601. ഇന്ത്യയിലെ ആദ്യ ബാങ്ക് ?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
602. മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം ?
ദക്ഷിണ കൊറിയ
603. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി ?
ഔറംഗസീബ്
604. ഓഹരി വിപണിയിലെ ഗവണ്മെന്റ് ഓഹരികൾ അറിയപ്പെടുന്നതെന്ത് ?
ഗിൽഡ്
605. ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ?
1949
606. ജി.എസ്.ടിയുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്ത വ്യക്തി ?
അമിതാബ് ബച്ചൻ
607. ഓഹരി വിപണിയിലെ ഇടപാടുകാരെ വിശേഷിപ്പിക്കുന്ന പദം ?
ബുൾ & ബിയർ
608. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജയ്പൂറിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സാമ്പത്തിക സൂപ്പർ മാർക്കറ്റ് സ്ഥാപിച്ചതെവിടെ ?
ജയ്പൂർ
609. 2017 ജൂലൈ 1 ന് മൂല്യ വർദ്ധിത നികുതി ഏതിൽ ലയിപ്പിച്ചു ?
ജി. എസ്. ടി
610. ഓഹരി വിപണിയിലെ തകർച്ചയെ സൂചിപ്പിക്കുന്ന പദം ?
ബിയർ
611. ജി.എസ്.ടി യുടെ അനുബന്ധ ഘടകമായ എംപവേർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്സിന്റെ ആദ്യ ചെയർമാൻ ?
കെ.എം. മാണി
612. ജി.എസ്.ടി കൗൺസിലിന്റെ അദ്ധ്യക്ഷൻ ?
കേന്ദ്ര ധനകാര്യമന്ത്രി
613. മൂല്യവർദ്ധിത നികുതി (വാറ്റ്) സമ്പ്രദായം നടപ്പിലാക്കിയ ആദ്യ രാജ്യം ?
ഫ്രാൻസ്
614. ജി.എസ്.ടി ബിൽ പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
അസ്സം
615. സേവിംഗ്സ് അക്കൗണ്ട് സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?
പ്രസിഡൻസി ബാങ്ക്
616. ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട വസ്തുക്കൾ ?
മദ്യം, പെട്രോൾ
617. ജി.എസ്.ടി ബിൽ രാജ്യസഭ ഭേദഗതി നിർദ്ദേശങ്ങളോടു കൂടി പാസ്സാക്കിയതെന്ന് ?
2016 ആഗസ്റ്റ് 3
618. ബാങ്കിങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം ?
2006
619. 1994 ൽ മുംബൈ ആസ്ഥാനമായി രൂപീകൃതമായ ബാങ്ക് ?
എച്ച്.ഡി.എഫ്.സി
620. ആക്സിസ് ബാങ്കിന്റെ പഴയ പേര് ?
യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
621. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക് ?
ഭാരതീയ മഹിളാ ബാങ്ക്
622. കേരളത്തിലെ ജി.എസ്.ടി ഭവൻ സ്ഥിതി ചെയ്യുന്നതെവിടെ ?
തിരുവനന്തപുരം
623. കേരളത്തിലെ ആദ്യ പലിശ രഹിത സഹകരണ ബാങ്ക് ?
ഹലാൽ ഫായിദ കോപ്പറേറ്റീവ് സൊസൈറ്റി
624. ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ആദ്യ ബാങ്ക് ?
ഭാരതീയ മഹീളാ ബാങ്ക്
625. ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി ?
അക്ബർ
626. വിലകൂടിയ ഓഹരികൾ അറിയപ്പെടുന്നത് ?
ബ്ലൂ ചിപ്പ്
627. സ്വകാര്യ മേഖലാ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ?
ഐ.എഫ്.സി.ഐ
628. ആദ്യമായ് മുദ്രാകാർഡ് പുറത്തിറക്കിയ ബാങ്ക് ?
കോർപ്പറേഷൻ ബാങ്ക്
629. ജസിയ ആദ്യമായി ഏർപ്പെടുത്തിയ ഭരണാധികാരി ?
ഫിറോസ്ഷാ തുഗ്ലക്ക്
630. ബാങ്കിങ് ഓംബുഡ്സമാൻ ആദ്യമായി ആരംഭിച്ച രാജ്യം ?
സ്വീഡൻ
631. ജി.എസ്.ടി ബിൽ രാഷ്ട്രപതി ഒപ്പുവെച്ച വർഷം ?
2016 സെപ്റ്റംബർ 8
632. അമേരിക്കൻ ഓഹരി വിപണിയായ NASDAQ -ൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ കമ്പനി ?
ഇൻഫോസിസ്
633. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം ?
1770
634. ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് ?
ഭാരതീയ മഹിളാ ബാങ്ക്
635. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം ?
എക്സിം ബാങ്ക്
636. ജി.എസ്.ടി കൗൺസിൽ നിലവിൽ വന്നതെന്ന് ?
2016 സെപ്റ്റംബർ 12
637. ജി.എസ്.ടി ബിൽ അംഗീകരിച്ച അവസാന സംസ്ഥാനം ?
ജമ്മു & കാശ്മീർ
638. ജി.എസ്.ടി കൗൺസിലിന്റെ ആസ്ഥാനം ?
ന്യൂഡൽഹി
639. ബാങ്കിന്റെ ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏത് ശാഖയിൽ നിന്നും മറ്റു ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ചെടുത്ത സംവിധാനം ?
കോർ ബാങ്കിംഗ്
640. ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ട് ?
ലക്ഷ്മി
641. എക്സിം ബാങ്കിന്റെ ആസ്ഥാനം ?
മുംബൈ
642. ലോകത്തിലാദ്യമായി കസ്റ്റമർ സർവീസിന് റോബോട്ടിനെ ഉപയോഗിച്ച ബാങ്ക് ?
എച്ച്.ഡി.എഫ്.സി
643. ഭാരതീയ മഹിളാ ബാങ്ക് ഉദ്ഘാടനം ചെയ്തതാര് ?
മൻമോഹൻ സിങ്
644. ബാങ്കിങ് ഓംബുഡ്സമാനെ നിയമിക്കുന്നതാര് ?
റിസർവ് ബാങ്ക്
645. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ തുറന്നതെവിടെ ?
മുംബൈ
646. ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് ?
അലഹബാദ് ബാങ്ക്
647. ഒരു ചെക്കിന്റെ കാലാവധി ?
മൂന്ന് മാസം
648. ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ?
നരസിംഹം കമ്മിറ്റി
649. ഇന്ത്യയിൽ പുതുതായി നടപ്പിലാക്കിയ നികുതി പരിഷ്കാരം ?
ജി.എസ്.ടി
650. ജി.എസ്.ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?
101
651. ഇന്ത്യാ ഗവണ്മെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി ?
കോർപ്പറേറ്റ് നികുതി
652. കേന്ദ്ര മൂല്യ വർദ്ധിത നികുതി നിലവിൽ വന്ന വർഷം ?
2005 ഏപ്രിൽ 1
653. പ്രാഥമിക വിപണിയിൽ നേരത്തെ പുറത്തിറക്കിയ ഓഹരികൾ അറിയപ്പെടുന്നത് ?
ദ്വിതീയ വിപണി
654. ഇന്ത്യയിലെ ആകെ ഓഹരി വിപണികളുടെ എണ്ണം ?
24
655. കേരളത്തിൽ മഹീളാ ബാങ്കിന്റെ ആദ്യ ശാഖ ആരംഭിച്ചതെവിടെ ?
മണക്കാട്
656. 1919-ൽ മുംബൈയിൽ ഗാന്ധിജി ഉദ്ഘാടനം ചെയ്ത ബാങ്ക് ?
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
657. ജി.എസ്.ടി യെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
246 എ
658. വിപണിയിൽ തുടർച്ചയായി നേട്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ പറയുന്ന പേര് ?
മാർക്കറ്റ് റാലി
659. അലഹബാദ് ബാങ്ക് സ്ഥാപിതമായ വർഷം ?
1865
660. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര് ?
ബന്ധൻ ബാങ്ക്
661. ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം ?
2015 ആഗസ്റ്റ് 23
662. ഐ.എഫ്. സി.ഐ യുടെ പൂർണ്ണ രൂപം ?
ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ
663. ലോകത്തിലാദ്യമായി എ.ടി.എം സ്ഥാപിച്ച ബാങ്ക് ?
ബാർക്ലേയ്സ്
664. ഐ.ഡി.എഫ്.സി ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം ?
2015 ഒക്ടോബർ 1
665. ഇന്ത്യയുടെ സ്വന്തം കാർഡ് പേയ്മെന്റ് സംവിധാനം ?
റുപേ കാർഡ്
666. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഗവർണർ ആര് ?
സർ സി.ഡി.ദേശ്മുഖ്
667. കരുതൽ ധനാനുപാതത്തിനു പുറമേ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ ഒരു നിശ്ചിത ശതമാനം സ്വർണ്ണമായോ, പണമായോ അംഗീകരിക്കപ്പെട്ട കടപത്രങ്ങളായോ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണം ?
സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ
668. എ.ടി.എം ന്റെ പൂർണ്ണ രൂപം ?
ആട്ടോമേറ്റഡ് ടെല്ലിംഗ് മെഷീൻ
669. 'വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നതാര് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
670. ഹിൽട്ടൻ യങ് കമ്മീഷൻ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
671. വാണിജ്യബാങ്കുകൾ തങ്ങളുടെ ഡിമാന്റ് ഡിപ്പോസിറ്റിന്റെ നിശ്ചിത ശതമാനം റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിക്കുന്നത് അറിയപ്പെടുന്നത് ?
കരുതൽ ധനാനുപാതം
672. ഏറ്റവും കൂടുതൽ കാലം ആർ.ബി.ഐ യുടെ ഗവർണറായിരുന്ന വ്യക്തി ?
ബി. രാമറാവു
673. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?
1921 ജനുവരി 27
674. 1000, 5000, 10000 നോട്ടുകൾ നിരോധിച്ച റിസർവ് ബാങ്ക് ഗവർണർ ?
L.G. പട്ടേൽ
675. ആർ.ബി.ഐ ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം ?
1995
676. എസ്.ബി.ഐ യുടെ നിലവിലെ ചെയർമാൻ ?
ദിനേഷ് കുമാർ ഖാറ
677. റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ചിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി ?
മൻമോഹൻ സിങ്
678.വ്യവസായ ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനുവേണ്ടി സ്ഥാപിച്ച ബാങ്ക് ?
ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബാങ്ക്
679. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് ?
ഐ.സി.ഐ.സി.ഐ
680. ലോകത്തിലെ ആദ്യ ഒഴുകുന്ന എ.ടി.എം സ്ഥാപിച്ച ബാങ്ക് ?
എസ്.ബി.ഐ
681. കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം ?
തിരുവനന്തപുരം
682. ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബാങ്ക് രൂപീകൃതമായ വർഷം ?
1964
683. ആർ.ബി.ഐയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ ?
കെ.ജെ. ഉദ്ദേശി
684. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് ഇംപീരിയൽ ബാങ്ക് വാണിജ്യ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളിലെ കരുതലായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട ഒരു നിശ്ചിത തുക ?
കരുതൽ ധനാനുപാതം
685. ഇന്റർനെറ്റ് ബാങ്കിംഗ് ആരംഭിച്ച ആദ്യ ബാങ്ക് ?
ഐ.സി.ഐ.സി.ഐ
686. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക് ?
എച്ച്.ഡി.എഫ്.സി
687. ഇന്ത്യയിലാദ്യമായി എ.ടി.എം സംവിധാനം ആരംഭിച്ച ബാങ്ക് ?
എച്ച്.എസ്.ബി.സി
688. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, എസ്.ബി.ഐ യിൽ ലയിച്ച വർഷം ?
2017
689. റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്ന വർഷം ?
1976
690. IDBI ബാങ്കിന്റെ ആസ്ഥാനം ?
മുംബൈ
691. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ബാങ്ക് ?
ഐ.സി.ഐ.സി.ഐ
692. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന വൃക്ഷം ?
എണ്ണപ്പന
693. ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകൃതമായ വർഷം ?
1994
694. ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പു വെച്ച ആദ്യ ആർ.ബി.ഐ ഗവർണർ ?
ജെയിംസ് ടെയ്ലർ
695. പത്രപരസ്യത്തിൽ എസ്.ബി.ഐ യുടെ കസ്റ്റമറായി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി ?
ടാഗോർ
696. റിസർവ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഇടക്കാല ധനസഹായത്തിനും വാണിജ്യ ബാങ്കുകളുടെ കയ്യിലുള്ള ബില്ലുകൾ റിസർവ് ബാങ്കിനു നൽകി പണം വാങ്ങുന്നതിനും ചുമത്തുന്ന പലിശ നിരക്ക് ?
ബാങ്ക് റേറ്റ്
697. ഇന്ത്യയിൽ പണ നയത്തിന്റെ ചുമതല വഹിക്കുന്നതാര് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
698. ആർ.ബി.ഐയുടെ ആദ്യ ഗവർണർ ?
ഓസ്ബോൺ സ്മിത്ത്
699. റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ?
ചെന്നൈ
700. റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായ വർഷം ?
1975 ഒക്ടോബർ 2
ചെന്നൈ
702. നബാർഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
മുംബൈ
703. ഇന്ത്യയിൽ ആദ്യമായി ഡെബിറ്റ് കാർഡിനു മേൽ EMI സംവിധാനം ആരംഭിച്ച ബാങ്ക്
ഐ.സി.ഐ.സി.ഐ
704. 500, 1000, 10000 നോട്ടുകൾ നിരോധിച്ച RBI ഗവർണർ
C.D. ദേശ്മുഖ്
705. എസ്.ബി.ഐ യുടെ ആപ്തവാക്യം
Pure Banking Nothing Else
706. നബാർഡിന്റെ രൂപീകരണത്തിന് ശുപാർശ നൽകിയ കമ്മിറ്റി
ശിവരാമൻ കമ്മിറ്റി
707. റിസർവ് ബാങ്ക് ഓഫ് ഇന്ത്യസ്ഥാപിതമായ വർഷം
1935 ഏപ്രിൽ 1
708. ഇന്ത്യയിൽ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്
സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ
709. എ.ടി.എം കണ്ടുപിടിച്ച വ്യക്തി
ജോൺ ഷെപ്പേർഡ് ബാരൺ
710. എസ്.ബി.ഐ യുടെ ആദ്യ വനിത ചെയർപേഴ്സൺ
അരുന്ധതി ഭട്ടാചാര്യ
711. ഐ.ഡി.എഫ്.സി ബാങ്കിന്റെ മുദ്രാവാക്യം
ഹഡ്കേ ബാങ്ക്
712. ഹിൽട്ടൻ യങ് കമ്മീഷന്റെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
713. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകളിൽ നിന്നും വാങ്ങുന്ന കടങ്ങൾക്ക് നൽകുന്ന പലിശ
റിവേഴ്സ് റിപ്പോ
714. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ആദ്യ വനിത ചെയർമാൻ
ഛന്ദാ കൊച്ചാർ
715. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനകാര്യ വർഷം
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
716. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാര്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
717. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം സ്ഥാപിച്ച ബാങ്ക്
ആക്സിസ് ബാങ്ക്
718. മുൻ ഇടപാടുകാരെ തിരികെ കൊണ്ടുവരാൻ എസ്.ബി.ടി ആരംഭിച്ച പദ്ധതി
ബാങ്ക് വാപസി
719. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശ
റിപ്പോ റേറ്റ്
720. കേരളത്തിലാദ്യമായി എ.ടി.എം സംവിധാനം ആരംഭിച്ച ബാങ്ക്
ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്
721. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ നിലവിൽ വന്ന വർഷം
1945
722. ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐയുടെ പാരന്റ് കമ്പനി രൂപീകൃതമായ വർഷം
1955
723. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം
1934
724. സംസാരിക്കുന്ന എ.ടി.എം ആദ്യമായി സ്ഥാപിച്ച ബാങ്ക്
യൂണിയൻ ബാങ്ക്
725. ഇന്ത്യയിൽ ആദ്യമായി എ.ടി.എം ആരംഭിച്ച വർഷം
1987
726. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്
SBI
727. കൃഷിക്കും ഗ്രാമ വികസനത്തിനും വായ്പകൾ നൽകുന്ന ദേശീയ ബാങ്ക്
നബാർഡ്
728. എസ്.ബി.ഐ യുടെ ആദ്യ മലയാളി ചെയർമാൻ
ജോൺ മത്തായി
729. കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
730. ആർ.ബി.ഐ യുടെ രണ്ടാമത്തെ ഗവർണർ
ജെയിംസ് ടെയ്ലർ
731. മലയാളത്തിൽ വെബ് സൈറ്റ് ആരംഭിച്ച ആദ്യ ബാങ്ക്
എസ്.ബി.ടി
732. ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന എ.ടി.എം ആരംഭിച്ച ബാങ്ക്
ഐ.സി.ഐ.സി.ഐ
733. ഇംപീരിയൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട
വർഷം
1955 ജൂലൈ 1
734. ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ
അശോക് കുമാർ ലാഹിരി
735. ഏറ്റവും കൂടുതൽ എ.ടി.എം കൾ പ്രവർത്തിക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര
736. ഹിൽട്ടൻ യങ് കമ്മീഷൻ രൂപീകൃതമായ വർഷം
1926
737. റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം
1937
738. 'ഗ്രാമീൺ ബാങ്ക്' എന്നറിയപ്പെടുന്ന ബാങ്ക്
റീജിയണൽ റൂറൽ ബാങ്ക്
739. റിസർവ് ബാങ്കിന്റെ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
740. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
മുംബൈ
741. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടു വരാൻ എസ്.ബി.ടി ആരംഭിച്ച പുതിയ പദ്ധതി
ബാങ്ക് വാപസി
742. റിസർവ് ബാങ്ക് ഓഫ് ഇന്ത്യദേശസാൽക്കരിക്കപ്പെട്ട വർഷം
1949 ജനുവരി 1
743. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം സ്ഥാപിച്ച ബാങ്ക്
നാഷണൽ ബാങ്ക് ഓഫ് പാക്കിസ്ഥാൻ
744. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം സ്ഥാപിച്ച ബാങ്ക്
എസ്.ബി.ഐ
745. ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന്
1949
746. SIDBI ബാങ്ക് സ്ഥാപിതമായ വർഷം
1990 ഏപ്രിൽ 2
747. നബാർഡ് രൂപീകൃതമായ വർഷം
1982 ജൂലൈ 12
748. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം
കടുവ
749. മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്
എസ്.ബി.ഐ
750. 2016 ൽ 500, 1000 നോട്ടുകൾ നിരോധിച്ച റിസർവ് ബാങ്ക് ഗവർണർ
ഊർജിത്ത് പട്ടേൽ
751. ഇന്ത്യയിലെ ആദ്യത്തെ കുടിവെള്ള എ.ടി.എം സ്ഥാപിതമായതെവിടെ ?
ഹൈദരാബാദ്
752. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയ ബാങ്ക് ?
എസ്.ബി.ഐ
753. പുതിയ 2000, 500 രൂപ നോട്ടിൽ ഒപ്പു വെച്ച റിസർവ്വ് ബാങ്ക് ഗവർണർ ?
ഊർജിത് പട്ടേൽ
754. ഇന്ത്യയിൽ മൊബൈൽഎ.ടി.എം ആരംഭിച്ച ആദ്യ ബാങ്ക് ?
ഐ.സി.ഐ.സി.ഐ
755. ഇന്ത്യയിലെ ആദ്യത്തെ മിൽക്ക് എ.ടി.എം സ്ഥാപിതമായതെവിടെ ?
ആനന്ദ്
756. റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം ?
5 കോടി
757. എസ്.ബി.ഐ യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ?
മുംബൈ
758. നരസിംഹം കമ്മിറ്റിയുടെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക് ?
റീജിയണൽ റൂറൽ ബാങ്ക്
759. ആദ്യമായി ആരംഭിച്ച റീജിയണൽ റൂറൽ ബാങ്ക് ?
പ്രഥമ ബാങ്ക്
760. റീജിയണൽ റൂറൽ ബാങ്കിന് ശാഖകളില്ലാത്ത സംസ്ഥാനങ്ങൾ ?
സിക്കിം, ഗോവ
761. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ ?
ലാലാ ലജ്പത് റായ്
762. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
763. ഗ്രാമീണ ബാങ്കുകളുടെ ശില്പി ?
മുഹമ്മദ് യൂനസ്
764. കേരള ഗ്രാമീൺ ബാങ്കിന്റെ ആപ്തവാക്യം ?
കേരളത്തിന്റെ സ്വന്തം ബാങ്ക്
765. പെയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ ?
നചികേത് മോർ കമ്മീഷൻ
766. നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച വർഷം ?
2003
767. എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം ?
മനുഷ്യ വികസനം
768. കേരളത്തിലെ ആദ്യത്തെ ബാങ്ക് ?
നെടുങ്ങാടി ബാങ്ക്
769. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം ?
ന്യൂഡൽഹി
770. ഇന്ത്യയിൽ രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം ?
1980 ഏപ്രിൽ 15
771. ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് ?
2.1 %
772. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി ?
മഹാ ബചത് സ്കീം
773. പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച്' ആരംഭിച്ചതെവിടെ ?
ന്യൂഡൽഹി
774. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും, നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും തമ്മിൽ ലയിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക് രൂപീകൃതമായ വർഷം ?
2013
775. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല ?
പാലക്കാട്
776. പെയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം ?
100 കോടി രൂപ
777. മുദ്ര ബാങ്ക് ആരംഭിച്ചത് എന്നാണ് ?
2015 ഏപ്രിൽ 8
778. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖലകൾ ?
കൃഷി,ജലസേചനം
779. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല ?
പാലക്കാട്
780. 1969 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം ?
14
781. വോളണ്ടറി റിട്ടയർമെന്റ് സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
782. ലോകത്തിൽ ആദ്യമായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചതാര് ?
ജോസഫ് സ്റ്റാലിൻ
783. ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാൽകരിക്കപ്പെട്ട വർഷം ?
1969 ജൂലൈ 19
784. അഞ്ചാം പഞ്ചവൽസര പദ്ധതിയുടെ പ്രധാന ലക്ഷ്യം ?
ദാരിദ്ര്യ നിർമ്മാർജ്ജനം
785. എട്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?
1992
786. പ്രൈംമിനിസ്റ്റർ റോസ്ഗാർ യോജന നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ?
എട്ടാം പഞ്ചവത്സര പദ്ധതി
787. ആറാം പഞ്ചവൽസര പദ്ധതി കൈവരിച്ച വാർഷിക വളർച്ചാ നിരക്ക് ?
5.4%
788. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്തതാര് ?
നരേന്ദ്രമോദി
789. നിലവിൽ ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം ?
12
790. റോളിംഗ് പ്ലാനിന്റെ കാലഘട്ടം ?
1978-80
791. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി ?
ഡോ. കെ.എൻ.രാജ്
792. ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്ന പേര് ?
ഹരോൾഡ് ഡോമർ മാതൃക
793. ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്ത് ?
എട്ടാം പഞ്ചവത്സര പദ്ധതി
794. ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ?
സൗത്ത് ഇന്ത്യൻ ബാങ്ക്
795. നാലാം പഞ്ചവൽസര പദ്ധതി സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
796. മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
എട്ടാം പഞ്ചവത്സര പദ്ധതി
797. ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി ?
എയർടെൽ
798. 1980-ൽ ദേശസാൽകരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം ?
6
799. അഞ്ചാം പഞ്ചവൽസര പദ്ധതിയുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് ?
5.1%
800. ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക് ?
പെയ്മെന്റ് ബാങ്കുകൾ
801. പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ?
സോവിയറ്റ് യൂണിയൻ
802. ഹരിത വിപ്ലവത്തെ തുടർന്ന് ഇന്ത്യയിൽ ഏറ്റവും അധികം ഉൽപാദനം കൂടിയ ധാന്യം ?
ഗോതമ്പ്
803. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച ബാങ്ക് ?
മുദ്ര ബാങ്ക്
804. മുദ്ര ബാങ്കിന്റെ ആസ്ഥാനം ?
മുംബൈ
805. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
806. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്
807. റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?
ഗുണ്ണാർ മിർദാൽ
808. വൈദ്യുത വിതരണ നിയമം ഭേദഗതി ചെയ്ത വർഷം ?
1975
809. 'മൻമോഹൻ മാതൃക' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
എട്ടാം പഞ്ചവത്സര പദ്ധതി
810. കാർഷിക പഞ്ചവത്സര പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
1
811. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം ?
കേരളം
812. ഇന്ത്യക്ക് വാർത്താ വിനിമയ ഗതാഗത മേഖലകളിൽ പുരോഗതി കൈവരിക്കാൻ സാധിച്ച പദ്ധതി ?
ഏഴാം പഞ്ചവൽസര പദ്ധതി
813. ഇന്ത്യയിൽ ഇരുപതിന പരിപാടികൾ ആരംഭിച്ച പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
814. 'മഹലനോബിസ് മാതൃക' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
രണ്ടാം പഞ്ചവത്സര പദ്ധതി
815. അഞ്ചാം പഞ്ചവത്സരപദ്ധതി നിർത്തലാക്കി കൊണ്ട് ആരംഭിച്ച പദ്ധതി ?
റോളിംഗ് പ്ലാൻ
816. ATM/ഡബിറ്റ് കാർഡ് എന്നിവയ്ക്കു പകരം QR കോഡ് കാർഡ് കൊണ്ടു വരുന്ന ബാങ്ക് ?
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്
817. കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം ?
2011
818. ഇന്ത്യയിലെ ഏറ്റവും വലിയ റീജിയണൽ റൂറൽ ബാങ്ക് ?
കേരള ഗ്രാമീൺ ബാങ്ക്
819. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി ?
നീലം സഞ്ജീവറെഡ്ഡി
820. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന് ?
1966-69
821. ഏഴാം പഞ്ചവൽസര പദ്ധതി പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി ?
രാജീവ് ഗാന്ധി
822. NREP, RLEGP എന്നിവ ലയിപ്പിച്ച് കൊണ്ട് ജവഹർ റോസ്ഗാർ യോജന നടപ്പിലാക്കിയ വർഷം ?
1989 ഏപ്രിൽ 1
823. ഗാഡ്ഗിൽ പദ്ധതി എന്നറിയപ്പെടുന്നത് ?
മൂന്നാം പഞ്ചവൽസര പദ്ധതി
824. സ്വതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡെയുടെ കാലഘട്ടം ?
1966-69
825. പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
826. DWCRA ആരംഭിച്ച പഞ്ചവൽസര പദ്ധതി ?
ആറാം പഞ്ചവൽസര പദ്ധതി കാലത്ത്
827. കേരള ഗ്രാമീൺ ബാങ്കിന്റെ പ്രധാന സ്പോൺസർ ?
കനറാ ബാങ്ക്
828. സമഗ്ര ശിശു വികസന സേവന പദ്ധതി നിലവിൽ വന്നതെന്ന് ?
1975 ഒക്ടോബർ 2
829. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണത്തിൽ എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ?
14
830. പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
831. ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
832. ഗരീബീ ഹഠാവോ എന്ന മുദ്രാ വാക്യം ബന്ധപ്പെട്ടിരിക്കുന്ന പഞ്ചവൽസര പദ്ധതി ?
അഞ്ചാം പഞ്ചവൽസര പദ്ധതി
833. മഹലനോബിസ് മാതൃകയിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
രണ്ടാം പഞ്ചവത്സര പദ്ധതി
834. പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച് വാർഷിക പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
835. കേരള ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ വർഷം ?
2013 ജൂലൈ 8
836. നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ ?
അപ്പു നെടുങ്ങാടി
837. 'ഗാഡ്ഗിൽ മാതൃക' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
മൂന്നാം പഞ്ചവത്സര പദ്ധതി
838. വാർത്താ വിനിമയ രംഗത്ത് പുരോഗതി കൈവരിക്കാൻ നേതൃത്വം കൊടുത്ത സാങ്കേതിക ഉപദേഷ്ടാവ് ?
സാം പിത്രോഡ
839. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥാപിതമായതെവിടെ ?
അകത്തേത്തറ
840. നാലാം പഞ്ചവൽസര പദ്ധതി കൈവരിച്ച വളർച്ചാനിരക്ക് ?
3.3%
841. ഏഴാം പഞ്ചവത്സര പദ്ധതി കൈവരിച്ച വാർഷിക വളർച്ചാ നിരക്ക് ?
6.1%
842. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോഴുള്ള ഇന്ത്യൻ രാഷ്ട്രപതി ?
വി.വി. ഗിരി
843. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
എം.എസ്. സ്വാമിനാഥൻ
844. ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചതാര് ?
ജവഹർലാൽ നെഹ്റു
845. ദേശസാൽകൃത ബാങ്കുകളുടെ ഭരണകാര്യ നിർവഹണ ശേഷി വികസിപ്പിക്കുന്നതിനായി രൂപം കൊണ്ട സ്ഥാപനം ?
ബാങ്ക്സ് ബോർഡ് ബ്യൂറോ
846. 'ഹരോൾഡ് ഡോമർ മാതൃക' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?
ഒന്നാം പഞ്ചവത്സര പദ്ധതി
847. നാലാം പഞ്ചവൽസര പദ്ധതി ഊന്നൽ നൽകിയ മേഖല ?
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന്
848. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു ?
കൃഷി
849. ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് ആരംഭിച്ചതാര് ?
എയർടെൽ
850. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല ?
വ്യവസായം
851. ഇന്ത്യയിൽ ഭക്ഷ്യ ഉൽപാദനവും,വ്യവസായ സ്വാശ്രയത്തവും നേടുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച പദ്ധതി ?
മൂന്നാം പഞ്ചവത്സര പദ്ധതി
852. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ ?
ലാലാലജ്പത് റായ്
853. കാലാവധി പൂർത്തിയാകാത്ത ഏക പഞ്ചവൽസര പദ്ധതി ?
അഞ്ചാം പഞ്ചവൽസര പദ്ധതി
854. പെയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം ?
2 ലക്ഷം രൂപ
855. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
856. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?
മലപ്പുറം
857. തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച പഞ്ചവത്സര പദ്ധതി ?
ഏഴാം പഞ്ചവത്സര പദ്ധതി
858. ത്രിതല പഞ്ചായത്ത് രാജ് നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ?
എട്ടാം പഞ്ചവത്സര പദ്ധതി
859. മാനവശേഷി വികസനം ലക്ഷ്യംവെച്ച പഞ്ചവത്സര പദ്ധതി ?
എട്ടാം പഞ്ചവത്സര പദ്ധതി
860. എട്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് ?
5.6 %
861. ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്ത വ്യക്തി ?
അർദ്ദേശിർ ദലാൽ
862. ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ച വ്യക്തി ?
എസ്.എൻ. അഗർവാൾ
863. ഇന്ത്യയിൽ മിശ്രിത സമ്പത്ത് വ്യവസ്ഥ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
രണ്ടാം പഞ്ചവത്സര പദ്ധതി
864. ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ?
ജോൺ മത്തായി
865. ദേശീയ ആസൂത്രണ കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി ?
നെഹ്റു
866. ജനകീയ പദ്ധതി രൂപം കൊണ്ട വർഷം ?
1945
867. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ?
വിശ്വേശ്വരയ്യ
868. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ ?
ഗുൽസാരിലാൽ നന്ദ
869. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ് ?
ജയപ്രകാശ് നാരായൺ
870. കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ?
ഇ.എം.എസ്
871. ഗാന്ധിയൻ പ്ലാനിംഗിന്റെ അവതാരിക എഴുതിയതാര് ?
മഹാത്മാ ഗാന്ധി
872. ദേശീയ ആസൂത്രണ കമ്മിറ്റി നിലവിൽ വന്ന വർഷം ?
1938
873. ദേശീയ ജനസംഖ്യാകമ്മീഷൻ പുനസംഘടിപ്പിച്ച വർഷം ?
2000
874. ആദ്യമായി സെൻസസ് എന്ന വാക്ക് ഇന്ത്യയിൽ ഉപയോഗിച്ചത് ?
അർധശാസ്ത്ര
875. അമർത്യാസെന്നിന് നൊബേൽ സമ്മാനം ലഭിച്ച വർഷം ?
1998
876. സ്ത്രീ സാക്ഷരതാ നിരക്ക് ?
65.46%
877. അഡ്വൈസ്സറി പ്ലാനിംഗ് ബോർഡിന്റെ ചെയർമാൻ ?
കെ.സി.നിയോഗി
878. അമർത്യാസെന്നിന് ഭാരതരത്നം ലഭിച്ച വർഷം ?
1999
879. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വ്യക്തി ?
മേയോ പ്രഭു
880. 2011ലെ സെൻസസ് പ്രകാരമുള്ള ഇന്ത്യയിലെ ജില്ലകൾ ?
640
881. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ?
ഉത്തർപ്രദേശ്
882. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ?
അരുണാചൽ പ്രദേശ്
883. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കപേര് ?
നീതി ആയോഗ്
884. നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം ?
1965
885. സമാന്തര ക്യാബിനറ്റ് എന്നറിയപ്പെടുന്ന സമിതി ?
ആസൂത്രണ കമ്മീഷൻ
886. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണ പ്രദേശം ?
ദാദ്ര നഗർ ഹവേലി
887. ഡെമോഗ്രാഫിക് സ്റ്റഡീസിന്റെ പിതാവ് ?
കാൾ മാർക്സ്
888. നീതി ആയോഗിൽ ലെഫ്റ്റനന്റ് ഗവർണർക്ക് പകരം മുഖ്യമന്ത്രി അംഗമായ കേന്ദ്രഭരണ പ്രദേശം ?
ഡൽഹി,പുതുച്ചേരി
889. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ രണ്ടാമത്തെ സംസ്ഥാനം ?
പശ്ചിമബംഗാൾ
890. സ്വാതന്ത്രത്തിന്റെ അമ്പതാം വർഷത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
ഒമ്പതാം പഞ്ചവത്സര പദ്ധതി
891. 2011-ലെ സെൻസസ് സമയത്തെ സെൻസസ് കമ്മീഷണർ ?
സി. ചന്ദ്രമൗലി
892. പുരുഷ സാക്ഷരതാ നിരക്ക് ?
82.14 %
893. നിലവിൽ നീതി ആയോഗിന്റെ സി.ഇ.ഒ ?
പരമേശ്വരൻ അയ്യർ
894. നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് ?
2015 ഫെബ്രുവരി 08
895. ഇന്ത്യയിൽ എഞ്ചിനീയേർസ് ഡേ ആയി ആചരിക്കുന്നതെന്ന് ?
സെപ്റ്റംബർ 15
896. 2011ലെ സെൻസസിന്റെ മുദ്രാവാക്യം ?
നമ്മുടെ സെൻസസ് നമ്മുടെ ഭാവി
897. ദേശീയ ജനസംഖ്യാനയം പ്രഖ്യാപിച്ച വർഷം ?
2000 ഫെബ്രുവരി 15
898. നളന്ദ യൂണിവേഴ്സിറ്റിയുടെ പ്രഥമ ചാൻസിലർ ?
അമർത്യാസെൻ
899. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം ?
ഡൽഹി
900. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ?
താനെ
901. മാനവ വികസന സൂചിക തയ്യാറാക്കുന്നതിന് പ്രധാന പങ്കു വഹിച്ച വ്യക്തി ?
അമർത്യാസെൻ
902. സംസ്ഥാന ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ ?
മുഖ്യമന്ത്രി
903. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
1950 മാർച്ച് 15
904. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള സംസ്ഥാനം ?
മഹാരാഷ്ട്ര
905. NDC യുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
1952 നവംബർ 8,9
906. ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ?
74.04 %
907. നീതി ആയോഗിന്റെ ചെയർമാൻ ?
പ്രധാനമന്ത്രി
908. 2011-ലെ സെൻസസിന്റെ ഭാഗ്യചിഹ്നം ?
ഫീമെയിൽ എന്യൂമെറേറ്റർ
909. സംസ്ഥാന ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1967
910. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനം ?
ബീഹാർ
911. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്രാമവാസികളുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്
912. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
ബീഹാർ
913. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീസാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
കേരളം
914. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് ?
കുറങ് കുമെയ്
915. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ ?
പ്രധാനമന്ത്രി
916. ദേശീയ ജനസംഖ്യാഫണ്ടിന്റെ ചെയർമാൻ ?
പ്രധാനമന്ത്രി
917. പുരുഷ സാക്ഷരതാ നിരക്ക് ?
82.14 %
918. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യ ?
121 കോടി
919. കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ ?
എം.കെ.എ ഹമീദ്
920. ജനസംഖ്യ സംബന്ധിച്ച ദേശീയ കമ്മീഷൻ നേതൃത്വം വഹിക്കുന്നത് ?
പ്രധാനമന്ത്രി
921. ഇന്ത്യയിൽ ജനസാന്ദ്രത ?
382 ച.കി.മി
922. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
കേരളം
923. പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകുന്ന സ്ഥാപനം ?
ദേശീയ വികസന സമിതി
924. ദേശീയ ജനസംഖ്യാ ഫണ്ട് രൂപീകരിച്ച വർഷം ?
2005
925. നീതി ആയോഗിന്റെ ആദ്യ ഉപാദ്ധ്യക്ഷൻ ?
അരവിന്ദ് പനഗരിയ
926. ഇന്ത്യയിൽ ആദ്യമായി ഒരു റെഗുലർ സെൻസസ് നടത്തിയത് ?
റിപ്പൺ പ്രഭു
927. പ്രധാനമന്ത്രി അദ്ധ്യക്ഷനും, എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും അടങ്ങിയ ഉപദേശക സമിതി ?
നീതി ആയോഗ്
928. ആധുനിക മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ സെൻസസ് നടത്തിയ രാജ്യം ?
അമേരിക്ക
929. 2011ലെ സെൻസസ് പ്രകാരകമുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം ?
35
930. സാമ്പത്തിക ശാസ്ത്ര നൊബേൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
അമർത്യാസെൻ
931. ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ് ?
എം.വിശ്വേശ്വരയ്യ
932. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?
ദിഹാങ്
933. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ?
സിക്കിം
934. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ?
ആന്തമാൻ & നിക്കോബാർ ദ്വീപുകൾ
935. 1881 ലെ സെൻസസ് സമയത്തെ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ ?
ഡബ്ള്യു. സി.പ്ലൗഡൻ
936. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷം ?
1951
937. അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര സംഘടനയുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യക്കാരൻ?
അമർത്യാസെൻ
938. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
അമർത്യാസെൻ
939. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണ പ്രദേശം ?
ലക്ഷദ്വീപ്
940. നീതി ആയോഗിന്റെ ആദ്യ സമ്മേളനം അറിയപ്പെടുന്നത് ?
ടീം ഇന്ത്യ
941. NDC യുടെ ആദ്യ ചെയർമാൻ ?
ജവഹർലാൽ നെഹ്റു
942. ദേശീയ വികസന സമിതിയുടെ ചെയർമാൻ ?
പ്രധാനമന്ത്രി
943. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടിക ജാതിക്കാരുടെ ജനസംഖ്യ ?
16.6%
944. ജനകീയ പദ്ധതി ആവിഷ്കരിച്ച വ്യക്തി ?
എം.എൻ. റോയ്
945. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം ?
മിസോറാം
946. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ കേന്ദ്രഭരണ പ്രദേശം ?
ന്യൂഡൽഹി
947. NDC യുടെ ആസ്ഥാനം ?
ന്യൂഡൽഹി
948. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ രണ്ടാമത്തെ സംസ്ഥാനം ?
മഹാരാഷ്ട്ര
949. പ്ലാനിംഗ് കമ്മീഷന്റെ ആസ്ഥാനം ?
യോജനാ ഭവൻ
950. ദേശീയ വികസന സമിതി രൂപീകരിച്ച വർഷം ?
1952 ആഗസ്റ്റ് 6
951. ഇന്ത്യയിൽ നെഗറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ജില്ല ?
ലോങ് ലങ്
952. പ്ലാനിംഗ് കമ്മീഷന്റെ അവസാന ഡെപ്യൂട്ടി ചെയർമാൻ ?
മെണ്ടേക് സിംഗ് അലുവാലിയ
953. പ്ലാനിംഗ് കമ്മീഷന്റെ അവസാന ചെയർമാൻ ?
നരേന്ദ്ര മോദി
954. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ?
ജവഹർലാൽ നെഹ്റു
955. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യ ?
8.6%
956. ഇന്ത്യയിൽ ആദ്യത്തെ ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം ?
1976
957. ഇന്ത്യയിൽ ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
രാജസ്ഥാൻ
958. ഇന്ത്യയിൽ ഏറ്റവും ഉയർന്ന പുരുഷ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ?
കേരളം
959. ഇന്ത്യയിൽ പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും താഴ്ന്ന സംസ്ഥാനം ?
ബീഹാർ
960. ഇന്ത്യയിലെ സ്ത്രീ പുരുഷാനുപാത നിരക്ക് ?
943:1000
961. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ പുരുഷാനുപാതമുള്ള കേന്ദ്രഭരണ പ്രദേശം ?
പുതുച്ചേരി
962. ഇന്ത്യയിൽ ഏറ്റവും താഴ്ന്ന സ്ത്രീപുരുഷാനുപാതമുള്ള കേന്ദ്രഭരണ പ്രദേശം ?
ദാമൻ& ദിയു
963. ഇന്ത്യയിൽ ഏറ്റവും കുറവ് സ്ത്രീപുരുഷാനുപാതമുള്ള സംസ്ഥാനം ?
ഹരിയാന
964. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ പുരുഷാനുപാതമുള്ള സംസ്ഥാനം ?
കേരളം