Hot Widget

Type Here to Get Search Results !

Ads

LDC PRELIMS MODEL EXAM - 01


1. സത്പുര നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

(എ) പരസ്നാഥ്

(ബി) ധുപ്ഗാർഗ്

(സി) ഗുരുശിഖർ

(ഡി) ജിൻദാഗഡാ

(ബി) ധുപ്ഗാർഗ്

2. ഗോദാവരി കൃഷ്ണ ഡെൽറ്റകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തടാകം ഏത്?

(എ) ചിൽക്ക

(ബി) വൂളാർ

(സി) കൊല്ലേരു

(ഡി) ലോക്തക്

(സി) കൊല്ലേരു

3. "വാലി ഓഫ് ഫ്ലവേഴ്സ്' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

(എ) ഉത്തർപ്രദേശ്

(ബി) കർണാടക

(സി) ഹിമാചൽ പ്രദേശ്

(ഡി) ഉത്തരാഖണ്ഡ്

(ഡി) ഉത്തരാഖണ്ഡ്

4. ഒരിനം മുതല വർഗമായ "ഗാരിയൽ" കാണപ്പെടുന്ന നദി താഴെ തന്നിരിക്കുന്നതിൽ ഏത്?

(എ) ഗണ്ഡക്

(ബി) വൈതരണി

(സി) ഹിരൺ

(ഡി) ഫെനി

(എ) ഗണ്ഡക്

5. ഇന്ത്യയിലാദ്യമായി വനമഹോത്സവത്തിന് തുടക്കം കുറിച്ച് സംസ്ഥാനം ഏത്?

(എ) കേരളം

(ബി) ഗുജറാത്ത്

(സി) ഉത്തർപ്രദേശ്

(ഡി) ഉത്തരാഖണ്ഡ്

(ബി) ഗുജറാത്ത്

6. ജല മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം?

(എ) 1974

(ബി) 1981

(സി) 1975

(ഡി) 1972

(എ) 1974

7. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം എവിടെ?

(എ) ഡെറാഡൂൺ

(ബി) ഭോപ്പാൽ

(സി) ന്യൂഡൽഹി

(ഡി) റാഞ്ചി

(സി) ന്യൂഡൽഹി

8. "ഒമിനി ബസ് ഗ്രൂപ്പ്' എന്നറിയപ്പെടുന്ന മണ്ണിനം ഏത്?

(എ) ചെമ്മണ്ണ്

(ബി) ചെങ്കൽമണ്ണ്

(സി) കറുത്തമണ്ണ്

(ഡി) എക്കൽമണ്ണ്

(എ) ചെമ്മണ്ണ്

9. കൃഷിക്കായി ഒരു പ്രത്യേക ബജറ്റ് തയാറാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

(എ) ആന്ധ്രപ്രദേശ്

(ബി) പഞ്ചാബ്

(സി) ഹരിയാന

(ഡി) കർണാടക

(ഡി) കർണാടക

10. തൂത്തുക്കുടി പോർട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നം ഏത്?

(എ) തുണിത്തരങ്ങൾ

(ബി) പരുത്തി

(സി) ഇരുമ്പയിര്

(ഡി) ഉപ്പ്

(ഡി) ഉപ്പ്

11. പോർച്ചുഗീസ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

(എ) 1602

(ബി) 1628

(സി) 1616

(ഡി) 1664

(ബി) 1628

12. ശ്രീരംഗപട്ടണം സന്ധിയുടെ ഫലമായി ടിപ്പു സുൽത്താൻ ബ്രിട്ടിഷുകാർക്ക് വിട്ടു കൊടുത്ത പ്രദേശം ഏത്?

(എ) മലബാർ

(ബി) മൈസൂർ

(സി) മദ്രാസ്

(ഡി) ആർക്കോട്ട്

(എ) മലബാർ

13. ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റ് ആരായിരുന്നു?

(എ) എഡ്വേഡ് ഹെൻറി സ്റ്റാൻലി

(ബി) ജോർജ് ഹാമിൽട്ടൺ

(സി) ഫ്രാൻസിസ് ഹാരേ

(ഡി) ബാൾഡ്വിൻ

(ബി) ജോർജ് ഹാമിൽട്ടൺ

14. 1857 ലെ വിപ്ലവത്തെ "ഫ്യൂഡൽ റിവോൾട്ട്' എന്നു വിശേഷിപ്പിച്ചതാര്?

