251. ബ്രിട്ടീഷ് ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും വേർതിരിച്ച് അതിർത്തി രേഖ നിർണയിച്ചതാര്?
സർ മോർട്ടിമർ ഡ്യൂറന്റ്
252. ബ്രിട്ടീഷ് ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും വേർതിരിച്ച് സർ മോർട്ടിമർ ഡ്യൂറന്റ് അതിർത്തി രേഖ നിർണയിച്ച വർഷം?
1893
253. മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരം എന്നറിയപ്പെടുന്നത് എന്താണ്?
1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്.
254. മൂന്നാമത്തെ വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
ലിൻലിത്ഗോ പ്രഭു.
255. അനുശീലൻ സമിതി രൂപീകരിച്ചത് ഏതു വർഷമായിരുന്നു?
1902
256. കാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ഏതായിരുന്നു?
1946
257. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി?
ജോർജ് യൂൾ
258. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ-ഇ-ഹിന്ദ് ബഹുമതി ബ്രിട്ടീഷുകാർക്ക് തിരിച്ചുനല്കിയത് ആര്?
മഹാത്മാഗാന്ധി
259. സബർമതി ആശ്രമത്തിലെ സന്ന്യാസി എന്നറിയപ്പെട്ടത് ആര്?
മഹാത്മാഗാന്ധി.
260. "ഓടി വിളയാടു പാപ്പ...' എന്ന പ്രശസ്തമായ തമിഴ് ദേശഭക്തി ഗാനം രചിച്ചതാര്?
സുബ്രഹ്മണ്യ ഭാരതി
261. സുതന്തിരപ്പെരുമൈ എന്ന വിഖ്യാത തമിഴ് കാവ്യത്തിന്റെ രചയിതാവാര്?
സുബ്രഹ്മണ്യ ഭാരതി
262. ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്തതാര്?
പിംഗലി വെങ്കയ്യ
263. ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചതാര്?
ഡോ. ബി.ആർ. അംബേദ്കർ
264. "പ്രകാശം മാഞ്ഞു പോയിരിക്കുന്നു. എങ്ങും ഇരുട്ടാണ്.' മഹാത്മാഗാന്ധി അന്തരിച്ചപ്പോഴുള്ള ഒരു മഹാന്റെ വാക്കുകളാണിത്. ആരാണ് ആ മഹാൻ?
ജവഹർലാൽ നെഹ്റു
265. അൽഹിലൽ, അൽ ബലാഘ് എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തിയ നേതാവ്?
മൗലാന അബ്ദുൾകലാം ആസാദ്.
266. എവിടെവച്ചായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആര്യ സമാജം സ്ഥാപിച്ചത്?
മുംബൈ
267. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർഥ പേര്?
മുൽശങ്കർ
268. "ചക്രവാത സദൃശനായ ഹിന്ദു' എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവാര്?
സ്വാമി വിവേകാനന്ദൻ
269. രാമകൃഷ്ണമിഷന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിവേകാനന്ദന്റെ ശിഷ്യ?
സിസ്റ്റർ നിവേദിത.
270. സിസ്റ്റർ നിവേദിതയുടെ യഥാർഥ നാമം?
മാർഗരറ്റ് നോബിൾ
271. സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ച വർഷം?
1897
272. സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണമിഷൻ സ്ഥാപിച്ചതെവിടെ?
ബേലൂർ.
273. രാജാറാം മോഹൻ റോയ് ബ്രഹ്മസമാജം രൂപീകരിച്ച വർഷം?
1828.
274. കൽക്കത്തയിൽ വേദാന്ത കോളേജ് തുടങ്ങിയതാര്?
രാജാറാം മോഹൻ റോയ്.
275. രാജാറാം മോഹൻ റോയ് കൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ഏതു വർഷമാണ്?
1825.
276. സ്വാമി വിവേകാനന്ദന്റെ യഥാർഥനാമം?
നരേന്ദ്രനാഥ ദത്ത.
277. 1894-ൽ രൂപവത്കരിച്ച നേറ്റാൾ ഇന്ത്യൻ കോൺഗ്രസിൽ ഗാന്ധിജി വഹിച്ച പദവി എന്ത്?
ഓണററി സെക്രട്ടറി
278. 1928-ൽ ബർദോളിയിലെ നികുതി നിഷേധ സമരം നയിക്കാൻ ഗാന്ധിജി ആരെയാണ് നിയോഗിച്ചത്?
സർദാർ വല്ലഭായ് പട്ടേൽ
279. ഏതുതരം തോക്ക് ഉപയോഗിച്ചാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചത്?
ഇറ്റാലിയൻ ബെറീറ്റ് പിസ്റ്റൽ.
280. ഏതു ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്?
വെള്ളിയാഴ്ച.
281. ഗാന്ധിജിയുടെ ജീവചരിത്രമെഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്
റൊമെയ്ൻ റൊളാണ്ട്
282. ഗാന്ധിഘാതകനായ ഗോഡ്സെ ഏതു പത്രത്തിന്റെ എഡിറ്ററായിരുന്നു?
ഹിന്ദുരാഷ്ട്രം
283. ഏതു വർഷമായിരുന്നു ഗാന്ധിജിയുടെ ഖേഡ സത്യാഗ്രഹം?
1918
284. ഗാന്ധിജി എത്രതവണ കേരളം സന്ദർശിച്ചിട്ടുണ്ട്?
അഞ്ചുതവണ (1920, 1925, 1927, 1934, 1937)
മഹാത്മാഗാന്ധിയെക്കുറിച്ച് മലയാളത്തിൽ ആദ്യമായി പുസ്തകം രചിച്ചതാര്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
286. ഗാന്ധിജി എവിടെനിന്നാണ് ബാരിസ്റ്റർ അറ്റ് ലോ ബിരുദം നേടിയത്?
ഇംഗ്ലണ്ട്.
287. ലണ്ടൻ യാത്രയ്ക്കിടെ ഗാന്ധിജി രചിച്ച ഗ്രന്ഥം ഏത്?
ഹിന്ദ് സ്വരാജ്
288. ഗാന്ധിജി ഏതുവർഷമാണ് അഹമ്മദാബാദ് ടെക്സ്റ്റയിൽ ലേബർ അസ്സോസിയേഷൻ സ്ഥാപിച്ചത്?
1918
289. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നത് ആര്?
അരുണ ആസഫ് അലി
290. മൂന്നാമത്തെ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെയാണ്?
ചെന്നൈ (1887)
291. ത്രിവർണപതാക ആദ്യമായി ഉയർത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ്?
1929-ലെ ലാഹോർ സമ്മേളനത്തിൽ
292. 1907-ലെ സൂററ്റ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
റാഷ് ബിഹാരി ഘോഷ്
293. സ്ത്രീകൾ പങ്കെടുത്ത ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം?
1889-ലെ ബോംബെ കോൺഗ്രസ് സമ്മേളനം
294. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് ആരായിരുന്നു?
ഹക്കിം അജ്മൽ ഖാൻ
295. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
ആചാര്യ ജെ.ബി. കൃപലാനി
296. ആദ്യത്തേതുമല്ല, ദേശീയതലത്തിലുമുള്ളതുമല്ല, ഒന്നാം സ്വാതന്ത്ര്യ സമരവുമല്ല എന്ന് 1857-ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത് ആരാണ്?
സി.ആർ. മജുംദാർ
297, സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് വിട്ട് വർഷം ഏത്?
1939
298. 1857-ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയ രണ്ട് വ്യക്തികൾ?
നാനാ സാഹേബ്, താന്തിയാതോപ്പി.
299. ഷിക്കാഗോ മതപാർലമെന്റിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത പ്രമുഖ മലയാളി ആര്?
രാജാ രവിവർമ
300. സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
1902
301. സ്വാമി വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെ സന്ദർശിച്ച വർഷം?
1881
302. കേശബ് ചന്ദ്രസെൻ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബ്രഹ്മസമാജം
303. 1805 മുതൽ 1814 വരെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സാമൂഹ്യപരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്
304. 1857-ലെ വിപ്ലവത്തിന് ലക്നൗവിൽ നേതൃത്വം നൽകിയതാര്?
ഹസ്റത്ത് മഹൽ
305. "ഇന്ത്യയുടെ ഋതുരാജൻ' എന്ന് ജവഹർലാൽ നെഹ്‌റുവിനെ വിശേഷിപ്പിച്ച മഹാൻ?
രവീന്ദ്രനാഥ ടാഗോർ
306. ഇന്ദുപ്രകാശ് എന്ന പത്രത്തിൽ ലേഖനം എഴുതിക്കൊണ്ട് തീവ്രവാദി പ്രവർത്തനത്തിന് തുടക്കം കുറിച്ചതാര്?
അരവിന്ദ്ഘോഷ്
307. പഞ്ചാബിലെ നവ്ജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തതാര്?
ഭഗത്സിങ്
308. യോഗവിശ്ലേഷണം, സാവിത്രി തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാര്?
അരവിന്ദ്ഘോഷ്
309. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?
ബാലഗംഗാധര തിലകൻ.
രാജ്യദ്രോഹക്കുറ്റത്തിന് ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി ഗാന്ധിജിയെ അറസ്റ്റ് ചെയ്തത് എവിടെവച്ചാണ്?
അഹമ്മദാബാദിൽ വച്ച്.
നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയതെവിടെ?
സൂററ്റിലെ ബർദോളി.
312. "മറ്റാർക്കും കഴിയാത്ത വിധത്തിൽ ഗാന്ധിജി ഇന്ത്യക്കാരുടെ ഹൃദയവും ചിന്തയും പ്രതിനിധീഭവിക്കുന്നു.' ആരുടേതാണ് ഈ വാക്കുകൾ?
ജവഹർലാൽ നെഹ്റു.
313. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിലെ രാജാവ് ആരായിരുന്നു?
ജോർജ് ആറാമൻ
314. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി എന്ന് ഗാന്ധിജി വാഴ്ത്തിയത് ഏതു സംഭവത്തെയാണ്?
ക്ഷേത്രപ്രവേശന വിളംബരം
315. ദണ്ഡിയാത്രയ്ക്ക് ഗാന്ധിജിയെ എത്ര പേർ അനുഗമിച്ചു?
78
316. ഗാന്ധിജി എത്രതവണ കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുണ്ട്?
ഒരു തവണ.
317. ഗാന്ധിജി "സർവോദയ' എന്ന പേരിൽ തർജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം ഏത്?
റസ്കിൻ രചിച്ച "അൺടു ദി ലാസ്റ്റ്.
318. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭരണം ബ്രിട്ടീഷ് പാർലമെന്റിനു കീഴിൽ കൊണ്ടുവന്ന നിയമം ഏത്?
റെഗുലേറ്റിങ് ആക്ട്
319. പയ്യന്നൂരിലും കോഴിക്കോട്ടും ഉപ്പു നിയമലംഘന സമരം നടന്നതെപ്പോൾ?
1930 ഏപ്രിലിൽ
320. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി?
കെ.പി.ആർ. ഗോപാലൻ
321. ഗാന്ധിജിക്ക് നിരീശ്വരത്വത്തിൽ ആഭിമുഖ്യം തോന്നിക്കാനിടയാക്കിയ ഗ്രന്ഥം ഏത്?
മനുസ്മൃതി
322. ഏതു വർഷമാണ് ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചത്?
1887.
323. സത്യാഗ്രഹസഭ രൂപീകരിച്ചതാര്? ഏതു വർഷം?
മഹാത്മാഗാന്ധി, 1919-ൽ
324. ഗാന്ധിജിയുടെ സമരങ്ങളുടെ അടിസ്ഥാന സ്വഭാവം എന്തായിരുന്നു?
അഹിംസ.
325. യു.എൻ.എ. ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തിക്കെട്ടിയത് എപ്പോൾ?
ഗാന്ധിജി മരണമടഞ്ഞപ്പോൾ
326. ഇന്ത്യൻ ഒപ്പീനിയൻ എന്ന പേരിൽ ഗാന്ധിജി വാരിക ആരംഭിച്ചത് എന്ന്?
1904-ൽ
327. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരിന്ത്യാക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏതായിരുന്നു?
സുബേദാർ
328. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്ന് ഗാന്ധിജി രാജി വച്ചത് എന്നായിരുന്നു
1934 ഒക്ടോബർ 26
329. ഇന്ത്യാക്കാരുടെ സമ്മതം കൂടാതെ ഇന്ത്യയെ യുദ്ധത്തിലേക്കു വലിച്ചിഴച്ചത് അക്ഷന്തവ്യമായ അപരാധമായിപ്പോയി' എന്ന് തറപ്പിച്ചു പറഞ്ഞതാര്?
ക്ലെമന്റ് ആറ്റ്ലി.
330. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വർഷക്കാലം നിരീക്ഷകനായും വിദ്യാർഥിയായും ഇരിക്കുവാൻ ഗാന്ധിജിയെ ഉപദേശിച്ചത് ആര്?
ആനി ബസന്റ്
331. രണ്ടാംലോക മഹായുദ്ധത്തിലേക്ക് ഇന്ത്യയെ ബ്രിട്ടൺ വലിച്ചിഴച്ചത് ഏതു വർഷമായിരുന്നു?
1939-ൽ
332. സ്വരാജ് പാർട്ടിയുടെ മുഖപത്രത്തിന്റെ പേരെന്തായിരുന്നു?
ഫോർവേഡ്.
333. 1932 ജനുവരി 4-ാം തീയതി ഗാന്ധിജിയോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു?
സർദാർ വല്ലഭഭായ് പട്ടേൽ
334. "ദി ലാസ്റ്റ് ഇയേഴ്സ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചതാര്?
മൈക്കൽ എഡ്വേർഡ്സ്,
335. സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി?
വേവൽ പ്രഭു
336. ആരുടെ അഭിപ്രായ ഭിന്നത മൂലമാണ് നേതാജി ബംഗാൾ കോൺഗ്രസ് പദവി രാജിവച്ചത്?
സെൻ ഗുപ്ത
337. ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ തുടർന്ന് ഗാന്ധിജിയെയും മറ്റു കോൺഗ്രസ് നേതാക്കന്മാരെയും ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റു ചെയ്ത് തുറുങ്കിലടച്ചത് എന്നായിരുന്നു.?
1942 ആഗസ്റ്റ് 9
338. ക്രിപ്സ് ദൗത്യം പരാജയപ്പെട്ടതറിഞ്ഞ് തന്റെ കാബിനറ്റ് മുറിയിൽ ആനന്ദനൃത്തം ചെയ്തതാര്?
വിൻസ്റ്റൻ ചർച്ചിൽ.
339. വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെട്ട നേതാജി എത്തിച്ചേർന്നത് എവിടെയായിരുന്നു?
ജർമനിയിൽ.
340. നീതിന്യായ നടത്തിപ്പിനായി ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിച്ചത് ഏതു വർഷമാണ്?
1856-ൽ
341. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്' എന്ന പേരിൽ അറിയപ്പെട്ടതാര്?
ബിപിൻ ചന്ദ്ര
342. പഞ്ചാബ് ഭൂമി കുടിയൊഴിപ്പിക്കൽ നിയമം നടപ്പിലാക്കിയതാര്?
കഴ്സൺ പ്രഭു
343. "വർഗസമത്വത്തിന്റെ ഒരു പട്ടയം' എന്ന് ഇന്ത്യാക്കാർ ഏതു നിയമത്തെയാണ് വിശേഷിപ്പിച്ചത്?
ഇൽബർട്ട് ബിൽ
344. ഏറ്റവും പ്രായംകുറഞ്ഞ വൈസ്രോയി ആരായിരുന്നു?
ഡൽഹൗസി പ്രഭു
345, ഡൽഹൗസി പ്രഭു കഴിഞ്ഞാൽ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?
കഴ്സൺ പ്രഭു
346, ഏതു വൈസ്രോയിയുടെ കാലത്താണ് സിവിൽ പ്രൊസീജിയർ കോഡ് പുതുക്കപ്പെട്ടത്?
കഴ്സൺ പ്രഭു
347. കൽക്കത്ത കോർപ്പറേഷൻ ആക്ട് നടപ്പിലാക്കിയത് ആരാണ്?
കഴ്സൺ പ്രഭു
348. ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ഏതായിരുന്നു?
ബ്രഹ്മസമാജം
349. അരവിന്ദഘോഷിന്റെ ജനനം എന്നായിരുന്നു?
1872 ആഗസ്റ്റ് 15
350. ഇംഗ്ലണ്ടിൽ വച്ച് അരവിന്ദഘോഷിനെ ബറോഡ ഗവൺമെന്റിന്റെ സർവീസിലേക്കു ക്ഷണിച്ചതാര്?
ബറോഡാ രാജാവ് സായാജി റാവു.
351. ഗാന്ധിജി അഖിലേന്ത്യാ ഹരിജൻ സമാജം സ്ഥാപിച്ച വർഷം?
1932
352. അധഃകൃതരെ ഗാന്ധിജി സ്നേഹപൂർവം വിളിച്ചിരുന്നതെന്ത്?
ഹരിജനങ്ങൾ
353. ഇന്ത്യ സന്ദർശിക്കുക വഴി ഇന്ത്യാക്കാരിൽ കമ്യൂണിസത്തോടുള്ള ആഭിമുഖ്യം വളർത്തിയ ഇംഗ്ലണ്ടിലെ കമ്യൂണിസ്റ്റ് എം.പി. ആരായിരുന്നു?
ഷപായ് സക്ലത്വാല
354. "എന്റെ ജീവിതത്തെ പ്രായോഗികതലത്തിൽ ദ്രുതഗതിയിൽ മാറ്റിത്തീർത്ത പുസ്തകം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതു പുസ്തകത്തെയാണ്?
അൺടു ദി ലാസ്റ്റ് (റസ്കിൻ)
355. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ആദ്യമായി റിപ്പോർട്ടു ചെയ്തത് ഏതു പത്രമാണ്?
ദി മദ്രാസ് മെയിൽ
356. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?
168 ദിവസം
357. "അഴുക്കുചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത്?
മദർ ഇന്ത്യ
358. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാൻ ആദ്യമായി ദേശ വ്യാപകമായ ഹർത്താൽ നടത്തിയത് എന്ന്?
1918
359. രണ്ടാം വട്ടമേശ സമ്മേളനത്തിലെ കോൺഗ്രസ്സിന്റെ ഏക പ്രതിനിധി?
ഗാന്ധിജി
360. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഐറിഷ് വനിത ആര്?
ആനി ബസന്റ്.
361. ഗാന്ധിജി ഓൾ ഇന്ത്യ ഹോംറൂൾ ലീഗിന്റെ പ്രസിഡന്റ് ആയത് എപ്പോൾ?
1920 ൽ
362. ഗോഖലെ ഏറ്റവും ആദരവ് പ്രകടിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്തതായി ഗാന്ധിജി മനസ്സിലാക്കിയത് ആരെയാണ്?
റാനഡെ
363. ഗാന്ധിജിയെ സ്നേഹിതനായി കൊണ്ടുനടന്നതിനാൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരൻ?
മിസ്റ്റർ ബേക്കർ
364. ദേശീയ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കുന്നതിനു മുൻപ് ഗൂഢാലോചന കേസുകളിൽ പെട്ട ദേശീയ വിപ്ലവകാരികൾക്കു വേണ്ടി കോടതികളിൽ സ്ഥിരമായി വാദിച്ചിരുന്ന അഭിഭാഷകൻ ആരായിരുന്നു?
ദേശബന്ധു ചിത്തരഞ്ജൻ ദാസ്.
365. ഗാന്ധിജിയുടെ ആദ്യത്തെ വിദേശയാത്രയിൽ ഇംഗ്ലണ്ടിലേക്കുള്ള കപ്പലിൽ ആരുടെ കൂടെയായിരുന്നു യാത്ര
തൃംബകറായ് മജുംദാർ (ജുനാഗഡിൽനിന്നുള്ള വക്കീൽ)
366. ഗാന്ധിജി ഇംഗ്ലണ്ടിൽ വെച്ച് ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ചത് ആരെയായിരുന്നു?
നാരായൺ ഹേമചന്ദ്രയെ
367. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച വർഷം?
1914 ൽ
368. മദ്യമോ മാംസമോ പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞാ വാചകം ഗാന്ധിജിക്ക് ചൊല്ലിക്കൊടുത്തതാര്?
ബേചർജി സ്വാമി (ജൈന സന്ന്യാസി).
369. മുഹമ്മദ് നബിയുടെ മഹത്ത്വം ഗാന്ധിജി ഗ്രഹിച്ചത് ഏതു ഗ്രന്ഥത്തിൽനിന്നാണ്?
ഹീറോസ് & ഹീറോ വർഷിപ്പ് (വീരൻമാരും വീരപൂജയും.)
30. മഹാത്മാ ഗാന്ധി മുഹമ്മദ് നബിയെക്കുറിച്ച് ഗ്രഹിച്ച "ഹീറോസ് & ഹീറോ വർഷിപ്പ്' എന്ന ഗ്രന്ഥം രചിച്ചതാര്?
കാർലൈൽ
371. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സ്ഥാപിച്ചതാര്?
സി. രാജഗോപാലാചാരി.
372. ഗാന്ധിജിയെ നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കാൻ പ്രേരിപ്പിച്ച കുടുംബസുഹൃത്ത് ആരായിരുന്നു?
മാവ്ജിദവേ (ജോഷിജി)
373. നിയമകോടതികളിൽ ഗർജിക്കുന്ന സിംഹം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ്?
സർ ഫിറോസ് ഷാ മേത്തയെ
34. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ബോംബെയിലെ ഏതു കോളേജിൽ വച്ചാണ് നടന്നത്?
ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജ്
375. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചതാര്?
ഗോപാലകൃഷ്ണ ഗോഖലെ
376. ശരിയായ ദേശീയവീക്ഷണമുള്ള മുസ്ലിങ്ങളിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആരായിരുന്നു
മൗലാന അബ്ദുൾ കലാം ആസാദ്.
377. രണ്ടാം വട്ടമേശസമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവ് ആരായിരുന്നു
മദൻമോഹൻ മാളവ്യ
378. “ആധുനിക ഇന്ത്യയിലെ പ്രഥമ രാഷ്ട്രതന്ത്രജ്ഞൻ എന്ന് ഗോഖലെയെ വിശേഷിപ്പിച്ചതാര്?
സർദാർ കെ.എം. പണിക്കർ.
379, വി.ഡി. സവർക്കർ രൂപംനൽകിയ വിപ്ലവകാരികളുടെ രഹസ്യ സംഘടനയുടെ പേരെന്ത്?
അഭിനവഭാരതം.
380. ആർ.എസ്.എസ്. സ്ഥാപകനാര്?
ഹെഡ്ഗേവാർ.
381. 1930-ലെ അലഹബാദ് മുസ്ലിംലീഗ് സമ്മേളനത്തിൽ സർ മുഹമ്മദ് ഇക്ബാൽ ഏതു സിദ്ധാന്തമാണ് ആദ്യമായി അവതരിപ്പിച്ചത്?
ദ്വിരാഷ്ട്ര സിദ്ധാന്തം.
382. 1930-ൽ അലഹബാദിൽ ചേർന്ന മുസ്ലിംലീഗ് വാർഷിക സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
സർ മുഹമ്മദ് ഇക്ബാൽ
383, 1890-ലെ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച കൽക്കത്താ സർവകലാശാലയിലെ ആദ്യ വനിതാ ബിരുദധാരി ആരായിരുന്നു?
കാദംബനി.
384. തത്ത്വബോധിനി സഭയുടെ സ്ഥാപകനാര്?
ദേവേന്ദ്രനാഥ്.
385. ദയാനന്ദ ആംഗ്ലോ വേദിക് കോളേജ് സ്ഥാപിച്ചതെവിടെ?
ലാഹോർ
386. എല്ലാ മതങ്ങളിലുമുള്ള സത്യത്തെ കണ്ടറിഞ്ഞ സംഘടന ഏത്?
രാമകൃഷ്ണമിഷൻ.
387, ഏതു കോളേജ് വളർന്നാണ് അലിഗർ മുസ്ലിം സർവകലാ ശാലയായി രൂപാന്തരപ്പെട്ടത്?
മുഹമ്മദ് ആംഗ്ലോ ഓറിയന്റൽ കോളേജ്.
388. "ഇന്ത്യയ്ക്ക് മതമല്ല, ഭക്ഷണമാണ് ആവശ്യം' എന്നു പ്രഖ്യാപിച്ച മഹാൻ?
സ്വാമി വിവേകാനന്ദൻ.
389. ആത്മീയ ഐക്യത്തിലൂടെ ഇന്ത്യയുടെ വൈകാരിക ഐക്യം ഉറപ്പിക്കുവാൻ ശ്രമിച്ച മഹാൻ?
ശ്രീരാമകൃഷ്ണ പരമഹംസൻ.
390. ആര്യസമാജ നേതാക്കന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അംഗീകരിച്ചതിന്റെ ഫലമായി രൂപീകൃതമായ കോളേജ് ഏതാണ്?
ദയാനന്ദ ആംഗ്ലോ വേദിക് കോളേജ്.
391. റിപ്പൺ പ്രഭുവിന്റെ ഭരണകാലത്തെ ശ്രദ്ധേയമായ സാമ്പത്തിക പരിഷ്കാരങ്ങൾ ആവിഷ്കരിച്ചതാര്?
സർ ജോൺ സ്ട്രാച്ചി.
392. 1883-ൽ ജോധ്പൂർ രാജാവ് ഭക്ഷണത്തിൽ വിഷം ചേർത്ത് വധിച്ചത് ഏതു സാമൂഹ്യ പരിഷ്കർത്താവിനെയാണ്?
സ്വാമി ദയാനന്ദ സരസ്വതി.
393. സ്വരാജ്യ, സ്വഭാഷ, സ്വധർമ- ഈ ആഹ്വാനം ആരുടേതാണ്?
സ്വാമി ദയാനന്ദ സരസ്വതി.
394. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനു വേണ്ടി സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പ്രസ്ഥാനം?
ശുദ്ധിപ്രസ്ഥാനം.
395. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നതാര്?
റാൽഫ് ഫിച്ച്.
36. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ പ്രശസ്ത മുദ്രാവാക്യം ഏതാണ്?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
397. ഇംഗ്ലീഷുകാരനായ ക്യാപ്റ്റൻ കീലിങ്ങുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച കേരളത്തിലെ രാജാവ്?
സാമൂതിരി.
398. ഐ.എൻ.എ. ഭടന്മാരുടെ വിചാരണ നടന്നത് എവിടെ വച്ചാണ്
ഡൽഹിയിലെ ചെങ്കോട്ടയിൽ.
399, ചൗരിചൗരാ സംഭവം അരങ്ങേറിയ സംസ്ഥാനം?
ഉത്തർപ്രദേശ്
400, ചൗരിചൗരാ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഗവൺമെന്റ് ഗാന്ധിജിക്ക് എത്ര വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്?
ആറുവർഷം
401. പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്വരക്ഷാ സമിതി രൂപീകരിച്ചുകൊണ്ട് യൂറോപ്യന്മാർ ഇന്ത്യയിലും ഇംഗ്ലണ്ടിലും പ്രതിഷേധ സമരങ്ങൾ നടത്തിയത് ഏതു നിയമത്തിന് എതിരെയായിരുന്നു?
ഇൽബർട്ട് ബിൽ.
402, ബ്രഹ്മോവിവാഹ നിയമം നിലവിൽ വന്നതെന്ന്?
1872-ൽ
403. ശൈശവവിവാഹം, ബഹുഭാര്യത്വം, ശിശുഹത്യ എന്നിവ തടയുകയും വിധവാ വിവാഹം, മിശ്രവിവാഹം എന്നിവയ്ക്ക് അനുമതി നല്കുകയും ചെയ്യുന്ന നിയമമേത്?
ബ്രഹ്മോവിവാഹ നിയമം
404. 19-ാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന വിചാര വിപ്ലവത്തിന് ആരംഭം കുറിച്ചതാര്?
രാജാറാം മോഹൻ റായ്.
405. ഭരണരംഗത്ത് ഇന്ത്യക്കാരെക്കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്ന നിയമം ഏത്?
1833-ലെ ചാർട്ടർ നിയമം
406. ഗവർണർ ജനറലിന്റെ കൗൺസിൽ വിപുലീകരിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് പാസ്സാക്കിയ നിയമം ഏതു പേരിലായിരുന്നു
ഇന്ത്യൻ കൗൺസിൽ നിയമം (1861).
407. ആര്യസമാജാംഗങ്ങളുടെ വേദപുസ്തകമായി അറിയപ്പെടുന്ന ഗ്രന്ഥമേത്?
സത്യാർഥപ്രകാശം
408. ധനാധികാര വികേന്ദ്രീകരണത്തിനുള്ള ആദ്യപടിയായിരുന്ന പരിഷ്കരണവ്യവസ്ഥകൾ നടപ്പിലാക്കിയതാര്?
മോയോ പ്രഭു.
409. 19-ാം നൂറ്റാണ്ടിൽ അമൃത്സരസ്സിൽ സ്ഥാപിതമായ കോളേജിന്റെ പേര് എന്താണ്?
ഖൽസാ കോളേജ്.
410. സ്വാമി വിവേകാനന്ദൻ പ്രസിദ്ധീകരിച്ച ദ്വൈവാരിക ഏത്?
ഉദ്ബോധന (ബംഗാളി).
411. ക്വിറ്റ് ഇന്ത്യാപ്രമേയം അവതരിപ്പിച്ചത് ആര്?
അരുണ ആസഫ് അലി.
412. ചന്ദ്രഗിരി രാജാവിൽ നിന്ന് 1639-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി വിലയ്ക്കു വാങ്ങിയ പ്രദേശം ഏതുപേരിലാണ് പിന്നീട് പ്രസിദ്ധമായത്?
മദ്രാസ്
413. ഇംഗ്ലീഷുകാർ 1641-ൽ മദ്രാസിൽ നിർമിച്ച കോട്ട ഏത്?
സെന്റ് ജോർജ്
414. ഇംഗ്ലീഷുകാർ ഫോർട്ട് വില്യം നിർമിച്ചത് എവിടെ?
കൊൽക്കത്ത
415. പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി നൽകിയ ഇന്ത്യയുടെ പ്രദേശമേത്?
ബോംബെ ദ്വീപ്.
416. 1824-ലെ ഒന്നാം ബർമ യുദ്ധത്തിൽ ബർമൻ സൈന്യം ഇംഗ്ലീഷ് സേനയെ പരാജയപ്പെടുത്തിയത് എവിടെവച്ചായിരുന്നു?
ചിറ്റഗോങ്ങിനു സമീപത്തുള്ള റേമു എന്ന സ്ഥലത്തുവച്ച്.
417. മൂന്നാം മറാത്ത യുദ്ധത്തിൽ ഇംഗ്ലീഷുകാർ പേഷ്വായെ തോല്പിച്ച് പിടിച്ചെടുത്ത സ്ഥലം ഏത്?
ബോംബെ ദ്വീപ്
418. 1775-ൽ പൂനെയിലുണ്ടായ പേഷ്വാതർക്കത്തെ തുടർന്നുണ്ടായ യുദ്ധം ഏതായിരുന്നു?
ഒന്നാം മറാത്തയുദ്ധം.
419. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിംലീഗ്, അഖിലേന്ത്യാ ഖിലാഫത്തു കമ്മറ്റി, ജമാഅത്ത് എന്നിവയുടെ സംയുക്തയോഗം നടന്നത് എവിടെവച്ചായിരുന്നു?
അമൃത്സർ.
420. 1773-ലെ റഗുലേറ്റിങ് ആക്ട് അനുസരിച്ച് നിയമിതനായ ആദ്യ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്
421. ഖിലാഫത്ത് മാനിഫെസ്റ്റോയും അഖിലേന്ത്യാ ഖിലാഫത്തു കമ്മറ്റിയുടെ ഭരണഘടനയും അഖിലേന്ത്യാ ഖിലാഫത്തു കോൺഫറൻസ് അംഗീകരിച്ചത് എന്ന്?
1920 ഫെബ്രുവരി (ബോംബെ).
422. അഖിലേന്ത്യാ ഖിലാഫത്തു കമ്മറ്റിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
ജാൻ മുഹമ്മദ് ചോട്ടാനി
423. ക്ഷീണ ഹൃദയനായ മിതവാദിയെന്ന് ഗോഖലെയെ വിശേഷിപ്പിച്ചതാര്?
ബാലഗംഗാധര തിലകൻ
424. നേതാജിയുടെ രാഷ്ട്രീയഗുരുവായ സി.ആർ. ദാസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായത് എപ്പോൾ?
1922. (അമൃത്സർ സമ്മേളനം)
425. സ്വാമി വിവേകാനന്ദൻ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് എവിടെ?
സാൻഫ്രാൻസിസ്കോ
426. ചിക്കാഗോയിലെ ഏതു ഹാളിൽ വച്ചാണ് ലോകമതസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്?
ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കൊളംബസ് ഹാൾ
427. തിലകനും ഗോഖലെയും ആദ്യമായി ഒരുമിച്ചു പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏത്?
1889-ലെ ബോംബെ കോൺഗ്രസ് സമ്മേളനം.
428. "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്' എന്ന് ബാലഗംഗാ ധരതിലകൻ പറഞ്ഞത് ഏതു സമ്മേളനത്തിലാണ്?
1907-ലെ സൂററ്റ് സമ്മേളനത്തിൽ.
429. നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ ഖിലാഫത്തു കമ്മറ്റി തീരുമാനിച്ച ദിനം എന്നായിരുന്നു
1920 ഓഗസ്റ്റ് 1
430. കേരളത്തിലെ ഏതു സ്ഥലത്തെയാണ് പറങ്കികൾ "ദയാംബേർ എന്നു വിളിച്ചത്?
ഉദയംപേരൂർ.
431. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് ഏതു വർഷം?
1916.
432. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെട്ട വൈസ്രോയി ആര്
ഇർവിൻ പ്രഭു.
433. ഡച്ചു സേനാനായകനായ ഡിലനോയ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എവിടെയാണ്?
ഉദയഗിരിക്കോട്ട (തമിഴ്നാട്).
434. നേതാജി സുഭാഷ്ചന്ദ്രബോസിനെ കാണാതായത് ഏതു രാജ്യത്തുവച്ചുണ്ടായ വിമാനാപകടത്തിലാണ്?
ജപ്പാൻ.
435. ഇന്ത്യയിലെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പ് മേയോ പ്രഭു സംഘടിപ്പിച്ചത് ഏതു വർഷം?
1871.
436. ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമായ "മിൻമാൻ സ്കൂൾ' എവിടെയാണ് സ്ഥാപിച്ചത്?
ഭവാനിപ്പൂർ (കൊൽക്കത്ത)
437. ഏതു വർഷമാണ് "മിൻമാൻ സ്കൂൾ' സ്ഥാപിച്ചത്?
1800
438. ഇന്ത്യയിലെ വിദ്യാഭ്യാസം ഇംഗ്ലീഷ് മാധ്യമത്തിലായിരിക്കണ മെന്ന് ശുപാർശ ചെയ്തതാര്?
ലോർഡ് മെക്കാളെ
439. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നതാര്?
ഗോപാലകൃഷ്ണ ഗോഖലെ
440. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് അന്തരിച്ച ആദ്യ വ്യക്തി?
ബദറുദ്ദീൻ ത്വാബ്ജി
441. വാഗൺ ട്രാജഡി നടന്നത് എന്ന്?
1921 നവംബർ 20.
442. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന പേര് നല്കിയതാര്?
ചന്ദ്രശേഖർ ആസാദ്
443. 1922-ൽ നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചതിനു ശേഷം ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ തിരിച്ചടിക്കുവാൻ കോൺഗ്രസ്സിനു ലഭിച്ച ഒരു സുവർണാവസരം ഏതായിരുന്നു?
സൈമൺ കമ്മീഷൻ.
444. എവിടെവച്ചായിരുന്നു ചന്ദ്രശേഖരൻ ആസാദ് പോലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടത്?
അലഹബാദിലെ ആസാദ് പാർക്ക്.
45. ഉപ്പുനിയമം ലംഘിച്ചുകൊണ്ട് സി. രാജഗോപാലാചാരി അറസ്റ്റുവരിച്ചത് എവിടെവച്ചാണ്?
വേദാരണ്യം
446. ഏത് ഉടമ്പടി പ്രകാരമാണ് ഹരിജനങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം എന്നതിനു പകരം അവർക്കു വേണ്ടി സംവരണ സീറ്റുകൾ ഏർപ്പെടുത്തിയത്?
പൂനാ ഉടമ്പടി
447. കമ്യൂണൽ അവാർഡിൽ പ്രതിഷേധിച്ച് മരണംവരെ ഉപവസിക്കുവാൻ തീരുമാനിച്ചതാര്?
ഗാന്ധിജി
448, 1858-ൽ ബഹദൂർഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയത് എവിടേക്ക്?
റംഗൂൺ.
449. കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു
റാംസേ മാക് ഡൊനാൾഡ്
450. ഖാൻ അബ്ദുൾ ഗാഫർഖാന്റെ അനുയായികൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
റെഡ് ഷർട്ട് വളന്റിയർമാർ.
451. ഏതു നിർദേശമാണ് മുസ്ലിങ്ങളുടെ താത്പര്യത്തിനെതിരാണെന്ന് ജിന്ന പ്രഖ്യാപിച്ചത്?
സപ്രു നിർദേശം.
452. ക്ലമന്റ് ആറ്റ്ലി സമർപ്പിച്ച റിപ്പോർട്ടിന്റെ പേരെന്ത്?
വാർ ക്യാബിനറ്റ്.
453. വാർ ക്യാബിനറ്റ് സമർപ്പിക്കപ്പെട്ട വർഷം?
1942 ഫെബ്രുവരി 2
454. ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ബ്രിട്ടീഷ് ഗവൺമെന്റിനോടാവശ്യപ്പെട്ട കോൺഗ്രസ് സമ്മേളനം ഏതായിരുന്നു?
1928-ലെ കൽക്കത്ത സമ്മേളനം.
455, 1933 മാർച്ച് 31-ലെ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
ശ്രീമതി നെല്ലി സെൻഗുപ്ത
456. 1940-ലെ ആഗസ്റ്റ് പ്രഖ്യാപനത്തിന് എതിരെയുള്ള ഏത നീക്കത്തെയും എതിർക്കുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നൽകിയതാര്?
മുഹമ്മദലി ജിന്ന
457. ഇന്ത്യയിൽ സിവിൽ മാര്യേജ് ആക്ട് പാസ്സാക്കിയ ബ്രിട്ടീഷ് ഭരണാധികാരി?
നോർത്ത് ബ്രൂക് പ്രഭു.
458. സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവൺമെന്റ് രൂപീകൃതമായത് എവിടെയായിരുന്നു?
സിംഗപ്പൂർ.
459. ലോകമഹാ യുദ്ധത്തിൽ ജപ്പാന്റെ പരാജയശേഷം ആരുടെ സഹായം സ്വീകരിക്കുവാനാണ് നേതാജി തീരുമാനിച്ചത്?
റഷ്യ
460. ഉന്നതവിദ്യാഭ്യാസം അഭിവൃദ്ധിപ്പെടുന്നതിനായ് കഴ്സൺ പ്രഭു നിയോഗിച്ച വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
സർ തോമസ് റാലി
461. സർ സയ്യിദ് അഹമ്മദ് ഖാൻ ജനിച്ചതെവിടെ?
ഡൽഹി (1817)
462, 1924-ൽ ആലുവയിൽ സർവമത സമ്മേളനം വിളിച്ചുകൂട്ടിയതാര്?
ശ്രീനാരായണ ഗുരു.
463. “ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന വിഖ്യാതമായ സന്ദേശം ആരുടേതാണ്?
ശ്രീനാരായണ ഗുരു.
464. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച പത്രമേത്?
കേരളകൗമുദി.
465. ശ്രീനാരായണ ഗുരു ജനിച്ചതെവിടെ?
തിരുവനന്തപുരത്തെ ചെമ്പഴന്തി
466. ശ്രീനാരായണ ഗുരു ദിവംഗതനായത് എവിടെവച്ചായിരുന്നു?
ശിവഗിരി (വർക്കല)
467. ഗോകുൽദാസ് മക്കൽജി ഗാന്ധിജിയുടെ ആരായിരുന്നു
ഭാര്യാപിതാവ്
468. പുരുഷോത്തം ദാസ് ഠണ്ഡനെ "രാജർഷി' എന്നു വിളിച്ചത് ആര്?
മഹാത്മാഗാന്ധി.
469. ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
മഹാദേവ് ദേശായി.
470. 1925-ൽ സബർമതി ആശ്രമത്തിലെത്തി ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലീഷുകാരി?
മീരാ ബെൻ
471. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
ചേറ്റൂർ ശങ്കരൻ നായർ
472. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാം സമ്മേളനം നടന്നത് എവിടെ?
കൊൽക്കത്ത, 1886-ൽ
473. “നിങ്ങൾ ഒരു ആൺ തേനീച്ചയാണ്.' ലജ്ജാഭാവത്തെപ്പറ്റി ആരാണ് ഗാന്ധിജിയോട് ഇങ്ങനെ പ്രതികരിച്ചത്?
ഡോ. ഓൾഡ് ഫീൽഡ്.
474. ഇംഗ്ലണ്ടിൽ പഠനം കഴിഞ്ഞ് മടങ്ങിയെത്തുന്നതു വരെ ഗാന്ധിജി അറിയാതെ പോയ ദുഃഖവാർത്ത ഏതായിരുന്നു?
അമ്മയുടെ വിയോഗം.
475. "ലങ്കയിലേക്കുള്ള ശ്രീരാമന്റെ ചരിത്രപ്രധാനമായ പദയാത്ര പോലെ ദണ്ഡിയിലേക്കുള്ള ഗാന്ധിജിയുടെ പദയാത്രയും സ്മരണീയമായിരിക്കും' എന്ന് പറഞ്ഞത് ആര്?
മോത്തിലാൽ നെഹ്റു
476. ഗാന്ധിജിയുടെ പിതാവിന്റെ പേര്?
കരംചന്ദ് ഗാന്ധി
477. “രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്രബോസ്.
478. ഗാന്ധി വധക്കേസിൽ പ്രതികളെ ഏതു വർഷമാണ് തൂക്കിക്കൊന്നത്?
1949 ൽ
479. ഗാന്ധിജിയെ ഏറ്റവുമൊടുവിൽ ഏതുവർഷത്തെ സമാധാന നൊബേലിനാണ് നാമനിർദേശം ചെയ്തത്?
1948.
480. ഗാന്ധി സിനിമ ഏതു വർഷമാണ് ഓസ്കാർ അവാർഡ് നേടിയത്?
1982.
481. ഗാന്ധിജി ആദ്യമായി നൊബേൽ സമ്മാനത്തിന് നാമ നിർദേശം ചെയ്യപ്പെട്ട വർഷം?
1937
482. ഏതു വർഷമാണ് ഗാന്ധിജി ബ്രഹ്മചര്യം ജീവിതത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്?
1906.
483. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് ഏതു നദിയുടെ തീരത്താണ്?
യമുന.
484. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തറിന്റെ പഴയ പേര്?
സുദാമാപുരി.
485. മഹാത്മാഗാന്ധി വധിക്കപ്പെട്ടത് ന്യൂഡൽഹിയിലെ ഏതു മന്ദിരത്തിനു സമീപമാണ്?
ബിർളാഹൗസ്.
486. ക്വിറ്റ് ഇന്ത്യാ സമരത്തിന് അറസ്റ്റിലായപ്പോൾ ഗാന്ധിജി തടവനുഭവിച്ചത് എവിടെയാണ്?
അഗാഖാൻ കൊട്ടാരം.
487. ഗാന്ധിജി പഠിച്ചിരുന്ന സമൽദാസ് കോളേജ് എവിടെയാണ്?
ഭാവ്നഗർ (ഗുജറാത്ത്)
488. 1920-ൽ ആദ്യ സന്ദർശനത്തിന് ഗാന്ധിജി കേരളത്തിലെത്തിയപ്പോൾ എവിടെയാണ് പ്രസംഗിച്ചത്?
കോഴിക്കോട്
489. ഗാന്ധിയും ഗോഡ്സേയും' എന്ന കവിത എഴുതിയതാര്?
എൻ.വി. കൃഷ്ണവാര്യർ
490. ഗാന്ധിജി ഇന്ത്യയിൽ എത്ര ദിവസം തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്?
2089
491. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ (സുദാമാപുരി) ഏതു പുരാണകഥാപാത്രത്തിന്റെ സ്ഥലമാണ്?
കുചേലൻ.
492. ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു?
ദിവാൻ
493. ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
അഡയാർ (മദ്രാസ്).
494. ദേവസമാജം ആരംഭിച്ചതാര്?
ശിവനാരായൺ അഗ്നിഹോത്രി.
495. വേദസമാജ് എന്ന സംഘടനയുടെ നേതാവാര്?
ശ്രീധരലു നായിഡു.
496. ലാലാ ലജ്പത്റായ്, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ ഇവർ ഏതു ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്?
ലാൽ-പാൽ-ബാൽ.
497. പനനാർ ആശ്രമത്തിലെ സന്ന്യാസി എന്നത് ആരെയാണ് വിശേഷിപ്പിച്ചത്?
വിനോബാ ബാവ
498. “ഇന്ത്യൻ ബിസ്മാർക്ക്' എന്ന വിളിപ്പേരുള്ളത് ആർക്കാണ്?
സർദാർ വല്ലഭഭായ് പട്ടേൽ
499. 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ആറു തവണ യുദ്ധം ചെയ്യുകയും ഒടുവിൽ ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെടുകയും ചെയ്ത പാണ്ഡ്യരാജാവ്?
വീരപാണ്ഡ്യ കട്ടബൊമ്മൻ
500. "കേരളത്തിലെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവം ഏതാണ്?
ക്ഷേത്രപ്രവേശന വിളംബരം.