിനും, ഒന്നിലധികം ഘട്ടങ്ങളുള്ള റോക്കറ്റുകളുടെ വിക്ഷേപണങ്ങൾക്കും ഉപയോഗിക്കുന്ന ഇന്ത്യൻ വിക്ഷേപണകേന്ദ്രം?
ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ, സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട, ആന്ധ്രാപ്രദേശ്
114. ഓഷ്യൻസാറ്റ് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണ വാഹനം?
പി.എസ്.എൽ.വി സി -13
115. ഓഷ്യൻ സാറ്റ് ഉപഗ്രഹം എന്നാണ് വിക്ഷേപിച്ചത്?
2009 സെപ്റ്റംബർ 23
116. ഓഷ്യൻ സാറ്റ് ഉപഗ്രഹത്തിന്റെ ഭാരം?
952 കിലോഗ്രാം
117. ഓഷ്യൻ സാറ്റിന്റെ ചെലവ്
70 കോടി രൂപ
118. ഓഷ്യൻ സാറ്റ് - 1 ഉപഗ്രഹത്തിന്റെ സേവന കാലാവധി?
10 വർഷം.
119. ഓഷ്യൻ സാറ്റ്-2- ന്റെ പ്രധാന ലക്ഷ്യങ്ങൾ?
സമുദ്രത്തിൽ മത്സ്യസമൃദ്ധമായ പ്രദേശങ്ങൾ കണ്ടെത്തുക, കടലിന്റെ സ്വഭാവത്തിന്റേയും സമുദ്രതീരത്തിന്റേയും പഠനം, കാലാവസ്ഥാ പ്രവചനവും പഠനവും തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
120. "റോസ്' എന്ന ഉപകരണം വികസിപ്പിച്ചത്?
ഇറ്റാലിയൻ സ്പേസ് ഏജൻസി
121. ഇന്ത്യൻ റഡാർ ചാര ഉപഗ്രഹം?
റിസാറ്റ്-2 (റഡാർ ഇമേജിംഗ് സാറ്റലൈറ്റ് -2)
122. ഓഷ്യൻ സാറ്റ്-2-ൽ ഉള്ള പ്രധാന മൂന്ന് ഉപകരണങ്ങൾ ഏതെല്ലാം?
1. സമുദ്രവർണ നിരീക്ഷണോപകരണം (വൈദ്യുതകാന്തിക വർണരാജിയിലെ എഴുമേഖലകളുമുപയോഗിച്ച് നിരീക്ഷണം)
2. സ്കാറ്റ് (മൈക്രോവേവ് തരംഗങ്ങൾ ഉപയോഗിച്ച് പഠനം നടത്തുന്നു)
3. റോസ (റേഡിയോ ഒക്യുലേഷൻ സൗണ്ടർ ഫോർ അറ്റ്മോസ്ഫിയർ- അന്തരീക്ഷത്തിൽ താഴ്ന്ന വിതാനത്തെക്കുറിച്ചും, അയണോസ്ഫിയറിനെ കുറിച്ചും പഠിക്കുന്നു)
123. ഓഷ്യൻ സാറ്റ് ഉപഗ്രഹത്തിനാവശ്യമായ ഊർജം കിട്ടുന്നതെങ്ങനെ?
15 ചതുരശ്രമീറ്റർ വിസ്താരമുള്ള സൗരപാനലുകൾ സൃഷ്ടി ക്കുന്ന 13,600 വൈദ്യുതിക്ക് പുറമെ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള 2 നിക്കൽ കാഡ്മിയം ബാറ്ററികളും ഊർജം നല്കുന്നു.
124. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ തദ്ദേശ നിർമിത ഉപഗ്രഹമേത്?
എഡ്യുസാറ്റ്
125. എഡ്യുസാറ്റിന്റെ ഉപഗ്രഹവിക്ഷേപണപേടകം?
ജി.എസ്.എൽ.വി. എഫ് - 01
126. LAP-ന്റെ പൂർണരൂപം?
Lyman Alpha Photometer
127. എഡ്യുസാറ്റ് ഉപഗ്രഹത്തിന്റെ ഭാരം?
1950 കിലോഗ്രാം
128. ബഹിരാകാശ യാത്രികർ ധരിക്കുന്ന പ്രത്യേക വേഷവിധാനത്തിന്റെ പേര്?
സ്പേസ് സ്യൂട്ട്
129 സ്പേസ് സ്യൂട്ടിന്റെ വില? ഭാരം?
ഏകദേശം 18 ലക്ഷം രൂപ, 300 കി.ഗ്രാം. ഭാരം.
130. സ്പേസ് സ്യുട്ട് ധരിക്കാൻ വേണ്ട സമയമെത്ര? ധരിക്കാൻ എത്ര ആളുകളുടെ സഹായം വേണം?
3 മണിക്കൂർ, 3 പേരുടെ
131. സ്പേസ് സ്യൂട്ടിന്റെ പ്രത്യേകത? സവിശേഷത?
11 അര മണിക്കൂർ പുറത്തുനിന്നുള്ള ഒരു സഹായവും കൂടാതെ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. യാത്രികരുടെ രക്തസമ്മർദം, ശ്വസനം, ഹൃദയമിടിപ്പ് തുടങ്ങിയവ ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
132. മനുഷ്യന്റെ വാസസ്ഥലമായേക്കാം എന്ന വിശ്വാസത്തിന് അനുകൂലമായി കണ്ടെത്തിയിരിക്കുന്ന സ്ഥലമേത്?
ചന്ദ്രന്റെ ഭൂമധ്യരേഖയ്ക്ക് അരികിലുള്ള രണ്ടു കി.മീ. നീളവും 360മീ. വീതിയുമുള്ള ഗുഹ
133. വളരെ മുൻപുതന്നെ ചന്ദ്രനിലെ ഗുഹകൾ കണ്ടെത്തിയ ജപ്പാന്റെ ബഹിരാകാശപേടകം?
കഗുയ
134. മനുഷ്യനെ കയറ്റിയ ആദ്യത്തെ അപ്പോളോ വാഹനം?
അപ്പോളോ - 7
135. മനുഷ്യനെ കയറ്റിയ ആദ്യ അപ്പോളോ വാഹനത്തിലെ യാത്രികർ ആരെല്ലാം?
വാൾട്ടർ ഷിറാ, മോൺ ജസലി, വാൾട്ടർ കണ്ണിങ് ഹോം
136. ചന്ദ്രനെ പ്രദക്ഷിണം വെക്കുന്ന ആദ്യ അപ്പോളോ പേടകം?
അപ്പോളോ - 8
137. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന ചാന്ദ്രയാന്റെ സുപ്രധാന കണ്ടുപിടിത്തം പ്രഖ്യാപിച്ചത് ഏത് ജേണലിലൂടെ?
ശാസ്ത്രജേണൽ സയൻസി'ലൂടെ
138. ചന്ദ്രന്റെ സ്വയംഭ്രമണകാലം?
ഭൂമിയിലെ 27 ദിവസവും 7 മണിക്കൂറും 43 മിനിട്ടും
139. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണകാലം?
ഭൂമിയിലെ 27 ദിവസവും 7 മണിക്കൂറും 43 മിനിട്ടും
140. ചന്ദ്രന്റെ ഒരേ വശം തന്നെയാണ് ഭൂമിയിൽ നിന്നും എപ്പോഴും കാണാൻ കഴിയുക. കാരണം?
ചന്ദ്രനിലെ പരിക്രമണകാലവും ഭ്രമണകാലവും തുല്യമായതുകൊണ്ട്
141. ചാന്ദ്രജീപ്പ് മണിക്കൂറിൽ 17 കി.മീ. ഓടിച്ച് റെക്കോഡ് സ്ഥാപിച്ചതാര്? ഏതുയാത്രയിൽ?
ജോൺ യംഗ്. അപ്പോളോ 16 (മറ്റുയാത്രികർ - തോമസ് മാറ്റിങ്ലി, ചാൾസ് ഡ്യൂക്ക്)
142. ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠനങ്ങൾക്കായി ജപ്പാനൊരുക്കുന്ന രണ്ടു പദ്ധതികൾ?
ലൂണാറും സെലീനയും
143. ചാന്ദ്ര ജീപ്പ് ലൂനാർ റോവറിന്റെ നീളവും ഉയരവും?
10 അടി 2 ഇഞ്ച് നീളം, 44 ഇഞ്ച് ഉയരം, 450 പൗണ്ട് ഭാരം (ഭൂമിയിൽ), 4 ചക്രങ്ങൾ, ഹാർഡ് കൺട്രോൾ ഉപയോഗിച്ച് സഞ്ചാരം, ഭൂമിയിലെ 1000 പൗണ്ട് ഭാരം വഹിക്കാനുള്ള കഴിവ്.
144. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം?
ചന്ദ്രൻ
145. ഹീലിയോസ്ഫിയർ എന്താണ്?
സൂര്യന്റെ സാന്നിധ്യം അനുഭവവേദ്യമാകുന്ന സ്പേസിലെ പ്രദേശം
146. സൂര്യന്റെ ഘടന?
സൂര്യനിൽ 70% ഹൈഡ്രജനും, 28% ഹീലിയവും 2% ഭാരമേറിയ മറ്റു മൂലകങ്ങളും അടങ്ങിയിട്ടുണ്ട്
147. സൂര്യനിലേക്കയക്കുന്ന ബഹിരാകാശവാഹനം?
ആദിത്യ
148. സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളി?
കൊറോണ
149. കൊറോണയെപ്പറ്റി പഠിക്കുന്ന ലോകത്തെ ആദ്യത്തെ ബഹിരാകാശ പദ്ധതി?
ആദിത്യ
150. കൊറോണയിലെ കുറഞ്ഞ ചൂട്
8 ലക്ഷം ഡിഗ്രി സെൽഷ്യസ്
151. സൗരയൂഥത്തിന്റെ ദ്രവ്യമാനത്തിന്റെ മുഖ്യ പങ്കുവഹിക്കുന്ന ഗ്രഹങ്ങൾ?
സൂര്യനും വലിയ വാതകഗ്രഹമായ വ്യാഴവും
152. സൂര്യനെ ഏതു തരത്തിലുള്ള നക്ഷത്രമായാണ് പറയുന്നത്?
ഒരിടത്തരം മഞ്ഞനക്ഷത്രമായി
153. സൗരയൂഥം എന്നാൽ എന്ത്?
സൂര്യനും, സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എട്ടു ഗ്രഹങ്ങളും, അവയെ ചുറ്റുന്ന ഉപഗ്രഹങ്ങളുമടങ്ങുന്നതാണ് സൗരയൂഥം (ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ)
154. ചന്ദ്രനിൽ ദേശീയപതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
നാലാമത്തെ രാജ്യം
155. ടെർമിനേഷൻ ഷോക്ക് എന്നാൽ എന്ത്?
സൗരക്കാറ്റിന്റെ വേഗം കുറയാൻ തുടങ്ങുന്നയിടമാണ് ടെർമിനേഷൻ ഷോക്ക്.
(സൗരക്കാറ്റ് മണിക്കൂറിൽ 10,00,000 കി.മീ. വേഗതയിൽ സൂര്യനിൽ നിന്നകലുന്നു. ഇത് നക്ഷത്രാന്തര സ്പേസിൽ എത്തുമ്പോൾ വേഗം കുറഞ്ഞ് നിശ്ചലമാകുന്നു)
156. നിലാവ് എന്നാൽ എന്താണ്?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെയാണ് നിലാവ് എന്നു പറയുന്നത്.
157. നിലാവിന്റെ അളവ് ഏറ്റവും കൂടുതൽ ഏതു ദിവസം?
പൗർണമി ദിവസം
158. നിലാവിന്റെ മറ്റൊരു പേര്?
രാവെളിച്ചം
159. പൗർണമി അല്ലെങ്കിൽ വെളുത്തവാവ് എന്നാൽ എന്ത്?
ചന്ദ്രന്റെ പ്രകാശിതമായ ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് പൗർണമി അല്ലെങ്കിൽ വെളുത്തവാവ്
160. ആദ്യത്തെ ബഹിരാകാശ യാത്രിക?
വാലന്റീന തെരഷ്കോവ (1963)
161. ബഹിരാകാശത്തുവെച്ച് പേടകത്തിനു പുറത്തിറങ്ങിയ ആദ്യത്തെ മനുഷ്യൻ?
അലക്സി ലിയൊനോവ് (സോവിയറ്റ് യൂണിയൻ)
162. ജി.പി.എസ്. സംവിധാനത്തിന്റെ ഇന്ത്യൻ മേഖലയിലെ കൃത്യത ഉയർത്താനുള്ള ഐ.എസ്.ആർ.ഒയുടെ ഗവേഷണ പദ്ധതി?
"ഗഗൻ"
163, വ്യാഴത്തെ ഭൂമിയുടെ രക്ഷകൻ' എന്നു പറയുന്നത് എന്തു കൊണ്ട്?
സൂര്യന്റെ ഗുരുത്വാകർഷണം മൂലം അനേകം വസ്തുക്കൾ സൂര്യന്റെ സമീപത്തേക്കു കുതിക്കുന്നുണ്ട്. ഈ പാച്ചിലിനിടയിൽ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഇവ കടക്കുന്നത് നമുക്ക് അപകടകരമാണ്. എന്നാൽ ഭൂമിയുടെ സമീപത്തെത്തുന്നതിന് മുൻപ് വ്യാഴം അതിന്റെ വലിയ ദ്രവ്യമാനം മൂലമുള്ള ഗുരുത്വാകർഷണത്തിൽ മിക്ക വസ്തുക്കളെയും ആ ഗ്രഹത്തിനടുത്തേക്ക് വലിച്ചടുപ്പിച്ച് പതിപ്പിക്കുന്നു.
164. 1994-ൽ വ്യാഴത്തിൽ പതിച്ച വാൽനക്ഷത്രത്തിന്റെ പേര്?
ഷൂമാക്കർ ലെവി-9
165. ശനിക്കുചുറ്റുമുള്ള വലയങ്ങൾ കണ്ടെത്തിയത്?
ഗലീലിയോ
166. യുറാനസ് ഗ്രഹം നീല കലർന്ന പച്ചനിറമായി കാണപ്പെടാൻ കാരണം?
മീഥേൻ വാതകം
167. യുറാനസിനു ചുറ്റുമുള്ള 13 വലയങ്ങളിൽ ഏറ്റവും ഉള്ളിലുള്ള വലയം ഏത് പേരിലറിയപ്പെടുന്നു?
സീറ്റ
168. കിഴക്കുഭാഗത്ത് പ്രഭാതനക്ഷത്രമായും പടിഞ്ഞാറ് സായാഹ്ന നക്ഷത്രമായും കാണുന്ന ഗ്രഹം?
ശുക്രൻ
169, ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം?
ഭൂമി
170. ഭൂമിയുടെ 71% വും എന്താണ്?
മഹാസമുദ്രം
171. "വ്യാഴത്തിന്റെ ഉപഗ്രഹം?
ഗാനിമിഡ്
172. സ്വന്തം കാന്തിക മണ്ഡലമുള്ള ഉപഗ്രഹം?
ഗാനിമിഡ്
173, ചന്ദ്രഗ്രഹണം നടക്കുന്നത് ഏതു ദിവസം?
പൗർണമി ദിനത്തിൽ
174. സൂര്യഗ്രഹണം നടക്കുന്നത്?
അമാവാസി ദിവസം
175. ഗ്രഹണങ്ങളുടെ ആവർത്തനം വിശദീകരിക്കുന്നത് എന്ത് ഉപയോഗിച്ചാണ്?
സാരോസ് ചക്രം ഉപയോഗിച്ച്
176. സാരോസ് ചക്രത്തിന്റെ കാലയളവ്?
18 വർഷവും, 11 ദിവസവും, 8 മണിക്കൂറും (6,585,3 ദിവസങ്ങൾ)
177. ചന്ദ്രനിലെ ലിബറേഷൻ എന്നു പറയുന്നതെന്താണ്?
ചന്ദ്രൻ ആന്ദോലനം ചെയ്യുന്നതുപോലെ തോന്നുന്നതിനെ ലിബറേഷൻ എന്നു പറയുന്നു.
178. "പ്ലാനറ്റ് ഷൈൻ' എന്ന പ്രതിഭാസം ഏതു ദിനങ്ങളിലാണ് കൂടുതൽ വ്യക്തമായി കാണാനാവുന്നത്?
അമാവാസിയോടടുത്ത ദിനങ്ങളിൽ
179. ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണെന്നു സമർഥിക്കാൻ ആദ്യമായി ശ്രമിച്ചത് ആരാണ്?
അനക്സി ഗൊരാസ് (ഗ്രീക്ക് ചിന്തകൻ)
180. ചന്ദ്രന്റെ ചിത്രങ്ങളിൽ പ്രകാശമാനമായ ഭാഗങ്ങൾ ഏത് പേരിലറിയപ്പെടുന്നു?
ടെറേ (ഭൂഖണ്ഡങ്ങൾ)
181. ചന്ദ്രഗ്രഹണം എന്നാൽ എന്ത്?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതാണ് ചന്ദ്രഗ്രഹണം.
182 സൂര്യഗ്രഹണം എന്നാൽ എന്ത്?
ചന്ദ്രൻ ഭൂമിയുടേയും സൂര്യന്റേയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നതാണ് സൂര്യഗ്രഹണം
183. ഭൂമിയുടെ അപരൻ' എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്?
ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ
184. പ്രകാശത്തിനുപോലും മുക്തമാകാനാവാത്തത്ര ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ പ്രതിഭാസം?
തമോഗർത്തം (Black Hole)
185. “സൂര്യസിദ്ധാന്തം' എന്ന വാനനിരീക്ഷണ ശാസ്ത്രഗ്രന്ഥം രചിച്ച പ്രാചീന ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
ആര്യഭടൻ
186. ആസ്ട്രോമെടി എന്നാൽ എന്ത്?
ആകാശത്തിൽ ഒരു നക്ഷത്രത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കുകയും, ആ സ്ഥാനത്തിനുണ്ടാകുന്ന മാറ്റം നിരക്ഷിക്കുകയും ചെയ്യുന്നതിനെ ആസ്ട്രോമെട്രി എന്ന് പറയുന്നു.
187. നക്ഷത്രങ്ങളുടെ ഈറ്റില്ലം?
നെബുലകൾ
188, ചൊവ്വാഗ്രഹത്തിന്റെ ചുവപ്പുനിറത്തിനുള്ള കാരണം?
അയൺ ഓക്സീകരിക്കുന്നതു മൂലം ഈ ഗ്രഹത്തിന് തുരുമ്പിന്റെ ചുവപ്പുനിറമാണ്.
189. മാഗ്മ സമുദ്രത്തിന്റെ ആഴം?
500 കി. മീ
190. ഒരു മാസം ഇടവിട്ടുണ്ടാകുന്ന ചാന്ദ്രകമ്പനങ്ങൾക്ക് പ്രധാന കാരണം എന്ത്?
ഭൂമിയിൽ നിന്നുള്ള ടൈഡൽ ബലങ്ങൾ
191. ചന്ദ്രനിലെ വലിയ ഗർത്തങ്ങളോടനുബന്ധിച്ച് ഗുരുത്വാകർഷണ മണ്ഡലത്തിലുണ്ടാവുന്ന വർധന ഏത് പേരിലറിയപ്പെടുന്നു?
മാസ്കോണുകൾ
192. ചന്ദ്രനുചുറ്റുമുള്ള ബഹിരാകാശ വാഹനത്തിന്റെ പരിക്രമണത്തിൽ സ്വാധീനിക്കുന്നത് എന്താണ്?
മാസ്കോണുകൾ
193. ചന്ദ്രനിലെ പകൽ സമയത്തെ ശരാശരി ഉപരിതല താപനില?
100 ഡിഗ്രി സെൽഷ്യസ്
194. ചന്ദ്രനിലെ രാത്രിയിലെ ശരാശരി ഉപരിതല താപനില?
-173 ഡിഗ്രി സെൽഷ്യസ്
195. ഗ്രഹണം എന്ന പ്രതിഭാസമെന്ത്?
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുന്നതാണ് ഗ്രഹണമെന്ന പ്രതിഭാസം
196. ചൊവ്വയിലെ കൂറ്റൻ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു നല്കിയിട്ടുള്ള പേരെന്ത്?
ലാബിറിന്തസ് നോക്ടിസ്
197. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ഏതാണ്?
ഒളിമ്പസ് മോൺസ്
198. ചൊവ്വയിൽ ആദ്യമായി (1971)ഇറങ്ങിയ മനുഷ്യനിർമിതമായ പേടകമേത്?
മാഴ്സ്-3 (സോവിയറ്റ് യൂണിയൻ)
199, 'തമോഗർത്തം' എന്ന ആശയം അവതരിപ്പിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ?
ജോൺ ആർച്ചിബാൾഡ് വീലർ
200. ബഹിരാകാശയാത്ര നടത്തിയ അമേരിക്കൻ പൗരത്വമുള്ള ആദ്യ ഇന്ത്യൻ വനിത?
കല്പന ചൗള
201. ഒരു ബഹിരാകാശ ദൗത്യത്തെ നിയന്ത്രിച്ച (കമാൻഡർ) ലോകത്തിലെ ആദ്യത്തെ വനിത?
കേണൽ എയ്ലീൻ കോളിൻസ്
202. 'കോമറ്റ് ബാപ്പുബോക്ക് ന്യൂകിർക്ക്' എന്ന് ഒരു വാൽനക്ഷത്രത്തിന് പേരു നല്കിയത് ഒരു തലശ്ശേരിക്കാരന്റെ പേരുമായി ബന്ധപ്പെടുത്തിയാണ്. ആരാണ് ഈ മലയാളി?
ഡോ. എം.കെ. വേണുബാപ്പു
203. നക്ഷത്രങ്ങൾ വെള്ളക്കുള്ളൻമാരായി പരിണമിക്കുന്നതിനെപ്പറ്റിയുള്ള ചന്ദ്രശേഖര പരിധി എന്ന സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ഡോ. സുബ്രഹ്മണ്യം ചന്ദ്രശേഖർ
204. ബുധനു സമീപമെത്തി വിവരങ്ങൾ ശേഖരിച്ച ബഹിരാകാശ വാഹനം?
മാരിനർ 10
205. പ്രപഞ്ചത്തിൽ ഇതുവരെ വച്ച് കണ്ടെത്തിയിട്ടുള്ളവയിൽ ഏറ്റവും വിദൂരമായ വസ്തുക്കൾ ഏവ?
ക്വാസറുകൾ (Quasia Stellar Radio Source)
206. 2013-ലെ ഇന്ത്യയുടെ സുപ്രധാന സൗരയൂഥ ദൗത്യം?
മാഴ്സ് ഓർബിറ്റൽ
207. 2014-ലെ യു.എസ്.ന്റെ സൗരയൂഥ ദൗത്യം?
മാവെൻ
208. 2014-ലെ ഇന്ത്യയുടെ സുപ്രധാന സൗരയൂഥ ദൗത്യം?
അസ്ട്രോസാറ്റ്
209. 2014 ലെ ചൈനയുടെ സൗരയൂഥ ദൗത്യം?
ചാങ്ഹെ
210. 2014 സെപ്തംബർ 24 ചരിത്രത്തിലെ "റെഡ്ലെറ്റർ ഡെ' ആയി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?
മാഴ്സ് ഓർബിറ്റർ മിഷൻ വിജയകരമായതുകൊണ്ട്.
211. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
നൈട്രജൻ
212. ചാന്ദ്രയാൻ-1 ദൗത്യത്തിൽ ഇന്ത്യയുടെ സുവർണനേട്ടം എന്താണ്?
ആദ്യ പര്യവേക്ഷണത്തിൽ തന്നെ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനായത്
213. ചന്ദ്രനിൽ വെച്ച് 'ഗലീലിയോവിന്റെ തൂവലും ചുറ്റികയും' എന്ന സിദ്ധാന്തം ചെയ്തു നോക്കിയതാര്?
ഡേവിഡ് സ്കോട്ട് (അപ്പോളോ -15 മിഷൻ കമാൻഡർ)
214. "Last Man on the Moon' എന്നു വിളിക്കുന്നത് ആരെയാണ്?
യുജിൻ സെർണാൻ (അപ്പോളോ 17)
215. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
കാർബൺ ഡൈ ഓക്സൈഡ്
216. ചന്ദ്രയാൻ-1 ഏത് ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്?
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്
217. സൗരയൂഥത്തിന്റെ ഉത്ഭവത്തിനു കാരണമെന്നു ശാസ്ത്രം കരുതുന്ന "ബിഗ്ബാംഗ് തിയറിയുടെ ഉപജ്ഞാതാവ്?
ജോർജ് ഗാമോവ്
218. "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ഏതു വിഖ്യാത ശാസ്ത്രജ്ഞന്റെ രചനയാണ്?
സ്റ്റീഫൻ ഹോക്കിംഗ്
219. 1997-ൽ ചൊവ്വയിലിറങ്ങിയ "പാത്ത് ഫൈൻഡർ' വാഹനത്തിൽ നിന്ന് വേർപെട്ട റോബോട്ടിന്റെ പേര്?
സോജേണർ
220. 1997 ജൂലൈ 4-ന് ചൊവ്വയിലിറങ്ങിയ യു.എസ്. വാഹനം
പാത്ത് ഫൈൻഡർ
221. "പേട്രിയറ്റ്' ഏതു രാജ്യം വികസിപ്പിച്ചെടുത്ത മിസൈലാണ്?
അമേരിക്ക
222. ഇന്ത്യ വികസിപ്പിച്ചെടുത്ത നാഗ്' ഏതു തരം മിസൈലാണ്?
ടാങ്ക് വേധ മിസൈൽ
223. ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ വ്യക്തി?
നീൽ ആംസ്ട്രോങ്ങ്
224. "അഗ്നിമിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം?
ഇന്ത്യ
225. ഐ.സി.ബി.എം. എന്നാൽ എന്ത്?
ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ
226. "അനശ്വര പ്രകാശത്തിന്റെ പർവതങ്ങൾ' സ്ഥിതി ചെയ്യുന്നത് എവിടെ?
ചന്ദ്രന്റെ വടക്കൻ ധ്രുവപ്രദേശത്ത്
227. ഓരേ മാസത്തിലുണ്ടാവുന്ന രണ്ടാമത്തെ പൂർണചന്ദ്രൻ അറിയപ്പെടുന്നത് ഏത് പേരിൽ?
ബ്ലുമൂൺ
228. ചന്ദ്രന്റെ പ്രായം?
450 കോടി വർഷം
229. ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തി?
എഡ്വിൻ ആൽഡ്രിൻ
230. ചാന്ദ്രയാൻ-1-നുമായി സഹകരിക്കുന്ന വിദേശരാജ്യങ്ങൾ/ഏജൻസികൾ?
അമേരിക്ക (NASA), യൂറോപ്പ് (ESA)
231. ചന്ദ്രനിൽ നിന്നു രാത്രിയിൽ നോക്കിയാൽ, നക്ഷത്രങ്ങളെ ഭൂമിയിൽ നിന്നു നോക്കുന്നതിനേക്കാൾ വ്യക്തമായി കാണാം.കാരണം?
ചന്ദ്രനിലെ രാത്രി ഭൂമിയിലേതിനേക്കാൾ നാലിരട്ടി ഇരുണ്ടതാണ്.
232. ഭൂമിയിൽ അനുഭവപ്പെടുന്ന ഭൂരിഭാഗം വേലിയേറ്റവും ഉണ്ടാകുന്നത് എന്തുകൊണ്ട്?
ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം മൂലം
233. ദ്രവരൂപത്തിലുള്ള ചന്ദ്രന്റെ പുറംഭാഗം അറിയപ്പെടുന്നത്?
മാഗ്മ സമുദ്രം
234. ചന്ദ്രനിലുണ്ടെന്ന് കണക്കാക്കപ്പെട്ട വെള്ളത്തിന്റെ അളവ്?
ഒരു ഘന. കി. മീറ്ററോളം
235. ചന്ദ്രനിലെ പൊടിയിലെ പ്രധാന ഘടകം?
സിലിക്കൺ ഡയോക്സൈഡ്, കാൽസ്യം, മഗ്നീഷ്യം
236. ചന്ദ്രനിൽ നിലകൊള്ളുന്ന ഏറ്റവും വലിയ ഗർത്തം?
സൗത്ത്പോൾ എയ്റ്റ്കൻ ബേസിൻ
237. ചന്ദ്രോപരിതലത്തിൽ കാണുന്ന “മരിയ' എന്നറിയപ്പെടുന്ന കറുത്ത പാടുകൾ എന്താണ്?
ബസാൾട്ട് ലാവകൾ ഒഴുകിയിറങ്ങി രൂപപ്പെട്ടവയാണ് ഈ കറുത്ത പാടുകൾ.
238, ടെറേ എന്നാൽ എന്ത്?
ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ
239. റിഗോലിത്ത് എന്നാൽ എന്ത്?
ചന്ദ്രന്റെ പുറന്തോടിനു മുകളിലായി ഒരു പുതപ്പുപോലെയും ഇരുണ്ട ഗോലിപോലുള്ള പാറകഷ്ണങ്ങളുടേയും ഒരു ആവരണമുണ്ട്. ഇതാണ് റിഗോലിത്ത്.
240. റിഗോലിത്തിന്റെ താഴെയുള്ള ഭാഗം അറിയപ്പെടുന്നത്?
മെഗാ റിഗോലിത്ത്.
241. റിഗോലിത്തിൽ ഹൈഡ്രജന്റെ അളവ് വളരെയധികമെന്ന് കണ്ടെത്തിയ ഉപകരണം?
ലൂണാർ പ്രോസ്പെക്റ്ററിന്റെ ന്യൂട്രോൺ സ്പെക്ട്രോമീറ്റർ
242 കല്പന ചൗള ജനിച്ചത് എവിടെ?
ഹരിയാനയിലെ കർണാലിൽ (1961 ജൂലായ് 1-ന് ഇന്ത്യ)
243. കല്പന ചൗളയുടെ ഭർത്താവ്?
ജീൻപിയറി ഹാരിസൺ (വൈമാനിക പരിശീലകൻ)
244. "കല്പന ചൗള ഭ്രമണപഥത്തിലെത്തിച്ച നാസയുടെ കൃത്രിമ ഉപഗ്രഹം?
സ്പാർട്ടൺ 204
245. കല്പന ചൗളയുടെ രണ്ടാമത്തെ ബഹിരാകാശയാത്രയുടെ ഗവേഷണ ദൗത്യം?
ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണം.
246. രാകേഷ് ശർമ ജനിച്ചത് എവിടെ?
പട്യാലയിൽ (പഞ്ചാബ്, ഇന്ത്യ)
247. മനുഷ്യനിർമിതമായ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
സ്പുട്നിക് -1 (സോവിയറ്റ് യൂണിയൻ 1957)
248. സൗണ്ടിംഗ് റോക്കറ്റുകളുടെ ദൂരപരിധി?
50 മുതൽ 1500 കി.മീ. വരെ
249. കാലാവസ്ഥാ ബലൂണുകൾ ഭൗമോപരിതലത്തിൽ നിന്നും പോകാറുള്ള ഉയരം?
40 കി. മീ
250. ഓസോൺ വാതകം പുറത്തുവിടുന്ന സസ്യം?
തുളസി