(എ) ടി.ആർ. ഹോംസ്

(ബി) താരാചന്ദ്

(സി) നെഹ്റു

(ഡി) എം.എൻ.റോയ്

(ഡി) എം.എൻ.റോയ്

15. റാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏതു സ്വാതന്ത്ര്യ സമര സേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(എ) സുഭാഷ് ചന്ദ്രബോസ്

(ബി) ഭഗത് സിങ്

(സി) ഖുദിറാം ബോസ്

(ഡി) ഉദ്ദം സിങ്

(ഡി) ഉദ്ദം സിങ്

16. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

(എ) ശ്യാംജി കൃഷ്ണവർമ

 (ബി) അശ്വനികുമാർ ഗുപ്ത

 (സി) ജി. സുബ്രഹ്മണ്യ അയ്യർ

(ഡി) സഞ്ജീവ് കുമാർ മിത്ര

(എ) ശ്യാംജി കൃഷ്ണവർമ

17. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്ന വർഷം ഏത്?

(എ) 1793

(ബി) 1797

(സി) 1794

(ഡി) 1802

(എ) 1793

18. ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ' എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ആര്?

(എ) വില്യം ബെന്റിക്

(ബി) ഡൽഹൗസി

(സി) ചാൾസ് മെറ്റ്കാഫ്

(ഡി) കോൺവാലിസ്

(സി) ചാൾസ് മെറ്റ്കാഫ്

19. മദ്രാസ് മഹാജന സഭയുടെ ആദ്യ സെക്രട്ടറി ആര്?

(എ) പി.രംഗയ്യ നായിഡു

 (ബി) ആർ.ബാലാജി റാവു 

(സി) എം.വീരരാഘവാചാരി 

(ഡി) ജി.സുബ്രഹ്മണ്യ അയ്യർ

(ബി) ആർ.ബാലാജി റാവു

20. "ദി എവല്യൂഷൻ ഓഫ് ഇന്ത്യ " എന്ന കൃതി രചിച്ചതാര്?

(എ) ഭഗത് സിങ്

(ബി) അരബിന്ദോഘോഷ്

(സി) വിജയലക്ഷ്മി പണ്ഡിറ്റ്

(ഡി) സരോജിനി നായിഡു

(സി) വിജയലക്ഷ്മി പണ്ഡിറ്റ്

21. ഭാഷയിലും അർഥത്തിലും 1935- ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ തനി പകർപ്പ് എന്ന് ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചതാര്?

(എ) എൻ.ശ്രീനിവാസൻ

 (ബി) പി.ആർ ദേ മുഖ്

(സി) ഐവർ ജന്നിങ്സ്

(ഡി) കെ.ഹനുമന്തയ്യ

(എ) എൻ.ശ്രീനിവാസൻ

22. ഐക്യരാഷ്ട്ര സംഘടന ഇന്റർനാഷനൽ ഡേ ഓഫ് പാർലമെന്ററിസം ആയി ആചരിക്കുന്നതെന്ന്?

(എ) മാർച്ച് 30

(ബി) ഏപ്രിൽ 30

(സി) ജൂൺ 30

(ഡി) ജൂലൈ 15

(സി) ജൂൺ 30

23. ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽപെടാത്തതേത്?

(എ) മേഘാലയ

(ബി) മിസോറം

(സി) നാഗാലാൻഡ്

(ഡി) സിക്കിം

(എ) മേഘാലയ

24. ഭരണഘടനയിൽ ഇലക്ട്രൽ കോളജിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പേത്?

(എ) 53

(ബി) 54

(സി) 56

(ഡി) 58

(ബി) 54

25. "റിലീജിയൻ, സയൻസ് ആൻഡ് കൾച്ചർ' എന്ന കൃതി രചിച്ച ഇന്ത്യൻ രാഷ്ട്രപതി ആര്?

(എ) ഡോ. രാജേന്ദ്ര പ്രസാദ് 

(ബി) ഡോ. സക്കീർ ഹുസൈൻ

(സി) ഡോ. എസ്. രാധാകൃഷ്ണൻ

(ഡി) വി.വി.ഗിരി

(സി) ഡോ. എസ്. രാധാകൃഷ്ണൻ

26. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം?

(എ) 16

(ബി) 14

(സി) 18

(ഡി) 21

(സി) 18

27. ഏതു ഭരണഘടനാ ഭേദഗതി പ്രകാരമാണ് ആഭ്യന്തര അസ്വസ്ഥത എന്നത് സായുധ കലാപം എന്നാക്കി മാറ്റിയത്?

(എ) 44

(ബി) 42

(സി) 73

(ഡി) 74

(എ) 44

28. ചുവടെ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തതേത്?

(എ) ഫാക്ടറീസ്

(ബി) മദ്യം

(സി) ക്രിമിനൽ നിയമം

(ഡി) തുറമുഖങ്ങൾ

(ബി) മദ്യം

29. "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിത ഫലം, നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്' എന്ന് അഭിപ്രായപ്പെട്ടതാര്?

(എ) സോക്രട്ടീസ്

(ബി) പ്ലേറ്റോ

(സി) അരിസ്റ്റോട്ടിൽ

(ഡി) ഹെറോഡോട്ടസ്

(ബി) പ്ലേറ്റോ

30. "ഏക പൗരത്വം' എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തുനിന്നാണ്?

 (എ) അമേരിക്ക

(ബി) ബ്രിട്ടൻ

(സി) ഓസ്ട്രേലിയ

(ഡി) സൗത്ത് ആഫ്രിക്ക

(ബി) ബ്രിട്ടൻ

31. കേരളത്തിൽ ഏറ്റവും കുറവ് പട്ടിക ജാതിക്കാരുള്ള ജില്ലയേത്?

(എ) പാലക്കാട്

(ബി) വയനാട്

(സി) ആലപ്പുഴ

(ഡി) എറണാകുളം

(ബി) വയനാട്

32. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

(എ) കക്കാട്

(ബി) മണിയാർ

(സി) കുറ്റ്യാടി

(ഡി) ഇടുക്കി

(ബി) മണിയാർ

33. പമ്പാനദിയുടെ നീളം എത്ര കിലോമീറ്റർ ആണ്?

(എ) 169

(ബി) 176

(സി) 130

(ഡി) 179

(ബി) 176

34. കേരളത്തിലെ ആകെ മീഡിയം നദികളുടെ എണ്ണമെത്ര?

(എ) 40

(ബി) 44

(സി) 4

(ഡി) 36

(സി) 4

35. കേരളത്തിലെ ശരാശരി വാർഷിക വർഷപാതം എത്ര സെന്റീമീറ്റർ ആണ്?

(എ) 300

(ബി) 150

(സി) 100

(ഡി) 250

(എ) 300

36. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം?

(എ) 1970

(ബി) 1975

(സി) 1978

(ഡി) 1980

(ബി) 1975

37. 2018 ലെ കടുവ കണക്കെടുപ്പ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം എന്ന ബഹുമതി ലഭിച്ചത്?

(എ) മധ്യപ്രദേശ്

(ബി) കർണാടക

(സി) കേരളം

(ഡി) ചത്തീസ്ഗഡ്

(സി) കേരളം

38. ഇന്ത്യയിൽ ആദ്യമയി തുമ്പികളുടെ കണക്കെടുപ്പ് നടന്ന വന്യജീവി സങ്കേതം ഏത്?

(എ) ആറളം

(ബി) നെയ്യാർ

(സി) പേപ്പാറ

(ഡി) ഷെന്തുരുണി

(ഡി) ഷെന്തുരുണി

39. "കേരളം : മണ്ണും മനുഷ്യനും" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

(എ) ഇ.കെ.നയനാർ

(ബി) ഇഎംഎസ്

(സി) ഡോ. തോമസ് ഐസക്

(ഡി) വി.എസ്. അച്യുതാനന്ദൻ

(സി) ഡോ. തോമസ് ഐസക്

40. "ജൈവ" എന്നത് അത്യുൽപ്പാദന ശേഷിയുള്ള ഏതു വിളയുടെ സങ്കരയിനമാണ്?

(എ) നെല്ല്

(ബി) മുളക്

(സി) പയർ

(ഡി) തക്കാളി

(എ) നെല്ല്

41. കുഞ്ഞാലി മരയ്ക്കാർ മൂന്നാമന്റെ യഥാർഥ നാമം എന്ത്?

(എ) കുട്ടി അഹമ്മദലി

(ബി) കുട്ടി പോക്കർ അലി

(സി) പട്ടുമരയ്ക്കാർ

(ഡി) മുഹമ്മദലി മരയ്ക്കാർ

(സി) പട്ടുമരയ്ക്കാർ

42. ഹോർത്തുസ് മലബാറിക്കസിലെ ആകെ വാല്യങ്ങൾ എത്ര?

(എ) 742

(ബി) 12

(സി) 69

(ഡി) 78

(ബി) 12

43. തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക മുദ്രയേത്?

(എ) കടുവ

(ബി) ശംഖ്

(സി) അമ്പും വില്ലും

(ഡി) ആന

(ബി) ശംഖ്

44. നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര്?

(എ) കാർത്തിക തിരുനാൾ 

(ബി) അവിട്ടം തിരുനാൾ

(സി) ആയില്യം തിരുനാൾ

(ഡി) സ്വാതി തിരുനാൾ

(എ) കാർത്തിക തിരുനാൾ

45. കാണപ്പാട്ട വിളംബരം' എന്നറിയപ്പെടുന്ന വിളംബരം ഏത്?

(എ) വിദ്യാഭ്യാസ വിളംബരം 

(ബി) കുണ്ടറ വിളംബരം

(സി) ജന്മി കുടിയാൻ വിളംബരം

(ഡി) ഇവയൊന്നുമല്ല

(സി) ജന്മി കുടിയാൻ വിളംബരം

46. "അനർഘ രാഘവം' എന്ന നാടകം രചിച്ചത് ആര്?

(എ) മാനവിക്രമൻ സാമൂതിരി

(ബി) ഉദയവർമൻ കോലത്തിരി

(സി) മാനവേദൻ സാമൂതിരി

(ഡി) മഴമംഗലത്ത് നാരായണൻ

(എ) മാനവിക്രമൻ സാമൂതിരി

47. ആത്മവിദ്യാ സംഘത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?

(എ) ദേശമംഗലം

(ബി) ചങ്ങനാശ്ശേരി

(സി) കരക്കാട്

(ഡി) മട്ടാഞ്ചേരി

(സി) കരക്കാട്

48. പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി "ഉലക്ക ' എന്ന നോവൽ രചിച്ചതാര്?

(എ) പി.കേശവദേവ്

(ബി) തകഴി

(സി) കെ.ബി. മേനോൻ

 (ഡി) സി.കൃഷ്ണൻ

(എ) പി.കേശവദേവ്

49. അമരാവതി സത്യഗ്രഹത്തിന്റെ പ്രധാന നേതാവ് ആര്?

(എ) സി.കേശവൻ

(ബി) എം.ഇ.നായിഡു

(സി) കെ.കേളപ്പൻ

(ഡി) എ.കെ.ഗോപാലൻ

(ഡി) എ.കെ.ഗോപാലൻ

50. കൂത്താളി സമരം നടന്ന ജില്ല ഏത്?

(എ) ആലപ്പുഴ

(ബി) കോഴിക്കോട്

(സി) കണ്ണൂർ

(ഡി) കാസർകോട്

(ബി) കോഴിക്കോട്

51. "ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്?

(എ) പ്ലീഹ

(ബി) കരൾ

(സി) ഹൃദയം

(ഡി) വൃക്ക

(എ) പ്ലീഹ

52. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് വർധിപ്പിക്കുന്ന ഹോർമോൺ ഏത്?

(എ) തൈറോക്സിൻ

(ബി) കാൽസിടോണിൻ

(സി) പാരാതെർമോൺ

(ഡി) കോർട്ടിസോൾ

 (സി) പാരാതെർമോൺ

53. മനുഷ്യനിലെ ഉളിപ്പല്ലുകളുടെ എണ്ണം എത്ര?

(എ) 4

(ബി) 12

(സി) 8

(ഡി) 24

(സി) 8

54. മണ്ണിരയുടെ വിസർജനാവയവം ഏത്?

(എ) നെഫ്രീഡിയ

(ബി) മാൽപീജിയൻ നാളികൾ

(സി) വൃക്കകൾ

(ഡി) ബുക്ക്ലങ്സ്

(എ) നെഫ്രീഡിയ

55. അനോഫിലിസ് കൊതുക് കാരണമുണ്ടാകുന്ന രോഗം ഏത്?

