Hot Widget

Type Here to Get Search Results !

Ads

നികുതികളെ കുറിച്ച് പറയുന്ന ഭരണഘടനയിലെ അനുച്ഛേദം - ഇന്ത്യൻ ഭരണഘടന പ്രധാന ചോദ്യങ്ങൾ - ഭാഗം 05


1201. രാഷ്ട്രപതിയുടെ ഇലക്ഷൻ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

അയർലൻഡ്

1202. കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ബ്രിട്ടൻ

1203. സിഎജി എന്ന പദവി ഇന്ത്യൻ ഭരണഘടന സ്വീകരിച്ചത് ഏത് രാജ്യത്ത് നിന്നാണ് ?

ബ്രിട്ടൻ

1204. രാഷ്ട്രത്തലവന് നാമ പരമായ അധികാരം മാത്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ് ?

ബ്രിട്ടൻ

1205. ലിഖിത ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

അമേരിക്ക

1206. സ്ത്രീകൾക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?

39 ഡി 

1207. പ്രൊസീജിയർ എസ്റ്റാബ്ലിഷ് ബൈലോ എന്ന ഭരണഘടനാ ആശയം കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ് ?

ജപ്പാൻ

1208. ഇന്ത്യൻ ഭരണഘടനയിൽ തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?

39 എ 

1209. ലോക സഭയിലെ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കർ എന്നിവരെക്കുറിച്ച് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

93

1210. പ്രധാനമന്ത്രിയെ കുറിച്ച് അനുശാസിക്കുന്ന ഭരണഘടന അനുശാസിക്കുന്ന ഭരണഘടന അനുഛേദം ?

75

1211. ഇന്ത്യയിൽ രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതി സ്ഥാനം ഉപരാഷ്ട്രപതിക്കാണ് എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

65

1212. നിയമവാഴ്ച എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ഇംഗ്ലണ്ട്

1213. നികുതികളെ കുറിച്ച് പറയുന്ന ഭരണഘടനയിലെ അനുച്ഛേദം ?

265

1214. പാർലമെൻറ് എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

ബ്രിട്ടൻ

1215. ഇന്ത്യയിൽ മദ്യനിരോധനം നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

47

1216. ഭരണഘടനയിൽ വോട്ട് ഓൺ അക്കൗണ്ടിന് കുറിച്ച് പറയുന്ന അനുച്ഛേദം ?

116

1217. മുനിസിപ്പാലിറ്റികളെ കുറിച്ച് പറയുന്ന ഭരണഘടന അനുഛേദം ?

243 ക്യു 

1218. ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുച്ഛേദത്തിലാണ് പാർലമെൻറ് അംഗങ്ങളുടെ അയോഗ്യതകളെകുറിച്ച് പറയുന്നത് ?

102

1219. കേന്ദ്രഭരണ പ്രദേശങ്ങളിലെ ഹൈക്കോടതികളെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

241

1220. ഇന്ത്യയ്ക്ക് ഒരു പ്രസിഡൻറ് ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

52

1221. ഏത് ആർട്ടിക്കിൾ പ്രകാരമാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ കുറിച്ച് പറയുന്നത് ?

266

1222. ഇന്ത്യൻ ഭരണഘടനയിൽ അരുണാചൽപ്രദേശിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം ?

371 എച്ച് 

1223. ഇലക്ഷൻ കമ്മീഷനെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

324

1224. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പറയുന്ന ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം ?

243 കെ 

1225. സുപ്രീംകോടതിയുടെ പിൻകോഡ് ?

110001

1226. ലോകസഭയുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?

81

1227. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

ഫ്രാൻസ്

1228. ഇന്ത്യൻ ഭരണഘടനയിൽ ദേശീയ സ്മാരകങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദം ?

49

1229. പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

161

1230. ഇന്ത്യൻ പാർലമെൻറിനെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന ?

79

1231. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?

40

1232. സംസ്ഥാന നിയമസഭയിലേയ്ക്കുള്ള ആംഗ്ലോ ഇന്ത്യൻ റിസർവേഷനെ കുറിച്ച് പറയുന്ന അനുച്ഛേദം ?

333

1233. ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം എന്നറിയപ്പെടുന്ന അനുഛേദം ഏത് ?

32

1234. രാഷ്ട്രപതിയെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?

61

1235. ഇന്ത്യൻ രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് നിയമ ഉപദേശം നേടാം എന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം ?

143

1236. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം ?

239 എ എ 

1237. ഭരണഘടനയിൽ അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പറയുന്ന അനുച്ഛേദം ?

165

1238. ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി വേണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

63

1239. പാർലമെൻറിൽ അംഗമാവാനുള്ള യോഗ്യതയെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

84

1240. സംസ്ഥാന നിയമനിർമ്മാണ സഭയിലേക്കുള്ള പട്ടികജാതി-പട്ടികവർഗ സംവരണത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ?

332

1231. രാജ്യസഭയുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?

80

1232. രാജ്യസഭയുടെ ചെയർമാൻ ഉപരാഷ്ട്രപതിയാണ് എന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം ?

64

1233. പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പറയുന്ന ഭരണഘടന ആർട്ടിക്കിൾ ?

315

1234. ആർട്ടിക്കിൾ 108 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സംയുക്ത സമ്മേളനം

1235. ധനകാര്യ കമ്മീഷനെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

280

1236. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഇന്ത്യൻ ഭരണഘടനയിൽ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

അമേരിക്ക

1237. പ്രധാനമന്ത്രി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ബ്രിട്ടൻ

1238. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

ഫ്രാൻസ്

1239. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ കുറിച്ച് പറയുന്ന ഭരണഘടന ആർട്ടിക്കിൾ ?

323 എ 

1240. ഓൾ ഇന്ത്യ സർവീസിനെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

312

1241. മൗലിക അവകാശങ്ങളിൽ സമത്വത്തിനുള്ള അവകാശത്തെ കുറിച്ചുള്ള അനുച്ഛേദം ?

14-18

1342. മിസോറാമിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം ?

 371ജി 

1343. ഗ്രാമസഭയുമായി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദം ?

243 എ 

1344. കണ്ടിജൻസി ഫണ്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

267

1345. സംസ്ഥാന നിയമ നിർമാണ സഭയിലെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരെക്കുറിച്ച് അനുശാസിക്കുന്ന ഭരണഘടന അനുഛേദം ?

178

1346. നദീജല തർക്കങ്ങൾ കുറിച്ച് പറയുന്ന ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം ?

262

1347. സ്പീക്കർ എന്ന പദവി ഇന്ത്യൻ ഭരണഘടന ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ?

ബ്രിട്ടൻ

1348. ഇന്ത്യൻ ഭരണഘടനയിൽ ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

153

1349. ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്നും വേർതിരിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?

50

1350. ഇന്ത്യക്ക് ഒരു വൈസ് പ്രസിഡൻറ് വേണമെന്ന ആശയം ഏതു രാജ്യത്തു നിന്നാണ് ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ?

അമേരിക്ക

1351. ഇന്ത്യൻ രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ?

53

1352. ആർട്ടിക്കിൾ 112 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബഡ്ജറ്റ്

1353. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

അമേരിക്ക

1354. ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം നൽകുന്ന ഭരണഘടന അനുച്ഛേദം ?

30

1355. പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

326

1356. അടിയന്തരാവസ്ഥ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

ജർമ്മനി

1357. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?

44

1358. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പറയുന്ന അനുഛേദം ?

213

1359. ഇന്ത്യൻ ഭരണഘടനയിൽ ഹൈക്കോടതി രൂപീകരണവുമായി ബന്ധപ്പെട്ട അനുഛേദം ?

214

1360. ഗവർണർക്ക് പൊതുമാപ്പ് കൊടുക്കാൻ അധികാരമുണ്ട് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

161

1361. ഗ്രീൻ ട്രൈബ്യൂണൽ നടപ്പാക്കിയ ആദ്യ വികസര രാജ്യം ?

ഇന്ത്യ

1362. കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പറയുന്ന ഭരണഘടന ആർട്ടിക്കിൾ ?

72

1363. ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ രാഷ്ട്രപതി എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ?

അമേരിക്ക

1364. ക്യാബിനറ്റ് എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് രാജ്യത്തുനിനാണ് ?

ബ്രിട്ടൻ

1365. ഇന്ത്യൻ ഭരണഘടനയിൽ കൂട്ടുത്തരവാദിത്വം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ബ്രിട്ടൻ

1366. ഗവർണറുടെ ക്വാളിഫിക്കേഷനെ കുറിച്ച് പറയുന്ന ഭരണഘടന ആർട്ടിക്കിൾ ?

157

1367. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് പരമാർശിക്കുന്ന ഭരണഘടനാ അനുഛേദം ?

54

1368. സുപ്രീം കോടതിയെ കുറിച്ച് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

124

1369. ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെൻറ് അംഗങ്ങളെ അയോധ്യതയെ കുറിച്ച് പറയുന്നത് ?

102

1370. ഇന്ത്യൻ ഭരണഘടനയിൽ അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയും കുറിച്ച് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം ?

51

1371. സുപ്രീം കോർട്ട് എന്ന ആശയത്തിന് ഇന്ത്യൻ ഭരണഘടന കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ് ?

അമേരിക്ക

1372. ഇന്ത്യൻ പ്രസിഡണ്ടിന്റെ വീറ്റോ അധികാരത്തെ കുറിച്ച് പറയുന്ന ഭരണഘടനാ അനുച്ഛേദം ?

111

1373. ബഡ്ജറ്റിനെ കുറിച്ച് പറയുന്ന ഭരണഘടനാ അനുച്ഛേദം ?

112

1374. അഡ്വക്കേററ് ജനറലിന്റെ നിയമനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

165

1375. ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റ് കടമയാണ് എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

45

1376. ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ?

അമേരിക്ക

1377. ഇന്ത്യൻ ഭരണഘടനയിൽ സംയുക്ത സമ്മേളനത്തെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

108

1378. ഹൈക്കോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

226

1379. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഏത് ആർട്ടിക്കിൾ പ്രകാരമാണ് ?

29

1380. സി.എ.ജി യെ കുറിച്ച് പറയുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം ?

148

1381. സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?

129

1382. ഇന്ത്യയിൽ ഗോവധം നിർത്തലാക്കിയത് ഏത് ഭരണഘടന അനുച്ഛേദം പ്രകാരമാണ് ?

48

1383. സംസ്ഥാനങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ?

152

1384. ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനേയും വേർതിരിക്കുന്നു എന്ന് പരമാർശിക്കുന്ന ഭരണഘടനാ അനുഛേദം ?

50

1385. ഇന്ത്യൻ ഭരണഘടനയിൽ അറ്റോണി ജനറലിനെ കുറിച്ച് അനുശാസിക്കുന്ന ഭരണഘടന അനുഛേദം ?

76

1386. ഇംപീച്ച്മെൻറ് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?

അമേരിക്ക

1387. രാഷ്ട്രപതി യോഗ്യതയെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

58

1388. ഇന്ത്യൻ ഭരണഘടനയിൽ മണി ബില്ലിനെ കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

110

1389. രാഷ്ട്രപതിയുടെ ഓർഡിനൻസ് അധികാരത്തെക്കുറിച്ച് പറയുന്ന ഭരണഘടന അനുച്ഛേദം ?

123

1390. കേരള ഹൈക്കോടതി നിലവിൽ വന്നത് എന്ന് ?

1956 നവംബർ 1

1391. കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് ആര് ?

കെ ടി കോശി

1392. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേസുകൾ കൈകാര്യം ചെയ്യാൻ മാത്രം രൂപികരിച്ച കോടതി ?

നാഷണൽ ഗ്രീൻ ട്രബ്യൂണൽ

1393. 20 -മത്തെ ലോ കമ്മീഷൻ ചെയർമാൻ ആര് ?

എ. പി ഷാ

1394. ഇന്ത്യൻ ലോ കമ്മിഷന്റെ ആദ്യ ചെയർമാൻ ?

എം സി സെതൽവാദ്

1395. ബ്രീട്ടിഷ് ഇന്ത്യയിലെ ആദ്യ ലോ കമ്മീഷൻ ചെയർമാൻ ?

ലോർഡ് മെക്കാളെ

1396. 21 മത്തെ ലോ കമ്മീഷൻ ചെയർമാൻ ആര് ?

ബൽബീർ സിംഗ് ചൗഹാൻ

1397. സ്വതന്ത്ര ഇന്ത്യയിലാദ്യമായി ലോ കമ്മീഷൻ നിലവിൽ വന്നതെന്ന് ?

1955

1398. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ലോ കമ്മീഷൻ ചെയർമാൻ ആര് ?

ലോഡ് മെക്കാളെ

1399. ലോക മിഷൻ ഇന്ത്യയിൽ ആദ്യമായി വന്നത് എന്ന് ?

1834

1400. അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ  ?

76

1401. രണ്ടുതവണ അറ്റോർണി ജനറൽ ആയ വ്യക്തി ?

സോളി സൊറാബ്ജി

1402. ഇന്ത്യയുടെ അറ്റോർണി ജനറൽ ആകുന്ന ആദ്യ മലയാളി ?

കെ.കെ വേണുഗോപാൽ

1403. ആദ്യത്തെ ഇന്ത്യയിലെ അറ്റോർണി ജനറൽ ആര് ?

എം.സി.സെദൽവാദ്

1404. ഏറ്റവും കൂടുതൽ കാലം അറ്റോർണി ജനറൽ പദവിയിലിരുന്ന വ്യക്തി ?

എം. സി സെതൽ വാദ്

1405. ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറൽ ?

എം. സി. സെതൽവാദ്

1406. ആദ്യമായി നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്നത് ?

2010 ഒക്ടോബർ 18

1407. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രധാന ബ്രാഞ്ച് എവിടെ ?

ഡൽഹി

1408. അറ്റോർണി ജനറലിനെ തൽസ്ഥാനത്തുനിന്നും നീക്കുന്നതാര് ?

രാഷ്ട്രപതി

1409. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ?

ഗവർണർ

1410. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ?

അറ്റോർണി ജനറൽ

1411. കേരള ഗവർണ്ണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിായ ഏക വ്യക്തി ?

വി.വി.ഗിരി

1412. ഏതു കോടതിയാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ രൂപീകരിച്ചത് ?

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ

1413. ലോകത്തിലെ എത്രാമത്തെയാണ് ഗ്രീൻ ട്രബ്യൂണൽ ഇന്ത്യയിൽ സ്ഥാപിതമാകുന്നത് ?

3

1414. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ?

ജ്യോതി വെങ്കിടാചലം

1415. ഇന്ത്യയിലൊരു സംസ്ഥാനത്ത് ഗവർണറായ ആദ്യ മലയാളി ?

വി. പി. മേനോൻ

1416. ഏത് ഭരണഘടന അനുച്ഛേദം അനുസരിച്ചാണ് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ രൂപീകരിച്ചത് ?

അനുച്ഛേദം 21

1417. തിരുവിതാംകൂർ പബ്ലിക് സർവ്വിസ് കമ്മീഷൻ കേരള പബ്ലിക് സർവ്വിസ് കമ്മീഷൻ ആയി മാറിയ വർഷം ?

1956

1418. ലോ കമ്മീഷൻ ഇന്ത്യയിൽ നിലവിൽ വന്നത് എന്ന് ?

1955

1419. ഏത് ആർട്ടിക്കിൾ ആണ് ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്നത് ?

ആർട്ടിക്കിൾ 153

1420. രാജ്യത്തെ രണ്ടാമത്തെ നിയമ ഉദ്യോഗസ്ഥൻ ?

സോളിസിറ്റർ ജനറൽ

1421. അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

165

1422. ഗവർണർക്ക് സംസ്ഥാനങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ആധികാരം നല്കുന്ന ആർട്ടിക്കിൾ ?

213

1423. അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് ?

ആർട്ടിക്കിൾ 165 1424. അറ്റോർണി ജനറലിന് സമാനമായി സംസ്ഥാനങ്ങളിലുള്ള പദവി ? അഡ്വക്കേറ്റ് ജനറൽ 1425. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ? ഇ. എം. എസ്. നമ്പൂതിരിപ്പാട് 1426. ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്നതാര് ? ഹൈക്കോടതി ചീഫ് ജസ്റ്റിസ് 1427. മുഖ്യമന്ത്രിയായ രണ്ടാമത്തെ മുസ്ലീം വനിത ? മെഹബുബ മുഫ്തി 1428. രണ്ടു തവണ അറ്റോർണി ജനറലായ വ്യക്തി ? സൊളി സൊറാബ്ജി 1429. കേന്ദ്രഗവണ്മെന്റിന് നിയമോപദേശം നല്കുന്നതാര് ? അറ്റോർണി ജനറൽ 1430. മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത ? ജാനകി രാമചന്ദ്രൻ 1431. കേരളത്തിൽ ഏറ്റവും കുറച്ചു കാലം ഗവർണ്ണർ പദവി വഹിച്ച വ്യക്തി ? എം. ഒ. എച്ച്. ഫാറൂക്ക് 1432. നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ആദ്യത്തെ ചെയർമാൻ ആര് ? ലോകെശ്വർ സിംഗ് 1433. നാഷണൽ ഗ്രീൻ ട്രബ്യൂണലിന്റെ കേരളത്തീലെ ബഞ്ച് സ്ഥിതി ചെയ്യുന്നതെവിടെ ? കൊച്ചി 1434. സംസ്ഥാനത്തിന്റെ കാര്യ നിർവ്വഹണത്തിന്റെ തലവൻ ? ഗവർണർ 1435. ഗവർണ്ണർ പദവി ലഭിച്ച ആദ്യ മലയാളി വനിത ? ഫാത്തിമാബീവി 1436. സോളിസിറ്റർ ജനറലിന്റെ കാലാവധി ? 3 വർഷം 1437. ആദ്യ സോളിസിറ്റർ ജനറൽ ? സി കെ ദഫ്ത്താരി 1438. ആരാണ് കേന്ദ്ര ഗവൺമെൻറിനു നിയമോപദേശം നൽകുന്നത് ? അറ്റോർണി ജനറൽ 1439. നാഷണൽ ഗ്രീൻ ട്രബ്യൂണൽ നിലവിൽ വന്നതെന്ന് ? 2010 ഒക്ടോബർ 18 1440. ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ ആര് ? കെ.കെ വേണുഗോപാൽ 1441. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഗവർണ്ണർ പദവി വഹിച്ച വ്യക്തി ? വി വിശ്വാന്ഥൻ 1442. ലോ കമ്മീഷൻറെ ആദ്യ ചെയർമാൻ ആര് ? എം. സി സെതൽ വാദ് 1443. മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത ? മായാവതി 1444. സംസ്ഥാനങ്ങളിലെ അടിയന്തിര ഫണ്ട് കൈകാര്യം ചെയ്യുന്നത് ? ഗവർണർ 1445. ആരാണ് അറ്റോർണി ജനറലിനെ തലസ്ഥാനത്തു നിന്നും നീക്കുന്നത് ? രാഷ്ട്രപതി 1446. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആര് ? സോളിസിറ്റർ ജനറൽ 1447. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ? അറ്റോർണി ജനറൽ 1448. ഇന്ത്യയിൽ മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത ? നന്ദിനി സത്പതി 1449. ലോകത്തിൽ ഗ്രീൻ ട്രബ്യുണൽ സ്ഥാപിക്കുന്ന 3-മത്തെ രാജ്യം ? ഇന്ത്യ 1450. ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ലോ കമ്മിഷൻ നിലവിൽ വന്നത് ? 1834 1451. നിയമസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ? ഗവർണർ 1452. കേരള ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ? വി വിശ്വാന്ഥൻ 1453. മുഖ്യമന്ത്രിയായ ആദ്യ മുസ്ലീം വനിത ? സെയ്ദ അൻവർ തൈമൂർ 1454. ആരാണ് സംസ്ഥാനത്തിന് കാര്യനിർവ്വഹണ വിഭാഗത്തിന്റെ തലവൻ ? ഗവർണർ 1455. സംസ്ഥാനതല ഭരണ സംവിധാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ? 6 1456. അറ്റോർണി ജനറലിനു സമാനമായി സംസ്ഥാനങ്ങളിലുള്ള പദവി ആർക്ക് ? അഡ്വക്കേറ്റ് ജനറൽ 1457. നാഷണൽ ഗ്രീൻ ട്രബ്യൂണലിന്റെ നിലവിലെ ചെയർമാൻ ? ആദർഷ് കുമാർ ഗോയൽ 1458. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നത് ആര് ? അഡ്വക്കേറ്റ് ജനറൽ 1459. അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നത് ആര് ? രാഷ്ട്രപതി 1460. അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ? രാഷ്ട്രപതി 1461. കേരളത്തിൻറെ നാഷണൽ ട്രൈബ്യൂണൽ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ ? കൊച്ചി 1462. അറ്റോർണി ജനറലിനു സമാനമായ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥൻ ? അഡ്വക്കേറ്റ് ജനറൽ 1463. അറ്റോർണി ജനറലാകുന്ന ആദ്യ മലയാളി ? കെ .കെ വേണുഗോപാൽ 1464. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ? അറ്റോർണി ജനറൽ 1465. ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വനിത ? സുചേത കൃപാലിനി 1466. ഇന്ത്യയിലെ ആദ്യ വനിത ഗവർണർ ? സരോജിനി നായിഡു 1467. സോളിസിറ്റർ ജനറലിന്റെ കാലാവധി എത്ര ? 3 1468. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ? 153 1469. ഏത് ആർട്ടിക്കിൾ ആണ് അഡ്വക്കേറ്റ് ജനറലിനെ പ്രതിപാദിക്കുന്നത് ? 165
1470. കേരളത്തിലെ നിലവിലെ അഡ്വക്കേറ്റ് ജനറൽ ?

കെ.ഗോപാലകൃഷ്ണ കുറുപ്പ്

1471. കേരളത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ അഡ്വക്കേറ്റ് ജനറൽ ?

സി.പി സുധാകര പ്രസാദ് 1472. നാഷണൽ ഗ്രീൻ ട്രബ്യൂണലിന്റെ ആദ്യ ചെയർമാൻ ? ലോകേശ്വർ സിങ് പാണ്ഡെ 1473. ഏത് ആർട്ടിക്കിൾ ആണ് അറ്റോർണി ജനറലിനെ പറ്റി പ്രതിപാദിക്കുന്നത് ? 76 1474. ഗവർണറെ നിയമിക്കുന്നത് ? രാഷ്ട്രപതി 1475. നാഷണൽ ഗ്രീൻ ട്രബ്യൂണൽ രൂപീകരിച്ചത് ഏത് ഭരണഘടനാ അനുച്ഛേദം അനുസരിച്ചാണ് ? 21 1476. നാഷണൽ ഗ്രീൻ ട്രബ്യൂണലിന്റെ ആസ്ഥാനം ? ന്യൂഡൽഹി 1477. ഇപ്പോഴത്തെ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ചെയർമാൻ ആര് ? ആദർശ് കുമാർ 1478. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് ? ഗവർണർ 1479. സംസ്ഥാനതല ഭരണ സംവിധാനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആർട്ടിക്കിൾ ആണ് ? 153-167 1480. ഗവർണ്ണർ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ? 164(1) 1481. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ? ഗവർണർ 1482. കേന്ദ്ര സർക്കാരിന് നിയമോപദേശം നൽകുന്നത് ആര് ? അറ്റോർണി ജനറൽ 1483. നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ആസ്ഥാനം എവിടെ ? ന്യൂഡൽഹി 1484. അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ? ആർട്ടിക്കിൾ 76 1485. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ ആരായിരുന്നു ? സി.കെ ദഫ്ത്താരി 1486. ഗവർണറുടെ ഭരണകാലാവധി ? 5 വർഷം 1487. ഗവർണറെ നീക്കം ചെയ്യുന്നതാര് ? പ്രസിഡന്റ് 1488. ആരാണ് അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ? ഗവർണർ 1489. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ ? മുഖ്യമന്ത്രി 1490. കേരളത്തിൽ ഏറ്റവും കൂടൂതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ? കെ . കരുണാകരൻ 1491. നിയമസഭയുടെ 2 സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം ? 6 മാസം 1492. മുഖ്യമന്ത്രിയായ ആദ്യ ഐ. എ.എസ്സുകാരൻ ? അജിത് ജോഗി 1493. രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ വ്യക്തി ? എൻ.ഡി. തിവാരി 1494. ദ്വമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് അംഗസംഖ്യയുള്ള സംസ്ഥാനം ? തെലങ്കാന 1495. സിനിമാ നടനായതിനു ശേഷം മുഖ്യമന്ത്രി പദം വഹിച്ച വ്യക്തി ? എം. ജി രാമചന്ദ്രൻ 1496. സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സുപ്രിം കോടതിയിൽ നിയമിക്കപ്പെട്ട ബഞ്ച് ? സോഷ്യൽ ജസ്റ്റീസ് ബഞ്ച് 1497. ഭരണ ഘടനാ ഭേദഗതിയെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ? 368 1498. അടിയന്തരാവസ്ഥ സമയത്തുപോലും ആർട്ടിക്കിൾ 20 -21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ? 44-ാം ഭേദഗതി
1499. ഏറ്റവും കൂടുതൽ എം. എൽ. എ മാരുള്ള സംസ്ഥാനം ?

ഉത്തർ പ്രദേശ്

1500. ജി. എസ് . ടി. ബിൽ പാസാക്കിയ 16-ാമത്തെ സംസ്ഥാനം ?

ഒഡീഷ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT