അരുണ അസഫലിയെ "ക്വിറ്റ് ഇന്ത്യ സമര നായിക" എന്നു വിശേഷിപ്പിച്ചത് ആരാണ്?
ഗാന്ധിജി
1951 ൽ ആരംഭിച്ച ഒന്നാം പഞ്ചവ ത്സര പദ്ധതിയിൽ മുൻഗണന നൽകിയ വിഷയം?
കാർഷിക മേഖല
1956 ൽ ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയ വിഷയം?
വ്യവസായം
വിയർ ആൻഡ് ടിയർ (Wear and Tear) എന്നറിയപ്പെടുന്ന രോഗം?
ഓസ്റ്റിയോ ആർത്രൈറ്റിസ്
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ച വർഷം?
2010
അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം?
കാത്സ്യം ഫോസ്ഫേറ്റ്
കേരളത്തിൽ ഏകീകൃത ഭരണത്തിന് തുടക്കം കുറിച്ച തിരുവിതാംകൂർ ഭരണാധികാരി?
മാർത്താണ്ഡവർമ
മാംസാഹാരികൾക്ക് ആഹാരം കടിച്ചു കീറാൻ സഹായിക്കുന്ന പല്ല്?
കോമ്പല്ല്
ഷേക്കിങ് പാൾസി' എന്നറിയപ്പെടുന്ന രോഗം?
പാർക്കിൻസൺസ്
കാർബണിന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പിന് ഉദാഹരണം?
കാർബൺ 14
പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി "ഉലക്ക' എന്ന നോവൽ രചിച്ചതാര്?
പി. കേശവ്ദേവ്
ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര്?
ആൽബർട്ട് ഐൻസ്റ്റീൻ
കേരളത്തിൽ മലബാർ സ്പെഷ്യൽ പൊലീസ് സമരം (എംഎസ്പി സമരം) നടന്ന വർഷം?
1946
ബ്രഹ്മപുത്ര ടിബറ്റിൽ ഏതു പേരിലാണ് അറിയപ്പെടുന്നത്?
സാങ്പോ
വിജയനഗർ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടക
ഗവൺമെന്റിനെതിരെ നടത്തുന്ന യോഗങ്ങൾ തടയാനായി സെഡിഷ്യസ് മീറ്റിങ് ആക്ട് പാസാക്കിയ വർഷം?
1907
ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ഏത്?
അപ്സര (1956)
ഇന്ത്യയുടെ രണ്ടാമത്തെ ആണവ റിയാക്ടർ ഏത്?
സിറസ് (CIRUS-1960)
ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദി?
ലൂണി
മലയാള ലിപിയിൽ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം?
ഹോർത്തുസ് മലബാറിക്കസ്
തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങായ ഹിരണ്യ ഗർഭത്തിനുപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം?
പഞ്ചഗവ്യം
കുറിച്യരുടെ ജീവിതവും സംസ്കാരവും' എന്ന പുസ്തകം രചിച്ചത്?
കുമാരൻ വയലേരി
ഗുരുവായൂർ സത്യഗ്രഹകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക്?
പൊന്നാനി
ചാലിയാർ പ്രക്ഷോഭവുമായി ബന്ധപെട്ടുണ്ടായ കരാർ?
രാമനിലയം കരാർ
ക്വിറ്റ് ഇന്ത്യ സമരകാലത്ത് മുസ്ലിം ലീഗുകാർ ഉയർത്തിയ മുദ്രാവാക്യം?
വിഭജിക്കുക, പുറത്തുപോകുക
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
പശ്ചിമ ബംഗാൾ
മ്യാൻമറിൽ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിന്റെ തുടർച്ചയായ കിഴക്കൻ മലനിരകൾ അറിയപ്പെടുന്നത്?
അരക്കൻയോമ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകം?
ദേബാർ തടാകം (രാജസ്ഥാൻ)
കേരളത്തിലെ ആദ്യ പച്ചതുരുത്ത് ജില്ല?
തിരുവനന്തപുരം
മാളവ്യ പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ് (വാരാണസി)
ചെന്താവരമല സ്ഥിതി ചെയ്യുന്ന ജില്ല?
ഇടുക്കി
ഇന്ത്യയിലെ ആദ്യ പോസ്റ്റോഫിസ് സേവിങ്സ് ബാങ്ക് എടിഎം സ്ഥാപിക്കപ്പെട്ടത് എവിടെ?
ചെന്നൈ
കോട്ടയം നഗരത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത്?
ടി. രാമറാവു
"ഹൈറേഞ്ചിന്റെ കവാടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എറണാകുളം ജില്ലയിലെ പ്രദേശം?
കോതമംഗലം
വള്ളത്തോൾ നാരായണമേനോന്റെ ജന്മസ്ഥലം?
ചേന്നര ( തിരൂർ )
കമ്മാടം കാവ് സ്ഥിതി ചെയ്യുന്ന ജില്ല?
കാസർകോഡ്
കൊച്ചിയേയും ധനുഷ് കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത?
എൻഎച്ച് 85
തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പദവി ലഭിച്ച വർഷം?
1991.
പൂർണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?
പഞ്ചാബ് നാഷനൽ ബാങ്ക്
വൃക്കയിലെ കല്ല് ശാസ്ത്രീയമായി എന്താണ്?
കാൽസ്യം ഓക്സലേറ്റ്
ലോക രോഗപ്രതിരോധ ദിനം ആചരിക്കുന്നത്?
നവംബർ 10
പ്രാഥമിക വർണങ്ങൾ മൂന്നെണ്ണമാണെന്ന് കണ്ടെത്തിയത്?
തോമസ് യങ്ങ്
ഒരാറ്റത്തിലെ ചലിക്കുന്ന കണങ്ങൾ?
ഇലക്ട്രോൺ
അഗ്നിയെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക്?
മെലാമൈൻ
"സരസകവി' എന്നറിയപ്പെടുന്നത്?
മൂലൂർ പത്മനാഭപണിക്കർ
അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം?
തിരിച്ചന്തൂർ
രക്തത്തിൽ ശ്വേതരക്താണുക്കൾ കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
ലൂക്കോപീനിയ
കേന്ദ്ര റെയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
പനമ്പള്ളി ഗോവിന്ദമേനോൻ
അംഗപരിമിത സൗഹൃദ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ?
എറണാകുളം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്
കേരളത്തിലെ ആദ്യ ഇക്കോ കയർ ഗ്രാമം?
ഹരിപ്പാട്
പ്ലാസി യുദ്ധം നടന്ന വർഷം?
1757 ജൂൺ 23
"മാതാശ്രീ' എന്ന പുസ്തകം എഴുതിയത്?
സുമിത്ര മഹാജൻ
ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മിഷന്റെ ആദ്യ ചെയർമാൻ?
ജി.ഡി.നോക്സ്
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ചുരം?
ആരുവാമൊഴി ചുരം
ദേശീയ പട്ടികജാതി കമ്മിഷനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
338
ഐക്യരാഷ്ട്ര സംഘടനയുടെ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യ പ്രാധാന്യമുള്ള ഏക ഘടകം?
പൊതുസഭ
രാജ്യാന്തര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
സിക്കിം
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?
ഇന്ദിരാഗാന്ധി
'ഫ്യൂഷൻ ബോംബ്' എന്നറിയപ്പെടുന്നത്?
ഹൈഡ്രജൻ ബോംബ്
അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
359
6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദം?
ആർട്ടിക്കിൾ 45
ഇന്ത്യയിൽ ആദ്യമായി റെഗുലർ സെൻസസ് നടപ്പിലാക്കുമ്പോൾ വൈസ്രോയി ആരായിരുന്നു?
റിപ്പൺ പ്രഭു (1881)
അഗസ്ത്യമല ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം?
2001
വേമ്പനാട് കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ തിരുവിതാംകൂർ ദിവാൻ?
വേലുത്തമ്പി ദളവ
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്?
നീലഗിരി
ഇന്ത്യയിൽ ആദ്യമായി അമോണിയം സൾഫേറ്റ് നിർമിച്ച വ്യവസായ സ്ഥാപനം?
ഫാക്ട്
കേരളത്തിലെ ആദ്യത്തെ ബയോറിസോഴ്സ് നാച്വറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?
നിലമ്പൂർ
"ജൈവകൃഷിയുടെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്നത്?
ആൽബർട്ട് ഹോവാർഡ്
ചിക്കാഗോ സർവമത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി?
രാജാരവിവർമ
മലേറിയ ബാധിക്കുന്ന അവയവം?
പ്ലീഹ
ഫലങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
കാൽസ്യം കാർബൈഡ്
ഇന്ത്യാ പാക് വിഭജനത്തെക്കുറിച്ച് പി.കേശവദേവ് രചിച്ച നോവൽ?
ഭ്രാന്താലയം
നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്റെ അളവ്?
2100 കലോറി
നെഹ്റു ട്രോഫി വളളം കളി നടക്കുന്ന കായൽ?
പുന്നമട കായൽ
സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?
ശനി
അറ്റോമിക് എനർജി കമ്മിഷന്റെ പ്രഥമ ചെയർമാൻ?
എച്ച്.ജെ.ഭാഭ
“കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം?
ഫോബോസ്
ഗന്ധകം എന്നറിയപ്പെടുന്ന മൂലകം?
സൾഫർ
കുറിച്യ ലഹള നടന്ന ജില്ല?
വയനാട്
പ്രാചീന കാലത്ത് 'ലൗഹിത്യ എന്നറിയപ്പെട്ടിരുന്ന നദി?
ബ്രഹ്മപുത്ര
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഖനന കേന്ദ്രം?
മുംബൈ ഹൈ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ഖനന കേന്ദ്രം?
ദിഗ്ബോയ് (അസം)
"ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ?
സി.രാജഗോപാലാചാരി
ജീവനേയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ച് ഇന്ത്യൻ ഭരണ ഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ?
21
ഗാന്ധിജി ഇന്ത്യയിൽ അനുഷ്ഠിച്ച ആദ്യ നിരാഹാരസമരം?
അഹമ്മദാബാദ് മിൽ സമരം (1918)
"ഇന്ത്യയുടെ ഉരുക്ക് വനിത' എന്നറിയപ്പെടുന്നത്?
ഇന്ദിരാഗാന്ധി
നാഷനൽ ഹെറാൾഡ് എന്ന പത്രത്തിന്റെ സ്ഥാപകൻ?
ജവാഹർലാൽ നെഹ്റു
* ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ?
ഉത്തരായന രേഖ
വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കിയ ഭരണഘടനാ ഭേദഗതി?
61-ാം ഭേദഗതി (1989)
"തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
കോയമ്പത്തൂർ (തമിഴ്നാട്)
"ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്?
ടെസി തോമസ്
ഐഎൻസി പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?
സരോജിനി നായിഡു
കേരളത്തിലെ ഏറ്റവും വലിയ ഡാം?
മലമ്പുഴ
മനുഷ്യ ശരീരത്തിലെ ശരാശരി രക്തസമ്മർദ്ദം?
120/80 mm Hg
മനുഷ്യ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്?
80/120 mg/dI
ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?
നർമ്മദ
അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം?
തെലങ്കാന
അർജുന അവാർഡ് നേടിയ ആദ്യ മലയാളി?
സി.ബാലകൃഷ്ണൻ (1965).
"സബർമതിയിലെ സന്യാസി' എന്നറിയപ്പെടുന്നത്?
ഗാന്ധിജി
രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജം സ്ഥാപിച്ച വർഷം?
1828
വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
ഭദ്രാവതി (കർണാടക)
ഇന്ത്യയിൽ റബർ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
ഉപ്പ് പാറകൾക്ക് പ്രസിദ്ധമായ ഹിമാചൽ പ്രദേശിലെ സ്ഥലം?
മാണ്ഡി
സർവ വിദ്യാധിരാജൻ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പിസ്വാമികൾ
ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
നോയ്ഡ ഉത്തർപ്രദേശ്
ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ (National Inland Navigation Institute -NINI) ആസ്ഥാനം?
പട്ന (ബീഹാർ)
ബിഹാർ സിംഹം' എന്നറിയപ്പെടുന്നത് ആര്?
കൻവർ സിങ്
കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്?
ഡോ.കെ.ബി.മേനോൻ
പ്രാർഥനാ സമാജം സ്ഥാപിതമായ വർഷം?
1867
കേരളത്തിന്റെ വിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?
48%
ചെമ്പ്ര കൊടുമുടി ഏത് ജില്ലയിലാണ്?
വയനാട്
ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ?
ഗാൽവനൈസേഷൻ
ഹിന്ദു മുസ്ലിം സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസിക്കൽ നൃത്തരൂപം?
കഥക്
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
ഒൻപതാം പഞ്ചവത്സരപദ്ധതി
ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
തൈറോയ്ഡ് ഗ്രന്ഥി
മലബാർ മാനുവൽ എഴുതിയത് ആര്?
വില്യം ലോഗൻ
ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത് എന്ന്?
1993 ഒക്ടോബർ 12
ഇന്ത്യയുടെ വജ്ര ഖനി' എന്നറിയപ്പെടുന്നത്?
പന്ന (മധ്യപ്രദേശ്)
കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
കൊച്ചി
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം?
സംക്ഷേപ വേദാർത്ഥം - 1772
സെൻസസ് ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത്
യൂണിയൻ ലിസ്റ്റ്
“എന്റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?
മന്നത്ത് പത്മനാഭൻ
ലോക ഹീമോഫീലിയ ദിനം ആചരിക്കുന്നത് എന്ന്?
ഏപ്രിൽ 17
കുരുമുളകു കൃഷിക്ക് അനുയോജ്യമായ ഞാറ്റുവേല ഏതാണ്?
തിരുവാതിര ഞാറ്റുവേല
ചേരിചേരാ പ്രസ്ഥാനം രൂപംകൊള്ളാൻ കാരണമായ ഉടമ്പടി ഏത്?
1955 ലെ ബന്ദുങ് ഉടമ്പടി
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവൽ ഇംഗ്ലിഷിലേക്ക് തർജമ ചെയ്തതാര്?
നരേഷ് ചന്ദ്ര സെൻ ഗുപ്ത
ഇന്ത്യയുടെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
ഡെറാഡൂൺ
രാജ്യാന്തര യോഗാ ദിനം ആചരിക്കുന്നത് എന്ന്?
ജൂൺ 21
ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ചൈനീസ് പ്രിമിയർ ചൗഎൻലായും തമ്മിൽ പഞ്ചശീല തത്വങ്ങൾ ഒപ്പുവച്ച വർഷം?
1954
സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഒളിംപസ് മോൺസ് ഏതു ഗ്രഹത്തിലാണ്?
ചൊവ്വ
വിശപ്പ് അനുഭവപ്പെടാൻ കാരണമായ ഹോർമോൺ ഏത്?
ഗ്രലിൻ
42-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നതെന്ന്?
1977 ജനുവരി 3
പോളോ(ചൗഗാൻ) കളിക്കിടെ കുതിരപ്പുറത്തു നിന്നു വീണ് മരിച്ച സുൽത്താനേറ്റ് ഭരണാധികാരി?
കുത്തുബ്ദ്ദീൻ ഐബക്
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏതു ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നത്?
കൊൽക്കത്ത
ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം
ബിഹാർ
ശ്രീനാരായണ ഗുരുവിനെ "രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചതാര്?
ജി.ശങ്കരക്കുറുപ്പ്
കേരളത്തിൽ വെളുത്തുള്ളി ഉൽപാദിപ്പിക്കുന്ന ഏക ജില്ല?
ഇടുക്കി
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവ് ആരായിരുന്നു?
മദൻമോഹൻ മാളവ്യ
ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോള ശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രോട്ടോകോൾ ഏത്?
ക്യോട്ടോ പ്രോട്ടോകോൾ
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയാൽ അതിന്റെ ഗതികോർജം?
നാലു മടങ്ങ് വർധിക്കും
ഭരണഘടന നിർമാണ സഭയിൽ ഉണ്ടായിരുന്ന ആകെ അംഗങ്ങൾ എത്ര?
389
ദേശീയ ജലപാത 2 ഏതു നദിയിലാണ്?
ബ്രഹ്മപുത്ര
മലയാളം മിഷൻ എന്ന സ്ഥാപനം ഏതു വകുപ്പിനു കീഴിലാണ്?
സാംസ്കാരിക വകുപ്പ്
കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാരത്തിന് അർഹമായ "ഹൃദയരാഗങ്ങൾ' ആരുടെ ആത്മ കഥയാണ്?
ജോർജ് ഓണക്കൂർ
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏത്?
5-11
ജലം, ലവണങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവ സംഭരിക്കുന്ന കോശഭാഗം?
ഫേനം
ഷിക് ടെസ്റ്റ് ഏതു രോഗനിർണയുമായി ബന്ധപ്പെടുന്നു?
ഡിഫ്തീരിയ
വജ്രത്തിന് നീല നിറം നൽകുന്ന മൂലകം?
ബോറോൺ
ഏതു വർഷത്തെ ജ്ഞാനപീഠം പുരസ്കാരമാണ് ഒ.എൻ.വി. കുറുപ്പിന് ലഭിച്ചത്?
2007
കുടുംബശ്രീ പദ്ധതി നിലവിൽ വന്നത് എത്രാം പഞ്ചവത്സര പദ്ധതിക്കാലത്ത്?
9
കേരള സർക്കാരിന്റെ സമഗ്ര വികസന പദ്ധതിയായ നവകേരള മിഷൻ ഉദ്ഘാടനം ചെയ്തതെന്ന്?
2016 നവംബർ 10
റാണി ഝാൻസി മറൈൻ നാഷനൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
ആൻഡമാൻ ആൻഡ് നിക്കോബാർ
ചണം കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ തുറമുഖം?
കൊൽക്കത്ത
"പശ്ചിമ അസ്വസ്ഥത' എന്ന പ്രതിഭാസം ഉണ്ടാകുന്നത് ഏതു കാലത്താണ് ?
ശൈത്യകാലം
വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതെന്ന്?
2009 ഓഗസ്റ്റ് 26
സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
326
പേശികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
മയോളജി
ഈസ്റ്റിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്?
ദാദാഭായ് നവറോജി
പടയണി എന്ന ആചാര കലയ്ക്ക് പ്രധാനമായും പ്രചാരമുള്ള ജില്ല?
പത്തനംതിട്ട
പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ?
കേസിൻ
ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കിയ മൗലികാവകാശത്തിന്റെ ആർട്ടിക്കിൾ?
ആർട്ടിക്കിൾ 21(എ)
ആദ്യ കൃത്രിമ പ്ലാസ്റ്റിക് ഏത്?
ബേക്കലൈറ്റ്
"ഇന്ത്യയുടെ ഓറഞ്ച് നഗരം' എന്നറിയപ്പെടുന്നത്?
നാഗ്പുർ
ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?
ഭൂമധ്യരേഖയിൽ
പഞ്ചായത്തിരാജിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
ബൽവന്ത് റായ് മേത്ത
ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ആവരണം?
പെരികാർഡിയം
"മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
പത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)
ലോക ജനസംഖ്യ ദിനം ആചരിക്കുന്നത് എന്ന്?
ജൂലൈ 11
വൈക്കം സത്യഗ്രഹത്തെ തുടർന്ന് കൊട്ടാറിൽ (നാഗർകോവിൽ) നിന്നു തിരുവനന്തപുരത്തേക്ക് ജാഥ നയിച്ചത്?
എം. ഇ നായിഡു
"സിംഹളസിംഹം' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
സി. കേശവൻ
സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
ഡി ബ്ലോക്ക് മൂലകങ്ങൾ
അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?
മെഡുല ഒബ്ലാംഗേറ്റ
ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ?
ഗാൽവനൈസേഷൻ
രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?
1800-1805
സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
ഝാൻസി റാണി വധിക്കപ്പെട്ടത്?
1858 ജൂൺ 18
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?
ഭരതനാട്യം