Hot Widget

Type Here to Get Search Results !

Ads

LDC PRELIMS MODEL EXAM - 02


1. ഇന്ത്യൻ നാവികസേനയുടെ പ്രോജക്ട് 75 ന്റെ ഭാഗമായി നിർമിക്കപ്പെട്ട അന്തർവാഹിനികൾ ഏതൊക്കെ?

1. INS കാൽവരി

2. INS വാഗിർ

3. INS കരൻജ് 

4. INS ഖണ്ടേരി

എ) ഇവയെല്ലാം

ബി) 1 & 2

സി) 1, 2 & 3

ഡി) 1, 2 & 4

എ) ഇവയെല്ലാം

2. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കൃതി രചിച്ചതാര്?

എ) എ.സേതുമാധവൻ

ബി) സി.രാധാകൃഷ്ണൻ

സി) അനഘ കോലത്ത്

ഡി) എം.തോമസ് മാത്യു

സി) അനഘ കോലത്ത്

3. 2023 ൽ ഏതൊക്കെ ഗ്രാൻസ്ലാം കിരീടങ്ങളാണ് നൊവാക് ജോക്കോവിച്ച് നേടിയത്?

1. ഫ്രഞ്ച് ഓപ്പൺ

2. യുഎസ് ഓപ്പൺ

3. ഓസ്ട്രേലിയൻ ഓപ്പൺ

4. വിംബിൾഡൺ

എ) ഇവയെല്ലാം

ബി) 1, 2 & 3

സി) 1, 2 & 4

ഡി) 2, 3 & 4

ബി) 1, 2 & 3

4. ആദിത്യ എൽ 1 ന്റെ വിക്ഷേപണ വാഹനം?

എ) പിഎസ്എൽവി സി- 54

ബി) പിഎസ്എൽവി സി- 55 

സി) പിഎസ്എൽവി സി- 56 

ഡി) പിഎസ്എൽവി സി- 57

ഡി) പിഎസ്എൽവി സി- 57

5. ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ്?

എ) 49-ാമത്

ബി) 51-ാമത്

സി) 48-ാമത്

ഡി) 50-ാമത്

ഡി) 50-ാമത്

6. എത്ര കിലോമീറ്റർ നീളമുള്ള റൂട്ടുകളുടെ ശൃംഖലയിലാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി വിഭാവനം ചെയ്യുന്നത്?

എ) 78 കി.മീറ്റർ

ബി) 66 കി.മീറ്റർ

സി) 85 കി.മീറ്റർ

ഡി) 90 കി.മീറ്റർ

എ) 78 കി.മീറ്റർ

7. 2023 ജി - 20 സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

എ) അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്.

ബി) 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയാണ് ഇന്ത്യയുടെ അധ്യക്ഷതയുടെ കാലാവധി.

സി) "വസുദൈവ കുടുംബകം' എന്നതാണ് പ്രമേയം.

ഡി) ലോഗോയുടെ താഴെയായി "ഭാരത്' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

ബി) 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയാണ് ഇന്ത്യയുടെ അധ്യക്ഷതയുടെ കാലാവധി.

8. ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തി?

എ) കെ.എം.മാണി

ബി) വി.എസ്. അച്യുതാനന്ദൻ

സി) പിണറായി വിജയൻ

ഡി) ഉമ്മൻ ചാണ്ടി

ഡി) ഉമ്മൻ ചാണ്ടി

9. സൈക്കോവ് ഡി വാക്സീനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

എ) ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ കോവിഡ് വാക്സീൻ.

ബി) ലോകത്തെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ ബേസ്ഡ് കോവിഡ് വാക്സിൻ.

സി) ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ച കോവിഡ് വാക്സിൻ.

ഡി) ഇന്ത്യയിൽ അനുമതി ലഭിച്ച ആദ്യ കോവിഡ് വാക്സിൻ.

ബി) ലോകത്തെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ ബേസ്ഡ് കോവിഡ് വാക്സിൻ.

10. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അത്ലറ്റ്സ് കമ്മിഷൻ ചെയർ പേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത കായികതാരം?

എ) പി.ടി.ഉഷ

ബി) മേരി കോം

സി) കർണം മല്ലേശ്വരി

ഡി) അഞ്ജു ബോബി ജോർജ്

ബി) മേരി കോം

11. 1857ലെ വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?

1) വിപ്ലവ സമയത്തെ ബ്രിട്ടിഷ് ഗവർണർ ജനറൽ കാനിങ് പ്രഭു

2) ബ്രിട്ടിഷ് സൈനിക തലവൻ കോളിൻ കാംബെൽ

3) ബ്രിട്ടനിലെ രാജ്ഞി വിക്ടോറിയ

4) ബ്രിട്ടിഷ് പ്രധാനമന്ത്രി പാൽമേഴ്സ്റ്റൺ പ്രഭു

എ) 3, 4 എന്നിവ

ബി) 2, 3 എന്നിവ

സി) 1, 3 എന്നിവ

ഡി) എല്ലാം ശരിയാണ്

ഡി) എല്ലാം ശരിയാണ്

12. "ഫസ്റ്റ് വാർ ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസിന്റെ റിഹേഴ്സൽ എന്നറിയപ്പെടുന്നത്?

എ) കിട്ടൂർ കലാപം

ബി) ശിപായി ലഹള

സി) വെല്ലൂർ കലാപം

ഡി) സാന്താൾ കലാപം

സി) വെല്ലൂർ കലാപം

13. "എന്റെ പൂർവികന്മാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ് ഇവ കൊണ്ടുതന്നെ ഞാൻ ഈ രാജ്യത്തെ ഭരിക്കും'- ആരുടെ വാക്കുകൾ?

എ) കഴ്സൺ പ്രഭു

ബി) കാനിങ് പ്രഭു

സി) ലിട്ടൻ പ്രഭു

ഡി) റിപ്പൺ പ്രഭു

എ) കഴ്സൺ പ്രഭു

14. 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ' എന്ന വിശേഷണമുള്ളതാർക്ക്?

എ) ജവാഹർലാൽ നെഹ്റു

ബി) ഗോപാലകൃഷ്ണ ഗോഖലെ

സി) ഗാന്ധിജി

ഡി) ബാലഗംഗാധര തിലകൻ

ഡി) ബാലഗംഗാധര തിലകൻ

15. താഴെപ്പറയുന്നവയിൽ കോൺവാലിസ് പ്രഭുവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ

1) 1783ൽ ശാശ്വത ഭൂനികുതി വ്യവസ്ഥ കൊണ്ടു വന്നു

2) ക്രിമിനൽ കോടതികൾ ആരംഭിച്ചു

3) റവന്യൂ ഭരണത്തെയും നീതിന്യായ ഭരണത്തെയും വേർതിരിച്ചു

4) ഇന്ത്യൻ പൊലീസ് സിസ്റ്റത്തിന്റെ പിതാവ്'

എ) 1, 2 എന്നിവ

ബി) 1, 2, 4 എന്നിവ

സി) 2, 3, 4 എന്നിവ

ഡി) എല്ലാം ശരിയാണ്

സി) 2, 3, 4 എന്നിവ

16. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്?

എ) കാക്കാ സാഹേബ് കലേൽക്കർ

ബി) ഫസൽ അലി

സി) ജവാഹർലാൽ നെഹ്റു 

ഡി) ഹൃദയനാഥ് കുൻസ്രു

ഡി) ഹൃദയനാഥ് കുൻസ്രു

17. ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് ശാലകൾ, അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?

എ) ഭിലായ് - ഛത്തീസ്ഗഡ്

ബി) റൂർക്കേല - ഒഡീഷ

സി) ദുർഗാപൂർ - പശ്ചിമ ബംഗാൾ

ഡി) എല്ലാം ശരിയാണ്

ഡി) എല്ലാം ശരിയാണ്

18. സ്വാതന്ത്ര്യാനന്തരം ഏറ്റവും ഒടുവിൽ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട നാട്ടുരാജ്യമേത്?

എ) തിരുവിതാംകൂർ

ബി) ഹൈദരാബാദ്

സി) ജുനഗഡ്

ഡി) കശ്മീർ

ബി) ഹൈദരാബാദ്

19. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

എ) പ്രൈമറി വിദ്യാഭ്യാസം

ബി) സാങ്കേതിക വിദ്യാഭ്യാസം

സി) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ഡി) സെക്കൻഡറി വിദ്യാഭ്യാസം

ഡി) സെക്കൻഡറി വിദ്യാഭ്യാസം

20. ചുവടെ പറയുന്നതിൽ തെറ്റായ പ്രസ്താവനയേത്?

എ) ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേരാണ് കൽപ്പന 1

ബി) ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട

സി) ഇന്ത്യയുടെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹമാണ് ആപ്പിൾ 

ഡി) ഇന്ത്യയിൽ നിന്നു വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട

ഡി) ഇന്ത്യയിൽ നിന്നു വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട

21. കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത് ഏതെല്ലാം പർവത നിരകൾക്കിടയിലാണ്?

എ) പിർ പഞ്ചൽ- ഹിമാദ്രി

ബി) ഹിമാചൽ- സിവാലിക്ക്

സി) ഹിമാദി- സിവാലിക്ക്

ഡി) പിർ പഞ്ചൽ - സിവാലിക്

എ) പിർ പഞ്ചൽ- ഹിമാദ്രി

22. ഇന്ത്യയുടെ പൂർവതീര സമതലത്തിന്റെ തെക്കൻ ഭാഗം അറിയപ്പെടുന്ന പേര്?

എ) കോറമാൻഡൽ തീരം

ബി) മലബാർ തീരം

സി) വടക്കൻ സിർക്കാസിസ്

ഡി) കൊങ്കൺ തീരം

എ) കോറമാൻഡൽ തീരം

23. അയോധ്യ പട്ടണം സ്ഥിതിചെയ്യുന്ന നദീതീരം?

എ) സബർമതി

ബി) താപ്തി

സി) സരയു 

ഡി) മുസി

സി) സരയു

24. താഴെപ്പറയുന്നവയിൽ മുംബൈ തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക?

1) ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം

2) ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം

3) മുംബൈ തുറമുഖത്തിലെ കപ്പൽ നിർമാണ ശാലയാണ് മസഗോൺ ഡോക്

4) “ഗേറ്റ് വേ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം

എ) 1, 3 എന്നിവ

ബി) 2, 3 എന്നിവ

സി) 3 മാത്രം

ഡി) എല്ലാം ശരിയാണ്

ഡി) എല്ലാം ശരിയാണ്

25. ചോലിസ്ഥാൻ എന്ന് പാകിസ്ഥാനിൽ അറിയപ്പെടുന്നത് എന്ത്?

എ) ഡെക്കാൺ പീഠഭൂമി

ബി) താർ മരുഭൂമി

സി) സത്പുര

ഡി) ആരവല്ലി

ബി) താർ മരുഭൂമി

26. പട്ടിക വർഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

എ) മധ്യപ്രദേശ്

ബി) അരുണാചൽ പ്രദേശ്

സി) അസം

ഡി) ഉത്തർപ്രദേശ്

എ) മധ്യപ്രദേശ്

27. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായിട്ടുള്ളവ തിരഞ്ഞെടുക്കുക.

1. ഇന്ത്യയിലെ മുഖ്യ താപോർജ സ്രോതസ്സാണ് കൽക്കരി

2. പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി

3. ബിറ്റുമിനസ് വിഭാഗത്തിൽപെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.

4. മഹാരാഷ്ട്രയിലെ "മുംബൈ ഹൈ' യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.

എ) 1, 2 എന്നിവ

ബി) 2, 3, 4 എന്നിവ

സി) 2, 4 എന്നിവ

ഡി) 1, 2, 3 എന്നിവ

ഡി) 1, 2, 3 എന്നിവ

28. ദാമോദർ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ?

1)ജൈവമരുഭൂമി' എന്നറിയപ്പെടുന്ന നദി

2) തെനുഘട്ട് ഡാം സ്ഥിതി ചെയ്യുന്ന നദി

3) ബരാക്കർ, കൊനാർ എന്നിവ പോഷകനദികൾ ആണ്

4) ദാമോദർ നദീതീരത്തെ നഗരങ്ങളാണ് ജലന്ധർ, ഫിറോസ്പുർ

എ) 1, 3

ബി) 1, 2, 3

സി) 1, 2, 3, 4

ഡി) 1, 3, 4

ബി) 1, 2, 3

29. നെല്ല്, ഗോതമ്പ്, കരിമ്പ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണിനം?

എ) പർവത മണ്ണ്

ബി) ലാറ്ററൈറ്റ് മണ്ണ്

സി) എക്കൽ മണ്ണ്

ഡി) കരിമണ്ണ്

സി) എക്കൽ മണ്ണ്

30. തെറ്റായ പ്രസ്താവന കണ്ടെത്തുക

എ) ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ കൊൽക്കത്ത മെട്രോ റെയിൽവേ ആണ്.

ബി) ലോകത്ത് ആദ്യമായി റെയിൽവേ ആശുപത്രി ആരംഭിച്ചത് ഇന്ത്യയിലാണ്.

സി) ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനകത്ത് റെയിൽവേ സ്റ്റേഷൻ വന്നത് ഗുജറാത്തിലാണ്.

ഡി) മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിനാണ് മേധ

സി) ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനകത്ത് റെയിൽവേ സ്റ്റേഷൻ വന്നത് ഗുജറാത്തിലാണ്.

31. എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യുന്നതിന് പാർലമെന്റിന് അധികാരം ലഭിച്ചത്?

എ) 44

ബി) 46

സി) 24

ഡി) 26

സി) 24

32. 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ (ആർട്ടിക്കിൾ 21) 86-ാം ഭേദഗതി എത്രാമത്തെ ഭരണഘടന ഭേദഗതി ബില്ലാണ്?

എ) 91

ബി) 92

സി) 93

ഡി) 97

സി) 93

33. അടിയന്തരാവസ്ഥക്കാലത്ത് എല്ലാ മൗലികാവകാശങ്ങളെയോ (ആർട്ടിക്കിൾ 20, 21 ഒഴികെ), ഏതെങ്കിലും മൗലിക അവകാശങ്ങളെയോ റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദം ഏതാണ്?

എ) 359

ബി) 358

സി) 361

ഡി) 360

എ) 359

34. ബാങ്കിന്റെ സൗകര്യാർഥം മാറാൻ കഴിയുന്ന ചെക്ക്' എന്ന് നിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചതാര്?

എ) കെ.സി.വെയർ

ബി) ജവാഹർലാൽ നെഹ്റു

സി) കെ.ടി.ഷാ

ഡി) ടി.ടി.കൃഷ്ണമാചാരി

സി) കെ.ടി.ഷാ

35. നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്?

എ) ഹേബിയസ് കോർപസ്

ബി) സെർഷ്യോറി

സി) പ്രൊഹിബിഷൻ

ഡി) മൻഡാമസ്

സി) പ്രൊഹിബിഷൻ

36. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത്?

എ) രാഷ്ട്രപതി

ബി) കേന്ദ്ര സർക്കാർ

സി) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡി) ഉപരാഷ്ട്രപതി

എ) രാഷ്ട്രപതി

37. വിവരാവകാശ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന്?

എ) 2005 ജൂൺ 12

ബി) 2005 ഒക്ടോബർ 15

സി) 2005 ജൂൺ 15

ഡി) 2005 ഒക്ടോബർ 12

സി) 2005 ജൂൺ 15

38. ദേശീയ ഗാനം ആദ്യം അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു?

എ) ഭാരത് വിധാതാ

ബി) വന്ദേഭാരത്

സി) ദ് മോണിങ് സോങ് ഓഫ് ഇന്ത്യ

ഡി) ദേശ് രാഗ്

എ) ഭാരത് വിധാതാ

39. പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നത് ഏതു വകുപ്പിന്റെ അടിസ്ഥാനത്തിലാണ്?

എ) അനുഛേദം 19

ബി) അനുഛേദം 17

സി) അനുഛേദം 21

ഡി) അനുഛേദം 25

സി) അനുഛേദം 21

40. ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.

എ) വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചത് 1950 ജനുവരി 24 നാണ്.

ബി) സന്യാസി കലാപം അടിസ്ഥാനപ്പെടുത്തിയാണ് ആനന്ദമഠം എന്ന നോവൽ രചിച്ചിരിക്കുന്നത്.

സി) വന്ദേമാതരത്തിന് സംഗീതം നൽകിയത് ക്യാപ്റ്റൻ രാംസിങ് താക്കൂറാണ്.

ഡി) വന്ദേമാതരം ആലപിക്കാൻ എടുക്കുന്ന സമയം 65 സെക്കൻഡാണ്.

സി) വന്ദേമാതരത്തിന് സംഗീതം നൽകിയത് ക്യാപ്റ്റൻ രാംസിങ് താക്കൂറാണ്.

41. കടൽത്തീരമില്ലാത്ത ജില്ലകളിൽ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല?

എ) കോട്ടയം

ബി) പത്തനംതിട്ട

സി) കൊല്ലം

ഡി) ഇടുക്കി

ബി) പത്തനംതിട്ട

42. മലപ്പുറത്തിന്റെ ഊട്ടി' എന്നറിയപ്പെടുന്നത്?

എ) കൊടികുത്തിമല

ബി) അമ്പുകുത്തിമല

സി) ചെബ്ര 

ഡി) നെല്ലിയാമ്പതി

എ) കൊടികുത്തിമല

43. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ 2010 ൽ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റി?

എ) എസ്.ആനന്ദ് കമ്മിറ്റി

ബി) ചെലമേശ്വർ കമ്മിറ്റി

സി) വെങ്കിടചെയ്യല്ല കമ്മിറ്റി 

ഡി) പ്രവീൺകുമാർ കമ്മിറ്റി

എ) എസ്.ആനന്ദ് കമ്മിറ്റി

44. ചാലക്കുടിപ്പുഴയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

1. പതന സ്ഥാനം കൊടുങ്ങല്ലൂർ കായൽ

2. ആനക്കയം, പറമ്പിക്കുളം എന്നിവ പോഷക നദികളാണ്

3. ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ മാത്രം താമസിക്കുന്ന ആദിവാസി വിഭാഗമാണ് കാടർ

4. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്നു.

എ) 1,2,3,4

ബി) 2,3

സി) 1,4

ഡി) 1,2,3

ഡി) 1,2,3

45. ന്യൂ അമരമ്പലം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്?

എ) ഇടുക്കി

ബി) കൊട്ടിയൂർ

സി) കരിമ്പുഴ

ഡി) ആറളം

സി) കരിമ്പുഴ

46. ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നതിൽ ശരിയായവ കണ്ടെത്തുക?

1) വരയാടുകളുടെ സംരക്ഷണകേന്ദ്രം

2) 1975 ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു

3) 1978 വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു

4) വിനോദസഞ്ചാര കേന്ദ്രമായ രാജമല സ്ഥിതി ചെയ്യുന്നത് ഇരവികുളത്താണ്

എ) 1, 2, 3, 4

ബി) 1, 2

സി) 2, 3

ഡി) 1, 4

ഡി) 1, 4

47. കേരളത്തിലാദ്യമായി എല്ലാ വീടുകളിലും വൈദ്യുത കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്?

എ) മാങ്കുളം

ബി) പെരുമണ്ണ

സി) പാമ്പാക്കുട

ഡി) കണ്ണാടി

ഡി) കണ്ണാടി

48. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളത്തിലെ മൂന്നാമത്തെ മറൈൻ ആംബുലൻസ് സർവീസ്?

എ) പ്രതീക്ഷ

ബി) പ്രത്യാശ

സി) കാരുണ്യ

ഡി) കരുണ

സി) കാരുണ്യ

49. അറബ് രേഖകളിൽ "ജൂർഹത്തൻ' എന്നറിയപ്പെട്ട ജില്ല?

എ) കോഴിക്കോട്

ബി) തൃശൂർ

സി) മലപ്പുറം

ഡി) കണ്ണൂർ

ഡി) കണ്ണൂർ

50. മീൻകര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

എ) കൊല്ലം

ബി) പാലക്കാട്

സി) തൃശൂർ

ഡി) തിരുവനന്തപുരം

ബി) പാലക്കാട്

51. ശരിയായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആണ്

2. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ടി.കെ.മാധവൻ

എ) 1 മാത്രം ശരി

ബി) 2 മാത്രം ശരി

സി) 1, 2 ശരി

ഡി) 1, 2 തെറ്റ്

സി) 1, 2 ശരി

52. ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. എല്ലാ ഹിന്ദുക്കളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യഗ്രഹത്തിന്റെ ലക്ഷ്യം

2. വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യം സഞ്ചാര സ്വാതന്ത്ര്യം ആയിരുന്നു

എ) 1 മാത്രം ശരി

ബി) 2 മാത്രം ശരി

സി) 1, 2 ശരി

ഡി) 1,2 തെറ്റ്

സി) 1, 2 ശരി

53. മന്നത്ത് പത്മനാഭൻ ഐഎൻസിയിൽ അംഗമായ വർഷം?

എ) 1945

ബി) 1947

സി) 1948

ഡി) 1946

ബി) 1947

54. അസിസ്റ്റന്റ് പ്രൊട്ടക്ടർ ആയി അധ:സ്ഥിതരുടെ ക്ഷേമത്തിനായി രൂപം നൽകിയ വകു പ്പിൽ പ്രവർത്തിച്ച നവോത്ഥാന നായകൻ?

എ) പണ്ഡിറ്റ് കറുപ്പൻ

ബി) ഡോക്ടർ പൽപ്പു

സി) അയ്യങ്കാളി

ഡി) മന്നത്ത് പത്മനാഭൻ

എ) പണ്ഡിറ്റ് കറുപ്പൻ

55. താഴെ കൊടുത്തിട്ടുള്ള സംഘടനകൾ, അവ സ്ഥാപിതമായ വർഷം, സ്ഥാപകർ എന്നിവയിൽ തെറ്റായവ കണ്ടെത്തുക?

1) സിഎംഐ സഭ - 1831 - ചാവറ കുര്യാക്കോസ്

2) സഹോദര സംഘം - 1917 - സഹോദരൻ അയ്യപ്പൻ

3) അരയ സമാജം - 1908 - പണ്ഡിറ്റ് കറുപ്പൻ

4) ആനന്ദ മഹാസഭ - 1918 – ബ്രഹ്മാനന്ദ ശിവയോഗി

എ) 2, 3

ബി) 1, 2

സി) 2, 4

ഡി) 3 മാത്രം

ഡി) 3 മാത്രം

56. തെറ്റായ പ്രസ്താവന കണ്ടെത്തുക.

എ) തിരുവിതാംകൂറിന്റെ ആദ്യത്തെ റസിഡന്റ് മെക്കാളെ ആണ്.

ബി) തിരുവിതാംകൂറിന്റെ ആദ്യത്തെ അഹിന്ദുവായ ദിവാൻ മുഹമ്മദ് ഹബീബുള്ളയാണ്.

സി) മലയാളി മെമ്മോറിയൽ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ ദിവാൻ ടി.രാമറാവു ആണ്.

ഡി) തിരുവിതാംകൂറിന്റെ ആദ്യത്തെ റസിഡന്റ് ദിവാൻ മൺറോ ആണ്.

ബി) തിരുവിതാംകൂറിന്റെ ആദ്യത്തെ അഹിന്ദുവായ ദിവാൻ മുഹമ്മദ് ഹബീബുള്ളയാണ്.

57. കേരളത്തിൽ ഏതു സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമായിരുന്നു അമേരിക്കൻ മോഡൽ അറബിക്കടലിൽ?

എ) കരിവെള്ളൂർ സമരം

ബി) മൊറാഴ സമരം

സി) കയ്യൂർ സമരം

ഡി) പുന്നപ്ര-വയലാർ സമരം

ഡി) പുന്നപ്ര-വയലാർ സമരം

58. ഒരണ സമരം നടന്ന ജില്ല?

എ) കൊല്ലം

ബി) കണ്ണൂർ

സി) എറണാകുളം

ഡി) ആലപ്പുഴ

ഡി) ആലപ്പുഴ

59. വാഗ്ഭടാനന്ദൻ കോഴിക്കോട് വച്ച് പ്രീതിഭോജനം സംഘടിപ്പിച്ച വർഷം?

എ) 1927

ബി) 1924

സി) 1931

ഡി) 1929

എ) 1927

60. പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്ത മലയാള കവി?

എ) അക്കിത്തം അച്യുതൻ നമ്പൂതിരി

ബി) കുമാരനാശാൻ

സി) ഇടപ്പള്ളി രാഘവൻ പിള്ള

ഡി) വള്ളത്തോൾ നാരായണമേനോൻ

എ) അക്കിത്തം അച്യുതൻ നമ്പൂതിരി

61. ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

എ) റെനിൻ

ബി) ഇൻസുലിൻ

സി) ടയലിൻ

ഡി) ലിപേസ്

സി) ടയലിൻ

62. ഹൃദയത്തിൽ എവിടെയാണ് അർധചന്ദ്രാകാര വാൽവുകൾ കാണപ്പെടുന്നത്?

എ) ശ്വാസകോശ സിരയുടേയും അധോ മഹാസിരയുടേയും തുടക്കത്തിൽ

ബി) ശ്വാസകോശ സിരയുടേയും ഊർധ്വ മഹാസിരയുടേയും തുടക്കത്തിൽ

സി) ശ്വാസകോശ ധമനിയുടേയും ശ്വാസകോശ സിരയുടേയും തുടക്കത്തിൽ

ഡി) ശ്വാസകോശ ധമനിയുടേയും മഹാധമനിയുടേയും തുടക്കത്തിൽ

ഡി) ശ്വാസകോശ ധമനിയുടേയും മഹാധമനിയുടേയും തുടക്കത്തിൽ

63. തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) ഉൽപാദിപ്പിക്കുന്ന അന്തഃസ്രാവിഗ്രന്ഥി?

എ) പീയുഷ ഗ്രന്ഥി

ബി) തൈമസ് ഗ്രന്ഥി

സി) തൈറോയ്ഡ് ഗ്രന്ഥി

ഡി) അഡ്രീനൽ ഗ്രന്ഥി

എ) പീയുഷ ഗ്രന്ഥി

64. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗമാണ്?

എ) യൂട്രിക്കിൾ

ബി) വില്ലസ്

സി) സാകൂൾ

ഡി) ബൗമാൻസ് കാൾ

ബി) വില്ലസ്

65. തെറ്റായ ജോടി തിരഞ്ഞെടുക്കുക

എ) സമ്പർക്കം മുഖേന - കുഷ്ഠം

ബി) വെള്ളത്തിലൂടെ - കോളറ

സി) പഴകിയ ഭക്ഷണത്തിലൂടെ - ആന്ത്രാക്സ്

ഡി) വായുവിലൂടെ - ന്യൂമോണിയ

സി) പഴകിയ ഭക്ഷണത്തിലൂടെ - ആന്ത്രാക്സ്

66, WHO അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ കോവിഡ് വാക്സിൻ?

എ) കോവാക്സിൻ

ബി) സ്പുട്നിക് 5

സി) ഫൈസർ വാക്സിൻ

ഡി) കോവിഷീൽഡ്

സി) ഫൈസർ വാക്സിൻ

67. പച്ചക്കറികളിലൂടെ ലഭ്യമാകാത്ത ജീവകമേത്?

എ) ജീവകം എ

ബി) ജീവകം സി

സി) ജീവകം ഡി

ഡി) ജീവകം ഇ

സി) ജീവകം ഡി

68. ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി?

എ) മാതൃയാനം

ബി) സുഖായുഷ്യം

സി) ഗർഭകാല ഗോത്രമന്ദിരം

ഡി) സ്നേഹസാന്ത്വനം

സി) ഗർഭകാല ഗോത്രമന്ദിരം

69. ഒരു ആഹാര ശൃംഖലാ ജാലത്തിലെ രണ്ടാം പോഷണ തലത്തിൽ ഉൾപ്പെട്ടത്?

എ) പ്രാഥമിക ഉപഭോക്താക്കൾ

ബി) ഉൽപാദകർ

സി) ദ്വിതീയ ഉപഭോക്താക്കൾ

ഡി) വിഘാടകർ

എ) പ്രാഥമിക ഉപഭോക്താക്കൾ

70. എൻഡോപ്ലാസ്മിക് റെറ്റിക്കുലവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. അവയിൽ തെറ്റായത് തിരഞ്ഞെടുക്കുക.

1. കോശത്തിനുള്ളിലെ സഞ്ചാരപാത

2. കോശത്തിനുള്ളിൽ പദാർഥ സംവഹനം നടക്കുന്നത് ഇതിലൂടെയാണ്

3. കോശത്തിലെ മാംസ്യ നിർമാണകേന്ദ്രം

4. കോശത്തിലെ ഊർജനിലയം

എ) 2 മാത്രം

ബി) 3, 4 എന്നിവ

സി) 1, 2 എന്നിവ

ഡി) 1, 4 എന്നിവ

ബി) 3, 4 എന്നിവ

71. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

1. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ

2. ഒരു മൂലകത്തിന്റെ ഐസോടോപ്പുകൾ

തമ്മിൽ ഭൗതിക സ്വഭാവത്തിലും രാസ സ്വഭാവത്തിലും വ്യത്യാസങ്ങളുണ്ട്

എ) 1 ശരി, 2 തെറ്റ്

ബി) 1 തെറ്റ്, 2 ശരി

സി) 1, 2 ശരി

ഡി) 1, 2 തെറ്റ്

എ) 1 ശരി, 2 തെറ്റ്

72. താഴെ തന്നിരിക്കുന്നവ ചെറുതിൽ നിന്ന് വലുതിലേക്ക് ക്രമീകരിക്കുക

1. ആറ്റം

2. തന്മാത്ര

3. ചെറുതരികൾ

4. പദാർഥങ്ങൾ

എ) 2-1-3-4

ബി) 1-2-4-3

സി) 1-2-3-4

ഡി) 2-1-4-3

സി) 1-2-3-4

73. ആധുനിക ആവർത്തനപ്പട്ടികയിൽ ഒരു പീരിയഡിൽ ഇടത്തു നിന്നു വലത്തോട്ടേക്ക് പോകുമ്പോൾ മൂലകങ്ങളുടെ ലോഹസ്വഭാവം

എ) കൂടുന്നു

ബി) കുറയുന്നു

സി) മാറുന്നില്ല

ഡി) കുറയുകയോ കൂടുകയോ ചെയ്യുന്നു

ബി) കുറയുന്നു

74. താഴെ തന്നിരിക്കുന്നവയിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

1) കത്തുന്ന വാതകം

2) ഹെൻറി കാവൻഡിഷാണ് ഹൈഡ്രജൻ എന്ന വാതകത്തെ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ.

3) പ്രകാശം പരത്തുന്നു എന്നതാണ് ഹൈഡ്രജൻ എന്ന വാക്കിനർഥം.

4) ജോസഫ് പ്രീസ്റ്റിലി ഹൈഡ്രജൻ എന്ന പേര് നൽകി.

എ) 1, 2 എന്നിവ

ബി) 2, 3, 4 എന്നിവ

സി) 3, 4 എന്നിവ

ഡി) 4 മാത്രം

സി) 3, 4 എന്നിവ

75. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

എ) സിട്രിക് ആസിഡ്

ബി) അസറ്റിക് ആസിഡ്

സി) ഫോർമിക് ആസിഡ്

ഡി) കാർബോണിക് ആസിഡ്

ബി) അസറ്റിക് ആസിഡ്

76. പ്രകാശ രശ്മികൾ ചില ലോഹങ്ങളിൽ പതിക്കുമ്പോൾ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സർജിക്കപെടുന്ന പ്രതിഭാസം?

എ) ഇന്റർഫെറൻസ്

ബി) ഫോട്ടോ ഇലക്ട്രിക് പ്രഭാവം

സി) ഡിഫ്രാക്ഷൻ

ഡി) റിഫ്രാക്ഷൻ

ബി) ഫോട്ടോ ഇലക്ട്രിക് പ്രഭാവം

17. ലഘു യന്ത്രങ്ങളിൽ ഏതിന്റെ സ്ഥാനം മാറ്റി ക്രമീകരിച്ചാണ് പ്രവൃത്തി കൂടുതൽ എളുപ്പമാക്കാൻ സാധിക്കുന്നത്?

എ) ധാരം

ബി) രോധം

സി) യത്നം

ഡി) ഇവയെല്ലാം

സി) യത്നം

78. വാഹനത്തിന്റെ ടയർ ഇടത്തോട്ട് തിരിയുമ്പോൾ അതിൽ പറ്റിയിരിക്കുന്ന ചെളി വലത്തോട്ടേക്ക് തെറിക്കുന്നു. ഇതിന് കാരണം?

എ) ചലന ജഡത്വം

ബി) നിശ്ചല ജഡത്വം

സി) ഗതിയുമായി ബന്ധപ്പെട്ട ജഡത്വം

ഡി) ഇവയൊന്നുമല്ല.

സി) ഗതിയുമായി ബന്ധപ്പെട്ട ജഡത്വം

79. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1. ഹൈപ്പർ മെട്രോപ്പിയ പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.

2. അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ കോൺകേവ് ലെൻസ് ഉപയോഗിക്കുന്നു.

3. മയോപ്പിയ പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.

4. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഡയോപ്റ്റർ ആണ്.

എ) 1, 2

ബി) 2, 3

സി) 3,4

ഡി) 1,4

ഡി) 1,4

80. "സ്ഥിരമർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിൽ ഊഷ്മാവിന് നേർ അനുപാതത്തിലാണ്' ഇത് ഏത് വാതക നിയമത്തിന്റെ പ്രസ്താവനയാണ്?

എ) ചാൾസ് നിയമം

ബി) ബോയിൽ നിയമം

സി) അവഗാഡ്രോ നിയമം 

ഡി) ഗേലുസാക്സ് നിയമം

എ) ചാൾസ് നിയമം

81) നാല് പേന വാങ്ങിയപ്പോൾ ഒരു പേന സൗജന്യമായി ലഭിച്ചെങ്കിൽ ഡിസ്കൗണ്ട് ശതമാനം എത്ര?

എ) 10%

ബി) 25%

സി) 20%

ഡി) 30%

സി) 20%

ഡിസ്‌കൗണ്ട് = (അധികമായി ലഭിക്കുന്ന എണ്ണം/ ആകെ എണ്ണം )*100

= (1/5)*100

= 20%

82) 22^2 = 484 ആയാൽ (0.22)^2 = ?

a) 0.484

b) 0.0484

c) 4.84

d) 0.00484

b) 0.0484

ചോദ്യത്തിലെ സംഖ്യയിൽ രണ്ട് ദശാംശസ്ഥാനങ്ങൾ ഉള്ളതിനാൽ വർഗ്ഗത്തിൽ നാല് ദശാംശ സ്ഥാനങ്ങൾ ഉണ്ടായിരിക്കണം

83) 7, 9, 21 എന്നീ സംഖ്യകളുടെ നാലാം അനുപാതം എത്ര?

എ) 23

ബി) 28

സി) 32

ഡി) 27

ഡി) 27

നാലാം അനുപാതം = (രണ്ടാം അനുപാതം* മൂന്നാം അനുപാതം)/ ആദ്യ അനുപാതം

= (9*21)/7

=27

84) 180 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് 170 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിനു സഞ്ചരിക്കേണ്ട ദൂരം എത്ര?

എ) 10 മീറ്റർ

ബി) 180 മീറ്റർ

സി) 350 മീറ്റർ

ഡി) 170 മീറ്റർ

സി) 350 മീറ്റർ

ദൂരം = 180+170 = 350

85) [(5^4)/(5^-6)]  =?

a) 5^2

b) 5^-2

c) 5^10

d) 5^-10

c) 5^10

[(a^m)/(a^n)] = a^(m-n)

= [(5^4)/(5^-6)]

= 5^(4 - -6) = 5^10

86) 6 ന്റെ ആദ്യത്തെ 10 ഗുണിതങ്ങളുടെ ശരാശരി എത്ര?

a) 33

b) 36

c) 30

d) 18

a) 33

ആറിന്റെ ആദ്യ പത്ത് ഗുണിതങ്ങൾ =6,12,18,....,60.

ഇവിടെ സംഖ്യകൾക്കിടയിലെ വ്യത്യാസം തുല്യമായതിനാൽ ആദ്യത്തെ സംഖ്യയുടെയും അവസാന സംഖ്യയുടെയും ശരാശരിയും മുഴുവൻ സംഖ്യകളുടെ ശരാശരിയും തുല്യമായിരിക്കും. അതിനാൽ

 ശരാശരി = (6+60)/2

= 66/2

= 33

87) രണ്ട് കാറുകൾ ഒരേ ദിശയിൽ സഞ്ചരിക്കുന്നു. അവയുടെ വേഗത മണിക്കൂറിൽ 30 കി.മീറ്റർ, 40 കി.മീറ്റർ വീതമാണ്. എങ്കിൽ ഇവ തമ്മിലുള്ള ആപേക്ഷിക വേഗത എത്രയായിരിക്കും?

എ) 10 കി. മീറ്റർ/ മണിക്കൂർ 

ബി) 70 കി. മീറ്റർ/ മണിക്കൂർ

സി) 35 കി. മീറ്റർ/ മണിക്കൂർ 

ഡി) 5 കി. മീറ്റർ/ മണിക്കൂർ

എ) 10 കി. മീറ്റർ/ മണിക്കൂർ

ഒരേ ദിശയിൽ ആയതിനാൽ

ആപേക്ഷിക വേഗത = കൂടിയ വേഗത - കുറഞ്ഞ വേഗത

= 40 - 30

= 10 കി. മീറ്റർ/ മണിക്കൂർ

88) 200 നും . 600 നും ഇടയിൽ 4, 5, 6 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത സംഖ്യകൾ ഉണ്ട്?

എ) 4

ബി) 5

സി) 7

ഡി) 6

ഡി) 6

4, 5, 6 എന്നിവയുടെ ലസാഗു = 60

200നും 600നും ഇടയിലുള്ള 60 ന്റെ ഗുണിതങ്ങൾ = 240, 300, 360, 420, 480, 540

ആകെ സംഖ്യകൾ = 6

89) സംഖ്യാരേഖയിൽ -11, 21 എന്നീ സംഖ്യകൾ തമ്മിലുള്ള അകലം എത്ര?

എ) 10

ബി) 22

സി) 18

ഡി) 32

ഡി) 32

സംഖ്യാരേഖയിൽ ഒരു പോസിറ്റീവ് സംഖ്യയും ഒരു നെഗറ്റീവ് സംഖ്യയും തമ്മിലുള്ള അകലം കാണാൻ ചിഹ്നം ഒഴിവാക്കി തുക കണ്ടാൽ മതി.

അകലം = 11 + 21

= 32

90) 25, 37, 43 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 1 വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

a) 6

b) 5

c) 12

d) 8

a) 6

ഈ സംഖ്യകളിൽ നിന്ന് 1 കുറച്ച ശേഷം ഉ.സാ.ഘ. കണ്ടാൽ മതി.

24, 36, 42 എന്നീ സംഖ്യകളുടെ ഉ.സാ.ഘ = 6

91) 2, 5, 11, 23, 47,...?

a) 93

b) 91

c) 97

d) 95

d) 95

സംഖ്യയെ 2 കൊണ്ട് ഗുണിച്ച ശേഷം 1 കൂട്ടിയാൽ തൊട്ടടുത്ത സംഖ്യ ലഭിക്കും.

= 47 × 2 + 1 = 94 + 1 = 95

92) 7: 343 :: 9: ?

a) 789

b) 729

c) 821

d) 679

b) 729

7ന്റെ ക്യൂബ് ആയി വരുന്ന സംഖ്യയാണ് 343.

9ന്റെ ക്യൂബ് = 9 × 9 x 9 = 729

93) താഴെ കൊടുത്തതിൽ ഒറ്റയാൻ ആര്?

എ) 51

ബി) 61

സി) 59

ഡി) 47

എ) 51

51 ഭാജ്യ സംഖ്യയാണ്. ബാക്കിയുള്ളവ അഭാജ്യ സംഖ്യകളാണ്.

94) താഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാവാൻ ഏതൊക്കെ സംഖ്യകൾ പരസ്പരം മാറ്റണം?

6÷3+5X4-12 = 18

a) 3, 6

b) 6, 12

c) 5.4

d) 3, 12

b) 6, 12

6, 12 എന്നിവ പരസ്പരം മാറ്റിയാൽ 12÷3 +5 × 4-6 = 18

95) 85 കുട്ടികളുള്ള ഒരു ക്ലാസ്സിൽ വിശാലിന്റെ റാങ്ക് മുന്നിൽ നിന്ന് 24 ആയാൽ പിന്നിൽ നിന്നുള്ള റാങ്ക് എത്ര?

എ) 61

ബി) 63

സി) 62

ഡി) 64

സി) 62

പിന്നിൽ നിന്നുള്ള റാങ്ക് = (ആകെ എണ്ണം - മുന്നിൽ നിന്നുള്ള റാങ്ക്) + 1

= 85-24 + 1 = 62

96) ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചു കൊണ്ട് അനിൽ പറഞ്ഞു. “ഗീത എന്റെ അച്ഛന്റെ അമ്മയുടെ മകളാണ്.'' എങ്കിൽ അനിലിന് ഗീതയുമായുള്ള ബന്ധം?

എ) സഹോദരൻ

ബി) അനന്തിരവൻ

സി) അച്ഛൻ

ഡി) മകൻ

ബി) അനന്തിരവൻ

അനിലിന്റെ അച്ഛന്റെ സഹോദരിയാണ് ഗീത. അതിനാൽ ഗീതയുടെ അനന്തിരവനാണ് അനിൽ,

97) ജയൻ വീട്ടിൽ നിന്നും കിഴക്കോട്ട് 100 മീറ്ററും തുടർന്ന് വടക്കോട്ട് 150 മീറ്ററും അതിനുശേഷം പടിഞ്ഞാറോട്ട് 120 മീറ്ററും തുടർന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാൽ അയാൾ വീട്ടിൽ നിന്നും എത്ര അകലെയാണ്?

എ) 20 മീറ്റർ

ബി) 60 മീറ്റർ

സി) 50 മീറ്റർ

ഡി) 80 മീറ്റർ

എ) 20 മീറ്റർ

98) PEN = 105, PENCIL = 354 ആയാൽ PAPER എങ്ങനെ കോഡ് ചെയ്യാം?

എ) 324

ബി) 172

സി) 280

ഡി) 312

സി) 280

ഓരോ അക്ഷരങ്ങളുടെയും ഇംഗ്ലിഷ് അക്ഷരമാലയിലെ സ്ഥാനത്തിന് അനുസരിച്ച് നമ്പർ എടുത്ത് തുക കണ്ടതിനുശേഷം ആകെ അക്ഷരങ്ങളുടെ എണ്ണം കൊണ്ട് ഗുണിക്കുക.

PEN = (16 + 5 + 14) × 3 = 105

PENCIL (16+5+14 +3 +9+ 12) × 6 = 354

PAPER = (16+ 1 + 16 + 5 + 18) × 5 = 56×5 = 280

99) 8 കൊല്ലം മുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയായിരുന്നു. 6 കൊല്ലം കഴിഞ്ഞാൽ മകന്റെ വയസ്സിന്റെ ഇരട്ടിയാവുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?

എ) 24

ബി) 20

സി) 21

ഡി) 22

ഡി) 22

മകന്റെ ഇപ്പോഴത്തെ വയസ്സ് x എന്ന് എടുത്താൽ

8 വർഷം മുന്നേ മകന്റെ വയസ്സ് = x-8

8 വർഷം മുന്നേ അച്ഛന്റെ വയസ്സ് =3 (x-8) = 3x-24

വയസ്സ്

6 വർഷം കഴിഞ്ഞാൽ മകന്റെ വയസ്സ് =x+6

6 വർഷം കഴിഞ്ഞാൽ അച്ഛന്റെ വയസ്സ് = 2(x+6)=2x+12 വയസ്സ്

8 വർഷം മുൻപത്തെ അച്ഛന്റെ വയസ്സും 6 വർഷം കഴിഞ്ഞാലുള്ള അച്ഛന്റെ വയസ്സും തമ്മിലുള്ള വ്യത്യാസം =8+6=14

(2x+12)-(3x-24) = 14

2x-3x=14-12-24

x = 22

മകന്റെ ഇപ്പോഴത്തെ വയസ്സ്, x = 22

100) ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ മൂന്നു മടങ്ങും, പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ രണ്ട് മടങ്ങും ആണ്. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അഭാജ്യ സംഖ്യയാണ്. എങ്കിൽ സംഖ്യ ഏത്?

എ) 484

ബി) 963

സി) 642

ഡി) 842

സി) 642

ഇരട്ട അഭാജ്യ സംഖ്യ 2 ആണ്. ഒറ്റയുടെ സ്ഥാനത്തെ അക്കം 2.

പത്തിന്റെ സ്ഥാനത്തെ അക്കം = 2×2 = 4

നൂറിന്റെ സ്ഥാനത്തെ അക്കം = 3 x 2 = 6

സംഖ്യ = 642

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

ADVERTISEMENT