351. 2022 ലെ സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം നേടിയതാര്?
ആലപ്പി രംഗനാഥ്
352. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) പുതിയ ചെയർമാനായ മലയാളി?
എസ്.സോമനാഥ്
353. വിഎസ്എസ്സിയുടെ പുതിയ ഡയറക്ടർ ആയി നിയമിതനായ മലയാളി?
ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ
354. മലയാളം മിഷൻ ഡയറക്ടർ ആയി നിയമിതനായ കവി?
മുരുകൻ കാട്ടാക്കട
355. രാജസ്ഥാൻ വനിതാ കമ്മിഷൻ അധ്യക്ഷയായ മലയാളി വനിത?
രഹാന റിയാസ് ചിസ്തി
356. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രഥമ സ്പിരിറ്റ് ഓഫ് സി നിമ' പുരസ്കാരം നേടിയ കുർദിഷ് സംവിധായിക ?
ലിസ ചലാൻ
357. 2022 ലെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ സ്പാനിഷ് ചിത്രം?
ക്ലാര സോള
358. 2022 ലെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധാനത്തിനുള്ള രജത ചകോരം നേടിയ സംവിധായിക?
ഇനേസ് ബാരിയോൻ യുയെവോ
359. 2022 ൽ ഇന്റർനാഷനൽ റബർ സ്റ്റഡി ഗ്രൂപ്പ് (ഐആർഎസ്ജി) അധ്യക്ഷനായ മലയാളി?
ഡോ. കെ.എൻ. രാഘവൻ
360. സിപിഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിനു വേദിയായ സ്ഥലം?
കണ്ണൂർ
361. 2022 ൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ മലയാളി താരം?
സജൻ പ്രകാശ്
362. 2022 ൽ എൽഡിഎഫിന്റെ പുതിയ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ഇ.പി.ജയരാജൻ
363. 2022 ൽ കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ പുരസ്കാരം നേടിയ കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?
ളാലം, മുഖത്തല
364. കൊച്ചി-മുസിരിസ് ബിനാലെ 5-ാം പതിപ്പിന്റെ ക്യുറേറ്ററായ വ്യക്തി?
ശുബിഗി റാവു
365. കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായ മേള വിദ്വാൻ?
മട്ടന്നൂർ ശങ്കരൻകുട്ടി
366. കേരള വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷ?
പി.സതീദേവി
367. ബൈക്ക് റേസിങ് സംഘങ്ങളെ പിടി കൂടാൻ സംസ്ഥാന മോട്ടർ വാഹന വകുപ്പ് തുടങ്ങിയ ദൗത്യം?
ഓപ്പറേഷൻ റേസ്
368. നാക് റീ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ സർവകലാശാല?
കേരള സർവകലാശാല
369. ഒട്ടാവിയോ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ, കെഎസ്എഫ്ഡിസി നിർമിച്ച ആദ്യ സിനിമ?
നിഷിദ്ധോ
370. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മിഷൻ അധ്യക്ഷൻ?
ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ
371. കേരളത്തിലെ ആദ്യ ശിശുസൗഹൃദ പ്രത്യേക പോക്സോ കോടതി നില വിൽ വന്നതെവിടെ?
കൊച്ചി
372. മഹാശ്വേതാ ദേവിയുടെ ഓപ്പറേഷൻ ബാഷായി ടുഡു' എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കു 2021ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാര്?
സുനിൽ ഞാളിയത്ത്
373. രാജ്യസഭാംഗമായി രാഷ്ട്രപതി നാമ നിർദേശം ചെയ്ത ആദ്യ മലയാളി അത്ലീറ്റ്?
പി.ടി.ഉഷ
374. ജഗ്ദീപ് ധൻകറിനു പകരം ബംഗാളിലെ ഗവർണറായി ചുമതലയേറ്റ മലയാളി ?
സി.വി.ആനന്ദബോസ്
375. ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം?
കേരളം
376. 2022 ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ?
സേതു
377. 2022 ൽ കേന്ദ്ര സാഹിത്യ അക്കാദ മിയുടെ യുവപുരസ്കാരം നേടിയ കഥാകാരി?
അനഘ ജെ.കോലത്ത്
378. 2022 ലെ ചമ്പക്കുളം മൂലം വള്ളംകളിയിലെ ജേതാക്കൾ?
ചമ്പക്കുളം ചുണ്ടൻ
379. കേരളത്തിലെ വിജിലൻസ് മേധാവിയായി നിയമിതനായ ഉദ്യോഗസ്ഥൻ?
മനോജ് ഏബ്രഹാം
380. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് നേടിയ മുൻ മുഖ്യമന്ത്രി?
ഉമ്മൻ ചാണ്ടി
381. ടെലിവിഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമനിർദേശം നേടിയ മലയാളി?
നിരുപമ രാജേന്ദ്രൻ
382. 2021 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ?
കെ.പി.കുമാരൻ
383. കേരളത്തിലെ പുതിയ വിവരാവകാശ കമ്മിഷണർ?
എ.അബ്ദുൾ ഹക്കിം
384. 2022 ൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പദവി ലഭിച്ച മലയാളി?
ശശി തരൂർ
385. സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ, ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
കുളത്തൂപ്പുഴ
386. ഇന്ത്യയിൽ സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്സി സർവീസ് തുടങ്ങിയ സംസ്ഥാനം?
കേരളം (കേരള സവാരി)
387. കേരളത്തിൽ സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി?
എം.വി.ഗോവിന്ദൻ
388. 2022 ലെ നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാക്കൾ?
മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
389. 2022 ൽ നിയമസഭാ സ്പീക്കർ സ്ഥാനമൊഴിഞ്ഞു തദ്ദേശം, എക്സസൈസ് വകുപ്പു മന്ത്രിയായ വ്യക്തി?
എം.ബി.രാജേഷ്
390. കേരള നിയമസഭയുടെ 24-ാം സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
എ.എൻ.ഷംസീർ
391. പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റിയായി നിയമിതനായ മലയാളി നിയമജ്ഞൻ?
ജസ്റ്റിസ് കെ.ടി.തോമസ്
392. അഹമ്മദാബാദ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തിയ താരം?
എം.ശ്രീശങ്കർ
393. യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസിൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥലങ്ങൾ?
തൃശൂർ, നിലമ്പൂർ
394. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത് ?
പുല്ലമ്പാറ
395. മീശ' എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ച കഥാകാരൻ?
എസ്.ഹരീഷ്
396. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് റെക്കോർഡ് നേടിയ, കാനായി കുഞ്ഞിരാമന്റെ നിർമിതി?
സാഗരകന്യക (തിരുവനന്തപുരം
397. കേരള പിഎസ്സിയുടെ പുതിയ ചെയർമാൻ?
ഡോ.എം.ആർ.ബൈജു
398. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരളജ്യോതി പുരസ്കാരം നേടിയ സാഹിത്യകാരൻ?
എം.ടി.വാസുദേവൻ നായർ
399. കേരള സർക്കാർ ഏർപ്പെടുത്തിയ കേരളപ്രഭ പുരസ്കാരം നേടിയ സിനിമാ താരം?
മമ്മൂട്ടി
400. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) നേടിയ കഥാകാരൻ?
സേതു
401. ചിത്രകലയ്ക്കുള്ള അഖില ഭാരതീയ കാളിദാസ പുരസ്കാരം (ഒരു ലക്ഷം) നേടിയ മലയാളി ചുമർച്ചിത്ര കലാകാരൻ?
ജിജുലാൽ ബോധി
402. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം കേരളത്തിലെ ഇപ്പോഴത്തെ വേതന നിരക്ക്?
311 രൂപ
403. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ?
ജീവിതം ഒരു പെൻഡുലം
404. 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജൂറി ചെയർമാൻ?
സയീദ് അക്തർ മിർസ
405. കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രോഡക്ട് സ്റ്റാർട്ടപ്പ് എന്ന നേട്ടം സ്വന്തമാക്കിയ സംരംഭം?
ഓപ്പൺ
406. 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ?
ആവാസവ്യൂഹം
407. 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയതാര്?
ദിലീഷ് പോത്തൻ
408. 2021 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പങ്കുവച്ച നടൻമാർ?
ബിജു മേനോൻ, ജോജു ജോർജ്
409. 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതാര്?
രേവതി
410. 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ?
ഹൃദയം
411. കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫൊട്ടോഗ്രഫി അവാർഡിന് അർഹനായ വ്യക്തി?
രഘുറായ്
412. കേരള സർക്കാരിന്റെ പരമോന്നത നൃത്ത ബഹുമതിയായ ഗുരു ഗോപിനാഥ് ദേശീയ നാട്യപുരസ്കാരം നേടിയ വനിത?
ഗുരു കുമുദിനി ലാഖിയ
413. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കപ്പലായ എനർജി ഒബ്സർവർ സന്ദർശനം നടത്തിയ ഏക ഇന്ത്യൻ നഗരം?
കൊച്ചി
414. 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കിരീടം നേടിയ ജില്ല?
പാലക്കാട്
415. 2022 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല?
പാലക്കാട്
416. ഗോവ ഗവർണറും മലയാളിയുമായ പി.എസ്.ശ്രീധരൻപിള്ള രചിച്ച 150-ാം പുസ്തകം?
തത്ത വരാതിരിക്കില്ല
417. കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് നേടിയ വ്യക്തി?
പിണറായി വിജയൻ
418. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചറി നേടിയ ആദ്യ മലയാളി താരം?
വിനു പ്രഭാകർ (ബോട്സ്വാന)
419. 2022 ലെ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സംവിധായകൻ?
ബേസിൽ ജോസഫ്
420. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി നിയമിതയായ നർത്തകി?
മല്ലിക സാരാഭായി
421. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
മെഡിസെപ്പ്
422. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ?
തവനൂർ ജയിൽ
423. നബാർഡിന്റെ പുതിയ ചെയർമാനായി നിയമിതനായ മലയാളി?
കെ.വി.ഷാജി
424. തിരുവനന്തപുരം വേദിയായ 28 -ാമതു ഐഎഫ്എഫ്കെയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ സ്പാനിഷ് ചിത്രം?
ഉതമ
425. 28 -ാമതു ഐഎഫ്എഫ്കെയിലെ മികച്ച സംവിധായകനുള്ള രജതചകോരം നേടിയ ടർക്കിഷ് സംവിധായകൻ?
തൈഫൂൺ പിർസെ മോഗ്ളു
426. 28 -ാമതു ഐഎഫ്എഫ്കെയിൽ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ ഹംഗേറിയൻ സംവിധായകൻ?
ബേല താർ
427. 2022 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനു വേദിയായ സ്ഥലം?
മലപ്പുറം
428. പ്രഥമ കേരള ഒളിംപിക് ഗെയിംസിൽ ഓവറോൾ കിരീടം നേടിയ ജില്ല?
തിരുവനന്തപുരം
429. കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ നായകൻ?
ജിജോ ജോസഫ്
430. 2022 ലെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകൻ?
ബിനോ ജോർജ്
431. 2022 ൽ കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയ ഫുട്ബോളർ ?
ജിജോ ജോസഫ്
432. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്?
ജയേഷ് ജോർജ്
433. 2022 ലെ സന്തോഷ് ട്രോഫി കിരീടം നേടിയ സംസ്ഥാനം?
കേരളം
434. "അംബേദ്കർ: എ ലൈഫ്' എന്ന പുസ്തകത്തിന്റെ രചയിതാവ്?
ശശി തരൂർ
435. അർധസൈനിക വിഭാഗമായ സിആർപിഎഫിന്റെ ആദ്യ വനിതാ ഐജിയായി സ്ഥാനമേറ്റ മലയാളി?
ആനി ഏബ്രഹാം
കായികം
436. ഫിഫയുടെ ചരിത്രത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ലോകകപ്പിനു വേദിയായ രാജ്യം?
ഖത്തർ
437. 2022 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിനു വേദിയായ രാജ്യം?
ന്യൂസീലൻഡ്
438. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും 100 മത്സരം പൂർത്തിയാക്കിയ ആദ്യ രാജ്യാന്തര ക്രിക്കറ്റർ?
റോസ് ടെയ്ലർ
439. ഹൃദ്രോഗത്തെത്തുടർന്നു 33-ാം വയസ്സിൽ ഫുട്ബോളിൽ നിന്നു വിരമിച്ച അർജന്റീന താരം?
സെർജിയോ അഗ്യൂറോ
440. അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ നായകൻ?
യഷ് ദൂൽ
441. 2021ലെ ഐസിസി വുമൻസ് ട്വന്റി20 ടീമിൽ ഇടംനേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
സ്മൃതി മന്ഥന
442. 2021 ലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയ പോളണ്ട് താരം?
റോബർട്ട് ലെവൻഡോവ്സ്കി
443. 2021 ലെ മികച്ച വനിതാ ഫുട്ബോളർക്കുള്ള ഫിഫ പു രസ്കാരം നേടിയ സ്പാനിഷ് താരം?
അലക്സിയ പ്യുട്ടയാസ്
444. 2021-22 സീസണിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം നേടിയ ഓസ്ട്രേലിയൻ താരം?
മിച്ചൽ സ്റ്റാർക്ക്
445. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎ സ്എൽ) ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്ബോളർ
ബാർത്തലോമിയോ ഓഗ്ബെച്ചെ
446. ബെയ്ജിങ് വേദിയായ വിന്റർ ഒളിംപിക്സിൽ മത്സരിച്ച ഇന്ത്യയുടെ ഏക കായികതാരം?
ആരിഫ് ഖാൻ
447. 2022 ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ മെഗാ ലേലത്തിൽ ഏറ്റവും വിലയേറിയ (15.25 കോടി) താരമായ ക്രിക്കറ്റർ?
ഇഷാൻ കിഷൻ
448. ഐപിഎൽ ലേലത്തിൽ എക്കാലത്തെയും ഉയർന്ന തുക (10 കോടി) നേടുന്ന അൺ ക്യാപ്ഡ് താരമെന്ന റെക്കോർഡ് നേടിയ താരം?
ആവേശ് ഖാൻ
449. മിക്സ്ഡ്- ജെൻഡർ പ്രഫഷനൽ ഗോൾഫ് ടൂർണമെന്റിൽ ജേതാവായ ആദ്യ വനിതാ താരം?
ഹന്ന ഗ്രീൻ
450. 2021-22 സീസണിലെ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ കിരീടം നേടിയ ക്ലബ്?
ലിവർപൂൾ
451. 5000 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്?
രഞ്ജി ട്രോഫി
452. തായ്ലൻഡിലെ കോസാമുയിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വിഖ്യാത ക്രിക്കറ്റ് താരം?
ഷെയ്ൻ വോൺ
453. ആറു ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്ത ആദ്യ വനിതാ താരം ?
മിതാലി രാജ്
454. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബോളർ എന്ന നേട്ടം കുറിച്ച താരം?
രവിചന്ദ്രൻ അശ്വിൻ
455. 2022 ൽ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ക്രിക്കറ്റർ?
വിരാട് കോലി
456. 2022 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷ സിംഗിൾസ് ജേതാവ്?
ലക്ഷ്യ സെൻ
457. 2022 ലെ സയ്യിദ് മോദി ബാ ഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം നേടിയ താരം?
പി.വി.സിന്ധു
458. 2022 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഓസ്ട്രേലിയൻ താരം?
ആഷ്ലി ബാർട്ടി
459. 2022 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടം നേടിയ താരം?
റാഫേൽ നദാൽ (ഫ്രാൻസ്)
460. 21 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരം?
റാഫേൽ നദാൽ (ഫ്രാൻസ്)
461. 2022 ൽ ശീതകാല ഒളിംപിക്സിനു വേദിയായ ചൈനീസ് നഗരം?
ബെയ്ജിങ്
462. ഒളിംപിക്സിനും ശീതകാല ഒളിംപിക്സിനും വേദിയാകുന്ന ആദ്യ നഗരം?
ബെയ്ജിങ്
463. 2022 ൽ നടന്ന ഐസിസി അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം?
ഇന്ത്യ
464. 2022 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
സെനഗൽ
465. കപിൽ ദേവിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച ആദ്യ പേസ് ബോളർ ?
ജസ്പ്രീത് ബുമ്ര
466. 2022 ൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായ ക്ലബ്?
ചെൽസി
467. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ കുടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് നേടിയ ബിഹാർ താരം?
സക്കീബുൽ ഗനി (341 റൺസ്)
468. 2022 ലെ ബെയ്ജിങ് ശീതകാല ഒളിംപിക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
നോർവെ (16 സ്വർണം)
469. 2022 ലെ സ്വിസ് ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം?
പി.വി.സിന്ധു
470. 2021ലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയ താരം?
റോബർട്ട് ലെവൻഡോവ്സ്കി
471. 2021ലെ മികച്ച വനിതാ ഫുട്ബോളർക്കുള്ള ഫിഫ പുരസ്കാരം നേടിയ താരം?
അലക്സിയ പ്യുട്ടിയാസ് (സ്പെയിൻ)
472. ഖത്തർ വേദിയായ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
ലഈബ്
473. 2022 ലെ ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?
ഓസ്ട്രേലിയ
474. 2026ലെ കോമൺവെൽത്ത് ഗെയിംസിനു വേദിയാകുന്ന ഓസ്ട്രേലിയൻ നഗരം?
വിക്ടോറിയ
475. 2021 ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് സ്പോർട്സ് പുരസ്കാരം നേടിയ താരം?
മാക്സ് വേർസറ്റപ്പൻ
476. 2021 ലെ മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നേടിയ ജമൈക്കൻ പ്രിന്റ് താരം?
എലെയ്ൻ തോംസൺ ഹെറാ
477. 2021 ലെ മികച്ച ടീമിനുള്ള ലോറസ് സ്പോർട്സ് പുരസ്കാരം നേടിയ ഫുട്ബോൾ ടീം?
ഇറ്റലി
478. 2021 ലെ ലോറസ് അവാർഡ്സിൽ ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ പുരസ്കാരം നേടിയ യുഎസ് വനിതാ താരം?
എമ്മ റഡുകാനു (ടെന്നിസ്)
479. 2022 ലെ ബാഡ്മിന്റൻ ഏഷ്യ ചാംപ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ വെങ്കലം നേടിയ ഇന്ത്യൻ താരം?
പി.വി.സിന്ധു
480. 2022 ലെ തോമസ് കപ്പ് ബാഡ്മിന്റനിൽ ജേതാക്കളായി ചരിത്രവിജയം കുറിച്ച രാജ്യം?
ഇന്ത്യ
481. 2022 ലെ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 52 കിലോഗ്രാം വെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
നിഖാത് സരിൻ
482. 2021 - 22 സീസണിലെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം നേടിയ ക്ലബ്?
മാഞ്ചസ്റ്റർ സിറ്റി
483. 2021-22 ലെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് കിരീടം നേടിയ കേരള ക്ലബ്?
ഗോകുലം കേരള എഫ്സി
484. 2021 - 22 ലെ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയ സ്പാനിഷ് ഫുട്ബോൾ ക്ലബ്?
റയൽ മഡ്രിഡ്
485. ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ബാറ്റർ ?
സ്മൃതി മന്ഥന
486. 2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ജേതാവായ പോളണ്ട് താരം?
ഇഗ സ്യാംതെക്
487. 2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ജേതാവായ സ്പാനിഷ് താരം?
റാഫേൽ നദാൽ
488. രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസ്) കുറിച്ച രാജ്യം?
ഇംഗ്ലണ്ട്
489. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരം?
വിരാട് കോലി
490. അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള ടൂർണമെന്റായി മാറിയ ക്രിക്കറ്റ് ലീഗ്?
ഇന്ത്യൻ പ്രീമിയർ ലീഗ്
491. പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്കു തുല്യപ്രതിഫലം നൽകാൻ തീരുമാനിച്ച് ആദ്യ രാജ്യം?
ന്യൂസീലൻഡ്
492. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡ് നേടിയ താരം?
ജസ്പ്രീത് ബുമ്ര (29 റൺസ്)
493. 2021-22 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
മധ്യപ്രദേശ്
494. ഇന്റർനാഷനൽ വേൾഡ് ഗെയിംസ് അസോസിയേഷന്റെ (ഐഡ ജിഎ) 2021 ലെ അത്ലീറ്റ് ഓഫ് ദി ഇയർ ആയ ഇന്ത്യൻ ഹോക്കി താരം?
പി.ആർ.ശ്രീജേഷ്
495. 2022 ലെ വിമ്പിൾഡൻ ടെന്നിസ് പുരുഷ വിഭാഗം ജേതാവ്?
നൊവാക് ജോക്കോവിച്ച്
496. 2022 ലെ വിമ്പിൾഡൻ ടെന്നിസ് വനിതാ വിഭാഗം സിംഗിൾസ് ജേതാവ്?
എലേന റിബാകീന
497. ലോക ചാംപ്യൻഷിപ് പുരുഷ ലോങ് ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം?
എം.ശ്രീശങ്കർ
498. ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര വെള്ളി മെഡൽ നേടിയ ഡയമണ്ട് ലീഗ് അത്ലറ്റിക്സിന്റെ വേദി?
സ്റ്റോക്കോം
499. ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
നീരജ് ചോപ്ര (ജാവലിൻ ത്രോ)
500. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ 8.08 മീറ്റർ ദൂരം പിന്നിട്ടു വെള്ളി മെഡൽ നേടിയ മലയാളി താരം?
എം.ശ്രീശങ്കർ
501. കോമൺവെൽത്ത് ഗെയിംസ് പുരുഷ ട്രിപ്പിൾ ജംപിൽ സ്വർണ മെഡൽ നേടിയ മലയാളി താരം?
എൽദോസ് പോൾ
502. കോമൺവെൽത്ത് ഗെയിംസ് പുരുഷ ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി താരം?
അബ്ദുല്ല അബൂബക്കർ
503. കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ മലയാളി?
എൽദോസ് പോൾ
504. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനക്കാരായ രാജ്യം?
ഓസ്ട്രേലിയ
505. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 61 മെഡലുകൾ നേടിയ ഇന്ത്യയുടെ സ്ഥാനം?
നാല്
506. ചെന്നൈ വേദിയായ 44-ാം ചെസ് ഒളിംപ്യാഡിന്റെ ഉദ്ഘാടനം നിർവഹിച്ചതാര്?
നരേന്ദ്ര മോദി
507. ചെന്നൈ ലോക ചെസ് ഒളിംപ്യാഡിൽ പുരുഷ വിഭാഗം ജേതാക്കളായ രാജ്യം?
ഉസ്ബെക്കിസ്ഥാൻ
508. ലോക ചെസ് ഒളിംപ്യാഡിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം?
യൂക്രൈൻ
509. 2022 ലെ ലോക ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണമെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങൾ?
ഡി.ഗുകേഷും നിഹാൽ സരിനും
510. ചെന്നൈ ലോക ചെസ് ഒളിംപ്യാഡിൽ ഏറ്റവുമധികം വിജയം നേടിയ താരമായ ഇന്ത്യൻ താരം?
ഡി.ഗുകേഷ്
511. 2022 ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ഫ്രാഞ്ചൈസി?
ഗുജറാത്ത് ടൈറ്റൻസ്
512. 2022 ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ?
ഹാർദിക് പാണ്ഡ്യ
513. 2022 ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് നേടിയ ബാറ്റർ?
ജോസ് ബട്ട്ലർ
514. 2022 ലെ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടി പർപ്പിൾ ക്യാപ് നേടിയ ബോളർ?
യൂസ്വേന്ദ്ര ചെഹൽ
515. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ മലയാളി നായകൻ?
സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്)
516. 2024 ലെ പാരിസ് ഒളിംപിക്സ് മേളയുടെ ആപ്തവാക്യം?
ഗെയിംസ് വൈഡ് ഓപ്പൺ
517. 2022 ലെ ഓറിഗൻ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?
യുഎസ്
518. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം തവണ വേഗമേറിയ താരമായ വനിതാ അത്ലീറ്റ്?
ഷെല്ലി ആൻ ഫ്രേസർ പ്രൈസ്
519. 2022 ലെ യൂറോകപ്പ് വനിതാ ഫുട്ബോൾ കിരീടം നേടിയ ടീം?
ഇംഗ്ലണ്ട്
520. 2025 ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനു വേദിയാകുന്ന രാജ്യം?
ഇന്ത്യ
521. 8000 മീറ്ററിനു മുകളിലുള്ള 5 കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
പ്രിയങ്ക മോഹിതെ
522. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ താരം?
സങ്കേത് സർഗർ
523. 2022 ലെ ലേവർ കപ്പിലൂടെ ടെന്നിസിൽ നിന്നു വിടവാങ്ങൽ പ്രഖ്യാപിച്ച ഇതിഹാസ താരം?
റോജർ ഫെഡറർ
524. ലോക ചെസ് സംഘടനയുടെ (ഫി) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട, മുൻ റഷ്യൻ ഉപപ്രധാനമന്ത്രി?
അർകാഡി ഡോർകോവിച്ച്
525. ലോക ചെസ് സംഘടനയുടെ (ഫിഡെ) പുതിയ ഡപ്യൂട്ടി പ്രസിഡന്റ് ആയ ഇന്ത്യൻ ചെസ് താരം?
വിശ്വനാഥൻ ആനന്ദ്
526. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലീറ്റ്?
എൽദോസ് പോൾ
527. കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ് ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
എം.ശ്രീശങ്കർ
528. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ മുൻ ഫുട്ബോളർ?
കല്യാൺ ചൗബേ
529. മുൻ ന്യൂസീലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്ലറിന്റെ ജീവചരിത്രം?
റോസ് ടെയ്ലർ: ബ്ലാക്ക് ആൻഡ് വൈറ്റ്
530. 2021-22 സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള എഐഎഫ്എഫ് പുരസ്കാരം നേടിയ താരം?
സുനിൽ ഛേത്രി
531. 2021-22 സീസണിലെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള എഐഎഫ്എഫ് പുരസ്കാരം നേടിയ താരം?
മനീഷ കല്യാൺ
532. സൂറിക് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സ്വർ ണം നേടിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര
533. ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
നീരജ് ചോപ്ര
534. 2022 ലെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ജേതാവായ സ്പാനിഷ് താരം?
കാർലോസ് അൽകാരാസ്
535. 2022 ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ പോളണ്ട് താരം?
ഇഗ സ്യാംതെക്
536. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റ മുൻ ഹോക്കി താരം?
ദിലീപ് ടിർക്കി
537. ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ പുതിയ പ്രസിഡന്റ്?
മിർജാന സ്പോൽജാറിക് എഗർ
538. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾ കീപ്പർമാർക്കുള്ള പുരസ്കാരം നേടിയ മലയാളി താരം?
പി.ആർ.ശ്രീജേഷ്
539. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾ കീപ്പർമാർക്കുള്ള പുരസ്കാരം നേടിയ വനിതാ താരം?
സവിത പൂനിയ
540. 2022 സീസണിലെ ഫോർമുല വൺ കാറോട്ട ചാംപ്യൻഷിപ്പിൽ കിരീടം നേടിയ നെതർലൻഡ്സ് താരം?
മാക്സ് വേർസ്റ്റപ്പൻ
541. ലോക ഫുട്ബോൾ ചരിത്രത്തിലാദ്യമായി 700 ക്ലബ് ഗോളുകൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ താരം?
ക്രിസ്റ്റ്യാനോ റൊണാൾഡോ
542. 2022 ലെ ദേശീയ ഗെയിംസിൽ ഓവറോൾ കിരീടം നേടിയ ടീം?
സർവീസസ്
543. 2022 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
ശ്രീലങ്ക
544. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന, ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ?
വിനേഷ് ഫോഗട്ട്
545. 2022ലെ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയ ക്ലബ്?
ബെംഗളുരു എഫ്സി
546. 2022 ലെ ലേവർ കപ്പിനു ശേഷം രാജ്യാന്തര ടെന്നിസിൽ നിന്നു വിരമിച്ച ഇതിഹാസ താരം?
റോജർ ഫെഡറർ
547. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം?
ഈഥൻ വനേരി
548. 2022 ൽ ക്രിക്കറ്റിൽ നിന്നു വിടവാങ്ങിയ, വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം?
ജുലൻ ഗോസ്വാമി
549. “മങ്കാദിങ്" ഔട്ട് നിയമ വിധേയമാക്കിയതുൾപ്പെടെ ക്രിക്കറ്റിലെ നിയമ മാറ്റങ്ങൾക്കു ശുപാർശ ചെയ്ത ഐസിസി ക്രിക്കറ്റ് സമിതി അധ്യക്ഷൻ?
സൗരവ് ഗാംഗുലി
550. 2022 ഫിബ വനിതാ ബാസ്കറ്റ്ബോൾ ലോകകപ്പ് കിരീടം നേടിയ രാജ്യം?
യുഎസ്
551. ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏഴാം കിരീടം നേടിയ രാജ്യം?
ഇന്ത്യ
552. 2022 ലെ ലോക ബില്യാർഡ്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
പങ്കജ് അദ്വാനി
553. 2022 ൽ മികച്ച ഫുട്ബോളർക്കുള്ള "ബലോൻ ദ് ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് താരം?
കരിം ബെൻസേമ
554. മികച്ച വനിതാ ഫുട്ബോളർക്കുള്ള "ബലോൻ ദ് ഓർ" പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും നേടിയ താരം?
അലക്സിയ പ്യൂട്ടയാസ്
555. സാമൂഹിക പ്രതിബന്ധതയുള്ള താരത്തിനായി ഏർപ്പെടുത്തിയ സോക്രട്ടീസ് പുരസ്കാരം ആദ്യമായി നേടിയ ഫുട്ബോളർ ?
സാദിയോ മാനെ
556. ഐസിസി ട്വന്റി20 ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് നേടിയ താരം?
വിരാട് കോലി
557. 2022 ലെ ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം?
ഇംഗ്ലണ്ട്
558. 2022 ൽ മേജർ ധ്യാൻചന്ദ് ഖേൽ രത്ന നേടിയ ടേബിൾ ടെന്നിസ് താരം?
അജാന്ത ശരത് കമൽ
559. 2022 ൽ അർജുന അവാർഡിന് അർഹനായ മലയാളി ബാഡ്മിന്റൻ താരം?
എച്ച്.എസ്.പ്രണോയ്
560. 2022 ൽ അർജുന അവാർഡിന് അർഹനായ മലയാളി അത്ലീറ്റ്?
എൽദോസ് പോൾ
561. 2022 ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനു വേദിയായ രാജ്യം?
ഇന്ത്യ
562. പുരുഷ ട്വന്റി20 ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം?
ആയൻ അഫ്സൽ ഖാൻ
563. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസി സിഐ) പുതിയ അധ്യക്ഷൻ?
റോജർ ബിന്നി
564. ഇന്ത്യ വേദിയായ ഫിഫ അണ്ടർ-17 വനിതാ ഫുട്ബോൾ ലോകകപ്പിലെ ജേതാക്കൾ?
സ്പെയിൻ
565. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായതിനുള്ള റെക്കോർഡ് നേടിയ താരം?
മിതാലി രാജ്
566. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൻ പുരുഷ സിംഗിൾസ് വിഭാഗത്തിൽ ജേതാവായ താരം?
വിക്ടർ അക്സൽസൺ
567. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ എട്ടാം പതിപ്പിൽ കിരീടം നേടിയ ടീം ?
ഹൈദരാബാദ് എഫ്സി
568. ഐഎസ്എൽ എട്ടാം പതിപ്പിൽ ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയ ടീം ?
ജംഷഡ്പുർ എഫ്സി
569. ഈ സീസണിലെ ഐഎസ്എൽ ഫുട്ബോളിൽ ഹീറോ ഓഫ് ദ് ലീഗ് ആയി തിരഞ്ഞെടുക്കപ്പെട്ട താരം?
ഗ്രെഗ് സ്റ്റുവർട്ട് (ജംഷഡ്പുർ)
570. ഏതു മുൻ ക്രിക്കറ്റ് താരത്തിന്റെ ആത്മ കഥയാണ് "റിസ്റ്റ് അഡ്വേർഡ് - ആൻ ഓട്ടോബയോഗ്രഫി ?
ഗുണ്ടപ്പ വിശ്വനാഥ്
571. ബിബിസി ഇന്ത്യൻ സ്പോർട്സ് വു മൺ ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയ കായികതാരം?
മീരാഭായ് ചാനു (വെയ്റ്റ് ലിഫ്റ്റിങ്)
572. ബിബിസി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഇന്ത്യൻ കായികതാരം?
കർണം മല്ലേശ്വരി
573. 2022 ലെ ഖത്തർ ഫിഫ ലോകകപ്പിന് ഉപയോഗിക്കുന്നതിനായി അഡിഡാസ് പുറത്തിറക്കിയ ഔദ്യോഗിക പന്ത്?
അൽ റിഹ്ല
574. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന വ്യക്തി ഗത സ്കോർ (170 റൺസ്) എന്ന റെക്കോർഡ് നേടിയ താരം?
ആലീസ് ഹീലി (ഓസ്ട്രേലിയ)
575. 2022 ൽ ഇന്ത്യ വേദിയായ അണ്ടർ 17 വനിതാ ലോകകപ്പിന് വേദികളായ നഗരങ്ങൾ?
ഭുവനേശ്വർ, ഗോവ, നവി മുംബൈ
576. 2021 ലെ ലീഡിങ് ക്രിക്കറ്റർ ഓഫ് ദ് ഇയർ ഇൻ ദ് വേൾഡ് ആയി വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക് തിരഞ്ഞെടുത്ത ഇംഗ്ലിഷ് താരം?
ജോ റൂട്ട്
577. 2021-22 സീസണിലെ സ്പാനിഷ് ലാലിഗ ഫുട്ബോൾ കിരീടം നേടിയ ക്ലബ്?
റയൽ മഡ്രിഡ്
578. ലോക ബാഡ്മിന്റനിലെ പ്രധാന പുരുഷ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പിൽ 2022 ൽ ജേതാക്കളായ രാജ്യം?
ഇന്ത്യ
579. 2022 ലെ യൂബർ കപ്പ് വനിതാ ബാഡ്മിന്റൻ കിരീടം നേടിയ രാജ്യം?
ദക്ഷിണ കൊറിയ
580. 2021-2022 ലെ യുവേഫ വനിതാ ചാംപ്യൻസ് ലീഗ് കിരീടം നേടിയ ക്ലബ്
ലിയോൺ
581. 2022 ലെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ജേതാക്കളായ സ്പാനിഷ് ക്ലബ്?
റയൽ മഡ്രിഡ്
582. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം 4 തവണ നേടുന്ന ആദ്യ പരിശീലകൻ?
കാർലോ ആഞ്ചലോട്ടി
583. ഓസ്ട്രേലിയയിൽ നടന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് പുരുഷ ലോകകപ്പിലെ ജേതാക്കൾ?
ഇംഗ്ലണ്ട്
584. 2022 ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലിഷ് ടീമിന്റെ ക്യാപ്റ്റൻ?
ജോസ് ബട്ലർ
585. ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിൽ ടൂർണമെന്റിലെ താരമായ ക്രിക്കറ്റർ?
സാം കറൻ
586. നിയന്ത്രിത ഓവർ ക്രിക്കറ്റിൽ ഒരേ സമയം രണ്ടു ലോക കിരീടങ്ങൾ ഒരുമിച്ചു കൈവശം വയ്ക്കുന്ന ആദ്യ രാജ്യം?
ഇംഗ്ലണ്ട്
587. ഇന്റർനാഷനൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ അത്ലറ്റ്സ് കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ കായികതാരം?
അജാന്ത ശരത് കമൽ
588. ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ഗ്രെഗ് ബാർക്ലേ
589. ഖത്തറിൽ നടന്ന, 22 -ാം ഫിഫ ലോകകപ്പിലെ ആദ്യ ഗോൾ സ്കോറർ?
എന്നർ വലൻസിയ (ഇക്വഡോർ)
590. പുരുഷ ഫുട്ബോൾ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി?
സ്റ്റെഫാനി ഫ്രാപ്പാർട്ട്
591. 2022ലെ എടിപി ഫൈനൽ ടെന്നിസ് കിരീടം നേടിയ താരം?
നൊവാക് ജോക്കോവിച്ച്
592. 2022 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ കിരീടം നേടിയ ടീം?
മുംബൈ
593. തുടർച്ചയായി 5 ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം?
ക്രിസ്റ്റ്യാനോ റൊണാൾഡോ
594. രാജ്യാന്തര ഫുട്ബോൾ ഭരണ സംഘടന ഫിഫയുടെ പ്രസിഡന്റായി മൂന്നാം വട്ടവും നിയമിതനായ വ്യക്തി?
ജിയാനി ഇൻഫന്റിനോ
595. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം?
നാരായൺ ജഗദീശൻ
596. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത?
പി.ടി.ഉഷ
597. ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ താരം?
ഗോൺസാലോ റാമോസ്
598. ഏതു ക്രിക്കറ്റ് താരത്തിന്റെ ആത്മകഥ യാണ് 'സുൽത്താൻ എ മെമോയർ ?
വസീം അക്രം
599. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം?
ഋതുരാജ് ഗെയ്ക്വാദ്
600. 2022 ലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ ജേതാക്കൾ?
സൗരാഷ്ട്ര
601. ഫോർമുല വൺ കാറോട്ടമത്സരത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗ്രാൻപ്രീ ജയം എന്ന നേട്ടം സ്വന്തമാക്കിയ താരം?
മാക്സ് വേർസ്റ്റപ്പൻ
602. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചറിയെന്ന റെക്കോർഡ് നേടിയ ഇന്ത്യൻ താരം?
ഇഷാൻ കിഷൻ
603. 2022 ലെ വേൾഡ് അത്ലറ്റിക്സിന്റെ അത്ലീറ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ പുരുഷതാരം?
അർമാൻഡ് ഡുപ്ലാന്റിസ് (പോൾവോൾട്ട്)
604. 2022 ലെ വേൾഡ് അത്ലറ്റിക്സിന്റെ അത്ലീറ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ വനിതാ താരം?
സിഡ്നി മക്ലാഫ്ലിൻ (അത്ലറ്റിക്സ്)
605. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
അർജന്റീന
606. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ നായകൻ
ലയണൽ മെസ്സി
607. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ പരിശീലകൻ?
ലയണൽ സ്കലോനി
608. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയ താരം?
ലയണൽ മെസ്സി
609. ഫിഫ ലോകകപ്പ് ചരിത്രത്തിൽ 2 തവണ ഗോൾഡൻ ബോൾ പുരസ്കാരം നേടുന്ന ആദ്യ താരം?
ലയണൽ മെസ്സി
610. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ താരം?
കിലിയൻ എംബപ്പെ
611. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് പുരസ്കാരം നേടിയ താരം?
എമിലിയാനോ മാർട്ടിനെസ്
612. 2022 ലെ ഫിഫ ലോകകപ്പ് ഫു ട്ബോൾ ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?
എൻസോ ഫെർണാണ്ടസ്
613. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഫൈനലിൽ ഹാട്രിക് ഗോൾ നേട്ടം കൈവരിച്ച രണ്ടാമത്തെ താരം?
കിലിയൻ എംബപ്പെ
614. 2022ലെ ഫിഫ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിച്ച പന്തിന്റെ പേര്?
അൽ ഹിൽമ്
615. 2022ൽ വിമൺ ടെന്നിസ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം നേടിയ താരം?
ഇഗ സ്യാംതെക്
616. 2022 ലെ ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിലെ പുരുഷവിഭാഗം ജേതാവ്?
വിക്ടർ അക്സെൽസൺ
617. 2022 ലെ കാഴ്ചപരിമിതരുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
ഇന്ത്യ
618. 2021- 22 സീസണിലെ ഐ ലീഗ് കിരീ ടം നേടിയ ഫുട്ബോൾ ക്ലബ്?
ഗോകുലം കേരള എഫ്സി
619. ദേശീയ ലീഗ് ചാംപ്യൻഷിപ്പ് ഐ ലീഗ് ആയി രൂപം മാറിയതിനു ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീം?
ഗോകുലം കേരള എഫ്സി
ധനകാര്യം
620. അമേരിക്കൻ ശാസ്ത്രജ്ഞരായ ബെൻ എസ്. ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു.ഡയമണ്ട്, ഫിലിപ് എച്ച്.ഡിബ്വിഗ് എന്നിവർ 2022 ലെ നൊബേൽ പുരസ്കാരം നേടിയ വിഭാഗം?
ധനശാസ്ത്രം
621. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി നിയമിതനായ റിസർവ് ബാങ്ക് മുൻ ഗവർണർ?
ഉർജിത് പട്ടേൽ
622. ഇന്ത്യയിലെ രാജ്യാന്തര ബുള്ളിയൻ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം?
ഗുജറാത്ത്
623. ഇന്ത്യയിൽ പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വന്ന തീയതി?
2022 ജനുവരി ഒന്ന്
624. ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് നിലവിൽ വന്ന രാജ്യം?
ഇന്ത്യ
625. സമൂഹമാധ്യമമായ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത ശതകോടീശ്വരൻ ?
ഇലോൺ മസ്ക്
626. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈൽ വാങ്ങുന്ന ആദ്യ രാജ്യം?
ഫിലിപ്പീൻസ്
627. 2022 ൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ വ്യക്തി?
ഡോ.വി. അനന്തനാഗേശ്വരൻ
628. ലോക രാജ്യങ്ങളിൽ സ്വർണ ഉൽപാദനത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
ചൈന
629. സിവിലിയൻ എയർസ്പേസിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം?
ഇസ്രയേൽ
630. ഡിജിറ്റൽ ധന ഇടപാടുകൾക്ക് ഇന്ത്യയുടെ യുപിഐ (Unified Payments Interface) സംവിധാനം സ്വീകരിച്ച ആദ്യ രാജ്യം?
നേപ്പാൾ
631. ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച അറബ് രാജ്യം?
യുഎഇ
632. യുഎഇയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച ഇന്ത്യൻ മന്ത്രി?
പിയുഷ് ഗോയൽ
633. 2022 ലെ ആഫ്രിക്കൻ യൂണിയൻ -യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കു വേദിയായ നഗരം?
ബ്രസ്സൽസ്
634. ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച സംശയ പരിഹാരങ്ങൾക്കായി റിസർവ് ബാങ്ക് പുറത്തിറക്കിയ ഹെൽപ് ലൈൻ സംവിധാനം?
ഡിജിസാഥി
635. സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വനിത?
മാധബി പുരി ബച്ച്
636. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റാ സെന്റർ നിലവിൽ വന്ന നഗരം?
ഹൈദരാബാദ്
637. ടാറ്റ സൺസ് ചെയർമാനായി വീണ്ടും നിയമിതനായ വ്യക്തി?
എൻ.ചന്ദ്രശേഖരൻ
638. ടാറ്റ ഉടസ്ഥാവകാശം ഏറ്റെടുത്ത എയർ ഇന്ത്യയുടെ പുതിയ ചെയർമാൻ?
എൻ.ചന്ദ്രശേഖരൻ
639. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയടക്കം എല്ലാത്തരം ഡിജിറ്റൽ വെർച്വൽ ആസ്തികൾക്കും 1 % ടിഡിഎസ് ബാധകമാക്കുന്നതു പ്രാബല്യത്തിൽ വന്ന തീയതി?
2022 ജൂലൈ 1
640. റിലയൻസ് ജിയോ ഇൻഫോകോമിന്റെ പുതിയ ചെയർമാൻ?
ആകാശ് അംബാനി
641. ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായി നിയമിതനായ ഇന്ത്യാക്കാരൻ?
ഇന്ദർമീത് ഗിൽ
642. 2022 ൽ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറിയ രാജ്യം?
ഇന്ത്യ
643. 2022 ൽ അന്തരിച്ച, “ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുതപ്രതിഭാസം' എന്നു വിശേഷിപ്പിക്കപ്പെട്ട നിക്ഷേപകൻ
രാകേഷ് ജുൻജുൻവാല
644. ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 14 ന്റെ ഉൽപാദനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
645. 2022 ൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപാദകരായ രാജ്യം?
ഇന്ത്യ
646. റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് നിലവിൽ വന്ന നഗരം?
ബെംഗളൂരു
647. ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം നിലവിൽ വന്ന നഗരം?
ഹൈദരാബാദ്
648. 2022 ൽ ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയ വ്യക്തി
ഇലോൺ മസ്ക് (ടെസ്ല മേധാവി)
649. 2022 ലെ ഫോബ്സ് മാഗസിന്റെ സമ്പന്നരുടെ പട്ടികയിൽ ആഗോള തലത്തിൽ പത്താം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ ?
മുകേഷ് അംബാനി
650. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി 50 ബില്യൺ യുഎസ് ഡോളർ കവിഞ്ഞ സാമ്പത്തിക വർഷം?
2021-22
651. 2022 ഏപ്രിൽ രണ്ടിന് ഇന്ത്യയുമായി സാമ്പത്തിക സഹകരണ വ്യാപാര കരാർ ഒപ്പിട്ട രാജ്യം?
ഓസ്ട്രേലിയ
652. 2022 മേയ് ഒന്നിന് ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ്) രൂപീകരിച്ച രാജ്യം
യുഎഇ
653. നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് കമ്പനീസിന്റെ (നാസ്കോം) പുതിയ അധ്യക്ഷൻ?
കൃഷ്ണൻ രാമാനുജം (ടിസിഎസ്)
654. വാർഷിക വരുമാനം 100 ബില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി?
റിലയൻസ് ഇൻഡസ്ട്രീസ്
655. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്തിയ സ്ഥാപനം?
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ
656. 2022 ൽ ഇൻഡോ-പസിഫിക് മേഖലയിലെ വ്യാപാര, വാണിജ്യ ബന്ധം സുഗമമാക്കുന്നതിന് ഇന്ത്യയടക്കം 12 രാജ്യങ്ങളടങ്ങിയ വ്യാപാര സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയ രാഷ്ട്രത്തലവൻ?
ജോ ബൈഡൻ
657. 2022 ലെ ലോക സാമ്പത്തിക ഉച്ച കോടിക്കു വേദിയായ നഗരം?
ദാവോസ് (സ്വിറ്റ്സർലൻഡ്)
658. ഇന്ത്യയിലെ ഐടി കമ്പനി മേധാവികളിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന വ്യക്തി?
സലിൽ പരേഖ് (ഇൻഫോസിസ്)