(എ) മസ്തിഷ്ക ജ്വരം

(ബി) ചിക്കൻഗുനിയ

(സി) ഡെങ്കിപ്പനി

(ഡി) മലമ്പനി

(ഡി) മലമ്പനി

56. ചുവടെ കൊടുത്തിരിക്കുന്നവയിൽ സിഫിലിസിന് കാരണമാകുന്ന രോഗകാരി ഏത്?

(എ) യെഴ്സീനിയ പെസ്റ്റിസ്

(ബി) ബോർഡെറ്റല്ലാ പെർട്ടുസിസ്

(സി) ട്രെപ്പൊണിമ പല്ലിഡം

(ഡി) സാൽമൊണല്ല ടൈഫി

(സി) ട്രെപ്പൊണിമ പല്ലിഡം

57. ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തതേത്?

(എ) ജപ്പാൻ ജ്വരം

(ബി) എലിപ്പനി

(സി) വില്ലൻചുമ

(ഡി) ബോട്ടുലിസം

(എ) ജപ്പാൻ ജ്വരം

58. ടെറ്റനസ് ബാധിക്കുന്ന ശരീരഭാഗം ഏത്?

(എ) ശ്വസകോശം

(ബി) ദഹനവ്യവസ്ഥ

(സി) കരൾ

(ഡി) പേശികൾ

(ഡി) പേശികൾ

59. താഴെ പറയുന്നവയിൽ ഏതു രോഗമാണ് MR പ്രതിരോധ കുത്തിവയ്പ്പിൽ ഉൾപ്പെടാത്തത്?

(എ) അഞ്ചാം പനി

(ബി) വില്ലൻ ചുമ

(സി) മുണ്ടിനീര്

(ഡി) റൂബെല്ല

(ബി) വില്ലൻ ചുമ

60. എത്ര വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കൾ?

(എ) 55

(ബി) 60

(സി) 65

(ഡി) 70

(സി) 65

61. കണ്ണിന് ഏറ്റവും സുഖകരമായ നിറം ഏതാണ്?

(എ) മഞ്ഞ

(ബി) പച്ച

(സി) വെള്ള

(ഡി) നീല

(എ) മഞ്ഞ

62. ഒരു ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്ന പേര്?

(എ) വക്രതാ കേന്ദ്രം

(ബി) പ്രകാശിക കേന്ദ്രം

 (സി) മുഖ്യ അക്ഷം 

(ഡി) മുഖ്യ ഫോക്കസ്

(ബി) പ്രകാശിക കേന്ദ്രം

63. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?

(എ) ചാൾസ് എച്ച്. ഡൗൺസ്

(ബി) തിയോഡർ മെയ്മാൻ

 (സി) വില്യം ഹെർഷൽ

(ഡി) വിക്ടർ ഹൈസ്

 (സി) വില്യം ഹെർഷൽ

64. ശുദ്ധ ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം എത്രയാണ്?

 (a) 1480 m/s

(b) 1631 m/s

(c) 1291m/s

(d) 1719 m/s

 (a) 1480 m/s

65. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?

(എ) ജെ.ജെ.തോംസൺ

(ബി) വില്യം ക്രൂക്സ്

(സി) ചാഡ് വിക്

(ഡി) മില്ലിക്കൺ

(ഡി) മില്ലിക്കൺ

66. ന്യൂലാൻഡ്സിന്റെ പീരിയോഡിക് ടേബിളിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം എത്ര?

(a) 26

(b) 83

(c) 56

(d) 74

(c) 56

67. ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് സ്റ്റാനം?

(എ) വെളുത്തീയം

(ബി) കറുത്തീയം

(സി) ടങ്സ്റ്റൺ

(ഡി) ആന്റിമണി

(എ) വെളുത്തീയം

68. വനസ്പതി നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്?

(എ) വനേഡിയം പെന്റോക്സൈഡ്

(ബി) സ്പോഞ്ചി അയൺ

(സി) പ്ലാറ്റിനം

(ഡി) നിക്കൽ

(ഡി) നിക്കൽ

69. പാസ്ചറൈസേഷൻ പ്രക്രിയയിൽ എത ഡിഗ്രി സെൽഷ്യസിലാണ് പാലിനെ ശുദ്ധീകരിക്കുന്നത്?

(എ) 4 ഡിഗ്രി 

(ബി) 15 ഡിഗ്രി

(സി) 72 ഡിഗ്രി

(ഡി) 86 ഡിഗ്രി

(സി) 72 ഡിഗ്രി

70. പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനു പാതം എത്രയാണ്?

(എ) 1:8

(ബി) 1:2

(സി) 1:6

(ഡി) 1:3

(എ) 1:8

71. ഏതു ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ 2022ലെ തോമസ് കപ്പ് ബാഡ്മിന്റൺ നേടിയത്?

(എ) ചൈന

(ബി) അമേരിക്ക

(സി) സിംഗപ്പൂർ

(ഡി) ഇന്തൊനീഷ്യ

(ഡി) ഇന്തൊനീഷ്യ

72. മുരളി ശ്രീശങ്കർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(എ) ജാവലിൻ ത്രോ

(ബി) ലോങ് ജംപ്

(സി) ടേബിൾ ടെന്നിസ്

(ഡി) ഹൈ ജംപ്

(ബി) ലോങ് ജംപ്

73. ദേശീയ വിദ്യാഭ്യാസ നയം യൂണിയൻ കാബിനറ്റ് അംഗീകരിച്ചതെന്ന്?

(എ) 2020 ജൂൺ 12

(ബി) 2021ഏപ്രിൽ 2

(സി) 2020 ജൂലൈ 29

(ഡി) 2021 ജൂൺ 30

(സി) 2020 ജൂലൈ 29

74. 2022 ലെ വിശ്വസുന്ദരി പട്ടം നേടിയ ആർബോണി ഗബ്രിയൽ ഏതു രാജ്യക്കാരിയാണ്?

(എ) യുഎസ്

(ബി) മെക്സിക്കോ

(സി) സ്പെയിൻ

(ഡി) പോളണ്ട്

(എ) യുഎസ്

75. കേരളത്തിൽ ത്രിഡി പ്രിന്റിങ് ഉപയോഗിച്ച കെട്ടിടം നിലവിൽ വന്ന ആദ്യ ജില്ല?

(എ) തിരുവനന്തപുരം

(ബി) കൊല്ലം

(സി) എറണാകുളം

(ഡി) ആലപ്പുഴ

(എ) തിരുവനന്തപുരം

76. തെറ്റായ ജോടി കണ്ടെത്തുക (95-ാമത് ഓസ്കർ 2023)?

(എ) മികച്ച നടൻ - ബ്രണ്ടൻ ഫ്രേസർ

(ബി) മികച്ച നടി - മിഷേൽ യോഹ്

(c) മികച്ച ഗാനം - നാട്ടു നാട്ടു

(ഡി) മികച്ച വിഷ്വൽ ഇഫക്റ്റ് - നവാൽനി

(ഡി) മികച്ച വിഷ്വൽ ഇഫക്റ്റ് - നവാൽനി

77. ശരിയായ ജോടി കണ്ടെത്തുക (ചുഴലിക്കാറ്റും പേര് നൽകിയ രാജ്യവും?

(എ) ബിപർജോയ് - ഇറാൻ

(ബി) മോക്ക - യെമൻ

(സി) മാൻഡോസ് പനാമ

(ഡി) അസാനി - പാക്കിസ്ഥാൻ

(ബി) മോക്ക - യെമൻ

78. താഴെ തന്നിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കുക.

(1) വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യകാല പേര് ട്രെയിൻ 18 എന്നാണ് 

(2) വന്ദേഭാരതിന്റെ ലോഗോ കുതിച്ചു ചാടുന്ന ചീറ്റയാണ്

(3) കേരളത്തിൽ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത് 2023 ഏപ്രിൽ 25 നാണ്

(4) വന്ദേഭാരതിന്റെ ആദ്യ റൂട്ട് ഡൽഹി മുതൽ വാരാണസി വരെയാണ്

(എ) 1, 4 ശെരി 

(ബി) 1, 2 ശരി

(സി) 1, 2, 3 ശരി

(ഡി) എല്ലാം ശരി

(ഡി) എല്ലാം ശരി

79. തെറ്റായ ജോടി കണ്ടെത്തുക.

(എ) ഹെൻലി പാസ്പോർട്ട് - 80 (റാങ്ക്) 2023 (ഇന്ത്യ)

(ബി) ലോക സന്തോഷ സൂചിക -126 (റാങ്ക്) (ഇന്ത്യ) 2023

(സി) ആഗോള മാധ്യമ സ്വാതന്ത്ര്യം - 164 (റാങ്ക്) (ഇന്ത്യ) 2023

(ഡി) പരിസ്ഥിതി പ്രകടന സൂചിക - 180 (റാങ്ക്) 2022 (ഇന്ത്യ)

(സി) ആഗോള മാധ്യമ സ്വാതന്ത്ര്യം - 164 (റാങ്ക്) (ഇന്ത്യ) 2023

80. ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം?

(എ) പാകിസ്ഥാൻ

(ബി) നേപ്പാൾ

(സി) ഇന്ത്യ

(ഡി) ശ്രീലങ്ക

(സി) ഇന്ത്യ

81. 100 -ാമത്തെ ഒറ്റ സംഖ്യ ഏത്?

(a) 199

(b) 200

(c) 201

(d) 198

(a) 199

82. 1/2 നെ 1/2 കൊണ്ടു ഗുണിച്ച് കിട്ടുന്ന ഫലത്തെ 1/2 കൊണ്ടു ഭാഗിച്ചാൽ എത്ര കിട്ടും?

(a) 1/2

(c) 2

(b) 1

(d) 1/4

(a) 1/2

(1/2)*(1/2) = 1/4

(1/4)/(1/2) = (1/4)*(2/1)

= 1/2

83. 437 x 437= 190969 ആയാൽ (0.437)^2 ന്റെ വില എന്ത് ?

(a) 01.90969

(b) 0.190969

(c) 190.969

(d) 1909.69

(b) 0.190969

84. 2500 രൂപ പരസ്യ വിലയുള്ള ഒരു സാധനം 40% ഡിസ്കൗണ്ട് കൊടുത്തിട്ടും 25% ലാഭം കിട്ടിയാൽ വാങ്ങിയ വിലയെന്ത്?

(a) 1410

(b) 1720

(c) 1530

(d) 1200

(d) 1200

കസ്റ്റമർ വാങ്ങിയ വില = 2500 * (60/100) = 1500

1500 രൂപയ്ക്ക് വിറ്റപ്പോൾ 25% ലാഭം കിട്ടി എന്നതിനർഥം സാധനത്തിന്റെ വാങ്ങിയ വിലയുടെ 125 ശതമാനമാണ് 1500 എന്നാണ്

125%------->1500

1%-----------> (1500/125) = 12

ഒരു വസ്തുവിന്റെ യഥാർത്ഥ വില എന്നത് 100% ആണ്.

അതിനാൽ 100% = 12*100 = 1200 (വസ്തുവിന്റെ 1% = 12 രൂപ )

വസ്തുവിന്റെ യഥാർത്ഥ വില = 1200

85. ആദ്യത്തെ 23 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ ശരാശരി എത്ര?

(a) 190

(b) 195

(c) 188

(d) 180

(c) 188

ശരാശരി = [(n+1)*(2n+1)]/6

                       = (24*47)/6

                        = 188

86. 70 നും 500 നും ഇടയിൽ 4 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?

(a) 36

(b) 40

(c) 33

(d) 38

(a) 36

4,3 എന്നിവയുടെ ലസാഗു = 12

70/12 ന്റെ ഹരണ ഫലം = 5

500/12 ന്റെ ഹരണ ഫലം = 41

70 നും 500 നും ഇടയിലെ സംഖ്യകളുടെ എണ്ണം = 41-5

= 36

87. ഒരാൾ സാധാരണ വേഗത്തിന്റെ 3/4 വേഗത്തിൽ സഞ്ചരിച്ചപ്പോൾ 10 മിനിറ്റ് താമസിച്ച് ഓഫിസിലെത്തിച്ചേർന്നെങ്കിൽ സാധാരണ എത്ര സമയം കൊണ്ടാണ് അയാൾ ആ യാത്ര പൂർത്തിയാക്കുന്നത്?

(എ) 30 മിനിറ്റ്

(ബി) 20 മിനിറ്റ്

(സി) 40 മിനിറ്റ്

(ഡി) 50 മിനിറ്റ്

(എ) 30 മിനിറ്റ്

യാത്ര പൂർത്തിയാക്കാനെടുക്കുന്ന സമയം = [(x)/(v-x)]*t

= (3/1)*10

= 30

88 തീയതി : കലണ്ടർ, സമയം :

(എ) മണിക്കൂർ

(ബി) ദിവസം

(സി) സൂര്യൻ

(ഡി) ക്ലോക്ക്

(ഡി) ക്ലോക്ക്

തിയതി നോക്കാൻ കലണ്ടറും സമയം നോക്കാൻ ക്ലോക്കും

89. താഴെ തന്നിരിക്കുന്നവയിൽ ചെറിയ ദശാംശ സംഖ്യ ഏത്?

(a) 3.01400

(b) 3.01098

(c) 3.0098

(d) 3.01087

(c) 3.0098

90. 9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം, 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം, 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

(a) 252

(b) 246

(c) 264

(d) 218

(b) 246

9,12,14 ഇവയുടെ ലസാഗു = 252

പൊതുവായ വ്യത്യാസം = 6

ചെറിയ സംഖ്യ = 252-6 = 246

91. 25 കുട്ടികളുള്ള ഒരു ക്ലാസിൽ ആശ മുന്നിൽ നിന്ന് എട്ടാമതും ഗീതു പിന്നിൽ നിന്ന് ആറാമതും ആണ് എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് ?

(a) 9

(b) 10

(c) 11

(d) 12

(c) 11

അവർക്കിടയിലെ കുട്ടികളുടെ എണ്ണം = 25-(8+6) = 25-14 = 11

92. ഇന്ത്യ: രൂപ :: ജപ്പാൻ ----?

(എ) യെൻ

(ബി) യുവാൻ

(സി) റൂബിൾ

(ഡി) ദിനാർ

(എ) യെൻ

93. കൂട്ടത്തിൽ ചേരാത്ത മാസമേത്?

(എ) ജനുവരി

(സി) ഏപ്രിൽ

(ബി) മാർച്ച്

(ഡി) ഒക്ടോബർ

(സി) ഏപ്രിൽ

ബാക്കി മാസങ്ങളിൽ 31 ദിവസങ്ങൾ ഉണ്ട്.

94. ഒരു സംഖ്യയുടെ 9 മടങ്ങിനോട് 9 കൂട്ടി 9 കൊണ്ട് ഹരിച്ചാൽ 9 കിട്ടു മെങ്കിൽ സംഖ്യ ഏത്?

(എ) 1

(ബി) 9

(സി) 8

(ഡി) 10

(സി) 8

സംഖ്യയെ "x" എന്ന് എടുക്കാം

[(9x + 9)/9] = 9

(9x + 9) = 9*9

9x = 81 - 9

x = 72/9

x = 8

95. അരുണിനെ ചൂണ്ടി അപർണ ഇങ്ങനെ പറഞ്ഞു. "അവന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകനാണ്' ഇവിടെ അപർണയ്ക്ക് അരുണുമായുള്ള ബന്ധം എന്ത്?

(എ) സഹോദരി

(ബി) അമ്മായി

(സി) അനന്തിരവൾ

(ഡി) പേരക്കുട്ടി

(എ) സഹോദരി

96. ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേയ്ക്ക് തിരിഞ്ഞു നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര തുടങ്ങിയ ദിശയേത്?

(എ) തെക്ക്

(ബി) പടിഞ്ഞാറ്

(സി) കിഴക്ക്

(ഡി) വടക്ക്

(സി) കിഴക്ക്

97. ചുവടെ തന്നിരിക്കുന്നതിൽ "രാമാനുജൻ സംഖ്യ അല്ലാത്തതേത്?

(a) 123+13

(b) 1729

(c) 103 +93

(d) 1728

(d) 1728

98. ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?

(a) 1

(b) 899

(c) 800

(d) 100

(b) 899

99. തന്നിരിക്കുന്ന വാക്യത്തിൽ "x" ചിഹ്നം '+'നെയും '+' ചിഹ്നം "/" ത്തിനെയും "-" ചിഹ്നം 'x' നെയും "/" ചിഹ്നം "-" നെയും സൂചിപ്പിക്കുന്നു എങ്കിൽ 6 x 4 - 5 + 2 / 1 ന്റെ വില

(എ) 15

(ബി)16

(സി) 14

(ഡി) 18

(എ) 15

100. A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B- F ന്റെയും C യുടെയും ഇടയിൽ, A - E യുടെയും D യുടെയും ഇടയിൽ, F - D യുടെ ഇടത്തായും നിൽക്കുന്നു. A യുടെയും F ന്റെയും ഇടയിൽ ആരാണ്?

(a) C

(b) D

(c) E

(d) B

(b) D

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT