Hot Widget

Type Here to Get Search Results !

Ads

2022 ൽ ഫ്ലൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - 2022 Current Affairs in Malayalam 01


01. അഞ്ചു വയസ് മുതലുള്ള കുട്ടികൾക്കു വാക്സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യം?

ഇക്വഡോർ

02. ചൈനയുടെ നയതന്ത്ര കാര്യാലയം തുറക്കുന്ന ആദ്യത്തെ മധ്യ അമേരിക്കൻ രാജ്യം?

നിക്കരാഗ്വ

03. ടിബറ്റിലെ പ്രത്യേക ഉദ്യോഗസ്ഥയായി യുഎസ് നിയമിച്ച ഇന്ത്യൻ വംശജ?

ഉസ്ര സേയ

04. വിഖ്യാത ബഹിരാകാശ ടെലിസ്കോപ് ഹബ്ബിൾ സ്പേസിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ടെലിസ്കോപ്

ജയിംസ് വെബ്

05. സൗര പര്യവേക്ഷക പേടകമായ പാർക്കർ സോളർ പ്രോബ് വിക്ഷേപിച്ച ബഹിരാകാശ ഏജൻസി?

നാസ

06. 100 ദശലക്ഷം ഡിഗ്രി താപം 300 സെക്കൻഡ് നിലനിർത്താൻ സാധിക്കുന്ന കൃത്രിമ സൂര്യനെ നിർമിക്കുന്ന രാജ്യം?

ദക്ഷിണ കൊറിയ

07. 2022 ൽ ഫ്ലൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?

ഇസ്രയേൽ

08. ആണവ യുദ്ധം ഒഴിവാക്കണമെന്നതുമായി ബന്ധപ്പെട്ടു സംയുക്ത പ്രസ്താവനയിറക്കിയ ഐക്യരാഷ്ട്ര സംഘടനാ വിഭാഗം?

യുഎൻ രക്ഷാസമിതി

09. അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വിഖ്യാത കവയിത്രി?

മായ ആഞ്ചലോ

10. 'സർ' ശ്രേണിയിലെ ഉയർന്ന പദവിയായ 'നൈറ്റ് കംപാനിയൻ ഓഫ് ദ് മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദ് ഗാർട്ടർ' നേടി യ മുൻ ബ്രിട്ടിഷ് പ്രീമിയർ?

ടോണി ബ്ലയർ

11. 2022 ൽ എലിസബത്ത് രാജ്ഞി "റോയൽ കംപാനിയൻ' പദവി നൽകിയ വനിത?

കമില ചാൾസ്

12. യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായ വനിത?

റോബർട്ട് മെറ്റ്സോള

13. യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?

റൊബർട്ട് മെറ്റ്സോള

14. 79-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള (ഡ്രാമ) പുരസ്കാരം നേടിയത്?

പവർ ഓഫ് ദ് ഡോഗ്

15. 79-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയ വനിത ?

ജെയിൻ കാംപ്യൻ

16. 79-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച നടൻ (ഡ്രാമ) ആയി തിരഞ്ഞെടുക്കപ്പെട്ട താരം?

വിൽ സ്മിത്ത്

17. 79-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച നടി (ഡ്രാമ) ആയി തിരഞ്ഞെടുക്കപ്പെട്ട താരം?

നിക്കോൾ കിഡ്മാൻ

18. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ അഭിനേത്രി?

മിഷേല ജേ റോഡ്രിഗസ്

19. 'A Little Book of India: Celebrating 75 Years of Independence' എന്ന കൃതിയുടെ രചയിതാവ്?

റസ്കിൻ ബോണ്ട്

20. ചൈന വേദിയായ ശൈത്യകാല ഒളിംപിക്സ് ഉദ്ഘാടന, സമാപന ചടങ്ങുകളിൽ നിന്നു ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യം?

ഇന്ത്യ

21. ജനുവരിയിൽ അന്തരിച്ച, പ്ലം വില്ലേജ് ആശ്രമത്തിന്റെ സ്ഥാപകനായ ലോകപ്രശസ്ത ബുദ്ധ സന്യാസി ?

തിക് നട് ഹൺ

22. ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലൻസ് സേവനം ആരംഭിച്ച നഗരം?

ദുബായ്

23. കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായും പിൻവലിച്ച ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം?

ഡെൻമാർക്ക്

24. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെ യുഎസ് വധിച്ച, ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ?

അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി

25. ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയ ആദ്യ വ്യക്തി ?

എലിസബത്ത് രാജ്ഞി  

26. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ നിലവിൽ വന്ന നഗരം?

ദുബായ്

27. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ തകർന്ന ലോകത്തെ ഏറ്റവും വലിയ ചരക്കു വിമാനം 

എംറിയ- അന്റോനോവ് എഎൻ 225

28. 2031 ഓടെ പ്രവർത്തനം അവസാനിപ്പിക്കാൻ നാസ തീരുമാനിച്ച ബഹിരാകാശ സംരംഭം?

ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ

29. മഞ്ഞുപാളികളുടെ സംരക്ഷണ ത്തിനായി സാന്റിയാഗോ ഗ്ലേസിയേഴ്സ് നാഷനൽ പാർക്ക് നിർമിച്ച രാജ്യം?

ചിലെ

30. 2022 ലെ മിസിസ് വേൾഡ് കിരീടം നേടിയ യുഎസ് വനിത?

ഷൈലിൻ ഫോഡ്

31. മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?

ഷിയോമാരോ കാസ്ട്രോ

32. ജർമനിയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായ വ്യക്തി?

ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർ

33. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനു നേരെയുള്ള സൈനിക ദൗത്യം പ്രഖ്യാപിച്ച ദിവസം?

2022 ഫെബ്രുവരി 24

34. 2022 ൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

യൂൺ സോക് യൂൾ

35. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായ വ്യക്തി?

കാറ്റലിൻ നൊവാക്

36. 2022 ൽ മികച്ച ചിത്രത്തിനുളള ബാഫ്റ്റ് പുരസ്കാരം നേടിയ സിനിമ?

ദ് പവർ ഓഫ് ഡോഗ്

37. 2022 ലെ ലോക സുന്ദരി പട്ടം നേടിയ പോളണ്ടിൽ നിന്നുള്ള സുന്ദരി?

കരീന ബിയെലവ്സ്ക 

38. 2022 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം?

ഫിൻലൻഡ്

39. 2022 ൽ മികച്ച സംവിധാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ സംവിധായിക ?

ജെയ്ൻ ക്യാംപിയൻ (ചിത്രം- ദ് പവർ ഓഫ് ദ് ഡോഗ്)

40. 2022 ലെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിയതാര്?

വിൽ സ്മിത്ത് (ചിത്രം- കിങ് റിച്ചഡ്)

41. 2022 ലെ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയതാര്?

ജെസിക്ക് ചാസ്റ്റൈൻ (ചിത്രം- ദി ഐസ് ഓഫ് ടമി ഫെയ്)

42. 2022 ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ചിത്രം?

കോഡ

43. ഹംഗറി പ്രധാനമന്ത്രിയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

വിക്ടർ ഒർബാൻ

44. യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കൻ വംശജ?

കേതൻജി ബ്രൗൺ ജാക്സൻ

45. 2022 ൽ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി?

ഷഹബാസ് ഷരീഫ്

46. 2022 ൽ ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ഇമ്മാനുവൽ മാക്രോ 

47. 2022 ൽ ഹോങ്കോങ് നേതാവായി തിരഞ്ഞെടുക്കപ്പെട്ട സേനാ തലവൻ?

ജോൺ ലീ

48. 2022 ൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ വ്യക്തി?

റനിൽ വിക്രമസിംഗെ

49. 2022 ൽ യുഎഇയുടെ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി?

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

50. 2022 ൽ ഫ്രാൻസ് പ്രധാനമന്ത്രിയായി നിയമിതയായ വനിത?

എലിസബത്ത് ബോൺ

51. 2022 ൽ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി?

ആന്തണി ആൽബനീസ്

52. 2022 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം നേടിയ സ്വീഡിഷ് ചിത്രം?

ട്രയാംഗിൾ ഓഫ് സാഡ്നസ്

53. തുർക്കി രാജ്യത്തിന്റെ പുതിയ പേര് ?

തുർക്കിയ

54. ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികം കാലമിരുന്ന ലോകത്തെ രണ്ടാമത്തെ ഭരണാധികാരി എന്ന റെക്കോർഡ് നേടിയ വനിത?

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി

55. യുഎഫ്ഒ പ്രതിഭാസങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സംഘം രൂപീകരിക്കാൻ തീരുമാനിച്ച സ്പേസ് റിസർച് ഏജൻസി?

നാസ

56. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഗറില്ല നേതാവ്?

ഗുസ്താവോ പൈദ്രോ 

57. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്നു രൂപവൽക്കരിക്കുന്ന പുതിയ രാജ്യാന്തര കൂട്ടായ്മ?

ഐ2യു2

58. ബാൻഡ് എന്ന നിലയിൽ ദീർഘമായ ഇടവേള പ്രഖ്യാപിച്ചു വേർപിരിഞ്ഞ കൊറിയൻ പോപ് (കെ-പോപ്) സംഗീത സംഘം?

ബിടിഎസ്

59. യുഎസിനു പുറത്തുള്ള വാണിജ്യ സ്പേസ് സെന്ററിൽ നിന്നു നാസ ആദ്യ വിക്ഷേപണം നടത്തിയ സ്ഥലം?

ആർനെം (ഓസ്ട്രേലിയ)

60. 2022 ൽ കോമൺവെൽത്തിൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ?

ഗാബോൺ, ടോഗോ

61. യുക്രെയ്ൻ യുദ്ധത്തിൽ അഭയാർഥികളായ കുട്ടികളുടെ പുനരധിവാസത്തിനായി നൊബേൽ സമാധാന മെഡൽ റെക്കോർഡ് തുകയ്ക്കു ലേലം ചെയ്ത വ്യക്തി?

ദിമിത്രി മുറടോവ്

62. ജനങ്ങൾക്കു തോക്ക് ലഭ്യമാക്കുന്നതു നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 2022 ൽ "ബൈപാറ്റിസൻ സേഫർ കമ്യൂണിറ്റീസ് ആക്ട്' നിലവിൽ വന്ന രാജ്യം?

യുഎസ്

63. 2022 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് പുരസ്കാരം നേടിയ വനിത?

ഖുശി പട്ടേൽ (യുകെ)

64. വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ന്റെ 2022 ലെ ഉച്ചകോടിക്കു വേദിയായ ജർമൻ നഗരം?

എൽമോ

65. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ശുദ്ധജലമത്സ്യം?

ബൊറാമി തിരണ്ടി

66. 10-ാം ലോക സമാധാന ഫോറത്തിനു വേദിയായ ചൈനീസ് നഗരം?

ബെയ്ജിങ്

67. ജപ്പാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി?

ഷിൻസോ അബെ

68. ആഭ്യന്തര കലാപത്തെ തുടർന്ന് ശ്രീലങ്കയിൽ നിന്നു പലായനം ചെയ്ത പ്രസിഡന്റ്?

ഗോട്ടബയ രാജപക്സെ 

69. 2022 ൽ ജി -20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു വേദിയായ നഗരം?

ബാലി (ഇന്തൊനീഷ്യ)

70. 2022 ൽ കണ്ടെത്തിയ, ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ലില്ലി ഇനം?

വിക്ടോറിയ ബൊളീവിയാന

71. 2022 ലെ ഹെൻലി പാസ്പോർട് ഇൻഡക്സിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം?

ജപ്പാൻ

72. ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുല നക്ഷത്രത്തിന്റെ ദൃശ്യം പകർത്തിയ ടെലിസ്കോപ്പ്?

ജയിംസ് വെബ്

73. ബഹിരാകാശ ടെലിസ്കോപ്പായ ജയിസ് വെബ് പുറത്തുവിട്ട ആദ്യ ദൃശ്യം?

എസ്.എം.എസി.എസ് 0723

74. ജീവന്റെ ഉൽപത്തി സംബന്ധിച്ച പഠനങ്ങൾക്കായി ചൈന വിക്ഷേപിച്ച ലാബ് മൊഡ്യൂൾ?

വെൻഷ്യൻ

75. 2022 ൽ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ മുൻ പ്രധാന മന്ത്രി?

റനിൽ വിക്രമസിംഗെ

76. 2022 ൽ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രിയായി അധികാരമേറ്റ വ്യക്തി?

ദിനേശ് ഗുണവർധനെ

77. ഏതു വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണു 2022 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

മങ്കിപോക്സ് 

78. 2022 ൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി?

ഇമ്രാൻ ഖാൻ

79. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്ന ഘടകമായ സാമ്പത്തിക സാമൂഹിക സമിതി (Ecosoc) പ്രസിഡന്റായ വനിത?

ലച്ചെസര സ്റ്റോവ

80. "ദ് ലൈറ്റ് വീ കാരി' എന്ന പുസ്തക ത്തിന്റെ രചയിതാവ്?

മിഷേൽ ഒബാമ

81. 2022 ൽ യുഎസ് സേന ഡ്രോൺ ആക്രമണത്തിൽ വധിച്ച അൽ ഖായിദ തലവൻ?

അയ്മൻ അൽ സവാഹിരി

82. 2022 ൽ തയ്വാനിൽ സന്ദർശനം നടത്തിയ യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ?

നാൻസി പെലോസി

83. ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം' നിർമിച്ച രാജ്യം?

ഇസ്രയേൽ

84. തയ്വാനിലേക്കു സൈന്യത്തെയോ ഭരണാധികാരികളെയോ അയയ്ക്കുകയില്ലെന്ന നിലപാടിൽ നിന്നു 2022 ൽ പിൻവാങ്ങിയ രാജ്യം?

ചൈന

85. 2022 ൽ മഹാത്മാഗാന്ധിയുടെ അർധ കായപ്രതിമ അനാച്ഛാദനം ചെയ്ത ലാറ്റിനമേരിക്കൻ നഗരം?

അസുൻസിയോൻ (പാരഗ്വായ്)

86. 50 വർഷങ്ങൾക്കു ശേഷം വീണ്ടും ചന്ദ്രനിലേക്കു മനുഷ്യരെയെത്തിക്കാനുള്ള നാസ (NASA) യുടെ പുതിയ ദൗത്യം?

ആർട്ടിമിസ് (ARTEMIS)

87. 2022 ൽ വിടവാങ്ങിയ, പാക്കിസ്ഥാന്റെ വാനമ്പാടി' എന്നറിയപ്പെടുന്ന ഗായിക?

നയ്യാര നൂർ

88. 2022ൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലെ പശ്ചാത്തല വിവരണത്തിന് എമ്മി പുരസ്കാരം നേടിയ മുൻ യുഎസ് പ്രസിഡന്റ് ?

ബറാക്ക് ഒബാമ

89. 2022 സെപ്റ്റംബറിൽ ബ്രിട്ടന്റെ പ്രധാനമന്ത്രിയായ വനിത?

ലിസ് ട്രസ്

90. എഴുപതു വർഷത്തിലേറെ അധികാരത്തിലിരുന്ന ശേഷം 2022 ൽ അന്തരിച്ച ബ്രിട്ടിഷ് രാജ്ഞി?

എലിസബത്ത് രാജ്ഞി

91. 2022 ൽ ബ്രിട്ടിഷ് സിംഹാസനത്തിലെ രാജാവായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി?

ചാൾസ് മൂന്നാമൻ

92. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ എസ്.സി.ഒ അധ്യക്ഷ പദം ഏറെടുത്ത രാജ്യം

ഇന്ത്യ

93. സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായ രാജകുമാരൻ?

മുഹമ്മദ് ബിൻ സൽമാൻ

94. 2022 ലെ വൈദ്യശാസ്ത്ര നൊബേൽ നേടിയ സ്വീഡിഷ് ശാസ്ത്രജ്ഞൻ?

സ്വാന്റെ പേബു

95. അലെയ്ൻ ആക്ട് (ഫ്രാൻസ്), ജോൺ ക്ലോസർ(യുഎസ്), ആന്റൺ സൈലിർ (ഓസ്ട്രിയ) എന്നിവർ ഏതു വിഭാഗത്തിലെ നൊബേൽ പുരസ്കാര ജേതാക്കളാണ്?

ഭൗതികശാസ്ത്രം

96. കാൾ ബാരി ഷാർപ്ലസ് (യുഎസ്), കാരലിൻ ബെർടോസി (യുഎസ്), മോർട്ടൻ മെൽഡൽ (ഡെൻ മാർക്ക്) എന്നിവർക്കു നൊബേൽ ലഭിച്ചത് ഏതു വിഭാഗത്തിലാണ്?

രസതന്ത്രം

97. 2022 ലെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി?

ആനി ഏർനോ

98. 2022 ലെ സമാധാന നൊബേൽ പുരസ്കാരം നേടിയ മനുഷ്യാവകാശ പ്രവർത്തകൻ?

ഏൽസ് ബിയാലിയാറ്റ്സ്കി

99. 2022 ലെ സമാധാന നൊബേൽ പുരസ്കാരം നേടിയ റഷ്യൻ മനുഷ്യാവകാശ സംഘടന?

മെമ്മോറിയൽ

100. 2022 ലെ സമാധാന നൊബേൽ പുരസ്കാരം നേടിയ യുക്രെയ്ൻ മനുഷ്യാവകാശ സംഘടന?

സെന്റർ ഫോർ സിവിൽ ലിബർട്ടീസ്

101. ഐക്യരാഷ്ട്രസംഘടനയുടെ പുതിയ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ?

വോൾക്കർ ടർക്ക്

102. 2022 ൽ അന്തരിച്ച, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു താമസിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ യാത്രികൻ?

വലരി പോല്യാക്കോവ്

103. ആദ്യ ക്വീൻ എലിസബത്ത് 2 വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയ, ഇന്ത്യൻ വംശജയായ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി?

സുവല്ല ബ്രേവർമാൻ

104. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിട്ട ചരിത്ര പരീക്ഷണ ദൗത്യത്തിനായി നാസ ഉപയോഗിച്ച പേടകം?

ഡാർട്

105. 2022 ലെ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസിന്റെ നാൻസൻ റെഫ്യൂജി അവാർഡ് നേടിയ മുൻ ജർമൻ ചാൻസലർ?

ആംഗല മെർക്കൽ

106. രാജ്യാന്തര സ്പേസ് സ്റ്റേഷന്റെ കമാൻഡർ പദവി ഏറ്റെടുത്ത ആദ്യത്തെ യൂറോപ്യൻ വനിത?

സാമന്ത ക്രിസ്റ്റോഫോറെറ്റി

107. 2022 ലെ ബുക്കർ സമ്മാനം നേടിയ ശ്രീലങ്കൻ എഴു ത്തുകാരൻ?

ഷെഹാൻ കരുണതിലകെ

108. ഷെഹാൻ കരുണതിലകെയുടെ ഏതു നോവലാണു 2022 ലെ ബുക്കർ പുരസ്കാരം നേടിയത്?

"ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ

109. ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി

ജോർജിയ മെലോനി

110. ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ഷി ചിൻപിങ്

111. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വംശജൻ?

ഋഷി സുനക്

112. ശാസ്ത്രരംഗത്തെ വിശിഷ്ട സേവനത്തിനുള്ള ബ്രിട്ടന്റെ ഓർഡർ ഓഫ് മെറിറ്റ് ബഹുമതി നേടിയ ഇന്ത്യൻ വംശജൻ?

പ്രഫ.വെങ്കി രാമകൃഷ്ണൻ

113. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 2022ലെ യു എൻ ഭീകരവിരുദ്ധ പാനലിന് ആതിഥേയത്വം വഹിച്ച രാജ്യം?

ഇന്ത്യ

114. ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ പര്യവേഷണത്തിനുള്ള നാസയുടെ ദൗത്യം?

ഡ്രാഗൺ ഫ്ലൈ 

115. അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?

ലിയോ വരാഡ്കർ

116. "The Climate Book' എന്ന പുസ്തകത്തിന്റെ രചയിതാവ്?

ഗ്രേറ്റ് ട്യൂൻബെർഗ്

117. 2022 ൽ ഇസ്രയേൽ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റ വ്യക്തി?

ബെന്യാമിൻ നെതന്യാഹു

118. 2022 ൽ 27-ാമത് യുഎൻ കാലാവസ്ഥ ഉച്ചകോടിക്കു വേദിയായ രാജ്യം?

ഈജിപ്ത്

119. ചന്ദ്രന്റെ ഇരുണ്ട വശങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇസ്റോയുമായി സഹകരിക്കുന്ന രാജ്യം ?

ജപ്പാൻ

120. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തിയ രാജ്യം?

സ്വിറ്റ്സർലൻഡ്

121. യുഎൻഇപി വാർഷിക റിപ്പോർട്ട് പ്രകാരം ലോകത്തേറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള നഗരം?

ധാക്ക (ബംഗ്ലദേശ്)

122. 2022 ലെ ഓസ്കർ നിശയിൽ മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങൾ നേടിയ "കോഡ' യുടെ സംവിധായിക?

ഷാൻ ഹേഡെർ

123. ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്ന മികച്ച സഹ നടൻ) ആദ്യ ബധിര അഭിനേതാവ്?

ട്രോയ് കോട്സർ (സിനിമ - കോഡ')

124. ഇസ്രയേലും ഇസ്രയേലിനെ അംഗീകരിക്കുന്ന അറബ് രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരും പങ്കെടുക്കുന്ന അപൂർവ ഉച്ചകോടിക്കു 2022 ൽ വേദിയായ നഗരം?

സിദ് ബോക്കർ

125. യുക്രെയ്നിലെ ബുച്ച പട്ടണത്തിൽ നടന്ന ക്രൂരതകളുടെ പേരിൽ ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്നു പുറത്താക്കപ്പെട്ട രാജ്യം?

റഷ്യ

126. ഈ വർഷത്തെ ഗ്രാമി സംഗീത പുരസ്കാരങ്ങളിൽ ആൽബം ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയതാര്?

ജോൻ ബറ്റിസ്റ്റ് (ആൽബം- വി ആർ)

127. ഈ വർഷത്തെ ഗ്രാമി സംഗീത പുരസ്കാരങ്ങളിൽ റിക്കോർഡ് ഓഫ് ദി ഇയർ, സോങ് ഓഫ് ദി ഇയർ ബഹുമതികൾ നേടിയ "ലീവ് ദ് ഡോർ ഓപ്പൺ' ഒരുക്കിയ സംഗീതജോടി?

ബ്രൂണോ മാർസ് ആൻഡേഴ്സൻ (സിൽക്ക് സോണിക്)

128. 2 ഗ്രാമി സംഗീത പുരസ്കാരങ്ങളിൽ "ഡിവൈൻ ടൈഡ്സ്' എന്ന ആൽബത്തിലൂടെ മികച്ച ന്യൂഏജ് ആൽബം പുരസ്കാരം നേടിയ ഇന്ത്യൻ സംഗീതജ്ഞൻ ?

റിക്കി കേജ്

129. "എ കളർഫുൾ വേൾഡ്' എന്ന ആൽബത്തിലൂടെ കുട്ടികളുടെ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടിയ ഇന്ത്യൻ വംശജ?

ഫൽഗുനി ഷാ

127. 2022 ലെ യുനെസ്കോ സമാധാന പുരസ്കാരം ലഭിച്ച മുൻ ജർമൻ ചാൻസലർ?

ആംഗല മെർക്കൽ

128. 2022 ൽ യുഎസിലെ നാഷനൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിന്റെ ലിബർട്ടി മെഡൽ നേടിയ വ്യക്തി?

വൊളോഡിമിർ സെലെൻസ്കി

129. 2022 ൽ ഇസ്രയേൽ വിജയകരമായി പരീക്ഷിച്ച പുതിയ ലേസർ മിസൈൽ പ്രതിരോധ സംവിധാനം?

അയൺ ബീം

130. 2022 ൽ ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ചകൾക്കു വേദിയായ നഗരം?

വാഷിങ്ടൺ

131. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു നാസയുടെ 4 യാത്രികരെ എത്തിക്കുന്നതിനായുള്ള സ്പേസ് എക്സിന്റെ ദൗത്യം?

ക്രൂ 4

132. 2022 ൽ യുഎൻ ലോക വിനോദ സഞ്ചാര സംഘടനയിൽ നിന്നും (UNWTO) പിൻമാറിയ രാജ്യം 

റഷ്യ

133. 2022 ലെ ക്വാഡ് (Quadrilateral Security Dialogue) ഉച്ചകോടിക്കു വേദിയായ നഗരം?

ടോക്കിയോ

134. പോളിയോ നിർമാർജന ശ്രമങ്ങൾക്കു പാക്കിസ്ഥാന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഹിലാൽ- ഇ-പാക്കിസ്ഥാൻ ലഭിച്ച മൈക്രോ സോഫ്റ്റ് സ്ഥാപകൻ?

ബിൽ ഗേറ്റ്സ്

135. 2022 ൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി?

മഹിന്ദ രാജപക്സെ

136. യുഎൻഇപി ചാംപ്യൻസ് ഓഫ് ദി എർത്ത് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ പ്രകൃതി ശാസ്ത്രജ്ഞൻ 

ഡേവിഡ് അറ്റെൻബറോ

137. നാറ്റോയുടെ കോഓപ്പറേറ്റീവ് സൈബർ ഡിഫൻസ് സെന്റർ ഓഫ് എക്സലൻസിൽ അംഗമായ ആദ്യ ഏഷ്യൻ രാജ്യം?

ദക്ഷിണ കൊറിയ

138. 2022 ലെ ലോകസുന്ദരി മത്സരത്തിൽ ഒന്നാം റണ്ണറപ്പായ, ഇന്ത്യൻ വംശജയായ മിസ് അമേരിക്ക?

ശ്രീ സായ്നി 

139. ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്കൈ ബ്രിഡ്ജ് - 721 നിലവിൽ വന്ന രാജ്യം?

ചെക്ക് റിപ്പബ്ലിക്

140. ഇരുപതാം നൂറ്റാണ്ടിലെ കലാസൃഷ്ടികളിൽ ഏറ്റവും വിലപിടിപ്പുള്ളതെന്ന ബഹുമതി നേടിയ, ആൻഡി വാർഹോളിന്റെ കലാസൃഷ്ടി?

ഷോട്ട് സേജ് ബ്ലൂ മെറിലിൻ (1964)

141. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ വനിത?

എലിസബത്ത് ബോൺ

142. 2022 ൽ ടെംപിൾടൻ പുരസ്കാരം നേടിയ വിഖ്യാത ഭൗതികശാസ്ത്ര

ഫ്രാങ്ക് വിൽ ചെക്

143. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ആയി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ടെഡ്രോസ് അഡാനം ഗബ്ര്യുസ്യുസ്

144. 2022 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം നേടിയ ചിത്രം?

ട്രയാംഗിൾ ഓഫ് സാഡ്നസ്

145. 2022 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ സംവിധായകൻ?

പാർക് ചാൻ വൂക്ക്

146. 2022 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയൻ താരം?

സോങ് കാങ് ഹോ

147. 2022 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച നടിയായ ഇറാനിയൻ താരം?

സഹ്റ അമിർ ഇബ്രാഹിമി

148. കാലാവസ്ഥാ ദുരന്തത്തിനു ധനസഹായം നൽകുന്നതിനായി ജി -7 രാജ്യങ്ങൾ ആരംഭിച്ച പുതിയ സംരംഭം?

ഗ്ലോബൽ ഷീൽഡ്

149. ചൊവ്വ ഗ്രഹത്തിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിട്ടുള്ള ലോഫ്റ്റിഡ് സാങ്കേതിക വിദ്യയുടെ പരീക്ഷണം നടത്തിയ ബഹിരാകാശ ഗവേഷണ ഏജൻസി?

നാസ

150. "ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി?

ഡേവിഡ് ബട്ലർ

151. 2022 ൽ ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങളിലെ കാർഷിക മന്ത്രി തല യോഗത്തിനു വേദിയായ രാജ്യം?

ഇന്ത്യ

152. ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ഉച്ചകോടിയിൽ ജി20 അധ്യക്ഷ പദവി ഏറ്റെടുത്ത രാജ്യം?

ഇന്ത്യ

153. ബാലി ഉച്ചകോടിയിൽ ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയ വ്യക്തി?

ജോകോ വിഡോഡോ

154. രാജ്യാന്തര കൂട്ടായ്മയായ ജി20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത ദിവസം?

2022 ഡിസംബർ ഒന്ന്

155. നിമത് ഖാനാ (ദ് പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിലൂടെ ജെസി ബി സാഹിത്യ പുരസ്കാരം നേടിയ ഉറുദു സാഹിത്യകാരൻ?

ഖാലിദ് ജാവേദ്

156. 2022ലെ മിസ് എർത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട വനിത?

മിന സ്യു ചോയ്

157. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ, വികസനരംഗത്തെ ആഗോള സഹകരണ കൂട്ടായ്മയായ ജിപിഎഐ യുടെ അധ്യക്ഷപദവി ലഭിച്ച രാജ്യം

ഇന്ത്യ 

158. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള രാജ്യാന്തര ബോധവൽക്കരണ ദിനമായി ആചരിക്കാൻ യുഎൻ തീരുമാനിച്ച ദിവസം?

നവംബർ 18

159. ഗാന്ധി മണ്ടേല അവാർഡിന് അർഹനായ ടിബറ്റൻ ആത്മീയനേതാവ്?

ദലൈലാമ

160. മങ്കിപോക്സ് രോഗത്തിനു ലോകാരോഗ്യ സംഘടന നൽകിയ പുതിയ പേര്?

എംപോക്സ്

161.മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി?

അൻവർ ഇബ്രാഹിം

162. 2022ലെ "പഴ്സൻ ഓഫ് ദി ഇയർ ആയി ടൈം വാരിക തിരഞ്ഞെടുത്ത വ്യക്തി?

വൊളോഡിമിർ സെലെൻസ്കി

163. ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനിനുള്ള (1.9 കി.മീ.) റെക്കോർഡ് സ്വന്തമാക്കിയ സ്വിസ് റെയിൽവേ കമ്പനി?

റിയൂഷ്യൻ റെയിൽവേ

164. യുഎസ് കറൻസിയിൽ ഒപ്പുവച്ച ആദ്യ വനിതകൾ ?

ജാനറ്റ് യെല്ലെൻ, ലിൻ മലെർബ

ഇന്ത്യ

165. യുഎൻ വിമണിന്റെ ലീഡർഷിപ് കമ്മിറ്റ്മെന്റ് അവാർഡ് നേടിയ ഇന്ത്യൻ വനിത?

ദിവ്യ ഹെഗ്ഡേ

166. ഇന്ത്യയുടെ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായ ഉദ്യോഗസ്ഥൻ?

വിക്രം മിശ്രി

167. 'ദ് ലിവിങ് മൗണ്ടൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്?

അമിതാവ് ഘോഷ്

168. 46 രാജ്യങ്ങളുമായി ചേർന്നു സംഘടിപ്പിച്ച ഇന്ത്യയുടെ ബഹു രാഷ്ട്ര നാവിക പരിശീലനം?

മിലാൻ 2022

169. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ?

വി.കെ.ത്രിപാഠി

170. 2022 ൽ അന്തരിച്ച 'അനാഥരുടെ അമ്മ' എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ സാമൂഹിക പ്രവർത്തക?

സിന്ധുതായി സപ്കൽ 

171. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം നിലവിൽ വന്ന നഗരം?

ഹൈദരാബാദ്

172. കേന്ദ്ര സർക്കാരിലെ ഏതു വകുപ്പുമായി ബന്ധപ്പെട്ടതാണ് സ്മൈൽ പദ്ധതി?

സാമൂഹ്യ നീതി, ശാക്തീകരണം

173. ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഫ്രാൻസുമായി ചേർന്ന് ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം?

തൃഷ്ണ

174. കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ 100 % പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

175. ഇന്ത്യാ ഗേറ്റിലെ ഗ്രാൻഡ് കാനപ്പിയിൽ ഏതു ദേശീയ നേതാവിന്റെ ഹോളോഗ്രാം പ്രതിമയാണു 2022 ജനുവരി 23 ന് അനാവരണം ചെയ്തത്?

സുഭാഷ് ചന്ദ്രബോസ്

176. 2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ "അബൈഡ് വിത്ത് മീ' എന്ന ഗാനത്തിനു പകരമുൾപ്പെടുത്തിയ ഹിന്ദി ദേശഭക്തി ഗാനം?

ഏ മേരേ വതൻ കേ ലോഗോ.

177. കോവിഡ് വാക്സീൻ "കോ വിഷീൽഡ്' നിർമാണത്തിനു പത്മഭൂഷൺ ബഹുമതിക്ക് അർഹനായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ?

സൈറസ് പൂനവാല

178. വേൾഡ് വൈൽഡ് ഫണ്ട് (WWF) നേതൃത്വം നൽകുന്ന ഇന്റർനാഷനൽ TX2 പുരസ്കാരം നേടിയ ഇന്ത്യയിലെ കടുവാസങ്കേതം?

സത്യമംഗലം

179. യുട്യൂബിൽ ഒരു കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ ലോക നേതാവ്?

നരേന്ദ്ര മോദി

180. പാർലമെന്റിന്റെ നടപടികൾ പൊതുജനങ്ങൾക്കു തത്സമയം കാണുന്നതിനായി പുറത്തിറക്കിയ മൊബൈൽ ആപ്?

ഡിജിറ്റൽ സൻസദ് ആപ്

181. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

182. 'ഫിയർലെസ് ഗവർണൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ്?

കിരൺ ബേദി

183. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയ ചൗരി ചൗര സംഭവത്തിന് 100 വയസ്സ് പൂർത്തിയായ ദിവസം?

2022 ഫെബ്രുവരി 4

184. ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ആദ്യ വനിതാ വൈസ് ചാൻസലർ?

ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റ്

185. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് ( ഒരു ലക്ഷം രൂപ ) നേടിയ കുടുംബശ്രീ സംരംഭം?

'അമൃതം' ന്യൂട്രിമിക്സ് പദ്ധതി

186. പുകവലി ശീലം ഒഴിവാക്കാൻ സഹായിക്കുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആപ്ലിക്കേഷൻ?

ക്വിറ്റ് ടുബാക്കോ

187. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) പുതിയ ചെയർമാൻ?

നിധി ചിബ്ബർ

188. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ?

1930

189. ദേശീയ ഏകജാലക സംവിധാനവുമായി (NSWS) സംയോജിപ്പിച്ച ആദ്യ കേന്ദ്ര ഭരണ പ്രദേശം?

ജമ്മു ആൻഡ് കശ്മീർ

190. ഏതു കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഇഒഎസ് - 04

191. 2022 ൽ 12-ാമത് പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂവിനു വേദിയായ നഗരം?

വിശാഖപട്ടണം

192. നേതാജി റിസർച് ബ്യൂറോയുടെ നേതാജി അവാർഡ് ജേതാവായ ജപ്പാൻ മുൻ പ്രധാനമന്ത്രി ?

ഷിൻസോ അബെ

193. മൗലാനാ ആസാദ് ഉറുദു സർവകലാശാലയുടെ ചാൻസലറായി നിയമിതനായ ആത്മീയഗുരു?

ശ്രീഎം

194. യുദ്ധത്തെത്തുടർന്നു യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ച ദൗത്യം?

ഓപ്പറേഷൻ ഗംഗ

195. 2022 ൽ പത്മശ്രീയും പരമവിശിഷ്ട സേവാ മെഡലും ലഭിച്ച കായിക താരം?

നീരജ് ചോപ്ര (ജാവലിൻ ത്രോ

196. ഇന്ത്യയുടെ അസംബ്ലി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം (2,14,835 വോട്ട്) നേടിയ വ്യക്തി?

സുനിൽ ശർമ (ബിജെപി)

197. ഡൽഹിക്കു പുറമേ ആംആദ്മി പാർട്ടി അധികാരത്തിലേറിയ ആദ്യ സംസ്ഥാനം?

പഞ്ചാബ്

198. 2022 ൽ പഞ്ചാബ് മുഖ്യമന്ത്രിയായ ആംആദ്മി പാർട്ടി നേതാവ്?

ഭഗവന്ത് സിങ് മാൻ

199. 2022 ൽ മണിപ്പുർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

എൻ. ബിരേൻ സിങ് (ബിജെപി)

200. 2022 ൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ നേതാവ്?

പുഷ്കർ സിങ് ധാമി (ബിജെപി)

201. 2022 ൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റ നേതാവ്?

യോഗി ആദിത്യനാഥ് (ബിജെപി)

202. 2022 ൽ ഗോവയുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ നേതാവ്?

പ്രമോദ് സാവന്ത് (ബിജെപി)

203. 2022 ൽ സരസ്വതി സമ്മാൻ പുരസ്കാരം (15 ലക്ഷം രൂപ) നേടിയ ഹിന്ദി കവി?

രാംദർശ് മിശ്ര

204. 2022 ൽ യുപിഎസ്സി ചെയർമാനായി നിയമിതനായ വ്യക്തി?

മനോജ് സോണി

205. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി?

ഐ.എൻ.എസ് വാഗ്ഷീർ

206. 2022 ൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായ വ്യക്തി?

പ്രഫ.അജയ് കെ.സുദ്

207. 2022 ൽ പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം ഏറ്റുവാങ്ങിയതാര്?

നരേന്ദ്ര മോദി

208. 2022 ൽ ദേശീയ പട്ടികജാതി കമ്മിഷന്റെ അധ്യക്ഷനായ വ്യക്തി ?

വിജയ് സാംപ്ല

209. കരസേനയുടെ മേധാവിയായി 2022 ൽ ചുമതലയേറ്റ വ്യക്തി?

ജനറൽ മനോജ് പാണ്ഡ

210. 2022 ൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആയി ചുമതലയേറ്റ വ്യക്തി?

രാജീവ് കുമാർ

211. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പുരസ്കാരം ലഭിച്ച ഇന്ത്യൻ ആതുരസേവന വിഭാഗം?

ആശാ വർക്കർ

212. ഡൽഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ ആയി നിയമിതനായ വ്യക്തി?

വിനയ് കുമാർ സക്സേന 

213. 2022 ൽ അന്തരിച്ച വിഖ്യാത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ യഥാർഥ നാമം?

ബ്രിജ് മോഹൻ നാഥ് മിശ്ര

214. മഹാരാഷ്ട്രയിലെ അമരാവതി, അകോള ജില്ലകൾക്കിടയിൽ 75 കിലോമീറ്റർ ടാർറോഡ് നിർമാണം 105 മണിക്കൂർ 33 മിനിറ്റിൽ പൂർത്തീകരിച്ചതിനു ഗിന്നസ് ലോക റെക്കോർഡ് നേടിയ അതോറിറ്റി?

ദേശീയപാത അതോറിറ്റി

215. വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പ്രകാരം റീസൈക്കിൾ ചെയ്യുന്ന കാര്യത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?

നാലാം സ്ഥാനം

216. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായ വനിത?

രുചിര കംബോജ്

217. മൃഗങ്ങൾക്കു കോവിഡ് ബാധിക്കുന്നതു പ്രതിരോധിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ വാക്സിൻ?

അനോകോവാക്സ്

218. ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വനിത?

ദ്രൗപദി മുർമു

219. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച മുൻ കേന്ദ്രമന്ത്രി?

യശ്വന്ത് സിൻഹ

220. നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ആയി നിയമിതനായ മലയാളി?

പരമേശ്വരൻ അയ്യർ

221. നാഷനൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറൽ?

ദിനകർ ഗുപ്ത

222. ഐഎസ്ആർഒയുടെ ഡിമാൻഡ് ഡ്രിവൺ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

ജിസാറ്റ്-24

223. ഇന്ത്യൻ റെയിൽവേയുടെ "ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിൽ സർവീസ് ആരംഭിച്ച ആദ്യ സ്വകാര്യ ട്രെയിൻ?

സായ് സദൻ എക്സ്പ്രസ്

224. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപയായി നിയമിതനായത് ആര്?

അമിതാഭ് കാന്ത്

225. സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?

ഭീമാവരം (ആന്ധ്രപ്രദേശ്)

226. 2022 ലെ മിസ് ഇന്ത്യ വേൾഡ് സൗന്ദര്യ കിരീടം നേടിയ വനിത?

സിനി ഷെട്ടി

227. ലഡാക്കിൽ ഇന്ത്യൻ ആർമി ഫീൽഡ് ഡ്രസിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം?

ഗൽവാൻ

228. ഇന്ത്യയുടെ 14-ാം ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വ്യക്തി?

ജഗ്ദീപ് ധൻകർ

229. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകറിനോടു മത്സരിച്ചു പരാജയപ്പെട്ട വനിത?

മാർഗരറ്റ് ആൽവ

230. ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്

231. 2022 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശിവസേനാ വിമത നേതാവ്?

ഏക്നാഥ് ഷിൻഡെ

232. മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ്?

ദേവേന്ദ്ര ഫഡ്നാവിസ്

233. 2022 ൽ അന്തരിച്ച "ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെ ടുന്ന വ്യക്തി?

ബി.കെ.സിംഗൾ

234. അസമും അരുണാചൽ പ്രദേശും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം?

നാംസായ് പ്രഖ്യാപനം

235. ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യ സാംസ്കാരിക ടൂറിസം തലസ്ഥാനമായ ഇന്ത്യയിലെ സ്ഥലം?

വാരാണസി

236. 35 വർഷത്തെ സേവനത്തിനു ശേഷം 2022 ൽ നാവികസേന ഡീകമ്മിഷൻ ചെയ്ത് മുങ്ങിക്കപ്പൽ?

INS സിന്ധുധ്വജ്

237. ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണം 200 കോടി ഡോസ് പിന്നിട്ട ദിവസം?

2022 ജൂലൈ 17

238. സ്വാമി രാമാനുജാചാര്യയുടെ സമാധാന പ്രതിമ' നിലവിൽ വന്ന നഗരം?

ശ്രീനഗർ

239. ഇന്ത്യയിലെ ആദ്യ ബ്രെയിൻ ഹെൽത്ത് ക്ലിനിക് പ്രവർത്തനം ആരംഭിച്ച സ്ഥലം?

ബെംഗളൂരു

240. ഇന്ത്യയിലെ "ഹർ ഘർ ജൽ സർട്ടിഫൈഡ് ആയ ആദ്യ ജില്ല?

ബുർഹാൻപുർ (മധ്യപ്രദേശ്)

241. 2020 ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ മലയാളി?

സച്ചി (കെ.ആർ.സച്ചിദാനന്ദൻ)

242. 2020 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാളി നടി?

അപർണ ബാലമുരളി (സൂരറൈ പോട്ര )

243. 2020 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കുവച്ച നടൻമാർ?

സൂര്യ (സൂരറൈ പോട്ര ), അജയ് ദേവ്ഗൺ (താനാജി)

244. 2020 ലെ പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാളി?

നഞ്ചിയമ്മ

245. ഇന്ത്യൻ റെയിൽവേയുടെ അന്വേഷണ കൗണ്ടറുകളുടെ പുതിയ പേര്?

സഹയോഗ്

246. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ദ്രാസ് സെക്ടറിലെ പോയിന്റ് 5140 നു നൽകിയ പുതിയ പേര്?

ഗൺ ഹിൽ

247. ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ഏതാണ്?

വരുണ

248. എൻഡിഎ സഖ്യം വിട്ടു മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ നേതാവ്?

നിതീഷ് കുമാർ

249. ബിഹാറിലെ പുതിയ ഉപമുഖ്യമന്ത്രി?

തേജസ്വി യാദവ്

250. സുപ്രീം കോടതിയുടെ 49-ാം ചീഫ് ജസ്റ്റിസ്?

യു.യു.ലളിത്

251. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ?

ഐഎൻഎസ് വിക്രാന്ത്

252. ഗ്രാമീണ വീടുകളിൽ 100 % ടാപ്പ് വാട്ടർ കണക്ഷൻ നൽകി "ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഗോവ

253. ചണ്ഡിഗഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ പേര്?

ഷഹീദ് ഭഗത് സിങ് എയർപോർട്

254. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ ട്രെയിൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഗുഡ്സ് ട്രെയിൻ?

സൂപ്പർ വാസുകി

255. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും ഉയരമുള്ള കെട്ടിടം?

സൂപ്പർ ടെക്ക് അപ്പെക്സ് (103 മീ.)

256. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ഭാഗമായ രാജ്പഥിന്റെ പുതിയ പേര്?

കർത്തവ്യപഥ

257. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റപ്പുലികളെ പുനരധിവസിപ്പിച്ച ദേശീയോദ്യാനം?

കുനോ (മധ്യപ്രദേശ്)

258. പെൻ സെന്ററിന്റെ ഹെർമൻ കേസ്റ്റൻ പുരസ്കാരം (16 ലക്ഷം രൂപ) നേടിയ ഇന്ത്യൻ എഴുത്തുകാരി?

മീന കന്ദസ്വാമി

259. 2023ലെ ഓസ്കർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഗുജറാത്തി സിനിമ?

ചെല്ലോ ഷോ

260. പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റിയായി നിയമിതനായ വ്യവസായി?

രത്തൻ ടാറ്റ

261. 2022 ൽ സംയുക്ത സേനാ മേധാവിയായി (സിഡിഎ സ്) നിയമിതനായ മുൻ ലഫ്. ജനറൽ?

അനിൽ ചൗഹാൻ

262. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം (2020) നേടിയ ഹിന്ദി നടി?

ആശാ പരേഖ്

263. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ?

ആർ.വെങ്കടരമണി

264. ഇന്ത്യയിലെ 5ജി സേവനങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച് ദിനം?

2022 ഒക്ടോബർ 1

265. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത് ?

പുല്ലമ്പാറ

266. നൊബേൽ സമ്മാനത്തിന്റെ മാതൃകയിൽ എല്ലാ വിഭാഗങ്ങളിലെയും ശാസ്ത്രജ്ഞർക്കായി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ച പൊതു പുരസ്കാരം?

വിജ്ഞാൻ രത്ന 

267. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ചരിത്രത്തിലാദ്യമായി ലൈവ് സ്ട്രീമിങ് വഴി പൊതുജനങ്ങൾക്കു ലഭ്യമാക്കിയ ദിവസം?

2022 സെപ്റ്റംബർ 27

268. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ ശുചിത്വ സർവേയിൽ തുടർച്ചയായി ആറാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി നേടിയ നഗരം?

ഇൻഡോർ

269. 2022 ൽ അന്തരിച്ച, " ഇന്ത്യയുടെ വിൻഡ്മാൻ' എന്നറിയപ്പെട്ട പുനരുപയോഗ ഊർജമേഖലാ വിദഗ്ധൻ?

 തുളസി താന്തി

270. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ന്യായാധിപൻ?

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

271. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായ വ്യക്തി?

അരുൺ ഗോയൽ

272. പൂർണസമയം സൗരോർജം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമം?

മൊധേര

273. ഹിന്ദിയിൽ എംബിബിഎസ് കോഴ്സ് ആരംഭിച്ച ആദ്യ സംസ്ഥാനം?

മധ്യപ്രദേശ്

274. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി?

മല്ലികാർജുൻ ഖർഗെ

275. 2023 ൽ ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ 20 (സി 20) യുടെ ചെയർപഴ്സൺ ആയ വനിത?

മാതാ അമൃതാനന്ദമയി

276. 2022 ൽ ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾക്കു ലഭിച്ച രാജ്യാന്തര അംഗീകാരം?

ബ്ലു ഫ്ലാഗ്

277. സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും "ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതി?

ഭാരതീയ ജൻ ഉർവരക് പരിയോജന

278. 2022 ൽ സിപിഐ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നേതാവ്?

ഡി.രാജ

279. 2022 ൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ?

ശ്യാം ശരൺ നേഗി

280. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

ചെന്നൈ- മൈസൂർ

281. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ പുതിയ ചെയർപഴ്സൺ?

ഇഖ്ബാൽ സിങ് ലാൽപുര

282. 2022 ൽ രാജ്യസഭയിൽ അംഗങ്ങളുടെ എണ്ണം 100 തികച്ച രാഷ്ട്രീയ കക്ഷി?

ബിജെപി

283. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴിൽ ഏറ്റവും ഉയർന്ന വേതനനിരക്കുള്ള സംസ്ഥാനം?

ഹരിയാന (331 രൂപ)

284. സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട നേതാവ്?

സീതാറാം യെച്ചൂരി

285. സിപിഎം പൊളിറ്റ് ബ്യൂറോയിൽ അംഗമാകുന്ന, ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ നേതാവ്?

ഡോ.രാമചന്ദ്ര ദോം

286. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്ന, ന്യൂഡൽഹിയിലെ മ്യൂസിയം?

പ്രധാനമന്ത്രി സംഗ്രഹാലയ

287. നിതി ആയോഗിന്റെ ഊർജ-കാലാവസ്ഥാ സൂചികയിൽ (വലിയ സംസ്ഥാനം) ഒന്നാമതെത്തിയ സംസ്ഥാനം?

ഗുജറാത്ത്

288. നിതി ആയോഗിന്റെ ഊർജ കാലാവസ്ഥാ സൂചികയിൽ (ചെറിയ സംസ്ഥാനം) ഒന്നാമതെത്തിയ സംസ്ഥാനം?

ഗോവ

289. നിതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ?

സുമൻ കെ. ബെറി

290. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂ ട്രൽ പഞ്ചായത്തായി മാറിയ ജമ്മു കശ്മീർ ഗ്രാമം?

പല്ലി

291. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ -3 യുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ഇസ്റോ ഡോക്യുമെന്ററി?

സ്പേസ് ഓൺ വീൽസ്

292. സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ നിന്നു പ്രസംഗിച്ച ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി?

നരേന്ദ്ര മോദി

293. 2022 ൽ ഡോ. ബി. ആർ അംബേദ്കറുടെ പേരിൽ "അംബേദ്കർ അവന്യൂ" റോഡ് നിലവിൽ വന്ന രാജ്യം?

ജമൈക്ക

294. തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്വർക് സംവിധാനം ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ 5ജി ഓഡിയോ, വിഡിയോയിലെ കോളുകൾ ചെയ്ത വ്യക്തി?

അശ്വിനി വൈഷ്ണവ്

295. ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി?

മണിക് സാഹ

296. കരസേനയുടെ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റാകുന്ന (കോംബാറ്റ് ഏവിയേറ്റർ) ആദ്യ വനിത?

ക്യാപ്റ്റൻ അഭിലാഷ് ബറാക്

297. വിവിധ ലോകഭാഷകളിൽനിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ മികച്ച നോവലിനു നൽകുന്ന ബുക്കർ ഇന്റർ നാഷനൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ നോവലിസ്റ്റ്?

ഗീതാഞ്ജലി ശ്രീ

298. ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയ ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ "റേത് സമാധി'യുടെ പരിഭാഷ ("ടൂം ഓഫ് സാൻഡ്) നിർവഹിച്ച താര്?

ഡെയ്സി റോക്വെൽ

299. ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സിനെ നേടിയ ആദ്യ ഇന്ത്യക്കാരൻ?

വിരാട് കോലി

300. ഫെയ്സ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യൻ മേധാവിയായി നിയമിതയായ വനിത?

സന്ധ്യ ദേവനാഥൻ

301. 2022 ൽ രജതജൂബിലി ആഘോഷിക്കുന്ന നാവികസേനയുടെ പ്രഥമ സെയിൽ ട്രെയിനിങ് പായ്ക്കപ്പൽ?

ഐഎൻഎസ് തരംഗിണി

302. ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത കെംപഗൗഡയുടെ പ്രതിമ?

സ്റ്റാച്യു ഓഫ് പ്രോസ്പിരിറ്റി

303. ഗോവ ചലച്ചിത്രമേളയിൽ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ സ്പാനിഷ് ചലച്ചിത്ര സംവിധായകൻ?

കാർലോ സൗറ 

304. ഇന്ത്യയിൽ നിന്നു വിജയകരമായി വിക്ഷേപിക്കപ്പെട്ട ആദ്യ സ്വകാര്യ റോക്കറ്റ് ?

വിക്രം - എസ് 3

305. ശ്രീഹരിക്കോട്ടയിൽ നിന്ന്, ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് 3 വിക്ഷേപിച്ച ദൗത്യം?

പ്രാരംഭ് 

306. ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പാരിസ്ഥിതിക പുരസ്കാരമായ ചാംപ്യൻസ് ഓഫ് ദ് എർത്ത് നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക?

പൂർണിമ ദേവി ബർമൻ

307. പ്രപഞ്ചത്തിലെ ആദ്യകാല നക്ഷത്രങ്ങളെക്കുറിച്ചും ഗാലക്സികളെക്കുറിച്ചും സൂചന നൽകിയ ഇന്ത്യയുടെ റേഡിയോ ടെലിസ്കോപ്പ്?

സരസ് - 3

308. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ സ്പേസ് വെഹിക്കിൾ ലോഞ്ച്പാഡ് നിലവിൽ വന്നതെവിടെ?

ശ്രീഹരിക്കോട്ട 

309. തുടർച്ചയായി വിജയകരമായ ഇരുനൂറാം വിക്ഷേപണം നടത്തിയ ഇന്ത്യൻ നിർമിത സൗണ്ടിങ് റോക്കറ്റ്?

രോഹിണി

310. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയ സ്പാനിഷ് ചലച്ചിത്രം?

ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്

311. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കിയ ഇറാനിയൻ സംവിധായകൻ?

നാദർ സെയ്വർ

312. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്റെ (NCBC) പുതിയ അധ്യക്ഷൻ?

ഹൻസാജ് അഹിർ

313. ഇന്ത്യ ജി20 അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ പ്രതിനിധി സമ്മേളനത്തിനു (ഷെർപ് മീറ്റ്) വേദിയായ നഗരം?

ജയ്പുർ

314. ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നേതാവ്?

ഭൂപേന്ദ്ര പട്ടേൽ (ബിജെപി)

315. ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി?

സുഖ്വീന്ദർ സിങ് സുഖ (കോൺഗ്രസ്)

316. 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുളള അന്തിമ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം?

ആർആർആർ

317. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇരുനില മേൽപാലമുള്ള പാതയെന്ന ഗിന്നസ് റെക്കോർഡ് നേടിയ മെട്രോ?

നാഗ്പുർ മെട്രോ

318. സ്വന്തമായി "ക്ലൈമറ്റ് ചെയ്ഞ്ച് മിഷൻ' ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

319. പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്റ്റാർട്ടപ്പ്?

ഖേയ്തി 

320. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി

ഇ റൂപ്പി

321. ആദ്യദിനം ഏറ്റവുമധികം കലക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് സൃഷ്ടിച്ച സിനിമ?

ആർആർആർ ( രൗദ്രം രണം, രുധിരം)

322. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനം ഗഗൻ ഉപയോഗിച്ചു ലാൻഡിങ് നടത്തിയ ഏഷ്യയിലെ ആദ്യ എയർലൈൻസ്?

ഇൻഡിഗോ

കേരളം

323. കേരളത്തിന്റെ പതിനാലാമതു പഞ്ചവത്സര പദ്ധതി ആരംഭിച്ച ദിവസം?

2022 ഏപ്രിൽ ഒന്ന്

324. സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപഴ്സനായ വനിത?

കെ.സി.റോസക്കുട്ടി

325. "ബുധിനി' എന്ന നോവലിന് ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരി?

സാറാ ജോസഫ്

326. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ സംവിധായകൻ?

രഞ്ജിത്ത്

327. തമിഴ്നാടിന്റെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച "തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനം രചിച്ച മലയാളി?

മനോൻമണിയം സുന്ദരംപിള്ള

328. കെൽട്രോൺ കൺട്രോൾസ് നിർമിച്ച, നാവികസേനയുടെ കപ്പലുകളിലെ പ്രതിരോധ സംവിധാനം?

മാരീച്

329. 'ഹൃദയരാഗങ്ങൾ' എന്ന ആത്മകഥയ്ക്കു 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള സാഹിത്യകാരൻ 

ജോർജ് ഓണക്കൂർ

330. ഇന്ത്യയിലെ ആദ്യ സമ്പൂർണ പേപ്പർലെസ് സ്മാർട് കോർട്ട് റൂം നിലവിൽ വന്ന കോടതി?

കേരള ഹൈക്കോടതി

331. കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വന്ന സ്ഥലം?

ആലപ്പുഴ

332. കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം സ്ഥാപിതമായ നഗരം?

എറണാകുളം

333. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ (2020- 21) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

കേരളം

334. ഒഡീഷ ഓപ്പൺ സൂപ്പർ 100 പുരുഷ ബാഡ്മിന്റനിൽ കിരീടം നേടിയ മലയാളി താരം?

കിരൺ ജോർജ്

335. മുൻ ഇസ്റോ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറഞ്ഞ ബഹുഭാഷാ ചിത്രം?

റോക്കട്രി: ദ് നമ്പി എഫക്ട്

336. സൈലൻസറിൽ മാറ്റം വരുത്തി ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള കേരള മോട്ടർ വാഹന വകുപ്പിന്റെ ദൗത്യം?

ഓപ്പറേഷൻ സൈലൻസ്

337. കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ വൈസ് ചെയർമാൻ?

പ്രേം കുമാർ

338. സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ, ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

കുളത്തൂപ്പുഴ

339. കൊച്ചിൻ ഷിപ്യാഡ് നിർമിച്ചു നാവികസേനയ്ക്കു കൈമാറിയ യുദ്ധക്കപ്പൽ?

വിക്രാന്ത്

340. കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി കപ്പലിനെ രാജ്യത്തിനു സമർപ്പിച്ചതാര്?

നരേന്ദ്ര മോദി

341. വൈഷ്ണവം ട്രസ്റ്റിന്റെ പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയ നിരൂപക?

ഡോ.എം.ലീലാവതി

342. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ ഗായകൻ?

പി. ജയചന്ദ്രൻ

343. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 2022ലെ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായ കവി?

കെ.ജയകുമാർ

344. സംസ്ഥാന സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച ചിത്രം?

നിഷിധോ

345. ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കു സഹായത്തിനായി കേരളാ പൊലീസ് തുടങ്ങിയ പദ്ധതി?

പ്രശാന്തി

346. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ച് പാലം നിലവിൽ വന്ന സ്ഥലം?

വലിയഴീക്കൽ (ആലപ്പുഴ)

347. മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ?

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

348. കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ്?

കെ.സച്ചിദാനന്ദൻ

349. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021ലെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത്?

സേതു (അപ്പുവും അച്ചുവും

350. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിന്റെ 2021ലെ ബാലസാഹിത്യ പുരസ്കാരം നേടിയ കവി?

മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT