1501. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
1696. ഏതവസരത്തിലും ഇരുസഭകളുടെയോ ഏതെങ്കിലും ഒരു സഭയുടെയോ പ്രവർത്തനം നിർത്തി വയ്പിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തിന്റെ പേര് ?
പ്രോറോഗ്
1697. ലോകത്താദ്യമായി ഗ്രീൻ ട്രൈബ്യൂണൽ നടപ്പാക്കിയ രാജ്യം ?
ഓസ്ട്രേലിയ
1698. പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ് ?
21 -ാം അനുഛേദം
1699. സ്പീക്കർ കാസ്റ്റിങ് വോട്ട് പ്രയോഗിക്കുന്നത് എപ്പോളാണ് ?
തൽസ്ഥിതി (സ്റ്റാറ്റസ് കോ) നിലനിർത്താൻ
1700. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി ആരായിരുന്നു ?
ബൽദേവ് സിംഗ്
1701. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ
ഡോ. സച്ചിദാനന്ദ സിൻഹ
1702. ബില്ലുകളിൽ ഒപ്പുവെയ്ക്കുന്നത് സംബന്ധമായ പ്രസിഡന്റിന്റെ വിവേചനാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
111
1703. ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ്
120 എ
1704. ഇന്ത്യൻ പ്രസിഡണ്ടിന്റെ ശമ്പളം വകയിരുത്തുന്നത് ഏത് ഫണ്ടിൽ നിന്നാണ്
കൺസോളിഡേറ്റഡ് ഫണ്ട്
1705. ഭരണഘടനാ നിർമ്മാണസഭയിലെ മൈനോരിറ്റീസ് സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
എച്ച് സി മുഖർജി
1706. ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് യാനം ജില്ല
മദ്രാസ്
1707. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലൊന്നായ ഒറിയയുടെ പേര് ഒഡിയ എന്നാക്കി മാറ്റിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്
96
1708. അഡ്വക്കേറ്റ് ജനറലിന്റെ ശമ്പളം നിശ്ചയിക്കുന്നത്
ഗവർണർ
1709. ഏത് വർഷമാണ് ധർ കമ്മീഷൻ നിയമിക്കപ്പെട്ടത്
1948
1710. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനെ തിരഞ്ഞെടുക്കുന്നത്
രാജ്യ സഭാംഗങ്ങൾ
1711. താഴെക്കൊടുത്തിരിക്കുന്നവയിൽ ഗവർണറുടെ അധികാരമല്ലാത്തത്
വധശിക്ഷ മാപ്പാക്കുക
1712. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ചതാര്
ഉത്തരാഖണ്ഢ് ഹൈക്കോടതി
1713. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ വർഷം
1946 ഡിസംബർ 6
1714. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് ഏതാണ്
ക്വോ വാറന്റോ
1715. ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം
1993 ഏപ്രിൽ 24
1716. അയിത്ത നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന തീയതി
1955 ജൂൺ 1
1717. ഭാഷാ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള സ്പെഷ്യൽ ഓഫീസറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
350 ബി
1718. ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് ഗുഡ് ഗവേണൻസ് ദിനമായി ആചരിക്കുന്നത്
എ. ബി. വാജ് പേയി
1719. ലോക് സഭാ പ്രോട്ടോം സ്പീക്കർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത്
രാഷ്ട്രപതി
1720. അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം
262
1721. രണ്ട് പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപ പ്രധാനമന്ത്രിയായിരുന്ന ഏക വ്യക്തി
ദേവിലാൽ
1722. അമ്മയും കുഞ്ഞും എന്ന പ്രശസ്തമായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഏത് മന്ദിരത്തിനു മുന്നിലാണ്
സുപ്രീം കോടതി
1723. ജുവനൈൽ ജസ്റ്റിസ് ( കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചിൽഡ്രൻസ് ആക്ട് പ്രകാരം എത്ര വയസ്സിനു താഴെയുള്ളവരെയാണ് കുട്ടികളുമായി പരിഗണിക്കുന്നത്
14
1724. വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 15(1) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ രൂപവത്ക്കരണം
1726. ലോക് സഭയുടെ സംയുക്ത സമ്മേളനത്തിൽ ലോക്സഭാ സ്പീക്കറുടെ അഭാവത്തിൽ അധ്യക്ഷത വഹിക്കുന്നത്
ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ
1727. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം
239 എ എ
1728. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്
I നവംബർ 19 - ദേശീയോദ്ഗ്രഥന ദിനം
II ഡിസംബർ 25 - ദേശീയസദ്ഭരണ ദിനം
III ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം
IV ആഗസ്റ്റ് 20 - ദേശീയസദ്ഭാവന ദിനം
I, II, III, IV
1729. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷിലായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന അനച്ഛേദം
348
1730. ചൈൽഡ് ആൻഡ് അഡോളസന്റ് ലേബർ പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന വർഷം
1986
1731. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം
അമരാവതി
1732. ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ മാറ്റം വരുത്തുന്നതിനുള്ള അധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്
പാർലമെന്റ്
1733. ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രത്തിനായ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയത്
സപ്രു കമ്മിറ്റി
1734. പാർലമെന്റിൽ ഏറ്റവും കൂടുതൽ സംവരണ സീറ്റുകൾ ഉള്ള സംസ്ഥാനമേത്
ഉത്തർപ്രദേശ്
1735. സൻസദ് സദൻ എന്നത് ഇന്ത്യൻ...........
പാർലമെന്റ് മന്ദിരത്തിന്റെ പേരാണ്
1736. ചുവടെ തന്നിരിക്കുന്നവയിൽ ഏത് ആശയമാണ് കാനഡയുടെ ഭരണഘടനയിൽ നിന്നും കടം കൊണ്ടിട്ടില്ലാത്തത്
റിപ്പബ്ലിക്
1737. എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്തത്
103
1738. ലോക്സഭയുടെ മുൻഗാമി സെൻട്രൽ ലെജിസ്ലേററീവ്അസംബ്ലി ഏത് വർഷമാണ് വിദ്യാഭ്യാസത്തെ കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്
1976
1739. ഐ. എ. എസ്, ഐ. പി. എസ് കേഡറുകൾ നിർത്തലാക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി
രാജ് മാന്നാർ കമ്മിറ്റി
1740. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്
പ്രസിഡന്റ്
1741. താഴെകൊടുത്തിരിക്കുന്നവയിൽ ജിഎസ്ടി കൗണ്ഡസിലുമായി ബന്ധപ്പെട്ട അനുച്ഛേദം
279 എ
1742. ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം
സേവനാവകാശ നിയമം
1743. ഇന്ത്യൻ ഭരണഘടന പ്രകാരം ജനവിഭാഗങ്ങളെ ന്യൂനപക്ഷമായി അംഗീകരിക്കുന്നതിന്റെ മാനദണ്ഡം
ജനസംഖ്യ
1744. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭേദഗതി അവതരിപ്പിച്ചത് എവിടെയാണ്
ഇടക്കാല പാർലമെന്റ്
1745. ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡന്റ് പദം വഹിച്ചത്
ബി. ഡി. ജട്ടി
1746. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം
239 എ എ
1747. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനു മുമ്പ് ഏത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു
ബീഹാർ
1748. ഭരണഘടനയുടെ ഏഴാം പട്ടികയിലുള്ള യുണിയൻ ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് മാത്രമുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്
246
1749. ഇ-ഗവേൺസിലൂടെ ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം
അക്ഷയകേന്ദ്രങ്ങൾ
1750. ഗരീബി ഹഠാവോ ( ദാരിദ്ര്യം തുടച്ചുനീക്കുക ) എന്ന മുദ്രാവാക്യമുയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
1751. ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 ഏത് ആഴ്ച ആയിരുന്നു
വെള്ളിയാഴ്ച
1752. ഓരോ സംസ്ഥാനത്തും ഓരോ ഹൈക്കോടതി വേണം എന്നു വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം
214
1753. സുപ്രീംകോർട്ട് ഓഫ് ഇന്ത്യയുടെ മുൻഗാമി
ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ
1754. ചുവടെ തന്നിരിക്കുന്ന ഭരണഘടനാ ആർട്ടിക്കിളുകളിൽ ശരിയായത് ഏത്
I ആർട്ടിക്കിൾ 44 - ഏകീകൃത സിവിൽ കോഡ്
II ആർട്ടിക്കിൾ 343 - ഔദ്യോഗിക ഭാഷ
III ആർട്ടിക്കിൾ 324 - ഇലക്ഷൻ കമ്മീഷൻ
IV ആർട്ടിക്കിൾ 54 - രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്
I, II, III, IV എന്നിവ ശരിയാണ്
1755. ഇന്ത്യൻ ഭരണഘടയുടെ 18-ാം ഭാഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനം
1756. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മനഃപൂർവം ചർച്ച നീട്ടിക്കൊണ്ടു പോകുന്നതിനെ പറയുന്നത് എന്താണ്
ഫിലിബസ്റ്റർ
1757. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി
മൊറാർജി ദേശായി
1758. 1952-ൽ ഒറീസയുടെ ഗവർണറായത്
ഫസൽ അലി
1759. ബിൽ ആദ്യമായി സമർപ്പിക്കപ്പെടുന്ന അവസരത്തിൽ പ്രസിഡന്റിന് ബിൽ ഒപ്പിടാതെ കൈവശം സൂക്ഷിക്കാം - ഇത് ഏത് പേരിൽ അറിയപ്പെടുന്നു
പോക്കറ്റ് വീറ്റോ
1760. സംസ്ഥാന തലത്തിൽ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം
ലോകായുക്ത
1761. തെലങ്കാന സംസ്ഥാനത്തിന്റെ രൂപവത്കരണത്തിന് ശുപാർശ ചെയ്ത കമ്മിറ്റി
ഷാ കമ്മിറ്റി
1762. ജി.എസ്.ടി നിലവിൽ വന്ന തീയതി
2017 ജൂലൈ 1
1763. ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
55
1764. വനിതാ ചീഫ് ജസ്റ്റിസ് അധികാരമേറ്റ ആദ്യ ഇന്ത്യൻ സംസ്ഥാനം
ഹിമാചൽപ്രദേശ്
1765. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ സഭയുടെ 1/3 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്
1766. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
40
1767. ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്നത്
വില്ലേജ്
1768. പാർലമെന്റിൽ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം
11 മണി
1769. രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
ചാൾസ് ഡയസ്
1770. നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യയിലെ സിറ്റിങ്ങ് നടക്കുന്ന സ്ഥലം
ചെന്നെ
1771. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ഗവർണറാണ്
1772. രാഷ്ട്രപതിക്ക് പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം
12
1773. ആസൂത്രണ കമ്മീഷന് പകരം സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയ തിയ്യതി
2014 ഓഗസ്റ്റ് 15
1774. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ആവിഷ്കരിച്ചത് ഭരണഘടനയുടെ ഏതു ഭാഗത്ത് വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരമാണ്
നിർദ്ദേശക തത്ത്വങ്ങൾ
1775. ഇന്ത്യൻ പാർലമെന്റ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് ബിൽ പാസാക്കിയത് എന്നാണ്
2016 ഓഗസ്റ്
1776. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം
ന്യൂഡൽഹി
1777. ലിഖിത ഭരണഘടന എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്
യുഎസ്എ
1778. ലോക് സഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ പാർലമെന്റിലെ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
1779. കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും തടയുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് ( POCSO ACT) പാർലമെന്റ് പാസാക്കിയ വർഷം
2012
1780. എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ സ്ഥാപന പദവി നൽകിയത്
102
1781. നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം
വിവരാവകാശ നിയമം
1782. ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭാഗത്താണ് സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്
അഞ്ച്
1783. കർത്തവ്യ ലംഘനം നടത്തിയാൽ പാർലമെന്റിന്റെ ശുപാർശ പ്രകാരം ഹൈക്കോടതി ജഡ്ജിമാരെ പിരിച്ചുവിടുന്നത് ആരാണ്
പ്രസിഡന്റ്
1784. രാഷ്ട്രപതി രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ എത്ര കാലയളവിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടണം
2 മാസത്തിനുള്ളിൽ
1785. ഏത് വർഷമാണ് സർക്കാരിയ കമ്മീഷൻ നിയമിക്കപ്പെട്ടത്
1983
1786. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ ഡോക്യുമെന്റ് തയ്യാറാക്കിയത് ഏതെല്ലാം ഭാഷകളിലാണ്
ഇംഗ്ലീഷ്, ഹിന്ദി
1787. ബാലവേലസംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിലും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി 1979-ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി
ഡി. ഗുരുസ്വാമി കമ്മിറ്റി
1788. റഫറണ്ടത്തിലൂടെ ഇന്ത്യൻ യൂണിയന്റെ ഭാഗമായ നാട്ടുരാജ്യം
തിരുവിതാംകൂർ
1789. ദേശീയ മനുഷ്യാവകാശാ കമ്മീഷന്റെ രണ്ടാമത്തെ ചെയർപേഴ്സൺ
എം.എൻ. വെങ്കട ചെല്ലയ്യ
1790. അഡ്വക്കേററ് ജനറലിന്റെ നിയമനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
165
1791. സുപ്രീംകോടതിയുടെ പിൻകോഡ്
110001
1792. ഗ്രീൻ ട്രൈബ്യൂണൽ നടപ്പാക്കിയ ആദ്യ വികസര രാജ്യം
ഇന്ത്യ
1793. സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ
ഫസൽ അലി
1794. 1948- ൽ കോൺഗ്രസ് നിയമിച്ച ഭാഷാ പ്രവിശ്യാ കമ്മീഷൻ
ജെ.വി.പി കമ്മിറ്റി
1795. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യ എത്ര നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട് കിടക്കുകയായിരുന്നു
565
1796. സംസ്ഥാന പുനസംഘടന കമ്മീഷൻ നിലവിൽ വന്നത് എന്നാണ്
1953
1797. ജില്ലയിലെ ഏറ്റവും ഉയർന്ന ഭരണാധികാരി ആര്
ജില്ലാ കളക്ടർ
1798. 1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം
6
1799. ഭൂപരിഷ്കരണ നിയമം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി
ഒന്നാം ഭേദഗതി
1800. ഗവൺമെന്റ് വകുപ്പുകൾ ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന നടപടികൾക്ക് എതിരെ ഉദ്യോഗസ്ഥർക്കു പരാതിപ്പെടാനുള്ള സംവിധാനം
ഭരണ ട്രൈബൂണൽ